വധു is a ദേവത – 19 2

അച്ചു : അതെ അവനൊന്നും പോവില്ല…

സൂര്യ : കാനഡ കാനഡ ഉം….

അച്ചു : 😳 അളിയാ അശ്വതി അളിയാ അശ്വതി അവിടെ ആണ് ഉള്ളത് അവള് ഈ ഇടക്ക് വന്നപ്പോ കൂടെ അവനെ അങ്ങോട്ട് വിളിച്ചതാ….എന്തോ ജോലി ഒക്കെ ഉണ്ട് വരുന്നോ എന്നൊക്കെ…..

നന്ദൻ : ശെരി ആണ് നമ്മള് വന്നതിൻ്റെ അടുത്ത ദിവസം നിങ്ങള് ഒക്കെ വണ്ടി ഓടിക്കാൻ പോയ സമയം അവൻ എന്നോട് പറഞ്ഞു അച്ചു അവനെ അങ്ങോട്ട് വിളിച്ചതാ പോണം എന്ന് ഉണ്ട് പൗവഷ് എടുക്കാൻ…

ദീപു : അങ്ങനെ ആണേൽ ചിലപ്പോ ആയിരിക്കുമോ….

സൂര്യ 📱: ഇന്ദ്രൻ്റെ പാസ്സ്പോർട്ട് ഉണ്ടോ എന്ന് നോക്ക് അമറിന് മെസ്സേജ് അയച്ചു…

അമർ അത് കണ്ടു വെയിറ്റ് എന്ന് റീപ്ലേ വന്നു….

വിഷ്ണു ചേട്ടൻ കുപ്പിയും കൊണ്ട് അങ്ങോട്ട് വന്നു…

വിഷ്ണു ഏട്ടൻ : എന്തായി…

നന്ദൻ : ഒന്നും ആയില്ല ചേട്ടാ ..

ഏട്ടൻ : ടാ അവന് ഇങ്ങനെ വട്ട് ഉള്ളതല്ലേ വരും… പാവം ചെക്കൻ സ്നേഹം ഉള്ളവൻ ആയിരുന്നു…

അച്ചു : നിങ്ങള് സെഡ് ആക്കല്ലെ ചേട്ടാ.

ചേട്ടൻ : ടാ നിങ്ങള് വല്ല ഗ്രൂപ്പിൽ വല്ലതും പോസ്റ്റ് ഇട്…

സൂര്യ : 😳 അണ്ണാ സിങ്കം തന്നെ നിങ്ങള്….

അച്ചു : ചെ…. സീൻ….

നന്ദൻ : ടാ ഗ്രൂപ്പിൽ ഇട്ടാ ഇന്ദ്രനേ കിട്ടി എന്ന് തന്നെ വച്ചോ….

റെമോ : അത് തന്നെ എല്ലാത്തിലും ഇട്ടോ…..

നന്ദൻ : ടാ കാവസാക്കിയില് പിന്നെ റോയൽ എൻഫീൽഡ് അതിൽ ഇട്ടോ പിന്നെ സി 900 അതിൽ ഇട്ടോ പിന്നെ അവൻ്റെ ഇൻസ്റ്റ ടാഗ് ഇട്ടോ എല്ലാത്തിലും…

റെമോ : ജി ട്ടി മറക്കണ്ട…

സൂര്യ : ഓക്കേ… പിന്നെ അൻസാർ ഭായ്ക്ക് പേഴ്സണൽ മെസ്സേജ് ഇട്ടെക്കാം…

റെമോ : അമറിൻ്റെ ഫോണിൽ വിളിച്ച് പറ അവരുടെ യാർഡിൽ വിളിച്ച് പറയാൻ…. ലോറിക്കാരോട് അവരുടെ കൂട്ടുകാർ ഉണ്ടല്ലോ പിന്നെ ലോറി ഗ്രൂപ്പിൽ ഒക്കെ ഇല്ലെ ഇട്ടോളാൻ പറ….

സൂര്യ : എന്തിന് അരവിന്ദേട്ടനെ വിളിച്ച് പറയാം…രാവിലെ ആവട്ടെ…

അമർ നന്ദന് കോൾ ചെയ്തു…

നന്ദൻ : അമർ ആണ്

നന്ദൻ : ഹലോ

അമർ : ഹലോ പാസ്സ്പോർട്ട് ഒക്കെ ഉണ്ട് ഇവിടെ തന്നെ ഉണ്ട്

നന്ദൻ : ആണോ ഹോ ഭാഗ്യം…. ടാ പാസ്പോർട്ട് വീട്ടിൽ ഉണ്ട് എന്ന് അവൻ കൂടെ ഉള്ളവരോട് പറഞ്ഞു….

അമർ : നിങ്ങള് എവിടെ ആണ്….

നന്ദൻ : ബാറിൽ ഉണ്ട് വിഷ്ണു ചേട്ടൻ്റെ

അമർ : ഞാൻ അങ്ങോട്ട് വരാം….

നന്ദൻ : ശെരി….വാ….

നന്ദൻ : അവൻ ഇങ്ങോട്ട് വരുക ആണ് എന്ന്…

പെട്ടെന്ന് ബാറിൻ്റെ വെളിയിൽ ആരോ വിളിച്ചു…

വിഷ്ണു ഏട്ടൻ വെളിയിലേക്ക് നോക്കി…പോലീസ് ആയിരുന്നു അത്

എസ് ഐ: എന്തോടാ കഴിഞ്ഞില്ലേ

ചേട്ടൻ : ഇല്ല സാർ സമയം ആവും… ക്ലീനിങ് ഒക്കെ ഉണ്ട്….

എസ് ഐ : ആരാടോ ഉള്ളില്. …

ചേട്ടൻ : ഫ്രണ്ട്സ്സ് ആണ് സാർ…

എസ് ഐ ഉള്ളിലേക്ക് നോക്കി….

ഐ ഇത് മറ്റെ ചെക്കൻ ഇന്നലെ ഒരുത്തൻ വന്നു മറ്റെ രാമേട്ടൻ്റെ മോൻ

ചേട്ടൻ : ഇന്ദ്രജിത്ത്

എസ് ഐ: അതെ അത് തന്നെ….കള്ളൻ നടു റോടിൽ കുലിസിതം…..

അമർ അങ്ങോട്ട് കേറി വന്നു…

എസ് ഐ: നീ രാമേട്ടൻ്റെ മോൻ അല്ലേ ടാ…

അമർ : അല്ല പെങ്ങളുടെ മോൻ ആണ്…

എസ് ഐ: എന്താ ടാ നീയും മറ്റവനെ പോലെ ആവാൻ ആണോ…

അമർ: സാർ ചുമ്മാ കാര്യം അറിയാതെ പറയല്ലേ…

വിഷ്ണു ഏട്ടൻ : കാര്യം ഒക്കെ അയാളോട് പറഞ്ഞു ..

എസ് ഐ: ചെ ചെ … ഇപ്പൊ ഉള്ള പിള്ളേര്. കാണിക്കുന്ന ഓരോന്ന് കാണുമ്പോ പേടി ആവുക ആണ്… എന്നിട്ട് രുദ്രൻ എന്നെ വിളിച്ച് പറഞ്ഞില്ല ഒന്നും…

അമർ : രുദ്രൻ മാമൻ എൻ്റെ മാമനോട് സാറിനെ വന്ന് കണ്ട് പരാതി പറയാൻ പറഞ്ഞു… ഒരു പെൺകുട്ടി ഉൾപ്പെട്ടത് അല്ലേ സാറേ അത് കൊണ്ട് അവളുടെ വീട്ടുകാർ വന്ന് പറഞ്ഞു കേസ് ഒക്കെ ആയാ അവൾടെ ജീവിതം പോവും എന്നൊക്കെ അത് കൊണ്ട് ഇപ്പൊ ഞങ്ങള് വിട്ടു….

എസ് ഐ: ആ ചെക്കൻ അന്നെ പറഞ്ഞതാ ശെ അബദ്ധം ആയല്ലോ ….

അമർ : സാറേ അവനെ കണ്ട് പിടിക്കാൻ എന്തെങ്കിലും വഴി…

എസ് ഐ : ഒരു കാര്യം ചെയ്യ് പരാതി കൊടുക്കാൻ താൽപര്യം ഇല്ലാത്ത സ്ഥിതിക്ക് അവൻ്റെ ബാങ്ക് അക്കൗണ്ട് ഒന്ന് ചെക്ക് ചെയ്യ് അതിൻ്റെ സ്റ്റേറ്റ്മെൻ്റ് എടുക്കുമ്പോ പൈസ എവിടെ നിന്നൊക്കെ ആണ് എടുക്കുന്നത് എന്ന സംഭവം വച്ച് ചിലപ്പോ പിടി കിട്ടും….പിന്നെ രുദ്രനോട് എന്നെ വിളിക്കാൻ പറ…നോക്കാം പേടിക്കണ്ട കേട്ടോ….

Leave a Reply

Your email address will not be published. Required fields are marked *