വധു is a ദേവത – 19 2

അങ്കിൾ : രുദ്ര അവൻ ഇനി പുറം ലോകം കാണരുത്…

രുദ്രൻ മാമൻ : ഇല്ല ദാസെട്ടാ…

അമർ കാർ കൊണ്ട് അങ്ങോട്ട് വന്നു …

പപ്പ : എന്തായി ടാ

അമർ : ഇല്ല മാമ …

സൂര്യ : സാറേ വല്ലതും അറിയോ…..

രുദ്രൻ അങ്കിൾ : ഇല്ല കിട്ടും പേടിക്കണ്ട…… മറ്റവൻ മിസ്സിങ് ആണ് അവനെ പറ്റി വല്ലതും അറിയോ…

നന്ദൻ : സാറേ അവൻ മാത്രം അല്ലാ രണ്ട് പേരും കൂടെ ഉണ്ട്…

രുദ്രൻ മാമൻ : ആദ്യം ഇവനെ കണ്ട് പിടിക്കാൻ നോക്ക് എന്നിട്ട് ബാക്കി

സൂര്യ : അത് ഞങൾ നോക്കിക്കോളാം അവരെ കിട്ടില്ലേ സാറേ

ദുദ്രൻ മാമൻ : പിന്നെ ഇല്ലെ….

നന്ദൻ 📱 : അരവിന്ദേട്ടാ… ഒരു സീൻ ഉണ്ട്…… …… …… …. അവസാനം അവൻ മിസിങ് ആയി…… മറ്റവനെ ഇപ്പൊ കിട്ടണം ഇന്ദ്രനെ പോലീസ് നോക്കിക്കോളും….

അരവിന്ദേട്ടൻ : തലമുറിയനെ ഏത് മാളത്തിൽ ആണേലും തൂക്കിയിട്ട് കുടയാം നീ വച്ചോ…

ഉള്ളിൽ നിന്നും അമ്മയും എല്ലാരും വെളിയിലേക്ക് വന്നു….

അമ്മ : എന്താ…

😶

രുദ്രൻ അങ്കിൾ : ചേച്ചി അവനെ കണ്ട് പിടിക്കാം നീ ടെൻഷൻ അടിക്കണ്ട …

അമ്മു : അമറെ എന്താ ടാ…എന്തായി…

ദീപു : എന്ത് ആവാൻ അവൻ പോയി അത്ര തന്നെ…

അച്ചു ; ഹാ മിണ്ടാതെ ഇരി ദീപു … അവനെ നോക്കാം നീ വെഷമിക്കണ്ട

അമ്മു : ഇങ്ങനെ പറഞ്ഞിട്ട് എന്ത് ചെയ്യാൻ ആണ്…

അമർ : മിണ്ടി പോവരുത് … നീ ഒറ്റ ഒരുത്തി ആണ് എന്നും ഇവള് തന്നെ ആണ് അവൻ്റെ മനസ്സ് മുട്ട്….

അമ്മു : 😣😭

അമർ : അന്നും ഇന്നും എന്നും നീ ആണ് അവൻ്റെ ഇല്ല നാശത്തിനും കാരണം….

അമർ : എന്നും നീ അവൻ ചെയ്യാത്ത കുറ്റത്തിന് അവനെ കുറ്റപെടിത്തിയിട്ടും നൊവിച്ചിട്ടും മാത്രമേ ഉള്ളൂ …

അമ്മു : എടാ

ദീപു : മിണ്ടരുത് ഇന്നലെ ഇത് തന്നെ അല്ലേ ഡീ നിന്നോട് ഞങ്ങള് മുഴുവൻ തിരിച്ചും മറിച്ചും പറഞ്ഞത്…ഇപ്പൊ ഏതോ എന്തോ ആരോ പറഞ്ഞത് കേട്ടതും നീ അങ് സ്നേഹം അഭിനയിക്കല്ലെ… നിൻ്റെ ഈ കണ്ണീർ കാണുമ്പോ പോലും ഒരു സഹധാപം ഇല്ല ..

അമ്മു : എല്ലാം ശെരി ആണ് … ഞാൻ ഒന്നും എതിർക്കുന്നില്ല…സൂര്യ നീ എങ്കിലും പറ.. അമ്മു അവൻ്റെ തോളിൽ പിടിച്ച് കുലുക്കി

സൂര്യ : 🥺

അമ്മു : എന്തെങ്കിലും പറ ടാ

സൂര്യ : എന്ത് പറയാൻ ഇന്നലെ വരെ ഞാൻ നിന്നെ ആണ് സപ്പോർട്ട് ചെയ്തത് നീ എത്ര പറഞ്ഞിട്ടും കേട്ടില്ലല്ലോ ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല…

രുദ്രൻ അങ്കിൾ 📱 : ഹലോ … രാജേഷ് … വാട്ട് ഇല്ലെ…. എന്താ ഡോ പറയുന്നത്…ശെരിക്കും നോക്കിയോ….

പപ്പ : എന്താ

രുദ്രൻ മാമൻ : അളിയാ…അവരെ കിട്ടിയില്ല….

പപ്പ : എന്ത്….

അമ്മ : എന്താ ടാ പറയുന്നത് എൻ്റെ മോൻ എവിടെ പോയി…

രുദ്രൻ അങ്കിൾ : ചെയ്യുന്നത് എല്ലാം ചെയ്തിട്ട് നീ ഇങ്ങനെ അലറി കരഞ്ഞൊണ്ട് വല്ല കഥ ഉണ്ടോ ഡീ…ഞാൻ നോക്കട്ടെ …

⏩ പത്ത് മിനിറ്റ്.. ശേഷം…

സൂര്യ : ഹലോ ആരാ…

റെമോ : എടാ ഇത് ഞാൻ ആണ് ….

സൂര്യ : ഹേ ഹൂ ടാ…. റെമോ റെമോ ഹലോ ഹലോ….🥺😭😭😭 നായിൻ്റെ മക്കളെ കളിക്കാതെ വാടാ….എൻ്റെ കൈയ്യിൽ കിട്ടിയാ കൊല്ലും രണ്ടിനെയും….

റെമോ : എടാ ഇന്ദ്രൻ

സൂര്യ : ഹലോ .. ഗെയ്ൻസ്വഗ ഗേറ്സന്നു …

സൂര്യ : എന്തൊക്കെ ആണ് നീ പറ

നന്ദൻ : ഹലോ ഹലോ ടാ എന്ത് ഉണ്ടെങ്കിലും നമ്മക്ക് നോക്കാം…. നിങൾ എവിടെ ആണ്

റെമോ : നന്ദ നന്ദ ടാ

നന്ദൻ : എന്താ നീ പറയുന്നത് നിങൾ എവിടെ ആണ് ഉള്ളത്…

റെമോ : ഞാൻ ചേർത്തലക്ക് അടുത്ത് ഉണ്ട്….

നന്ദൻ : ശെരി ശെരി… ഞങൾ ഉടനെ വരാം…. ടാ ടാ വാ വാ…. വാടാ…

നന്ദൻ ദീപു സൂര്യ മൂനും… കൂടെ വണ്ടി എടുത്ത് പോയി…

പപ്പ : രുദ്ര നിനക്ക് പറ്റില്ലേ ടാ …

രുദ്രൻ അങ്കിൾ : എന്താ അളിയാ അളിയൻ പറയുന്നത് അവൻ എൻ്റെ മോൻ അല്ലേ അളിയാ… ഈ ജോലി ഒക്കെ കിട്ടുന്നതിന് മുന്നേ ഈ വീട്ടിൽ ഒരു കാലം ഉണ്ടായിരുന്നില്ലേ അളിയാ എനിക്ക് അന്ന് എൻ്റെ ലോകം അവൻ അല്ലായിരുന്നോ അളിയാ .. അവന് വേണ്ടി എന്തും ചെയ്യാൻ തയാറായി തന്നെ ആണ് ഞാൻ ഇരിക്കുന്നത്…. ഞാൻ പോട്ടെ ഇവിടെ നിന്നിട്ട് കാര്യം ഇല്ല …

അമ്മ : പോവല്ലേ മോനെ…

രുദ്രൻ അങ്കിൾ : നീ വിട് ചേച്ചി നീ ഇല്ലെ അവന്മാരെ കണ്ട് പഠിക്ക് നിൻ്റെ മോൻ ചെയ്യാത്ത കുറ്റത്തിന് വീട്ടുകാരും നാട്ടുകാരും ഒക്കെ അവനെ കുത്തിയപ്പോ അവരെ ഉണ്ടായിരുന്നുള്ളൂ അവൻ്റെ ഏറ്റവും വലിയ സമ്പാദ്യം അവൻ്റെ കൂട്ടുകാർ തന്നെ ആണ്… ഞാൻ പോട്ടെ അളിയാ…. ദാസേട്ടാ ശെരി ….

Leave a Reply

Your email address will not be published. Required fields are marked *