ഇന്ദ്രൻ : ഏയ് ടാ 🫂
രമോ : എന്നെ കളഞ്ഞിട്ട് പോവല്ലേ ബ്രോ പ്ളീസ്…
ഇന്ദ്രൻ : 😊🥲
റെയിൽവേ സ്റ്റേഷൻ
ഇന്ദ്രൻ : ടാ ഇത് വേണ്ട ഗാരേജിൽ ഉള്ള ട്രക്ക് ഇവിടെ ഉണ്ട് നമ്മക്ക് അതിൽ കേറി പോവാം….
റെമോ : ആണോ.. ശെരി…
ട്രക്ക് ഡ്രൈവർ : ഹാ കേറിക്കോ
ഇന്ദ്രൻ : വേഗം വിട്ടോ ചേട്ടാ…
ഡ്രൈവർ: എങ്ങോട്ടാ
ഇന്ദ്രൻ : ചുമ്മാ ചെന്നൈ വരെ….
⏩ അഞ്ച് മിനിറ്റ്…
റെമോ : നീ എന്താ ഈ എഴുതുന്നത്…
ഇന്ദ്രൻ : നമ്മക്ക് പോവാൻ ഉള്ള റൂട്ട്….ചേട്ടാ ഒന്ന് വണ്ടി നിർത്ത്
റെമോ : എന്താ
ഇന്ദ്രൻ : ടാ ഒരു കുപ്പി വെള്ളം പിന്നെ ചിപ്സ് പാക്കറ്റ് വാങ്ങി വാ…
റെമോ : മുങ്ങാൻ അല്ലേ…
ഇന്ദ്രൻ : മാറി ഇരിക്ക് ഞാൻ പോവാം…
റെമോ : ശെരി പോ
ഇന്ദ്രൻ : എടാ ശ്രീയുടെ ഇഷ്യൂ വന്നത് അല്ലേ ആളുകൾ എന്നെ അറിയും ചിലപ്പോ ആരേലും കൈ വച്ചാലോ….
റെമോ : സാരം ഇല്ല
ഇന്ദ്രൻ : ആണോ
റെമോ : അല്ലെങ്കിൽ വേണ്ട ഞാൻ വാങ്ങാം…
ഇന്ദ്രൻ : വേഗം പോയിട്ട് വാ….
_____________________________
അമർ : എന്നിട്ട്…
റെമോ : 😭😭 ഇറങ്ങി കുറച്ച് നടന്നതും എന്തോ വെളിയിൽ വീണു തിരിഞ്ഞ് നോക്കിയതും എൻ്റെ ബാഗ് ആണ്…. സോറി ബ്രോ എന്നും പറഞ്ഞ് അവൻ ഈ പേപ്പർ എൻ്റെ നേരെ ചുരുട്ടി എറിഞ്ഞിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു ….എൻ്റെ ജീവൻ പോയട അമറെ ആ ചിരിയിൽ… അവൻ കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഇരുന്നു….
അമ്മ വന്ന് പേപ്പർ വാങ്ങി നിവർത്തി ചുളുക്ക് മാറ്റി വായിച്ച് തുടങ്ങി….
കത്ത്…..
മൈ ഡിയർ ഫ്രണ്ട്സ്സ്.,
ഈ കത്തും കൊണ്ട് ഒരു ദൂതനെ ഞാൻ അയക്കാം…
റോമാറോ ജോസെഫ്: സോറി ഫോർ ചീറ്റിങ് യു… എൻ്റെ പ്രിയ കൂട്ടുകാരാ….
എല്ലാം എല്ലാരും അറിഞ്ഞ് കാണും
.എന്നെ അന്വേഷിച്ച് സമയം കളയാതെ അവരവരുടെ കാര്യം നോക്കി ജീവിക്കുക…
എനിക്ക് അറിയാം ആര് ഇല്ലെങ്കിലും എന്നെ എന്നും ചേർത്ത് പിടിക്കാൻ നിങൾ കാണും എന്ന്….
പക്ഷെ ഞാൻ പഴയ ഇന്ദ്രജിത്ത് രാമനാഥൻ അല്ല വെറും ഇന്ദ്രജിത്ത് മാത്രം ആണ് എന്ന കാര്യം നിങ്ങൾക്കും അറിയാം അല്ലോ….
പൈസ ഇല്ലെങ്കിൽ കൂട്ടുകാർക്ക് പോലും ഞാൻ വെറും ബാധ്യത ആയി മാറും നിങ്ങൾക്ക് അങ്ങനെ ഒരു ബാധ്യതായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…
എല്ലാവർക്കും നല്ലത് മാത്രം നടക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു …
എന്ന് വെറും ഇന്ദ്രജിത്ത്
.അമ്മ : മോനെ തിരിച്ച് വാ കുട്ടാ
പപ്പ : ഇത് വണ്ടിയിൽ ആണ് കേറി പോയത്…
അച്ചു : ഇല്ല അങ്കിൾ അതൊക്കെ വിളിച്ച് ചോദിച്ചതാ. ഒന്നും ആയില്ല….അത് കോൺട്രാക്ട് ഓടുന്ന വണ്ടി ആണ് അവർക്ക് അറിയില്ല ഗാരേജിൽ ഓടുന്ന വണ്ടി ഇപ്പൊ എവിടെ ആണ് എന്ന്….
റെമോ : ഇതിനെല്ലാം കാരണം അവൻ ആണ് പട്ടി….
നന്ദൻ : അവനെ വെറുതെ വിടാൻ പാടില്ല…
അമർ : അവനെ അന്ന് ഇന്ദ്രൻ രക്ഷിച്ച് കൊണ്ടുവരാതെ ഇരുന്നിരുന്നെങ്കിൽ ഇപ്പൊ….
റെമോ : അത് മാത്രം ഒന്നും അല്ല ….
അച്ചു : വേണ്ട…
റെമോ : നീ പോടാ…
അമർ : എന്താ ടാ കാര്യം പറ
റെമോ : നീ ഈ വീഡിയോ കാണ് അവൻ വിഷ്ണു ഇന്ദ്രനെ മാളിൽ വച്ച് തല്ലുന്ന വീഡിയോ അവന് കാണിച്ച് കൊടുത്തു….
അമർ : ഇത് മറ്റ.
റെമോ : ഹരിയുടെ വിഷ്ണു ഇവളുടെ വിഷ്ണു രണ്ടും ഒന്നാണ്…..
അമർ : എന്ത് വിറ പകരന്ന ശബ്ദം കൊണ്ട് അമർ ചോദിച്ചു….
റെമോ : അതെ…
അമർ : നന്ദ ആണോ… പറ… ടാ
നന്ദൻ : അതെ ഇവൾക്ക് വേണ്ടി ആണ് ഇവളുടെ കൂടാ പിറന്നത് ആയത് കൊണ്ട് മാത്രം ആണ് തന്ത ഇല്ലാത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും ഇന്ദ്രൻ അവനെ സഹായിച്ചതും പിന്നെ മാളിൽ വച്ച് തല്ലി കൊല്ലാതെ വിട്ടതും…
അച്ചു : നിങ്ങൾക്ക് പിടി കിട്ടിയില്ലേ…
അങ്കിൾ : ഇല്ല
അച്ചു : അങ്കിൾ ഇന്ദ്രൻ ജർമനിക്ക് പോവാൻ നിന്ന സമയം ഇല്ല
പപ്പ : അതെ
അച്ചു : അപ്പോ അവൻ ഒരിക്കെ വണ്ടിയിൽ നിന്നും വീണു എന്നും പറഞ്ഞ് വന്നില്ലേ…അത് വണ്ടിയിൽ നിന്ന് വീണത് അല്ല ഇതാണ് അവൻ വീഡിയൊ പപ്പക്ക് നേരെ നീട്ടി….
രാമാ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയ മതിയാവൂ……വീഡിയോ കണ്ട് അങ്കിൾ പറഞ്ഞു…
അമർ ഓടി ഇന്ദ്രൻ്റെ വണ്ടിയിൽ കേറി സ്റ്റാർട്ട് ചെയ്തു ദീപു പിന്നിൽ കേറി….രണ്ടും കൂടെ ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ വണ്ടി എടുത്ത് പോയി….
