വധു is a ദേവത – 19 2

റൂബി ആൻ്റി : അവനെ കിട്ടിയാ അവനെയും കൊണ്ട് വീട്ടിലോട്ട് വാ കേട്ടോ മതി ഇവിടുത്തെ പൊറുതി… നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല കൃഷ്‌ണെച്ചി….അമ്മ.അമ്മ എന്നും വിളിച്ച് പിന്നാലെ നടന്ന അവനെ തള്ളി പറയാൻ നിനക്ക്.എങ്ങനെ പറ്റി ചേച്ചീ….

അമ്മ മറുത്ത് പറയാൻ ഒന്നും ഇല്ലാതെ കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി…

പപ്പ അമ്മയെ വിളിച്ചു…

റൂബി ആൻ്റി : നീ ഇങ്ങനെ ഭാര്യയുടെ സാരിയും പിടിച്ച് നടന്നോ എൻ്റെ കൊച്ചിന് എന്തെങ്കിലും സംഭവിച്ച നിങ്ങളൊക്കെ നശിച്ച് നാരായണക്കല്ലെടുക്കും….

പപ്പ കലങ്ങിയ കണ്ണുകളുമായി തല താത്തി നിന്നു…

ദാസ് അങ്കിൾ : റൂബി നീ ഒന്ന് അടങ്

റൂബി ആൻ്റി : ഇല്ല ദാസേട്ട ഞാൻ ഇയാളോട് പറഞ്ഞതാ അവനോട് ഒന്ന് സംസാരിക്കാൻ അപ്പോ.ഈ മരപ്പൊട്ടൻ ഭാര്യയെ പേടി … ഇപ്പൊ എന്തായി ഒന്നേ ഒന്ന് കണ്ണെ കണ്ണ് എന്ന് വളർത്തിയ മോൻ പോയില്ലേ…. ഇരുന്ന് കരഞ്ഞോ താൻ….ഞാൻ പോവാ…

റൂബി ആൻ്റി വീട്ടിൽ നിന്ന് ഇറങ്ങി കാർ എടുത്ത് പോയി…

പപ്പ സോഫയിൽ പിടിച്ച് ഇരുന്ന് കണ്ണ് പൊത്തി പിടിച്ച് കരയാൻ തുടങ്ങി….

⏩ 18:56

പപ്പയും അങ്കിളും കൂടെ ഗാർഡനിൽ ഇരുന്ന് വെള്ളം അടിക്കാൻ തുടങ്ങി… രണ്ട് പെഗ്ഗ് കഴിഞ്ഞതും

പപ്പ : അമറേ അമറേ…

അമർ : എന്താ

പപ്പ : അതെ നീ എൻ്റെ റാക്കിൽ നിന്ന് കുപ്പി കൊണ്ട് വാ ഇതിൽ സാധനം ഇല്ല…

അമർ : ശെരി മാമ

രണ്ട് മിനിറ്റ് കഴിഞ്ഞതും

പപ്പ : കുപ്പി ഇവിടെ വച്ചിട്ട് നീ പോ

അമർ : മാമ കുപ്പി ഇല്ല

പപ്പ : ഉണ്ട് ശേരിക്ക് നോക്ക്

അമർ : ആൻ്റി ഇനി വേണ്ട പറഞ്ഞു….

പപ്പ : അതൊന്നും സാരം ഇല്ല നീ പോയി കൊണ്ട് വാ…

അമർ : ശെരി…

. . അമർ : ഇല്ല മാമ തരുന്നില്ല…

അമ്മ : അതെ മതി കുടിച്ചത്

പപ്പ ; കൃഷ്ണ ഡോണ്ട് പ്ലേ ഗിവ്വ് മീ ദ ബോട്ടിൽ….

അമ്മ : ഇങ്ങനെ കുടിച്ച് നശിക്കാൻ ആണോ നിങ്ങള്

പപ്പ : എനിക്ക് സമാധാനം വേണം രാത്രി ഉറങ്ങാൻ ഫിറ്റ് ആയലെ പറ്റൂ…. സോ പ്ളീസ്

അമ്മ എന്തൊക്കെയോ പറയുന്നുണ്ട് … പാപ്പയുടെ ഉള്ളിൽ ഉച്ചക്ക് റൂബി ആൻ്റി പറഞ്ഞതും ഇന്നലെ രുദ്രൻ അങ്കിൾ പറഞ്ഞതും മാത്രം ആണ്….

പപ്പയുടെ ഉള്ളിൽ ഇത് മാത്രം ആണ് ….( റൂബി ആൻ്റി : നീ ഭാര്യയുടെ സാരി തുമ്പും പിടിച്ച് നടന്നോ … കൊച്ചിന് എന്തെങ്കിലും സംഭവിച്ചാ നീയൊക്കെ നശിച്ച് പോവും ) ഇത് മാത്രം ലൂപ്പ് അടിച്ച് കേട്ടൊണ്ട് ഇരിക്കുക ആണ്….

അമ്മ : അങ്ങനെ ഇപ്പൊ കുടിക്കണ്ട … നിങ്ങളെക്കാളും സങ്കടം എനിക്ക് ഉണ്ട്…

പപ്പ : അവിടെ ഉള്ള ഗ്ളാസ്സ് എടുത്ത് കുടിക്കാൻ പോയി…

അമ്മ അത് പിടിച്ച് വാങ്ങി…

പപ്പ : ഒറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ വായിൽ ഉള്ള പല്ല് മുഴുവൻ താഴെ കിടക്കും…

കല്യാണം കഴിഞ്ഞ് 24 കൊല്ലത്തിനിടയിൽ ആദ്യം ആയി ആണ് അമ്മയോട് പപ്പ ഇങ്ങനെ സംസാരിക്കുന്നത്….

പപ്പ : നിനക്ക് എന്തിനാടി സങ്കടം നീയും നിൻ്റെ മരുമോളും കൂടെ അല്ലേ ഡീ എൻ്റെ.മോനെ ഇവിടെ നിന്ന് ഇറക്കി വിട്ടത്ത്…. ഹേ

പപ്പ : ഞാനും ദേ ഇവനും ( പപ്പ അമറിൻ്റെ കൈ പിടിച്ച് വലിച്ച് അമ്മയുടെ മുന്നിൽ കൊണ്ട് നിർത്തി ) പാടി പാടി പറഞ്ഞതാ അവനോട് അങ്ങനെ ചെയ്യല്ലേ എന്ന് കേട്ടില്ല എന്നിട്ട് അവനെ തിരിച്ച് വിളിക്കാൻ ഞാൻ പറഞ്ഞോ നിന്നോട് വായ തുറക്കാൻ…. പറഞ്ഞില്ലേ…. ഡീ….

മഹി ആൻ്റി: എന്താ ചേട്ടാ ഇത്

അങ്കിൾ : നീ മിണ്ടരുത് കൊന്നു കളയും ഞാൻ …. ദേ ഈ കാലിൽ പിടിച്ച് കരഞാ മോൻ പറഞ്ഞത് എന്നെ വിശ്വാസിക്ക് അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല എന്ന് ഞാൻ പോലും കേട്ടില്ല പാവം നിൻ്റെ മോള് ഈ മൂദേവിയെ കെട്ടിയത്തും അവൻ്റെ ജീവിതം നാശം ആയി ….

പപ്പ : എടി ഞാനും എൻ്റെ മോനും ഇത്ര കാലം നിൻ്റെയും അവൻ്റെ കല്യാണം കഴിഞ്ഞ് നിങ്ങള് രണ്ടിൻ്റെയും താളത്തിന് തുള്ളിയ രണ്ട് പാവകൾ ആയി ജീവിച്ചത് പേടിച്ചിട്ടോ നട്ടെല്ലില്ലാത്ത കൊണ്ടോ അല്ല…. സ്നേഹിച്ച പോയത് കൊണ്ടാ … നിങ്ങള് അത് ഞങ്ങളുടെ ദൗർബല്യം ആയി കണ്ട് അത് മുതലെടുക്കുക അല്ലേ ഇത് വരെ ചെയ്തിട്ടുള്ളത്….

അമ്മ പപ്പയുടെ വാക്കുകളിൽ ഉള്ള വെറുപ്പ് നോക്കി നിന്നു വാ പൊത്തി കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി….

Leave a Reply

Your email address will not be published. Required fields are marked *