മോനാച്ചാ…. ടാ മോനാച്ചാ എഴുന്നേൽക്കെടാ…സമയം ഒരുപാടായി നീ പാല് മേടിക്കാൻ പോകുന്നില്ലേ
മോനാച്ചൻ സ്ഥിരം എഴുനേൽക്കുന്ന സമയം കഴിഞ്ഞിട്ടും എഴുന്നേൽക്കാത്തോണ്ട് അമ്മച്ചി അടുക്കളയിൽ നിന്നും മോനാച്ചനെ വിളിച്ചു. മോനാച്ചന്റെ അനക്കമൊന്നും കേൾക്കാത്തകൊണ്ട് അവർ അവന്റെ അരികിൽ വന്നു മോനാച്ചനെ കുലിക്കി വിളിച്ചു
മോനാച്ചാ എന്നാ കിടപ്പാ…. സമയം നോക്കിക്കേ…ടാ ചെറുക്കാ എഴുനേൽക്കെടാ
അവരവന്റെ പുതപ്പു മാറ്റി ദേഹത്ത് തൊട്ടതും അവരുടെ കയ്യ് ചുട്ടുപൊള്ളുന്ന പോലെ തോന്നിയവർക്ക്. മോനാച്ചന്റെ നെറ്റിയിൽ കൈ വെച്ച അമ്മച്ചി ഞെട്ടി…മോനാച്ചനെ ചുട്ടു പനിക്കുവാന്നു അവർക്കു മനസിലായി.അവരവനെ പുതപ്പിട്ടു നന്നായി പുതപ്പിച്ചു.
മനുഷ്യാ…ഒന്നെഴുന്നേറ്റേ…. ദേ മോനാച്ചനെ നന്നായി പനിക്കുന്നുണ്ട്…നിങ്ങളുപ്പോയി പാലും പത്രവും എടുത്തു കൊടുത്തിട്ടു വാ…
പുതുമഴ നനഞ്ഞ മോനാച്ചന് പനി പണി കൊടുത്തു. അവൻ കണ്ണു തുറക്കാൻ നോക്കിയിട്ട് നടക്കുന്നില്ല. ദേഹമാസകലം വേദനിക്കുണ്ട്. എത്ര മൂടിപ്പുതച്ചിട്ടും തണുപ്പ് അരിച്ചുകേറുമ്പോലെ ദേഹമാകെ കുളിരുകോരുന്നുണ്ട്.
ഇന്നിനി പ്രസിലും പോകേണ്ട.. പനിയാണെന്നു ഞാൻ അൻസിയോട് പറഞ്ഞു വിട്ടോളം. നീ ഈ ചുക്ക് കാപ്പി കുടിച്ചേ. കുറവില്ലെൽ നമ്മുക്ക് ആശുപത്രിയിൽ പോകാം.
അമ്മച്ചി ചൂട് ചുക്ക് കാപ്പിമായി വന്നു മോനാച്ചനെ വിളിച്ചു. മോനാച്ചൻ പതിയെ കട്ടിലിൽ നിന്നും തലപൊക്കി ഭിത്തിയിൽ ചേർന്നിരുന്നു. നന്നായി തണുക്കുന്നുണ്ട്. അവൻ പുതപ്പെടുത്തു നന്നായി പുതച്ചുകൊണ്ട് കാപ്പി മേടിച്ചു ഊതി കുടിച്ചു.
എന്റെ മനുഷ്യാ അവിടെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോകാൻ നോക്ക് സമയം ഒരുപാടായി…ഇതിലും ഭേദം നിങ്ങള് എന്നും കുടിക്കുന്നതാ. പറച്ചിലിൽ ആഴ്ചയിൽ ഒരു ദിവസമേ കുടിക്കത്തുളു. അതെങ്ങനാ ഷാപ്പിലെ കള്ള് തീരും വരെയല്ലേ കണക്ക്.
അമ്മച്ചി കലിപ്പ് തീർത്തു പറഞ്ഞു
ഓ…തുടങ്ങി അവൾക്കു…. മനുഷ്യന് സമാദാനം തരത്തില്ല…ഞാൻ പോകുവാ.
വർക്കി കട്ടിലിനു എഴുന്നേറ്റു പുറത്തേക്കിറങ്ങി. വർക്കി വല്യ കുടിയൻ ഒന്നുമല്ല…എല്ലാ ഞായറാഴ്ചയും പള്ളി കഴിഞ്ഞു ഷാപ്പിൽ പോയി കുടിക്കും. പക്ഷെ നാലു കാലിലെ തിരിച്ചു വീട്ടിൽ വരൂ. വഴക്കോ ബഹളമോ ഒന്നും വെക്കാറുമില്ല.ഒരു മാന്യനായ കുടിയൻ.
അടുക്കള കതകിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടു സൂസമ്മ ഓടിപ്പോയി കതകു തുറന്നു. മോനാച്ചൻ പാലും കൊണ്ട് വന്നതായിരിക്കും എന്ന പ്രതീക്ഷയിൽ ഓടി വന്ന സൂസമ്മയെ നിരാശപ്പെടുത്തികൊണ്ട് വർക്കി പാൽ അവളുടെ നേരെ നീട്ടി
സൂസമ്മ :മോനാച്ചൻ എവിടെ വർക്കിച്ചാ ???
വർക്കി : അവന് പനി പിടിച്ചു കൊച്ചമ്മേ…തീരെ മേലാ…അതാ ഞാൻ വന്നത്.
ഇന്നലത്തെ മഴ നനഞ്ഞതാ മോനാച്ചന് പനിപിടിച്ചതെന്നു അവൾക്കു തോന്നി. അവൾക്കു വല്ലാത്ത വിഷമമായി.
സൂസമ്മ : അവനെ ആശുപത്രിയിൽ കൊണ്ടുപോകണം. ഇപ്പോളത്തെ പനിയല്ലേ…വെച്ചോണ്ടിരിക്കേണ്ട… അവനെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് കുറവുണ്ടെൽ സിസിലിയോട് ഇങ്ങോട്ട് വരാൻ പറഞ്ഞാൽ മതി
വർക്കി : ഓഹ് ശെരി കൊച്ചമ്മേ!!!
സൂസമ്മ : ആശുപത്രിയിൽ കൊണ്ടുപോകാൻ പണമുണ്ടോ കയ്യിൽ???
വർക്കി : സർക്കാർ ആശുപത്രിയിൽ അല്ലേ പോകുന്നെ, അവിടെ കാശിന്റെ ആവശ്യം വരില്ല…
സൂസമ്മ : വർക്കിച്ചൻ ഒരു മിനിട്ട് നിൽക്ക്, ഞാൻ ഇപ്പോ വരാം
എന്നും പറഞ്ഞു സൂസമ്മ അകത്തേക്ക് കേറിപ്പോയി. തിരികെ വന്നവൾ ഒരു 100 രൂപ നോട്ട് അയാളുടെ നേരെ നീട്ടി
സൂസമ്മ : ഇന്നാ…ഇതിരിക്കട്ടെ അവനെന്തെങ്കിലും വാങ്ങി കൊടുക്ക്.. പനി മാറിയിട്ട് അവനെ പണിക്കു വിട്ടാൽ മതി കേട്ടോ???
വർക്കി : ഓ ശരി കൊച്ചമ്മേ..
സൂസമ്മയുടെ നല്ല മനസിനെ പുകഴ്ത്തി വർക്കി ഇറങ്ങി വീട്ടിലേക്കു നടന്നു. സൂസമ്മയ്ക്ക് വല്ലാത്ത വിഷമം തോന്നി.. പാവം മോനാച്ചൻ അവന് പനി വരാൻ ഞാനാണല്ലോ കാരണം. മോനാച്ചനെ കാണാത്തതിലും അവൾക്കു വല്ലാത്ത നിരാശ ഉണ്ടായി . പ്രിയപ്പെട്ട എന്തോ നഷ്ട്ടപെട്ടപോലെ സൂസമ്മ വിഷാദയായി നിന്നു.
