വധു is a ദേവത – 19 1

പപ്പ ചെയറിലേക്ക് ഇരുന്നു….

⏩ 21:22

പപ്പ മുന്നിൽ കിടക്കുന്ന കറുപ്പ് കാർ നോക്കി പതിയെ എണീറ്റു.. വണ്ടിക്ക് അരികിലേക്ക് പതിയെ നടന്ന് പോയി…

പപ്പ 💭 : (ദേ പപ്പ വണ്ടി ഗട്ടറിൽ ഒന്നും ഇറക്കരുത് വെയിലത്ത് നിർത്തരുത് കേട്ടല്ലോ പിന്നെ കണ്ടവർക്കൊന്നും ഓടിക്കാം കൊടുക്കരുത്….)

പപ്പയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി

പപ്പ💭 : ( ഹലോ റാം സാർ എന്താ ഇങ്ങനെ നിക്കുന്നത് വണ്ടിയിൽ പൊടി ആയിരിക്കുന്നത് കണ്ടില്ലേ അതൊന്ന് കഴുകി ഇട് പപ്പ… )

പപ്പ മോനെ എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ ഒന്ന് വാടാ നിൻ്റെ കാല് ഞാൻ പിടിക്കാം….

പെട്ടെന്ന് തെഫ്റ്റ് അലാം അടിച്ചു….

പപ്പ ഞെട്ടി സ്വപ്നത്തിൽ നിന്ന് ഉണർന്നു…

അമർ ഓടി വെളിയിലേക്ക് വന്നു പപ്പ അവനെ ഒന്ന് നോക്കി…. അങ്കിളും അങ്ങോട്ട് വന്നു….

പപ്പ : ദാസാ എൻ്റെ മോൻ ആണ് ഇവൻ പപ്പ ഗ്ളാസിൽ കൈ വച്ച് തടവി കൊണ്ട് തല വച്ച് കരയാൻ തുടങ്ങി….

അങ്കിൾ : ഡോ എന്താ ഡോ താൻ ഇങ്ങനെ താൻ ഉള്ളിലേക്ക് വാ ….

പപ്പ : ഇല്ല ദാസ് ഈ വീട്ടിൽ എനിക്ക് ഇനി പറ്റില്ല എനിക്ക് ഒന്നും വേണ്ട ഞാൻ എൻ്റെ മോൻ്റെ വണ്ടി മാത്രം കൊണ്ട് പോവാ ടാ ചാവി ഇങ്ങ് താ ഞാനും എൻ്റെ മോനും ഇനി ഇങ്ങോട്ട് ഇല്ലാ…

അങ്കിൾ : ഡോ കുടിച്ച് ബോധം ഇല്ലാതെ ഓരോന്ന് പറയല്ലേ….

പപ്പ : ഇല്ല ഈ വീട് കാണുമ്പോ എനിക്ക് പേടി ആവുന്നു… മാ

പെട്ടെന്ന് സൂര്യയുടെ കാർ അങ്ങോട്ട് വന്നു…

അച്ചു അതിൽ നിന്ന് ഇറങ്ങി…. വന്നു….

അച്ചു : എന്താ അങ്കിൾ ഇവിടെ പ്രശ്നം… അമർ പറഞു

പപ്പ : ഇവിടെ ഒന്നും ഇല്ല നീ പോ അച്ചു….

അമർ : ടാ ഇവിടെ മാമനും ആൻ്റിയും ഒരേ വഴക്ക്….

അച്ചു : അങ്കിൾ ഞങ്ങള് പോവാ ഇന്ദ്രനെ അന്വേഷിച്ച് …

പപ്പ : സത്യം ആണോ

സൂര്യ : അതെ അവനെയും കൊണ്ട് വരാൻ ശ്രമിക്കുക ആണ് ഞങൾ

പപ്പ : എന്ത് സഹായം ആണ് ഞാൻ ചെയ്തു തരണ്ടത് … ടാ അമറേ എൻ്റെ പേഴ്സ് കൊണ്ട് വാ ….

സൂര്യ : അതൊന്നും വേണ്ട പ്രാർത്ഥിച്ച മാത്രം മതി…

പപ്പ : സൂര്യയുടെ കൈ പിടിച്ച് കരയാൻ തുടങ്ങി….

സൂര്യ : അങ്കിൾ വന്നെ ആൻ്റി പാവം അല്ലേ ഈ സമയത്ത് ചേർത്ത് പിടിക്കുക അല്ലേ വേണ്ടത് അങ്കിള് വാ….

സൂര്യ പപ്പയെ വിളിച്ച് വീട്ടിലേക്ക് കേറി പോയി…

അമ്മ കട്ടിലിൽ കിടന്ന് കരയുക ആണ്…

സൂര്യ : ചെല്ല് അങ്കിൾ പോയി സമാധാനിപ്പിക്കാൻ നോക്ക്

പപ്പ മടിച്ച് മടിച്ച് അമ്മയുടെ അടുത്ത് പോയി പതിയെ അമ്മയെ വിളിച്ചു….

പപ്പ അമ്മയുടെ തോളിൽ കൈ വച്ച് ഒന്ന് കുലുക്കി… അമ്മ പപ്പയുടെ കൈ പിടിച്ച് കരയാൻ തുടങ്ങി….

പപ്പ : എന്താ ഡോ താൻ

അമ്മ : ഞാൻ അറിഞ്ഞില്ല നിങൾക്ക് ഇത്ര വെറുപ്പ് എന്നോട് ഉണ്ട് എന്ന്….

സൂര്യ : ആൻ്റി ആൻ്റി ഓരോന്ന് വിച്ചാരിക്കല്ലെ അതൊക്കെ ദേഷ്യം കാരണം വരുന്ന ഓരോ മണ്ടത്തരങ്ങൾ അല്ലേ ……അതെ ഞങ്ങള് മോനെ അന്വേഷിച്ച് പോവാ….

അമ്മ അവനെ ഒന്ന് നോക്കി

സൂര്യ : സത്യം ടീച്ചറെ….

പപ്പ : കണ്ടല്ലോ പിള്ളേര് തീ ആണ്… വാ നമ്മക്ക് സന്തോഷം ആയിട്ട് അവരെ യാത്ര അയക്കാം….

അമ്മ : ഇന്ദ്രനെ കൊണ്ട് വരോ…

സൂര്യ : ഉറപ്പായും …

പപ്പ : ഇത് വച്ചോ പപ്പ അലമാറ തുറന്ന് കുറച്ച് പൈസ അവൻ്റെ കൈയ്യിൽ വച്ച് കൊടുത്തു…

സൂര്യ : ഇത് വാങ്ങിയ ഞങ്ങള് ഫ്രീ സർവ്വീസ് ചെയ്യുന്ന പോലെ ആവും …

പപ്പ : എൻ്റെ മോൻ നല്ല കുട്ടികളെ ആണ് കൂടെ കൂടിയത്… 🫂….

സൂര്യ : അതെ ഇനി വഴക്കോന്നും ഇടരുത് കേട്ടോ….

⏩ അടുത്ത ദിവസം 22: 00

ഇന്ദ്രൻ്റെ വീട്ടിൽ

പപ്പ : എന്തായി

അമർ : ഒരു വിവരവും ഇല്ല

പപ്പ : അവൻ പോയി….എനിക്ക് അറിയാം….

മുകളിലും അമൃത എല്ലാം കേട്ട്…. ബെഡ്ഡിൽ മുഖം പൊത്തി കരഞ്ഞു…

അങ്കിൾ : ഇന്നേക്ക് മൂന് ദിവസം ആയി നമ്മളെ കൊണ്ട് ഒന്നും പറ്റില്ലേ ഡോ

പപ്പ : പൈസ കൊണ്ട് നടക്കാത്ത കാര്യങ്ങളും ഈ ഭൂമിയിൽ ഉണ്ട് എന്ന് ഇന്ദ്രൻ നമ്മളെ ചെരുപ്പ് കൊണ്ട് അടിച്ച് പഠിപ്പിക്കുക ആണ്….

പപ്പ: ഈ സൂര്യ അച്ചു നന്ദൻ ഇവരൊക്കെ ആരാ ഡോ അവരുടെ അത്ര പോലും നമ്മള് ഒന്നും

മുകളിൽ അമൃതയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി….

അമ്മു : ഹലോ ദേവിയെച്ചി

Leave a Reply

Your email address will not be published. Required fields are marked *