വധു is a ദേവത – 19

പപ്പ : സത്യം ആണോ പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി എനിക്ക് ഇനിയും ഒരു ഹോപ്പ് തന്ന് ചതിക്കരുത്…

അമർ : ഇല്ലാ മാമ നാളെ ഉച്ചയ്ക്ക് അവര് വരും എനിക്ക് എക്സാം ആയത് കൊണ്ട് ഞാൻ വന്നതാ രണ്ട് മണിക്ക് അവര് എത്തും….ഉറപ്പാ….

പപ്പ അവനെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി….

അമർ : മാമ അവന് കണ്ടിഷൻ ഉണ്ട്….

പപ്പ : എന്താ അത്

അമർ ; അത് അവനെ ഒന്നിനും നിർബന്ധിക്കരുത് … പിന്നെ കുടുംബക്കാരുടെ സ്നേഹ പ്രകടനം അവൻ്റെ മേലെ കാണിക്കാനും പാടില്ല….

പപ്പ : അവൻ്റെ എന്ത് കണ്ടീഷൻ വേണേലും അഗ്രീ ചെയ്യാം … പപ്പ സന്തോഷം കൊണ്ട് ഒച്ചവച്ച് അലറി അമ്മ അത് കെട്ട് വെളിയിലേക്ക് വന്നു….

പപ്പ : അതെ കൃഷ്ണ നാളെ വരും

അമ്മ : ആര്

പപ്പ : എൻ്റെ മോൻ

അമ്മ : ഞെട്ടി തരിച്ചു അമറിൻ്റെ നേരെ മുഖം തിരിച്ചു

അമർ അതെ എന്ന് തല.ആട്ടി….

അമ്മ ഓടി പോയി അവൻ്റെ കൈ പിടിച്ച് ചോദിച്ചു

അമർ : അതെ ടീച്ചറേ സത്യം ആണ് നാളെ ഉച്ചക്ക് അവര് വരും ചെ നാളെ അല്ല ഇന്ന് ഉച്ചക്ക്

പപ്പ : ഇന്നോ …

അമർ : അതെ ഇന്ന് ആയല്ലോ ഇന്ന് ഉച്ചക്ക്

അമ്മ അവനെ ചേർത്ത് പിടിച്ച് കവിളത്ത് ഉമ്മ വച്ചു താങ്ക്സ് മോനൂ….

പപ്പ : അങ്ങോട്ട് പോയി… ഇത്ര വലിയ കാര്യം ചെയ്ത നിനക്ക് ഞാൻ എന്താ തരണ്ടത്ത് ടാ മോനെ

അമർ : എന്താ മാമ അവൻ ഇങ്ങോട്ട് വരേണ്ടത് എൻ്റെ കൂടെ ആവശ്യം അല്ലേ നാളെ എൻ്റെ പരീക്ഷ കഴിയും പിന്നെ അങ്ങോട്ട് അടിച്ച് പൊളി ആയിരിക്കും….

അമ്മ : അവനെ സന്തോഷം ആയി നോക്കണം അത് നിൻ്റെ ഉത്തരവാദിത്വം ആണ് കേട്ടല്ലോ എന്താ വച്ചാ ചെയ്തോ എൻ്റെ മോൻ പഴയത് എല്ലാം മറക്കണം ….

പപ്പ അതെ ഒരു ഇൻ്റർനാഷണൽ ട്രിപ്പ് ഞാൻ ബുക്ക് ചെയ്യട്ടെ

അമ്മ : നിങ്ങള് ആവശ്യം ഇല്ലാത്തത് ഒന്നും ചെയ്യാൻ നിക്കണ്ട …

അമർ : അതെ മാമ ഞാൻ ശെരി ആക്കാം എല്ലാം…

അമ്മ : അത് മതി നീ പോ പോയി ഉറങ്ങാൻ നോക്ക്

അമർ : ഇല്ല ഞാൻ പോയി ഒന്ന് ബുക്ക് ഒക്കെ തുറന്ന് നോക്കട്ടെ അതെ ആൻ്റി ഞാൻ എട്ട് മണിക്ക് ഇറങ്ങും .

പപ്പ : അവര് എപ്പൊ വരും …

അമർ : മാമ ഞാൻ കാർ കൊണ്ട് പോയി എക്സാം കഴിഞ്ഞ് അവരെയും കൂട്ടി ഇങ്ങോട്ട് വരാം …

പപ്പ : വേണ്ട ഞാൻ പോവാം …. അതെ ഞാൻ ദാസ്സിനെ വിളിച്ച് പറയട്ടെ….

അമ്മ : അവരൊക്കെ പേടിക്കും വേണ്ട….

അമർ : മാമ മാമൻ ഒന്ന് ചുമ്മാ ഇരി എന്തോന്ന് ഇത്…

പപ്പ : അതെ അത്. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല….

അമറ് ഉള്ളിലേക്ക് പോയി…

പപ്പ അമ്മയുടെ അടുത്ത് ഊഞ്ഞാലിൽ ഇരുന്നു…

അമ്മ പപ്പയുടെ തോളിൽ തല വച്ച് ഇരുന്നു….

പപ്പ : ഡോ

അമ്മ ഒന്നും മിണ്ടിയില്ല

പപ്പ : കൃഷ്ണ

അമ്മ :അമ്മ മൂളി

പപ്പ : നമ്മടെ മോൻ നാളെ വരും

അമ്മ : നാളെ അല്ല ഇന്ന്

പപ്പ : അതെ ഇന്ന്

അമ്മ : എനിക്ക് പേടി ആവുന്നു

പപ്പ : എന്തിന്

അമ്മ : അവന് പണ്ടുള്ള സ്നേഹം എന്നോട് ഇനി ഇല്ലെങ്കിലോ

പപ്പ : അങ്ങനെ ഒന്നും സംഭവിക്കില്ല അവൻ തൻ്റെ മോൻ അല്ലേ ഡോ അവന് തന്നെ മനസ്സിലാവും

അമ്മ : എന്നിട്ട് ഞാൻ ചെയ്തതോ അമ്മ കരയാൻ തുടങ്ങി

പപ്പ : ഡോ കൃഷ്ണ താൻ എന്താടോ ഇങ്ങനെ ഇത്ര ദിവസം കരഞ്ഞത് മതി ഇനി വേണ്ട

അമ്മ : ഞാൻ എൻ്റെ മോനെ സ്നേഹിച്ചില്ല രാമേട്ടാ

പപ്പ : എന്താ ഡോ താൻ ഇങ്ങനെ

അമ്മ : സത്യം അല്ലേ ഞാൻ പറഞ്ഞത് ഞാൻ അല്ലേ അവനെ ചേർത്ത് പിടിക്കണ്ടത്…. നിങ്ങള് പോലും പറഞ്ഞത് ഞാൻ കേട്ടില്ലല്ലോ അവൻ അനുഭവിച്ച വിഷമം ഓർക്കുമ്പോ എൻ്റെ നെഞ്ച് കലങ്ങുക ആണ്….

പപ്പ : താൻ എന്താടോ അവനെ തള്ളിപറഞ്ഞ്

അമ്മ : അമ്മുൻ്റെ ദേഷ്യവും സങ്കടവും കണ്ടിട്ട് അവളുടെ കൂടെ ചേർന്ന് ഞാനും ചെ അമ്മ വീണ്ടും കരയാൻ തുടങ്ങി…

⏩ കുറെ നേരത്തെ മൗനത്തിന് ഒടുവിൽ

അമ്മ : നിങ്ങള് എന്താ ആലോചിക്കുന്നത്

പപ്പ : താൻ ആലോചിക്കുന്നത് തന്നെ….

അമ്മ : നമ്മള് അവനോട് ചെയ്തത് തെറ്റാണോന്നെ ….

പപ്പ : എനിക്കും ചെറിയ സംശയം ഉണ്ട് അങ്ങനെ

അമ്മ : അവൻ പറഞ്ഞതാ അവൾക്ക് ഒരു ഫാമിലി ആയി ജീവിക്കാൻ ഉള്ള പക്വത ഒന്നും ആയിട്ടില്ല എന്ന്…

പപ്പ : എപ്പോ

അമ്മ : കല്യാണത്തിന് മുന്നേ പറഞ്ഞതാ ഒരിക്കെ ….

പപ്പ : എൻ്റെ മോൻ ദീർഗവീക്ഷണം ഉള്ള കുട്ടി ആണ്

അമ്മ : അതെ അവള് അവന് ചേരില്ലെ

പപ്പ : അങ്ങനെ അല്ല പക്ഷേ കറക്റ്റ് അല്ല

അമ്മ : ആരു എന്നോട് എത്ര വട്ടം പറഞ്ഞതാ അറിയോ

പപ്പ : എന്ത്

അമ്മ : ഇന്ദ്രൻ്റെയും മഹയുടെ കല്യാണം കഴിപ്പിക്കാൻ എന്ന്

പപ്പ : ആഹാ എന്നിട്ട്

അമ്മ : ഞാൻ നടക്കില്ല എന്ന് തീർത്തും പറഞ്ഞു

പപ്പ : അതിന് അവർക്ക് തമ്മിൽ ഇഷ്ട്ടം ആവണ്ടെ

അമ്മ : ലച്ചുന് മോനൂനേ വല്യ ഇഷ്ട്ടം ആയിരുന്നു….

പപ്പ : അതെപ്പോ

അമ്മ : അതൊക്കെ ഉണ്ട്

പപ്പ : ഇത് അവന് അറിയോ

അമ്മ : ഉം… അവൻ അവളെ വേദനിപ്പിക്കാതെ തന്നെ സോൾവ് ചെയ്തു

പപ്പ : അതയോ

അമ്മ : ഉം.. നമ്മടെ അമറുട്ടനെയും അവളെയും സെറ്റാക്കി അമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു…

പപ്പ : എടാ വില്ലന്മാരെ

അമ്മ : നിങ്ങള് ഇതാരോടും പറയണ്ട കേട്ടോ

പപ്പ : ഇല്ല

അമ്മ : അതെ നിങ്ങള് കുറച്ച് ദിവസം ഓഫീസിൽ പോണ്ട എൻ്റെ കൂടെ ഇവിടെ നിക്കൊ

പപ്പ : പിന്നെ ഇനി കുറച്ച് കാലം എൻ്റെ മോൻ്റെ കൂടെ തന്നെ ആയിരിക്കും എന്തായിലും അവന് എന്നോട് ദേഷ്യം ഒന്നും കാണില്ല

അമ്മ : അതെന്താ

പപ്പ : അതിനുള്ളത് ഞാൻ അമർ വഴി ചെയ്തിട്ടുണ്ട് …. പപ്പ ചിരിച്ച് കൊണ്ട് പറഞ്ഞു

അമ്മ : ചതിയൻ ആണ് നിങ്ങള് ….

പപ്പ : എന്ത് ചതി ഞാൻ എപ്പോഴും പറഞ്ഞു മോനെ തിരിച്ച് വിളിക്കാൻ തൻ്റെ ആണ് മണ്ടത്തരം 😂 ഹ ഹ

അമ്മ : നിങ്ങള് ചിരിച്ച് കണ്ടിട്ടിട്ട് എത്ര ദിവസം ആയി…

പപ്പ : സത്യം ഈ വീട്ടിൽ എൻ്റെ മോൻ്റെ പ്രസൻസ് എത്ര മുഖ്യം ആണ് എന്ന് ഞാൻ ഈ പതിനഞ്ച് ദിവസം കൊണ്ട് മനസ്സിലാക്കി…

അമ്മ : റാം സാർ കരയുക ആണോ അയ്യേ

പപ്പ : ഏയ് ഇല്ല

അമ്മ : നാണം ഇല്ലല്ലോ വലിയ ബിസിനെസ്സ് മാൻ ആണ് പോലും നാണം. ഇല്ലല്ലോ

പപ്പ : പോയത് എൻ്റെ ഭാര്യ അല്ല ചിരിച്ച് കളിച്ച് നടക്കാൻ മോൻ ആണ് എൻ്റെ ജീവൻ പോവാത്തത് ഭാഗ്യം….

അമ്മ : അയ്യ … നമ്മടെ മോൻ ഒരുപാട് കഴിവുള്ളവൻ ആണ് അല്ലേ…

പപ്പ : അത് എൻ്റെ മോൻ അല്ലേ…

അമ്മ : അതെ നിങ്ങളുടെ ബുദ്ധി ആണ് അവന് നിങ്ങളെ കാൾ കൂടുതൽ ആണ് ….

പപ്പ : അവനെ എല്ലാർക്കും ഇഷ്ട്ടം ആണ് അല്ലേ ഡോ

അമ്മ : പിന്നെ രുദ്രൻ ഇന്നലെയും വിളിച്ചു…

പപ്പ : കഴിവ് കെട്ടവൻ

അമ്മ : അങ്ങനെ പറയല്ലേ ഇന്നലെ ചെക്കൻ ഒരേ കരച്ചിൽ ഫോണിൽ കൂടെ…

പപ്പ : എന്താ കാര്യം

അമ്മ : നിങ്ങള് വഴക്ക് പറഞ്ഞതിന് … ( ചേച്ചി അളിയൻ എന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ) പാവം ആണ് കുട്ടികളുടെ മനസ്സാ അവന് ഇന്ദ്രനെ അവന് ജീവൻ ആണ് അറിയോ അവൻ കൊറേ കാലം ഇവിടെ ആയിരുന്നില്ലേ നിങ്ങള് അവനെ വിളിച്ച് ഒന്ന് ആസ്വപ്പിക്ക് കേട്ടോ കെട്ടോന്ന്…

പപ്പ : കേട്ടു….

അമ്മ : നിങ്ങള് എങ്ങനെ ആണ് കടിച്ച് പിടിച്ച് ഇരുന്നത് നമ്മടെ മോനെ ദ്രോഹിച്ചിട്ട് നിങ്ങള് എങ്ങനെ ഇങ്ങനെ ഇരുന്നത്

Leave a Reply

Your email address will not be published. Required fields are marked *