വധു is a ദേവത – 19 2

നിൻ്റെ ചൂര്യ… പിന്നെ എൻ്റെ പിള്ളേര്

ഞാൻ ഒരു കാര്യം പറയാം

എന്താ

അവരുടെ കൂടെ കറങ്ങി പാതിരാത്രി കേറി വരാൻ ആണ് ഉദ്ദേശം എങ്കിൽ ടിപ്പിക്കൽ ഭാര്യ ആയി മാറേണ്ടി വരും എനിക്ക്…

എന്ത് ചെയ്യും നീ…

ഫ്രണ്ട്സ് കട്ട് വണ്ടി കട്ട് പോക്കറ്റ് മണി കട്ട് എന്തിന് പോക്കറ്റ് വരെ കട്ട്…

അടങ്ങി ഇരി മോളെ നിന്നെ കൊണ്ട് ഒരു ചുക്കും നടക്കില്ല…

കാണാം…

കാണിച്ച് തരാം …നീ പോടീ….

കാണിച്ച് തരാം …

പിള്ളേര് വരട്ടേ ഫുൾ അടിച്ച് പൊളി ആയിരിക്കും നോക്കിക്കോ

ഞാൻ ഇല്ലാതെ എന്ത് അടിച്ച് പൊളി…

നീ മിണ്ടാതെ ഇവിടെ അടുക്കള പണിയും ചെയ്ത് ഇരുന്നോ കേട്ടല്ലോ

പ്പ… നാറി… എൻ്റെ ചെക്കൻ വരട്ടേ നിൻ്റെ കൈയ്യും കാലും ഞാൻ തല്ലി ഒടിക്കും…

എടി എടി അവന് ചോറ് ഇവിടെ ആണേലും കൂറ് എന്നോട് ആണ്…അറിയോ…

കാണാം…

ആ കാണാം…

എനിക്ക് ഉറങ്ങണം…

അയ്ന്…

ഇങ്ങനെ പറയണ്ട എന്ന് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇന്ദ്ര

🤣🤣

🤣🤣 ചിരിക്കാതെ പട്ടി….അമ്മു എൻ്റെ മേലെ കേറി ഇരുന്ന് എണീറ്റ് കൈ പിടിച്ച് അമർത്തി…

അതെ ഇന്ദ്ര

എന്തോ

നമ്മടെ കല്യാണം കഴിഞ്ഞത് അവർക്ക് ഒരു സർപ്രൈസ് ആയിരിക്കും അല്ലേ .

അതെ അവരില്ലാത്തപ്പോ കല്യാണം കഴിച്ചതിന് എന്തായാലും പണിയും നോക്കിക്കോ….പാവം എൻ്റെ റെമോ…..

നാറി

നിങൾ പിന്നെ ശത്രുക്കൾ ആണല്ലോ ഞാൻ അത് മറന്നു…

ശത്രുക്കൾ ഒന്നും അല്ല നമ്മൾ തമ്മിൽ പെണങ്ങിയത് തന്നെ ആണ് നിനക്ക് എന്നോടുള്ള ഇഷ്ട്ടകേട് തന്നെ അവനും…

അതെ അതെ….

⏩ അടുത്ത ദിവസം രാവിലെ തന്നെ ആരോ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്

പപ്പ : ആരാ

അയാള് : രാമനാഥൻ സാർ അല്ലേ…

പപ്പ : അതെ

അയാള് : എൻ്റെ പേര് അനിൽ കോട്ടയത്ത് നിന്ന് വരുവാ

പപ്പ : കാര്യം പറയൂ

അനിൽ : അതെ സാർ എന്നെ ഒന്ന് സഹായിക്കണം

അമ്മ : ആരാന്നെ ഇത്

പപ്പ : അറിയില്ല

അനിൽ : അതെ സാർ എന്നെ സഹായിക്കണം

ഞാൻ : ചേട്ടൻ കാര്യം പറ

അനിൽ : അതെ നിങൾ ഇന്നലെ ഡെലിവറി എടുത്തില്ല വോൾവോ

പപ്പ : അതെ

അനിൽ : അത് എനിക്ക് തരണം

പപ്പ : മനസ്സിലായില്ല

അനിൽ : അതെ അത് എൻ്റെ മൊതലാളീ ബുക്ക് ചെയ്ത വണ്ടി ആണ്

പപ്പ : അത് നിങ്ങള് വേണ്ട വച്ചത് കൊണ്ട് അല്ലേ എലഞ്ഞൻ വാങ്ങിയത്

അനിൽ : അയ്യോ വേണ്ടവച്ചത് അല്ല സാർ അതായത് മൊതലാളീ വേറെ ഒരു വണ്ടി നോക്കിയത് കൊണ്ട് ഇതൊന്ന് ചവിട്ടിയത് ആണ് ഇപ്പൊ ഇന്നലെ വിളിച്ച് ചോദിച്ചപ്പോ ആണ് നിങ്ങൾക്ക് ഇത് കച്ചവടം ആയി എന്ന് അറിഞ്ഞത്…

പപ്പ : അതിന് ഇപ്പൊ എന്താ ഇയാള് കാര്യം പറ…

അനിൽ.: ആ വണ്ടി എനിക്ക് തരണം നിങ്ങള് പറയുന്ന വില തരാം…

പപ്പ : അതൊന്നും നടക്കില്ല

അനിൽ : അയ്യോ അങ്ങനെ പറയല്ലേ സാറേ മൊതലാളീയുടെ മോൾടെ കല്യാണം ആണ് മോൾക്ക് കൊടുക്കാൻ ആണ് വണ്ടി നാണക്കേട് ആവും സാറേ….

ഞാൻ : ചേട്ടാ ഇത് ഞങ്ങള് വാങ്ങി പോയില്ലേ അതൊന്നും പറ്റില്ല…

അനിൽ : മോനെ അങ്ങനെ പറയല്ലേ മൊതലാളിക്ക് വണ്ടി വേണം അതാ പ്ളീസ് കാല് പിടിക്കാം എൻ്റെ മൊതലാളീയുടെ കാല് ഒടിഞ്ഞ് ഇരിക്കുക ആണ് അത് കൊണ്ടാ അല്ലെങ്കിൽ പുള്ളി നേരിട്ട് വന്നേനെ മൊതലാളീ നാണം കെടും സാറേ ദയവ് കാണിക്കാം

അമ്മ : അതെ ഒന്ന് ഇങ്ങ് വന്നെ…. പപ്പ : എന്താ

അമ്മ : അയാള് പാവം ന്നെ ഇത്ര പറഞ്ഞത് അല്ലേ കൊടുത്തേക്കാം

ഞാൻ : അമ്മക്ക് പ്രാന്ത് വല്ലതും ഉണ്ടോ ഇത്ര വെല കൊടുത്ത് വാങ്ങിച്ചത് കൊടുക്കാൻ ആണോ അതും ഫാൻസി നമ്പർ ഒക്കെ കൂടെ നല്ല പൈസ ആയതാ

അനിൽ : അയ്യോ അതൊന്നും കുഴപ്പം അല്ല നിങൾ പറയുന്നത് ആണ് വെല… ഫാൻസി കീൻസ്സി ഒന്നും വിഷയം അല്ലാ…

പപ്പ : ഡോ താൻ അങ്ങോട്ട് പോയി ഇരിക്ക്

അമ്മ : പാവം ന്നേ ഒരു കല്യാണം അല്ലേ പോട്ടെ നമ്മക്ക് ഇപ്പൊ ഇത് ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ലല്ലോ പോട്ടെ…

ഞാൻ : അമ്മ എന്ത് അമ്മ പറയുന്നത്… നമ്മടെ വണ്ടി കൊടുക്കാനോ…

പപ്പ : അല്ല ടാ അമ്മ പറയുന്നത് കാര്യം ആണ് നമ്മക്ക് ഇത് കൊടുക്കാം എന്നിട്ട് പുതിയത് വാങ്ങാം ഒരു സഹായം അല്ലേ..

അമ്മ : അതെ അവര് സപിച്ചാ വണ്ടിക്ക് വല്ല തകരാറും വരും …😐😐

ഞാൻ : ശേ ആശിച്ച് വാങ്ങിച്ചിട്ട്…

Leave a Reply

Your email address will not be published. Required fields are marked *