വധു is a ദേവത – 19 2

ശരൺ ചേട്ടൻ : അങ്കിൾ പറഞ്ഞത് എല്ലാം ശെരി തന്നെ… എനിക്ക് എന്ത് പറയണം എന്ന് അറിയില്ല നമ്മൾക്ക് ശ്രമിക്കാം അങ്കിൾ ….

പപ്പ : എടോ എൻ്റെ ഈ കണ്ട സ്വത്ത് മുഴുവൻ അനുഭവിക്കണ്ട ഒരുത്തൻ ആണ് അനാഥൻ എന്ന് ഒരു സെൽഫ് ടാഗ് ഇട്ട് ഇറങ്ങി പോയത്…. ഞാൻ ഒരു കാര്യം പറയാം എൻ്റെ മോൻ വരാൻ വൈക്കും തോറും എൻ്റെ പിടി വിട്ട് പോവും പറഞ്ഞേക്കാം….

ശരൺ ചേട്ടൻ : അങ്കിൾ നമ്മൾ രണ്ട് കൂട്ടർക്കും വലിയ നഷ്ട്ടം ആണ് സംഭവിച്ചത് ഇനി അത് വഷളാവാതെ നോക്കണ്ടത് നമ്മൾ തന്നെ അല്ലേ അങ്കിൾ….

ദേവി ചേച്ചി : അതെ അങ്കിൾ ഇന്ദ്രൻ നിരപരാധി ആണ് എന്ന് അവൻ തന്നെ പ്രൂഫ് ചെയ്തു … അവൻ എൻ്റെ അനിയത്തിക്ക് ഒരു പുതിയ ജീവിതം കൂടെ തന്നു….

പപ്പ : സ്വന്തം ജീവിതം തുലച്ചു മറ്റുള്ളവർക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത പൊട്ടൻ എൻ്റെ മോൻ… ദേ കണ്ടല്ലോ പോയത് ആറ് പേര് അതിൽ ഒരുത്തൻ എൻ്റെ മോൻ ഉണ്ട് ഇവരിൽ ആരുടെ കൈയ്യിൽ കിട്ടിയാലും നിങ്ങളുടെ കുട്ടി പിന്നെ ഞാൻ ഒന്നും പറയുന്നില്ല….

പപ്പ : പാവം എൻ്റെ മോൻ കൊറേ അട്ടും തുപ്പും കേട്ടു അവസാനം അവൻ്റെ ഇന്നസ്സെൻസ്സ് അവൻ തന്നെ തെളിയിച്ചു എങ്ങോട്ടോ പോയി… പപ്പ സോഫയിലേക്ക് വീണു…

അങ്കിൾ പപ്പയെ താങ്ങി ….

പപ്പ : പിടിക്കുക ഒന്നും വേണ്ട അങ്ങനെ വീഴുകയും ഇല്ല തളരുകയും ഇല്ലാ…

⏩ 21:34

മഹി ആൻ്റി: കൃഷ്ണ വാ വല്ലതും കഴിക്ക്…വാ

അമ്മ : നിക്ക് വേണ്ട നീ കഴിച്ചിട്ട് കിടന്നോ….ഞാൻ ഒന്ന് ഒറ്റക്ക് ഇരു… ന്നോ. ട്ടേ…🥺

ആൻ്റി: പാവം ഡീ അവൻ എൻ്റെ നേരെ കെഞ്ചി പറഞ്ഞതാ അന്ന് ഞാൻ ഒന്നും ചെയ്തില്ല ആൻ്റി ഞാൻ ഒന്നും ചെയ്തില്ല ആൻ്റി എന്ന് ഞാൻ കേട്ടില്ല… ആൻ്റി അടഞ്ഞ സ്വരത്താൽ പറഞ്ഞു….

അമ്മ : അവൻ എൻ്റെ മോൻ ആണ് അവൻ തിരിച്ച് വരും… നീ ചെല്ല്…

ആൻ്റി: മോളെ അമ്മു… ചെല്ല് മുറിയിൽ പോയി കിടക്ക് വാ….

പെട്ടെന്ന് ബൈക്ക് വന്നു

അമ്മു ഓടി വെളിയിലേക്ക് പോയി….

അമർ ആയിരുന്നു അത് . ..

അമ്മു : എന്താ ടാ വല്ലതും അറിഞ്ഞോ…

അമർ : ഇല്ല മാറ്….

അമ്മ അങ്ങോട്ട് ഓടി വന്നു…

അമർ : എന്നോട് ഒന്നും ചോദിക്കരുത്… എനിക്ക് ഒന്നും അറിയില്ല …അമ്മ സമ്രിക്കൻ തുടങ്ങും മുന്നേ അവൻ.കേറി പറഞ്ഞു…

അമ്മ : ഇല്ല ഇത് നീയും കൂടെ അറിഞ്ഞ് കൊണ്ട് ഉള്ള കളി ആണ് അവനോട് വരാൻ പറ കുട്ടാ…

അമർ : എങ്ങനെ വരും അവൻ ഏറ്റവും ജീവൻ ആയി കണ്ട ആൻ്റിയും ഇവളും അല്ലേ അവനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് … പിന്നെ അവൻ എന്ത് തെങ്ങക്ക് ഇങ്ങോട്ട് വരണം …

അമ്മ : നിറകണ്ണുകളുമായി ചെയറിൽ തലക്ക് കൈ കൊടുത്ത് ഇരുന്നു….

അമ്മു : കരഞ്ഞ് കൊണ്ട് നിലത്ത് ചുമറി ചാരി ഇരുന്നു…

അമർ : ഒരുകണക്കിന് വരണ്ട അതാ നല്ലത് എവിടെ എങ്കിലും പോട്ടെ ഇവിടെ ഉള്ളതിലും സന്തോഷം കിട്ടും … നമ്മൾ ആരും അർഹിക്കുന്നില്ല അവനേ … എടി ആ പെഴച്ച പട്ടിയെ എൻ്റെ കൈവാക്കിന് കിട്ടിയാ നോക്കിക്കോ… അവൻ്റെ തല ഞാൻ തല്ലി പൊട്ടിക്കും…

അമ്മ : നീ ഒരു കാര്യം ചെയ്യ് കുറച്ച് വെഷം എനിക്ക് താ…താ ടാ…

അമർ : എന്താ ആൻ്റി ഇങ്ങനെ …

അമ്മ : പിന്നെ ഞാൻ എന്നാ ചെയ്യണം പറ ടാ നീ… ഒരേ ഒരു മോൻ്റെ ജീവിതം ഞാൻ ആയിട്ട് തുലച്ചു അവനെ ചവിട്ടി പുറത്താക്കി… അതും ചെയ്യാത്ത കുറ്റത്തിന്… എനിക്ക് മടുത്തു ഈ ജീവിതം….

അമർ : ആൻ്റി കരയണ്ട ഞാൻ എൻ്റെ വിഷമം കൊണ്ട് പറഞ്ഞതാ… എത്ര വട്ടം ഞാനും അങ്കിളും പറഞ്ഞതാ… വേണ്ട സമയത്ത് നമ്മൾ അവൻ്റെ കൂടെ നിന്നില്ല…. എനിക്ക് തോന്നുന്നില്ല അവനായിട്ട് തിരിച്ച് വരില്ല …

അമ്മ : കണ്ടോ എവിടെ വരെ എത്തി കാര്യങ്ങള് ….

അമർ : നോക്കാം ആൻ്റി അവര് എറണാകുളത്തേക്ക് പോവാ… എന്നോട് വീട്ടിൽ പോയി നിങ്ങളെ ഒക്കെ നോക്കാൻ കൂടെ ഇരിക്കാനും പറഞ്ഞു….

അമർ : അങ്കിൾ എവിടെ…

അമ്മ : കുടിച്ച് കുടിച്ച് അതിൻ്റെ അകത്ത് ഉണ്ട്…

അമർ : ഡീ അമ്മു ഡീ അകത്ത് പോ… അകത്ത് പോയി കിടക്ക്…

അമ്മു :

അമ്മ.: ടാ അവളെ ഒന്ന് ഉള്ളിൽ…

അമർ അമ്മുവിൻ്റെ കൈ പിടിച്ച് പൊക്കി കൊണ്ട് പോയി മുകളിൽ കിടത്തി….

തളർന്ന് കിടന്ന അമ്മു ബെഡ് മുഴുവൻ കരഞ്ഞ് നനച്ചു….

Leave a Reply

Your email address will not be published. Required fields are marked *