⏩ 10 മിനിറ്റ്
കാലിൽ ആരോ ഊതുന്ന പോലെ അവൾക്ക് തോന്നി…
ഇന്ദ്രൻ : അമ്മു…. അമ്മുക്കുട്ടാ…
അമ്മു : ഇന്ദ്ര ഇന്ദ്ര..
എണീക്കാൻ പോയ അമ്മുവിൻ്റെ കവിളിൽ കവിൾ ചേർത്ത് പുറകിൽ കൂടെ കെട്ടിപ്പിടിച്ചു….
അമ്മു: മാറ് ഞാൻ ഒന്ന് കാണട്ടെ…
ഇന്ദ്രൻ : വേണ്ട നീ എന്നെ കാണണ്ട അമ്മു …
അമ്മു : സോറി കണ്ണാ നീ മുഖം മാറ്റ് ഞാൻ ഒന്ന് കാണട്ടെ നിന്നെ….
ഇന്ദ്രൻ : ഇല്ല ടാ നീ എന്നെ നോക്കിയാ എനിക്ക് സങ്കടം ആവും…
അമ്മു : ഞാൻ കാല് പിടിച്ച് മാപ്പ് പറയാം… പ്ളീസ് എന്നെ വിഷമിപ്പിക്കല്ലേ കണ്ണാ….
ഇന്ദ്രൻ : നീ വിഷമിക്കണ്ട കുട്ടാ എന്തിനാ വിഷമിക്കുന്നത്… ഞാൻ എത്ര ദൂരെ ആണെങ്കിലും എൻ്റെ മനസ്സ് നിൻ്റെ കൂടെ തന്നെ കാണും …. എന്താ കാരണം
അമ്മു : എന്താ കാരണം…
ഇന്ദ്രൻ : എൻ്റെ മനസ്സിൽ നീ അല്ലേ ഉള്ളത്…
അമ്മു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി നെഞ്ച് പൊട്ടി മരിക്കും എന്ന് അവൾക്ക് തോന്നി … ഇന്ദ്രൻ്റെ മനസ്സ് ഓർത്ത് അവൾ കരയാൻ തുടങ്ങി….
ഇന്ദ്രൻ : അമ്മു ഇങ്ങനെ കരയല്ലേ… എനിക്ക് സങ്കടം ആവും …
അമ്മു : നീ വന്നില്ലേ ഇനി ഞാൻ കരയില്ല …
ഇന്ദ്രൻ : ഞാൻ യാത്ര പറയാൻ ആണ് വന്നത് … നിന്നോട് പറയാതെ പോവാൻ എനിക്ക് തോന്നിയില്ല അതാ….
അമ്മു അവനെ കൈക്ക് പിടിക്കാൻ നോക്കി പറ്റുന്നില്ല ഒരു വെളിച്ചം പോലെ ബ്ലർ ആയി ഇന്ദ്രനെ കാണാതെ ആയി….
അമ്മു. ചാടി എണീറ്റു സ്വപ്നം ആണ് എന്ന് മനസ്സിലായ… അവൾക്ക് സങ്കടം സഹിക്കാൻ പറ്റാതെ ആയി അവസാനം ആയി സ്വപ്നത്തിൻ ഇന്ദ്രനെ കണ്ട ഭാഗത്തേക്ക് നോക്കി അവള് അലറി കരയാൻ തുടങ്ങി….അമൃതക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…
ആൻ്റി അവളുടെ ഒച്ച കേട്ട് ഉറക്കത്തിൽ നിന്നും എണീറ്റു….
ആൻ്റി: മോളെ എന്താ ഡീ
അമ്മു : അമ്മ ഇന്ദ്രൻ വന്നു അമ്മ… ദേ അങ്ങോട്ട് പോയി…. ആകാശത്ത് കൈ ചൂണ്ടി അമ്മു പറഞ്ഞു….
ആൻ്റി : തേങ്ങി കരഞ്ഞ് കൊണ്ട് അവളെ ചേർത്ത് പിടിച്ചു… അമ്മ അങ്ങോട്ട് വന്നു
അമ്മ : എന്താ എന്താ ഇവിടെ
ആൻ്റി: മോൾ അവനെ സ്വപ്നം കണ്ടതാ….
അമ്മ വന്ന് അപ്പുറത്ത് ആയി ഇരുന്നു…
അമ്മു : ആൻ്റി ഈ നശിച്ച ഞാൻ …..പാവം ഇന്ദ്രനെ ഒരുപാട് ദ്രോഹിച്ചു ആൻ്റി…
അമ്മ : ദേ താഴെ ഒരുത്തൻ റൂമും അടച്ച് ഫോൺ വിളി തന്നെ ആണ് … എല്ലാവരുടെയും മനസ്സമാധാനം പോയി…
അമ്മ മുഖം പൊത്തി കരച്ചിൽ തുടങ്ങി…
⏩ 23:50
വിഷ്ണു ചേട്ടൻ്റെ ബാർ
എല്ലാരും അടിച്ച് ഓഫ് ആണ് അച്ചുവിന്. ഇത്തിരി ബോധം ഉണ്ട്…
സൂര്യ : ടാ നമ്മൾ എന്ത് ചെയ്യും…
അച്ചു : ഒരു എത്തും പിടിയും ഇല്ല… പോയത് ഇന്ദ്രൻ ആയത് കൊണ്ട് track cheyyan എളുപ്പം അല്ല….
നന്ദൻ : അപ്പോ നമ്മള് മിണ്ടാതെ ഇങ്ങനെ ഇരിക്കാം … ഇന്ദ്രൻ ടാ അവനെ പോലെ ഒരുത്തനെ നമ്മക്ക് കിട്ടോ ഇന്ദ്രൻ ടാ നമ്മടെ ഇന്ദ്രൻ. ….അവനെ പോലെ ഒരുത്തനെ കൂട്ടുകാരൻ ആയിട്ട് എനിക്ക് ഇനി കിട്ടും എന്ന് തോന്നുന്നില്ല …
റെമോ : അത് തന്നെ നമ്മക്ക് ബാംഗ്ലൂർ പോയി നോക്കാം ചിലപ്പോ സോജൻ്റെ കൂടെ കാണും…
സൂര്യ :ടാ ബാംഗ്ലൂർ എത്താൻ ഉള്ള സമയം ഒന്നും ആയിട്ടില്ല….
അച്ചു : അത് തന്നെ മിനിമം നാളെ രാവിലെ എങ്കിലും ആവണം ….
നന്ദൻ : ഓസ്റ്റിൻ
സൂര്യ : ഏയ് പോടാ….
നന്ദൻ : റെമോ നിന്നോട് അവൻ എന്താ പറഞ്ഞത് എങ്ങോട്ടാ നിങ്ങള് പോവുന്നത് എന്ന്…..
റെമോ : എന്നോട് പറഞ്ഞില്ല ഡ്രൈവർ ചോദിച്ചപ്പോ ചെന്നൈ പോവാ എന്നാ പറഞ്ഞത്….
നന്ദൻ : ചെന്നൈ … അവിടെ
അച്ചു : ഇന്ദ്രൻ എങ്ങോട്ടാ പോയത് എന്ന് അറിയാൻ അവനെ പോലെ മൈൻഡ് ഉള്ള ഒരുത്തൻ വേണം…
നന്ദൻ : അളിയാ സൂര്യ നിനക്ക് മാത്രമേ അത് പറ്റൂ…
സൂര്യ : ഫോൺ താ….
നന്ദൻ ഫോൺ അവന് കൊടുത്തു…
സൂര്യ : ഇത് ഇന്ദ്രൻ നന്ദൻ്റെ ഫോൺ ഇന്ദ്രൻ ആയി സങ്കൽപ്പിക്കാൻ സൂര്യ പറഞ്ഞു….
എല്ലാരും ടേബിലേക്ക് നോക്കി….
സൂര്യ : നന്ദ നീ ആണ് അവൻ്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ പിന്നെ അമറും… നീ പറ അവൻ്റെ ഇഷ്ട്ടം എന്താ…
നന്ദൻ : എന്ന് വച്ചാ ..
സൂര്യ : അവൻ്റെ ഇഷ്ട്ടപെട്ട സ്ഥലം…
നന്ദൻ : അവന് കാനടിയിൽ സെറ്റിൽ ആവണം എന്നാ… പക്ഷേ അവനൊന്നും പോവില്ല ….
