വധു is a ദേവത – 19 2

അമർ: ചതി ചതി….

ഞാൻ : നിൻ്റെ കൈയ്യിൽ ഉള്ളതും ഇത് തന്നെ അല്ലേ..ഒരു കൊല്ലം പഴക്കം അല്ലേ ഉള്ളൂ…എൻ്റെ ഫോൺ ആണ് പഴയത് ഇത് ഞാൻ തരില്ല…. ടാ കുട്ടു ഇന്നാ എൻ്റെ സിം എടുത്ത് ഇതിൽ ഇട്ടേക്ക്…ഞാൻ കുളിച്ചിട്ട് വരാം…

ഞാൻ കുളിച്ച് വരുമ്പോ രണ്ടിനും വലിയ മുഖം ഇല്ല

കുട്ടു : ഇന്നാ ചേട്ടാ…

ഞാൻ : ആഹാ പുതിയ ഫോണിൻ്റെ ഫീൽ….

അമ്മു / അമർ : 😏🥲

അമ്മു: എനിക്കൊന്നും കാണാൻ വൈയ്യ ഇവൻ്റെ പട്ടി ഷോ…

അമർ : അത് തന്നെ… നീ വാടി…

കുട്ടു : എന്ത് അസൂയ ആണ് …

അമർ: അസൂയ നിൻ്റെ അച്ഛന്…

കുട്ടു : നിൻ്റെ അച്ഛന്

അമർ: ഡേയ് കുറച്ച് മര്യാദ താടാ അനിയാ

കുട്ടു : ആദ്യം നീ എനിക്ക് താ എന്നെ കൊണ്ട് പറയപ്പിക്കണ്ട പോടാ…

ഞാൻ : വല്ല കാര്യം ഉണ്ടോ

അമർ : നിൻ്റെ അനിയൻ തന്നെ…

അമ്മു : അതെ അതെ….

ഞാൻ ഫോണിൽ എല്ലാം സെറ്റ് ചെയ്ത് താഴേക്ക് പോയി …

അമ്മ : ഇതെന്താ പുതിയ ഫോൺ എടുത്തോ

ഞാൻ : എടുത്തു എടുത്തു…ആരാ. ഒരു ചെയിഞ്ച് ആഗ്രഹിക്കാത്തത്

അമ്മ : തന്നെ നോക്കട്ടെ…. കൊള്ളാലോ കളർ…. ഒന്നേമുക്കാൽ ലക്ഷം ആടി വെല അതല്ലേ കണ്ണാ

ഞാൻ : അതെ അത്ര വരും …

പപ്പ : എന്താ ഇവിടെ

അമ്മ : ദേ ഫോൺ

പപ്പ : ആഹാ ഇതാണോ ഒന്നേമുക്കാൽ ലക്ഷം വില വരുന്നത് ഇത്രയും ഉണ്ടെങ്കിൽ എം ആർ എഫിൻ്റെ രണ്ട് ഷെയർ വാങ്ങാം…

ഞാൻ : അത് വച്ച് സംസാരിക്കാൻ പറ്റോ പപ്പ…

പപ്പ : കൊള്ളാം അല്ലേ … ഇത് എനിക്ക് താ

ഞാൻ : അയ്യ

പപ്പ : ഞാൻ അല്ലേ ബിസിനെസ് മാൻ വീട്ടി ചൊറിയും കുത്തി ഇരിക്കുന്ന നിനക്ക് ഇതിൻ്റെ ആവശ്യം ഇല്ല…

ഞാൻ : അതെ ഇത് ഗിഫ്റ്റ് ആണ് അപ്പോ അത് ആർക്ക് കൊടുത്തോ അവർക്ക് തന്നെ ആണ് അർഹത ഉള്ളത് ഉപയോഗിക്കാൻ…ആരും മനക്കോട്ട കെട്ടണ്ട….

അമർ: ഇത്ര ജാട എൻ്റെ അമ്മോ

അമ്മു : 😏

ഞാൻ : അതെ കഴിക്കാൻ എന്താ ഉള്ളത് അമ്മ നല്ല വിശപ്പ്

അമ്മ : വാ തരാം നല്ല അപ്പം മുട്ട റോസ്റ്റ് ഉണ്ട്…

ഫുഡ് കഴിച്ച് ഞാൻ ഹാളിലേക്ക് പോയി…

ഞാൻ : പപ്പ പപ്പ

പപ്പ : എന്താടാ

ഞാൻ : കീ എവിടെ….

പപ്പ : അമറിൻ്റെ കൈയ്യിൽ കാണും…

ഞാൻ : ടാ എവിടെ നീ…

അമർ: എന്താ കാര്യം…

ഞാൻ : ചാവി താ

അമർ: ഷെൽഫിൽ ഉണ്ട്…

അങ്കിൾ : ഇന്നാ അതും കൂടെ ഓടിച്ച് നോക്കിയിട്ട് വാ…

ഞാൻ : ശെരി ആണ് അത് ഞാൻ മറന്നു ആദ്യം അത് തന്നെ പോയിട്ട് വരാം…

ഞാൻ വണ്ടിയിൽ കേറി… പെട്ടെന്ന് ഡോർ തുറന്ന് അടഞ്ഞു…

അമ്മു : ഡ്രൈവർ വണ്ടി വിട്….

ഞാൻ : ഇത് കൊള്ളാല്ലോ… സാധനം… ചെറുതാണ് പക്ഷേ കൊള്ളാം….

അമ്മു : ഇഷ്‌ട്ടായോ

ഞാൻ : പിന്നെ കൊള്ളാം… ഒരു സ്പിൻ കഴിഞ്ഞ് ഞങൾ തിരിച്ചെത്തി….

പപ്പ : ഡേയ് ഒന്ന് പതുക്കെ പോടെയ്യ്

ഞാൻ : ഒത് കൊള്ളാം അല്ലേ…

പപ്പ : ഇത് മതി ആയിരുന്നു…

ശെരി എത്ര പൊട്ടി..ആദ്യം അങ്കിൾ

അങ്കിൾ : 59

ഞാൻ : യു മിസ്റ്റർ രാമനാഥൻ

പപ്പ : 91 ലക്ഷം ഇൻക്ലുടിങ് സർവീസ് കോസ്റ്റ് ഫോർ ത്രീ ഇയേഴ്‌സ്…

അമ്മ : ദൈവമേ….

ആൻ്റി : മോളെ കെട്ടിച്ചു വിട്ടപ്പൊ ഒരു ദുരന്തം ഒഴിവായി എന്ന് വിചാരിച്ചതാ ഇത് വേലിയിൽ ഇരുന്നതിലും വലുതാ കാലിൽ ചുറ്റിയത്….

ഞാൻ : പപ്പ അടുത്ത കൊല്ലം നമ്മക്ക് റേഞ്ച് റോവർ എടുക്കാം കേട്ടോ…

അമ്മ : 🤨

പപ്പ : താൻ എന്തിനാ എന്നെ നോക്കുന്നത് അല്ലേ….ഞാൻ എന്ത് ചെയ്തു

ഞാൻ : ആർക്കൊക്കെ ഐസ് ക്രീം വേണം…

അമ്മ : എനിക്ക്

എല്ലാരും കൈ പൊക്കി

ഞാൻ : അപ്പോ. കേറിക്കോ വണ്ടി നേരെ പോട്ടെ…

⏩ 12 : 15

അമ്മു : ഇന്ദ്ര

എന്തോ

എന്താ ഒരു സന്തോഷം ഇല്ലാത്തത്

എനിക്ക് നല്ല സന്തോഷം ഉണ്ട്…

എനിക്ക് ഇല്ല

അതെന്താ

നീ ഫോൺ താഴെ വക്ക്…

എന്താ പറ

എനിക്ക് എന്തോ ഒരു ബാഡ് വൈബ്

അത് തിന്നിട്ട് ബോൺസിൻ്റെ ഇടയിൽ കേറിയിട്ടാ…

🙄

🫂 എന്താ പറ….

ഒന്നുമില്ല എനിക്ക് എന്തോ ഇങ്ങനെ ഒരു തോന്നൽ

എന്ത് തോന്നൽ

നിനക്ക് ഞാൻ ചേരില്ലെ എന്ന്

അത് തോന്നൽ അല്ലല്ലോ സത്യം അല്ലേ

ആണോ 🤨

അതെ എൻ്റെ അറിവിനും അഴകിനും എനിക്ക് നീ ആണോ ലിമിറ്റ്

അയ്യ എൻ്റെ ലുക്കിന് നീ വളരെ പിന്നിൽ ആണ്…

ആണോ

അതെ

ശെരി ആയിക്കൊട്ടെ …

ഫീൽ ആയോ

ഏയ്….

നമ്മൾ സൂപ്പർ കപ്പിൾസ്സ് അല്ലേ…

ആണോ …

അതെ സാർ…

അതെ

ഉം

പിള്ളേര് വരാറായി..

ഏത് പിള്ളേര്

Leave a Reply

Your email address will not be published. Required fields are marked *