പപ്പ നിലത്ത് കിടന്ന് ഒച്ച വക്കുന്ന വിഷ്ണുവിനെ പിടിച്ച് പൊക്കി നിവർത്തി നിർത്തി മോന്ത കുറ്റി നോക്കി അടിച്ചു…
അചുവും നന്ദനും കൂടെ പട്ടാളത്തെ പിടിച്ച് നിർത്തി…
പപ്പ : ഇത് എൻ്റെ മോന് നിൻ്റെ അപ്പൻ കടം ആയി കൊടുത്തത്….
പപ്പ വീടും ഒന്ന് കൂടെ കൊടുത്തു…
പപ്പ : ഇത് അതിൻ്റെ പലിശ…
പട്ടാളം : ഡോ എൻ്റെ മോനെ വിടാൻ….താൻ നോക്കിക്കോ ഇതിനൊക്കെ താൻ കണക്ക് പറയണ്ട അവസ്ഥ വരും….വിശ്വനാഥൻ ആണ് പറയുന്നത്…
പപ്പ : പോടാ നീ നിന്നെ കൊണ്ട് ആവുന്നത് ഉണ്ടാക്ക് പോ…
അങ്കിൾ : അത് തന്നെ ഇയ്യാള് പൊ ….
പട്ടാളം : ടാ ദാസാ നിന്നെ ഞാൻ എടുത്തോളാം…..
ദേവി ചേച്ചി ഒച്ച ഇട്ടത് കൊണ്ട് ഒന്ന് കുഴഞ്ഞു…
പപ്പയും ശരൺ ചേട്ടനും കൂടെ ചേച്ചിയെ പിടിച്ച് കൊണ്ട് ഗാർഡനിൽ ഇല്ല ചെയറിൽ ഇരുത്തി…
സൂര്യ : അതെ തെണ്ടികൾ ഇറങ്ങുവാ…അപ്പോ ശെരി….
ദേവി ചേച്ചി : സൂര്യ നിക്ക്
സൂര്യ : ഇല്ല ചേച്ചി ഇനി ഇവിടെ നിക്കുന്നില്ല ഈ വീടും ആയി ആകെ ഞങ്ങൾക്ക് ഉള്ള ബന്ധം ഒരു നാരിൽ ആയിരുന്നു ഇന്ന് അത് പൊട്ടി….
പപ്പ : ടാ മോനെ…
സൂര്യ : 🙏 വാടാ….
അമർ : നിക്ക് ഞാനും ഉണ്ട്….
അവര് ആര് പേരും.വണ്ടികളിൽ ആയി പോയി….
അമ്മു : പോവല്ലേ….😭 കരഞ്ഞ് കൊണ്ട് പറഞ്ഞു…. അമറെ സൂര്യ ….😭
ദേവി ചേച്ചി : അമ്മു കരയല്ലേ മോളെ…
അമ്മ : മോളെ കരയല്ലേ നീ …
. .
അമ്മ : മോളെ എന്താ സംഭവം ഞാൻ ആകെ ഒരു ലൂപ്പിൽ പെറ്റ പോലെ ആണ് പറ..നീ…
ചേച്ചി : ആൻ്റി സംഭവം ഒറ്റ വാക്കിൽ പറഞ്ഞാ സൂര്യയും എൻ്റെ അനിയത്തിയും ഇഷ്‌ട്ടത്തിൽ ആണ്… പക്ഷേ അവരെ പിരിക്കാൻ വേണ്ടി വിഷ്ണു ചെയ്ത ചതി ആണ് ഈ സംഭവം….
ആൻ്റി: എന്ത് കാര്യത്തിന്
ചേച്ചി : അവന് അവളെ കെട്ടണം….അവളെ പെഴച്ച പെണ്ണാക്കി മാറ്റിയാ പിന്നെ ഇവരും തെറ്റും വേറെ ഒരുത്തനും അവളെ കെട്ടുകയും ഇല്ല ….
പപ്പ : ഈ നാറ്റ കേസിന് എൻ്റെ മോനെ എന്തിനാ
ചേച്ചി : അങ്കിൾ അതൊക്കെ ഒരുപാട് പറയാൻ ഉണ്ട്… അതൊക്കെ സൗകര്യം പോലെ പറയാം നിങ്ങള് ഒറ്റ കാര്യം ഓർത്താ മതി ഇന്ദ്രൻ ഒന്നും ചെയ്തിട്ടില്ല.. പാവം ഞാൻ പോലും അവനെ ഒരുപാട് ശപിച്ചു എൻ്റെ രണ്ട് അനിയത്തിമ്മാരുടെ ജീവിതം നശിപ്പിച്ചതിൽ….
പപ്പ : ഇത് നിങ്ങളുടെ അല്ല അവൻ്റെ വിധി ആണ് ഈ നശിച്ച സ്ഥലത്ത് ജനിച്ചത്… പോട്ടെ സാരം ഇല്ല ….
പപ്പ ഉള്ളിലേക്ക് കേറി പോയി കുപ്പി എടുത്ത് അടി തുടങ്ങി…
അങ്കിൾ : ടാ ഒരെണ്ണം ഒഴിക്ക്
മുറിയിൽ നിശബ്ദത ഗ്ളാസിൻ്റെ അത് പോലെ കുടിച്ച് ഇറക്കുന്നതും മാത്രം ശബ്ദം…
അവര് അടി തുടർന്നു… തുടർന്നു തുടർന്ന് കൊണ്ടേ ഇരുന്നു . ഒരു കുപ്പി തീർന്നു…
പപ്പ : ദാസാ
എന്താ
പപ്പ : ദാസാ ഈ കൈ ഉണ്ടല്ലോ ഈ കൈ വച്ചാ പാവം എൻ്റെ മോനെ ഞാൻ തല്ലിയത് പപ്പ കൈ ടേബിളിൽ അമർത്തി അടിച്ചു….. അങ്കിൾ ;🥲
പപ്പ : ഞാൻ തല്ലിയപ്പോ അവൻ്റെ മുഖം കാണാം ദാസാ മനസാക്ഷി ഉള്ള ആർക്കും അത് സഹിക്കില്ല ഡോ… ☺️ ഹും ഇന്ദ്രൻ ഇന്ദ്രജിത്ത് രാമനാഥൻ…. സ്റ്റാർ കിഡ്…😏😏 ഇത് പോലെ നശിച്ച ജീവിതം…
എല്ലാരും അങ്ങോട്ട് വന്നു….
ദേവി ചേച്ചി : അതെ അങ്കിൾ വിഷമിക്കണ്ട
പപ്പ : ഇല്ല ഞാൻ സന്തോഷിക്കുക ആണ് അതാ രണ്ടെണ്ണം കൂടെ അടിക്കുമ്പോ ശെരി സന്തോഷം കൂടും…☺️
അവരൊക്കെ പപ്പയുടെ സംസാരം കേട്ട് ഇങ്ങനെ നിന്നു
പപ്പ : മോള് ചെല്ല് കൺസീവിങ് അല്ലേ കേറ്റ് ആക്കണ്ട ഗുഡ് നൈറ്റ്…ടാ വൺ മോർ….
ശരൺ ചേട്ടൻ : അങ്കിൾ പ്ളീസ് ഡോണ്ട്… എല്ലാത്തിനും പരിഹാരം ഉണ്ടാവും…
പപ്പ : എല്ലാത്തിനും ഉണ്ടോ… എൻ്റെ മോൻ അനുഭവിച്ച വിഷമം അതിന് പരിഹാരം ഉണ്ടോ … നിങ്ങളുടെ കുട്ടിക്ക് സംഭവിച്ച മാനഹാനി അതിന് പരിഹാരം ഉണ്ടോ ഈ കുട്ടിയുടെ കണ്ണീരിന് പരിഹാരം ഉണ്ടോ… ഇപ്പൊ പോയില്ലേ അഞ്ചാറ് പേര് അവരുടെ സന്തോഷം പോയില്ലേ അതിന് പരിഹാരം ഉണ്ടോ…. എൻ്റെ മോൻ്റെ പൊളിഞ്ഞു പോയ കുടുംബജീവിതം അതിന് ഉണ്ടോ പരിഹാരം… ഈ വീട്ടിലെ സന്തോഷം നശിച്ചിട്ട നാലാമത് രാത്രി ആണ് ഇത് ഇത്ര ദിവസം ഞങ്ങള് അനുഭവിച്ച പ്രഷർ അതിന് ഉണ്ടോ പരിഹാരം…. ഇല്ല ഡോ എല്ലാം പോയി….
