വധു is a ദേവത – 19

ഞാൻ : ഏയ് വേണ്ട….

അങ്കിൾ പോയി കാർ എടുത്ത് കൊണ്ട് വന്നു….

അമ്മുവിനെ പുറകിൽ നടുക്ക് പിടിച്ച് ഇരുത്തി രണ്ട് അറ്റത്തും അമ്മയെയും ആൻ്റിയെയും പിടിച്ച് ഇരുത്തി…ഞാൻ ഡോർ അടച്ചു…

പപ്പ നീ വരുന്നില്ലേ

ഞാൻ : ഇല്ല…

അമ്മു : ചതി…😠

പപ്പ : ശെരി …

ഞാൻ : ബൈ ബൈ … ബൈ അമ്മു…

അമ്മു എന്തോ മന്ത്രം ജപിക്കുന്നുണ്ട്….

⏩ 8 മണി

ഹലോ

അമ്മ : എവിടെ

ഞാൻ : ഞാൻ ദീപുവിൻ്റെ വെട്ടിൽ എന്താ…

അമ്മ : ഒന്നുമില്ല ഞങ്ങള് എത്തി…

ഞാൻ : ഇത്ര പെട്ടെന്നോ

അമ്മ : അതികം ആളൊന്നും ഇല്ല….

ഞാൻ : ശെരി ഞാൻ ഇപ്പൊ തന്നെ വരാം…

അമ്മ : പിന്നെ കൊച്ച് വിഷമിച്ച് നടക്കുന്നു

എന്തിന്

നമ്മളൊക്കെ പോവുന്നത് തന്നെ പ്രത്യേകിച്ച് നീ വരുന്നു പറഞ്ഞത്

ഞാൻ. : അതിന് … ദേ ടീച്ചറെ സഹതാപം കാണിച്ചാ…നോക്കിക്കോ…

അമ്മ : എടാ ദുഷ്ട്ടാ…

ഞാൻ : പറയല്ലേ ചക്കരെ ഞാൻ ഐസ് ക്രീം കൊണ്ട് തരാം….

അമ്മ : അത് ശെരി ആണ് വാങ്ങി കൊണ്ട് വാ….

ഞാൻ : ശെരി…

⏩ അരമണിക്കൂർ കഴിഞ്ഞതും

അമ്മ : വന്നോ

ഞാൻ : ഇതാ

അമ്മ : അമ്പോ ഇത് കൊറച്ച് ണ്ടല്ലോ…

ഞാൻ : ഇവിടെ ആള് കൂടുതൽ അല്ലേ…

അമ്മ : അവരൊക്കെ പോയി …

ഞാൻ : ആരൊക്കെ…

പപ്പ : മൂന്നാളും

ഞാൻ : ആണോ…അതെന്താ പെട്ടെന്ന്

അമ്മ : ഒന്നുമില്ല …

പെട്ടെന്ന് തുമ്മുന്ന ഒച്ച ഉള്ളിൽ നിന്നും വന്നു…

അമ്മു : അച്ചെ…. 😠😠

ആൻ്റി: നശിപ്പിച്ചു ഞാൻ അപ്പഴെ പറഞ്ഞതാ ഇങ്ങേരെ പത്ത് കാശിന് കൊള്ളില്ല…

ഞാൻ : പറ്റുന്ന പണിക്ക് പോയാപൊരെ…

അമ്മ : ഞാൻ അപ്പോഴേ പറഞ്ഞതാ …ഇതൊന്നും നടക്കില്ല എന്ന്…

പപ്പ : എന്താ അത്

അമ്മ : ഐസ് ക്രീം…

പപ്പ : ആഹാ…ഇങ്ങ് തന്നെ

അമ്മ : തരാ

ഞാൻ പപ്പയുടെ അടുത്ത് പോയി ഇരുന്നു…

ഞാൻ : എന്ത് പറഞ്ഞു രാജൻ സാർ…

പപ്പ : അറുപതാം പിറന്നാളും ആഘോഷിച്ച് ഇരിപ്പാണ് അവിടെ…

ഞാൻ : ഫൂഡ് കഴിച്ചില്ലേ നിങ്ങള്….

പപ്പ : കഴിച്ചു…

അമ്മു : എങ്ങോട്ടാ ടാ പോയത്

ഞാൻ : അത് നിന്നോട് പറയണ്ട ആവശ്യം ഉണ്ടോ

അമ്മു : ഞാൻ നിൻ്റെ ആരാ..

ഞാൻ : 😶

പപ്പ : ഭാര്യ

അമ്മു : എന്നിട്ട് എന്നെ എന്താ കൂടെ കൊണ്ട് പോവാത്തത് ഹെ…

ഞാൻ : എനിക്ക് നല്ല സൗകര്യം ഇല്ല…

അങ്കിൾ : എന്താ ഇത് ഇത് വീടല്ല അപ്പറത്തും ഇപ്പുറത്തും ആളുകൾ ഉള്ളതാ…

ഞാൻ : അങ്കിൾ മോളെ ഒന്ന് ഉപദേശിക്ക്…

അമ്മ : ഇന്നാ എല്ലാരും ഇത് കഴിക്ക്

അങ്കിൾ : മോന് വേണ്ടേ

അമ്മ : ഇല്ല അവൻ ഇതൊന്നും കഴിക്കില്ല

. . ഞാൻ : അമ്മ ഇപ്പോഴാ വീട്ടിൽ പോവണ്ടത്ത്

അമ്മ : രാവിലെ തന്നെ പോണം…

ഞാൻ : ശെരി അപ്പോ നിങൾ രാവിലെ വന്നോ ഞാൻ പോവാ…

അമ്മ : എങ്ങോട്ട്…

ഞാൻ : കളത്തില് പോവാ…

പപ്പ : എന്താ കാര്യം

ഞാൻ : ഒന്നൂലാ റൂബി ആൻ്റിയെ കണ്ടിട്ട് കൊറേ ആയില്ലേ അതാ…ഞാൻ നാളെ ഉച്ചയ്ക്ക് വരാം എൻ്റെ വണ്ടി അവൻ്റെ കൈയ്യിൽ ഉണ്ടല്ലോ….

പപ്പ : ആ ശെരി… കാറിൻ്റെ കീ താ…

അമ്മ : അതൊന്നും വേണ്ട അതും ഈ രാത്രി അവളെ പകല് പോയി കണ്ടാ മതി…

ഞാൻ : ഇവിടെ ഇരുന്ന വെറുതെ അടി ആവും… അതിലും നല്ലത് പോവുന്നതാ…

അമ്മ : സാരം ഇല്ല പോവണ്ട എന്ന് പറഞ്ഞാ അത്ര തന്നെ…

പപ്പ : മോനൂ അമ്മ പറയുന്നത് കേക്ക് രാത്രി വേണ്ട ഇറ്റ്സ്സ് നോട്ട് സേഫ്… പർപ്പസ്സ് പോലും ഇല്ല ഇപ്പൊ പോവാൻ…

അങ്കിൾ : ശെരി ആണ് മോനെ ഇവിടെ ഇരിക്ക്….

ഞാൻ : ചുമ്മാ ഞാൻ എങ്ങോട്ടും പോവുന്നില്ല സുമ്മാ അങ്കിളിൻ്റെ മോള് കേറി കേറി പോവുന്നത് കണ്ടില്ലേ അതാ ഒന്ന് ഓഫ് ആക്കാൻ വേണ്ടി…അതും ഈ മഴയത്ത് എങ്ങോട്ട് പോവാൻ…

അങ്കിൾ : മിടുക്കൻ…. രാമാ കണ്ടോ…

പപ്പ : കണ്ടൊണ്ട് തന്നെ ആണ് ഇത്ര കാലം ഇരിക്കുന്നത് ….എല്ലാ വെളവും പഠിച്ച് വച്ചിട്ടുണ്ട്….

ഞാൻ : അതെ കം ടു ദ പോയിൻ്റ്…ഞാൻ സംസാരിച്ചു വണ്ടി മറ്റെ സെറാമിക്ക് ചെയ്യാൻ കൊണ്ട് കൊടുക്കാം അതിൻ്റെ കാര്യം സംസാരിക്കാൻ ആണ് ഞാൻ പോയത് രണ്ടും കൊടുക്കാം….

പപ്പ : കണ്ടോ ഇവൻ വാ തുറന്ന എൻ്റെ കാശ് പൊട്ടും…

ഞാൻ : വേണ്ട ഫുൾ വരയും വെട്ടും ആയിക്കോട്ടെ എനിക്ക് ഒരു കുഴപ്പവും ഇല്ല …

പപ്പ : പെണങ്ങലെ അതൊക്കെ എന്താ വച്ചാ നീ നോക്കിക്കോ…

ഞാൻ : ശെരി ഞാൻ പോയി ഡ്രസ്സ് മാറിയിട്ട് വരാം….

അങ്കിൾ : ചെല്ല് ചെല്ല്….

പപ്പ : വേറെ എന്തില് ഇല്ലെങ്കിലും കാറ് അവൻ പൊന്ന് പോലെ നോക്കും….

അങ്കിൾ : അതെ അതെ….

. . ഞാൻ ബാൽക്കണിയില് ഒന്ന് എത്തി നോക്കി…

അമ്മ : എന്താ

ഞാൻ : കഴുത്ത് വെട്ടിച്ച് ഒന്നുമില്ല എന്ന് കാട്ടി ഞാൻ മുറിയിലേക്ക് പോയി…

ഞാൻ ഉള്ളിൽ കേറി കതക് ചാരാൻ തുടങ്ങിയതും അമ്മു ഉള്ളിലേക്ക് മിന്നൽ വേഗത്തിൽ വന്ന് എൻ്റെ കഴുത്തിൽ സ്പൂൺ വച്ച് എന്നെ ചുമരിൽ ചാരി നിർത്തി….

അമ്മു : പറ എങ്ങോട്ട് പോയി ആരുടെ കൂടെ പോയി…

ഞാൻ : അതാണോ കത്തി അല്ല സ്പ്പൂൺ മാറ്റ്

ഞാൻ : ഞാൻ ഇത്ര നേരം സൂസിയുടെ കൂടെ കറങ്ങാൻ പോയി… രണ്ട് പെഗ്ഗ് അടിച്ച് നല്ല മൂഡ് ഒക്കെ ആയി തിരിച്ച് ഇങ്ങ് വന്നു… വീണ്ടും പോണം വിചാരിച്ചത് ആണ് പക്ഷെ നടന്നില്ല….

അമ്മു ,: ഓഹോ അപ്പോ റൂബി ആൻ്റി എന്നൊക്കെ പറഞ്ഞത് ഇതാണ് അല്ലേ…

ഞാൻ : അതെ റൂബി ആൻ്റി അല്ല സൂസി ബേബി…

അമ്മു : കൊന്നു കുഴിച്ച് മൂടും ഞാൻ കേട്ടലോ

ഞാൻ : എന്തിന്

കണ്ട തെണ്ടികളും ആയിട്ട് കറങ്ങി നടന്നാ…

ഞാൻ : നിനക്ക് എന്നെ ഒട്ടും വിശ്വാസം ഇല്ല അല്ലേ പോത്തെ

ഇല്ല ഒട്ടും ഇല്ല നിൻ്റെ പ്രായം അതാണ്…. പല വണ്ടിയും കാനുമ്പോ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ തോന്നും…

എടി മോളേ ഇന്ദ്രൻ കണ്ട പെണ്ണുങ്ങളെ നോക്കിയാ നിന്നെ ഒന്നും ഞാൻ അടുത്ത് പോലും ചേർക്കാൻ പാടില്ല അത് നിനക്ക് അറിയില്ല നിൻ്റെ ചൂര്യക്ക് അറിയും വരുമ്പോ ചോദിക്ക്….

പെണങ്ങി പോവാ….

എന്തിന്…. തിന്ന് തിന്ന് അത് അലിഞ്ഞ് പോവും…

ഇന്ദ്ര

സുഖിപ്പിക്കാൻ ആണേൽ അത് വേണ്ട…

സുഖിപ്പിക്കാൻ ഒന്നുമല്ല

പിന്നെ

എനിക്ക് സുഖിക്കാൻ…

അയ്യ എൻ്റെ പട്ടി വരും ഇനി…

അതെന്താ

സൗകര്യം ഇല്ല

അതെ നാളെ പോയാ പിന്നെ അഞ്ചാറ് ദിവസം…

സൗകര്യം ഇല്ല…. ഇവിടെ നിന്ന് പോയാ ഞാൻ നിന്നെ ഓർക്കുക പോലും ഇല്ല .. അവിടെ പോയാ അടിച്ച് പൊളിക്കണം…

പിന്നെ ചുമ്മാ നീ എന്നെ തന്നെ ഓർത്ത് ഇരിക്കും….

പിന്നെ നിൻ്റെ ശല്യം സഹിക്കാൻ വൈയ്യാതെ ആണ് ഞാൻ പോവുന്നത് തന്നെ…

പോടാ ….പട്ടി..

എന്ത് സത്യം

ഉവ്വ് ഉവ്വേ സത്യം തന്നെ….

നീ വിശ്വസിക്കണം ഇതാണ് സത്യം 😀😀

ചിരിക്കാതെ പറ അപ്പോ വിശ്വസിക്കാം…

നിന്നെ ഞാൻ ഓർക്കില്ല വിളിക്കില്ല നിൻ്റെ ശല്യം സഹിക്കാൻ പറ്റാതെ ആണ് ഞാൻ പോവുന്നത് തന്നെ…

അമ്മു : 😳🥲 🥺 😭

ഞാൻ : അയ്യോ ഞാൻ ചുമ്മാ പറഞ്ഞത് … ഈശ്വരാ… കുരിശായ്യല്ലോ… സത്യം ആയിട്ടും ഞാൻ വെറുതെ പറഞ്ഞത്… നിന്നെ മറക്കാൻ എനിക്ക് പറ്റോ ടാ…

അമ്മു : സത്യം

ഞാൻ : അതെ ഞാൻ അവളുടെ കണ്ണ് തുടച്ചിട്ട് കവിളിൽ ഉമ്മ വച്ചു….

അമ്മു : ഒറ്റ പിടിക്ക് എന്നെ ചുമരിൽ അമർത്തി… എടാ പട്ടി നീയൊക്കെ ഇത്രയേ ഉള്ളൂ കണ്ടോ… ഡോണ്ട് പ്ളെ വിത്ത് മീ… അമ്മു എൻ്റെ കുത്തിന് പിടിച്ച് പറഞ്ഞു…😈

Leave a Reply

Your email address will not be published. Required fields are marked *