നീ എന്തിനാ വീണ്ടും ഓരോന്ന് കുത്തി പൊക്കുന്നത്…
ഇല്ല ഇല്ല പോട്ടേ… എൻ്റെ അമ്മുക്കുട്ടൻ ഉറങ്ങിക്കൊ
വഴക്കില്ലല്ലോ…
ഇല്ല
അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു….
എന്താ പറഞ്ഞോ
അതെ ദു
നാളെ ഞാൻ ദുബൈക്ക് പോയിട്ട് വരുമ്പോ എൻ്റെ കുട്ടന് എന്തെങ്കിലും വാങ്ങി കൊണ്ട് വരണോ…
അമ്മു : 😠 ഓഹ് … രണ്ട് ഉണ്ട കൊണ്ട് വാ
ഞാൻ : കിട്ടോ നോക്കാം കിട്ടിയാ വാങ്ങി കൊണ്ട് വരാം….
അയ്യോ തമാശിച്ചതാ
അതെ ഇഷ്ട്ടായ്യില്ല…
ഇല്ല…
ഇല്ലെങ്കിൽ അങ്ങോട്ട് മാറി ഇരി അല്ലെങ്കിൽ കെട….
അമ്മു : അതെ ഞാൻ ഒരു കാര്യം
എനിക്ക് ഒന്നും കേക്കണ്ട
അമ്മു ; ച്ച് ഞാൻ ഒന്ന് പറയട്ടെ കണ്ണാ…
ഞാൻ : നീ ഒന്നും പറയണ്ട ഞാൻ ഒന്നും കെക്കില്ല…
പിശാശ് പില്ലോ എടുത്ത് എൻ്റെ പൊറത്ത് അടിച്ചിട്ട് അങ്ങോട്ട് കേറി കിടന്നു….
ഞാൻ : 😝🤭 (നാളെ വൈകുന്നേരം വരെ ഞാൻ ഒന്നും കേക്കൂലാ)
അമ്മു : അതെ
എന്താ
ഞാൻ പറയാൻ വരുന്നുത് കെക്കോ ഇല്ലയോ
ഇല്ലാ നോ നഹി മുടിയാത് …
അങ്ങോട്ട് നീങ്ങി കെട…
ഞാൻ : നീയും എന്നെ മുട്ടണ്ട …
⏩ പിറ്റേന്ന് രാവിലെ …
പപ്പ : അപ്പോ ശെരി വൈക്കീട്ട് കാണാം
അങ്കിൾ : ശെരി അങ്ങനെ ആവട്ടെ
ഞാൻ : ബൈ അങ്കിൾ ബൈ ആൻ്റി അല്ല അമ്മു വരുന്നുണ്ടോ
അമ്മ : അവള് പിന്നെ എങ്ങോട്ട് പോവാനാ
ഞാൻ : അല്ല അവള് അവരുടെ കൂടെ പോട്ടെ അതല്ലേ നല്ലത്
പപ്പ : അത് ശെരി ആണ് ട്രാവൽ കമ്മി ആവും എന്താ പോവുന്നോ മോളെ…
അമ്മു : ഇല്ല നിങ്ങളുടെ കൂടെ വരാം…
പപ്പ : എന്നാ കേറിക്കോ … ദാസാ കാണാം…
അങ്കിൾ : ശെരി….
ഞങൾ രണ്ട് വഴിക്ക് പോയി…
വീടെത്തി ഞാൻ അമറിൻ്റെ മുറിയിൽ കേറി കതക് അടച്ച് ഇത്ര നേരം അടക്കി പിടിച്ച ചിരി മുഴുവൻ സൗണ്ട് വരാതെ ചിരിച്ച് തീർത്തു…
മഹയുടെ കോൾ വന്നു….
ഞാൻ : ഹലോ പറ ടാ ഞാൻ വാതിൽ തുറന്ന് പുറത്തേക്ക് വന്നു…
എന്താ ചക്കരെ എന്തോ പണി കിട്ടി എന്ന് കേട്ടല്ലോ…
ഒരു നാറിയെ സഹായിച്ചതാ…നീ ഇപ്പഴാണോ അറിയുന്നത്
അതെ ടാ അടുത്ത ആഴ്ച ഞാൻ പഞ്ചാബ് പോവാ…
ഞാൻ എന്താ
എൻ്റെ റിസർച്ച് തുടങ്ങി…
മറ്റെ അഗ്രോ അഗ്രോ
അതാണ്
എത്ര എടുക്കും
ഒരു ഏഴ് മാസം കാണും
നന്നായി…പോയി രക്ഷപ്പെട്…പിന്നെ അവിടെ പോയി എൻ്റെ ചെക്കനെ മറക്കോ …
ചിലപ്പോ
നിന്നെ വീട്ടി കേറി പണിയും…
എന്നാ ഇങ്ങ് വാ അമ്മ അന്വേഷിച്ചു നിന്നെ….
ഞാൻ വരാ ടാ
അപ്പോ ശെരി നടക്കട്ടെ ഞാൻ ചുമ്മാ വിളിച്ചതാ
ശെരി മഹാ…
ഫോൺ കട്ടായി…
അമ്മു നടന്ന് വരുന്നത് ഞാൻ കണ്ടു…
ഹലോ ഇല്ല ഇല്ല ഞാൻ ദുബൈക്ക് പോവാ അതെ അതെ വരാൻ പത്ത് ദിവസം ആവും … ശെരി ഇല്ല ഇല്ല അവൾക്ക് ഇതൊന്നും ഇഷ്ട്ടം അല്ല പിന്നെ അമ്മുന് പാസ്സ്പോർട്ട് ഒന്നും ഇല്ല…ആണോ നേരത്തെ പറഞ്ഞാ നിനക്കും കൂടെ വരായിരുന്നു നമ്മക്ക് പൊളിക്കായിരുന്നു പിന്നെ ഇനി അടുത്ത തവണ നോക്കാം ശെരി മഹാ ബൈ ബൈ…
അമ്മു : എന്താ ഒരേ വച്ച് അലക്കായിരുന്നല്ലോ മഹയാ
അതെ അവള് പറയാ അവൾക്കും വരണം എന്ന്
ആഹാ
ഞാൻ പറഞു നേരത്തെ പറഞ്ഞാ നമ്മക്ക് തകർക്കായിരുന്നു എന്ന് ഇനി അടുത്ത തവണ ആവട്ടെ…
ഉവ്വ്
ഞാൻ : നീ വരുന്നോ ഞാൻ പാക്ക് ചെയ്യാൻ പോവാ…
വരാം….
പാക്ക് ചെയ്യുന്ന സമയത്തും ഞാൻ പരമാവതി സ്ക്രൂ ചെയ്തു…ഉച്ച ആയപ്പോ ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിക്കാൻ ഇരുന്നു….
അവൾക്ക് വലിയ മുഖം ഇല്ല എന്തൊക്കെയൊ പെറുക്കി പെറുക്കി അമ്മു. എണീറ്റ് പോയി…
അമ്മ ഇതെല്ലാം ശ്രദ്ധിച്ച് കൊണ്ടിരുന്നു….
ഞാൻ ഫുഡ് കഴിച്ച് കഴിഞ്ഞ് മുകളിൽ പോയി അവളുടെ വരവ് കാത്തിരുന്നു
കാലൊച്ച കേട്ടതും ഞാൻ വീണ്ടും നാടകം ആരംഭിച്ചു…
ചാർജർ ഐപാഡ്…. ക്ലീനിങ് ബോക്സ്… സ്ലിപ്പർ ഷൂസ് പെർഫ്യൂം
എല്ലാം എടുത്തു ഓക്കെ…🙂
അമ്മു : കഴിഞ്ഞോ
ഞാൻ : കഴിഞ്ഞ് കഴിഞു എന്താ ഒരു ചിരി ഞാൻ പോവുന്നത് കൊണ്ടാണോ
അമ്മു : അതെ നല്ല സന്തോഷം ശല്യം പോവുന്നത്….😀
ഞാൻ : ഞാൻ നോക്കട്ടെ തിരിച്ച് വരാതെ ഇരിക്കാൻ പറ്റോ എന്ന്…
അമ്മു : എൻ്റെ അടുത്തേക്ക് വന്നു…
എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു സന്തോഷം ആയിട്ട് പോയിട്ട് വാ… കേട്ടോ ….
വാ ഇരിക്ക്
ഞാൻ വേഗം വരാം കേട്ടോ…
ഉം… ശെരി…
ഞങ്ങൾ വരുന്നു അടുത്ത ദിവസം തന്നെ വണ്ടി വരും… അതും കൊണ്ട് നമ്മക്ക് അടിച്ച് പൊളിക്കാം…
