വധു is a ദേവത – 19

അമർ : നിങ്ങള് എവിടെ ആണ്….

നന്ദൻ : ബാറിൽ ഉണ്ട് വിഷ്ണു ചേട്ടൻ്റെ

അമർ : ഞാൻ അങ്ങോട്ട് വരാം….

നന്ദൻ : ശെരി….വാ….

നന്ദൻ : അവൻ ഇങ്ങോട്ട് വരുക ആണ് എന്ന്…

പെട്ടെന്ന് ബാറിൻ്റെ വെളിയിൽ ആരോ വിളിച്ചു…

വിഷ്ണു ഏട്ടൻ വെളിയിലേക്ക് നോക്കി…പോലീസ് ആയിരുന്നു അത്

എസ് ഐ: എന്തോടാ കഴിഞ്ഞില്ലേ

ചേട്ടൻ : ഇല്ല സാർ സമയം ആവും… ക്ലീനിങ് ഒക്കെ ഉണ്ട്….

എസ് ഐ : ആരാടോ ഉള്ളില്. …

ചേട്ടൻ : ഫ്രണ്ട്സ്സ് ആണ് സാർ…

എസ് ഐ ഉള്ളിലേക്ക് നോക്കി….

ഐ ഇത് മറ്റെ ചെക്കൻ ഇന്നലെ ഒരുത്തൻ വന്നു മറ്റെ രാമേട്ടൻ്റെ മോൻ

ചേട്ടൻ : ഇന്ദ്രജിത്ത്

എസ് ഐ: അതെ അത് തന്നെ….കള്ളൻ നടു റോടിൽ കുലിസിതം…..

അമർ അങ്ങോട്ട് കേറി വന്നു…

എസ് ഐ: നീ രാമേട്ടൻ്റെ മോൻ അല്ലേ ടാ…

അമർ : അല്ല പെങ്ങളുടെ മോൻ ആണ്…

എസ് ഐ: എന്താ ടാ നീയും മറ്റവനെ പോലെ ആവാൻ ആണോ…

അമർ: സാർ ചുമ്മാ കാര്യം അറിയാതെ പറയല്ലേ…

വിഷ്ണു ഏട്ടൻ : കാര്യം ഒക്കെ അയാളോട് പറഞ്ഞു ..

എസ് ഐ: ചെ ചെ … ഇപ്പൊ ഉള്ള പിള്ളേര്. കാണിക്കുന്ന ഓരോന്ന് കാണുമ്പോ പേടി ആവുക ആണ്… എന്നിട്ട് രുദ്രൻ എന്നെ വിളിച്ച് പറഞ്ഞില്ല ഒന്നും…

അമർ : രുദ്രൻ മാമൻ എൻ്റെ മാമനോട് സാറിനെ വന്ന് കണ്ട് പരാതി പറയാൻ പറഞ്ഞു… ഒരു പെൺകുട്ടി ഉൾപ്പെട്ടത് അല്ലേ സാറേ അത് കൊണ്ട് അവളുടെ വീട്ടുകാർ വന്ന് പറഞ്ഞു കേസ് ഒക്കെ ആയാ അവൾടെ ജീവിതം പോവും എന്നൊക്കെ അത് കൊണ്ട് ഇപ്പൊ ഞങ്ങള് വിട്ടു….

എസ് ഐ: ആ ചെക്കൻ അന്നെ പറഞ്ഞതാ ശെ അബദ്ധം ആയല്ലോ ….

അമർ : സാറേ അവനെ കണ്ട് പിടിക്കാൻ എന്തെങ്കിലും വഴി…

എസ് ഐ : ഒരു കാര്യം ചെയ്യ് പരാതി കൊടുക്കാൻ താൽപര്യം ഇല്ലാത്ത സ്ഥിതിക്ക് അവൻ്റെ ബാങ്ക് അക്കൗണ്ട് ഒന്ന് ചെക്ക് ചെയ്യ് അതിൻ്റെ സ്റ്റേറ്റ്മെൻ്റ് എടുക്കുമ്പോ പൈസ എവിടെ നിന്നൊക്കെ ആണ് എടുക്കുന്നത് എന്ന സംഭവം വച്ച് ചിലപ്പോ പിടി കിട്ടും….പിന്നെ രുദ്രനോട് എന്നെ വിളിക്കാൻ പറ…നോക്കാം പേടിക്കണ്ട കേട്ടോ….

വിഷ്ണു ഏട്ടൻ : സാറേ എന്തെങ്കിലും ഒന്ന് ചെയ്ത് കൊടുക്കണം സാർ…പാവം പിള്ളേര്. ആണ് സാറേ…

എസ് ഐ: ശെരി ശെരി മറ്റവനെ പൊക്കി ഉള്ളിൽ ഇടാം വേണേൽ…. അതും പരാതി തന്നാൽ ഇടിച്ച് നട്ടെല്ല് വെള്ളം ആക്കാം … പിന്നെ രുദ്രൻ്റെ കേസ് ആയത് കൊണ്ട് പറയാം നിങ്ങള് മാനനഷ്ട കേസ്സ് കൊടുക്ക് അവരെ കാല് പിടിപ്പിക്കാം ….

അമർ : ശെരി സാറേ ഞാൻ പറയാം…

അമർ നടന്ന് കൂട്ടുകാരുടെ അടുത്തേക്ക് പോയി…

നന്ദൻ : അളിയാ എന്താ പോലീസ് എന്താ പറഞ്ഞത്…

അമർ : അയാൾക്ക് പോലും സങ്കടം കേട്ടിട്ട് മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പറഞ്ഞു…….നീ ഒരെണ്ണം ഒഴിക്ക്….

നന്ദൻ : അമർ പറഞ്ഞ കാര്യം ആലോചിച്ച് ഇങ്ങനെ ഇരുന്നു….

അവിടെ അടി നടന്ന് കൊണ്ട് ഇരുന്നു…

⏩ 6: 40

ഇന്ദ്രൻ്റെ വീട്ടിൽ

പപ്പ : ഞെട്ടി എണീറ്റു…. വാച്ച് നോക്കി … എണീറ്റ് പോയി ഫ്രഷ് ആയി നടക്കാൻ ഇറങ്ങി മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയതും പപ്പ ഇന്ദ്രൻ്റെ ഫോട്ടോ കണ്ടു….പെട്ടെന്ന് ആണ് തൻ്റെ മോൻ മിസ്സിങ് ആണെന്ന കാര്യം ഓർത്തത് ..

പപ്പ തളർന്ന പോലെ ഇരുന്നു … ഉള്ളിലേക്ക് പോയി ഫോൺ എടുത്ത് രുദ്രൻ മാമനെ വിളിച്ചു….

പപ്പ : എന്താ ടാ വല്ലതും അറിഞ്ഞോ

രുദ്രൻ മാമൻ : ഇല്ല അളിയാ….

പപ്പ : 😏 ശെരി ….

രുദ്രൻ അങ്കിൾ എന്തോ പറയാൻ വന്നത് കേക്കാൻ പോലും നിൽക്കാതെ പപ്പ ഫോൺ കട്ടാക്കി….

⏩ 14:23

സൂര്യയുടെ വീട്

നന്ദൻ : സോജാ അളിയാ….

സോജൻ : പറ നന്ദ

നന്ദൻ : അളിയാ ഞാൻ വിളിച്ചത് ഇന്ദ്രൻ അങ്ങോട്ട് വന്നോ

സോജൻ : ഇല്ലല്ലോ അവൻ എന്നെ അവസാനം വിളിച്ചത് ഒരു ആറ് മാസം മുന്നേ ആണ് എന്താ ടാ…

നന്ദൻ : ഒന്നുമില്ല അളിയാ ഇന്ദ്രൻ മിസ്സിങ് ആണ് അപ്പോ അതാ

സോജൻ : അവൻ എങ്ങോട്ട് പോയി….

നന്ദൻ : 😡 😊 സോജാ അളിയാ അത് അറിയാമെങ്കിൽ നിന്നെ വിളിക്കോ….

സോജൻ : ശെരി ശെരി ഞാൻ നോക്കട്ടെ ഞാൻ ഇപ്പൊ പുറത്താ രാത്രി മിൽക്കിനേ വിളിച്ചിട്ട് ചോദിക്കാം എന്നിട്ട് നിന്നെ വിളിക്കാം…

നന്ദൻ : മിൽക്കിനെ വിളിക്കോ അല്ലെങ്കിൽ നമ്പർ താ….

⏩ 4 മിനിറ്റ്

അച്ചു : എന്തായി

നന്ദൻ : സോജനെ വിളിച്ചു മിൽക്കിനേ വിളിച്ചു രണ്ടും ഇന്ദ്രൻ ആരാ എന്നാ ചോദിക്കുന്നത്…

അച്ചു : അപ്പോ അവൻ അവരെയും വിളിച്ചിട്ടില്ലേ…

സൂര്യ ഉള്ളിൽ നിന്നും വന്നു….

സൂര്യ : ഇത് കേക്ക് അരവിന്ദ് ഏട്ടൻ വിളിച്ചു….

അമർ : എന്താ പറഞ്ഞത്

സൂര്യ : ഇന്നലെ ഇവര് പോയ വണ്ടി ഇന്ദ്രൻ ഇറങ്ങിയത് വടക്കെഞ്ചേരി എത്തിയതും

നന്ദൻ : തൃശൂർ ഉള്ള വടക്കാഞ്ചേരി ആണോ

സൂര്യ : അല്ല പാലക്കാട്ട് ഉള്ള വടക്കഞ്ചെരി.. അതും ഹൈവേയിൽ…

നന്ദൻ : ഓക്കേ

സൂര്യ : അവിടെ നിന്നും കോയമ്പത്തൂർ പോവാം വാളയാർ പോവാം അല്ലെങ്കിൽ നേരെ നെന്മാറ ഈ ഇട വയറൽ ആയാ കൊല്ലങ്കോട് അങ്ങനെ പൊള്ളാച്ചി

അമർ : നീ എന്താ പറയാൻ വരുന്നത്

സൂര്യ : അവൻ തമിൽ നാടിൽ ആവാൻ ആണ് സാധ്യത പൊള്ളാച്ചി കോയമ്പത്തൂർ…

നന്ദൻ : അതിന്

സൂര്യ : നമ്മക്ക് ഒന്ന് കറങ്ങി വന്നാലോ

അമർ : അതൊന്നും വേണ്ട ശെരി ആവില്ല… ചുമ്മാ ഇങ്ങനെ കറങ്ങി നടന്നിട്ട് കാര്യം ഇല്ല….

അച്ചു : ടാ ഒന്ന് പിടിച്ചാ രാത്രി തിരിച്ച് വരാം….

നന്ദൻ : അതെ ടാ നീ വരണ്ട ഞങ്ങള് പോയിട്ട് വരാം….

അമർ : അത് ….

റെമോ നീ പേടിക്കണ്ട നമ്മൾ ഇത്ര പേര് ഇല്ലെ…. നാറിയേ എത്രയും പെട്ടെന്ന് കണ്ട് പിടിക്കാം…

അച്ചു : അതെ സൂര്യ നീയും ദീപുവും നന്ദനും കൂടെ പോ…ഞങ്ങള് മൂനും കൂടെ വല്ല ലിങ്ക് കിട്ടോ നോക്കട്ടെ….

സൂര്യ : അതാ നല്ലത്….എൻ്റെ ഇന്ദ്ര എവിടെ ടാ നീ….

⏩ 15:00

വീട്ടിൽ

റൂബി ആൻ്റി: ത്രിപ്തി ആയോ ചേട്ടാ ചേട്ടന്…. പാവം എൻ്റെ കൊച്ച് അവനേ മിനിങ്ങാന്ന് വിളിച്ചപ്പോ അവൻ്റെ സന്തോഷം കാണണം … എന്നെ മനസ്സിലാക്കാൻ ആരെങ്കിലും ഓക്കേ ഉണ്ടല്ലോ എന്ന് പറഞ്ഞ് എൻ്റെ കുട്ടിയുടെ നെഞ്ച് പെടഞത് എനിക്ക് ഫോണിൽ കൂടെ കേക്കാൻ പറ്റി…. അറിയോ… റൂബി ആൻ്റി പൊട്ടി കരയാൻ തുടങ്ങി….

എല്ലാരും ഒരു അക്ഷരം മിണ്ടാതെ കേട്ട് നിന്നു

അമർ വീട്ടിലേക്ക് കേറി പോയി…

റൂബി ആൻ്റി: എന്തായടാ

അമർ : ഇല്ല അമ്മ അന്വേഷിക്കുന്നുണ്ട്

റൂബി ആൻ്റി : അവനെ കിട്ടിയാ അവനെയും കൊണ്ട് വീട്ടിലോട്ട് വാ കേട്ടോ മതി ഇവിടുത്തെ പൊറുതി… നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല കൃഷ്‌ണെച്ചി….അമ്മ.അമ്മ എന്നും വിളിച്ച് പിന്നാലെ നടന്ന അവനെ തള്ളി പറയാൻ നിനക്ക്.എങ്ങനെ പറ്റി ചേച്ചീ….

അമ്മ മറുത്ത് പറയാൻ ഒന്നും ഇല്ലാതെ കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി…

പപ്പ അമ്മയെ വിളിച്ചു…

റൂബി ആൻ്റി : നീ ഇങ്ങനെ ഭാര്യയുടെ സാരിയും പിടിച്ച് നടന്നോ എൻ്റെ കൊച്ചിന് എന്തെങ്കിലും സംഭവിച്ച നിങ്ങളൊക്കെ നശിച്ച് നാരായണക്കല്ലെടുക്കും….

പപ്പ കലങ്ങിയ കണ്ണുകളുമായി തല താത്തി നിന്നു…

Leave a Reply

Your email address will not be published. Required fields are marked *