ഞാൻ പറഞ്ഞത് കേട്ട് അവിടെ ഭയങ്കരമായ കൂട്ടച്ചിരി ഉയർന്നു.
“അയ്യേ…. ഈ ചേട്ടൻ.” പറഞ്ഞിട്ട് ചിരി നിര്‍ത്താതെ തന്നെ സാന്ദ്ര ഒന്നും കൂടി എന്നെ നുള്ളി.
“ആ….” ഞാൻ തുള്ളിച്ചാടി. പക്ഷേ പെട്ടന്ന് തന്നെ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെട്ടു.
“ഹോ.. വല്ലാത്ത തലവേദന. കുറച്ചുനേരം ഞാൻ കിടക്കട്ടെ. ഫുഡ് കഴിക്കാൻ എന്നെ വിളിക്കേണ്ട.”
അത്രയും പറഞ്ഞിട്ട് ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു. കിടന്നതും ഉറങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല.
വൈകിട്ട് നാലു മണി കഴിഞ്ഞാണ് ഉണര്‍ന്നത്. എന്റെ തലവേദന മാറിയിരുന്നു എങ്കിലും ചെറിയ ക്ഷീണം അപ്പോഴും തോന്നി. ഒന്നും കൂടി കുളിച്ചാൽ ആ ക്ഷീണവും മാറിക്കോളും.
അപ്പോഴാണ് സുമിയും എന്റെ അടുത്ത് കിടന്നുറങ്ങുന്നതിനെ കണ്ടത്. കഴുത്തു വരെ ബ്ലാങ്കറ്റ് മൂടിയിട്ടുണ്ട്. ഞാൻ അവളുടെ തലയില്‍ പതിയെ തടവിയ ശേഷം എഴുനേറ്റ് ബാത്റൂമിൽ കുളിക്കാന്‍ കേറി.
ശേഷം ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം റൂമിന്റെ പുറത്തിറങ്ങി.
സാന്ദ്ര ടിവിക്ക് മുന്നിലായിരുന്നു, മറ്റുള്ളവർ സിറ്റവുട്ടിലും. സിറ്റവുട്ടിൽ നിന്നും അവരുടെ സംസാരം ഒക്കെ അകത്ത് നിന്നും കേള്‍ക്കാന്‍ കഴിഞ്ഞു.
ഞാൻ നേരെ സാന്ദ്രയുടെ അടുത്തായി സോഫയിൽ ചെന്നിരുന്നതും അവള്‍ പുഞ്ചിരിച്ചു.
“കള്ളു കുടിയൻ…!” സാന്ദ്ര തമാശയ്ക്ക് വിളിച്ചതും ഞാൻ തുടയിൽ ഒരു നുള്ള് കൊടുത്തു.
“വലിയ കള്ള് കുടിയന്‍…!” സാന്ദ്ര പിന്നെയും വിളിച്ചു.
“ഇനി വിളിച്ചാല്‍ നിന്റെ വയറിൽ ഞാൻ കടിച്ചു വച്ച് തരും.”
“എന്നാൽ അതെനിക്ക് കാണണം — കള്ള് കുടിയന്‍..! കള്ള് കുടിയന്‍..! കള്ള് കുടിയന്‍…!!” സാന്ദ്ര അങ്ങനെ വിളിച്ചിട്ട് കൊഞ്ഞനം കുത്തി കാണിച്ചും.
ഉടനെ ഞാൻ അവളുടെ മടിയില്‍ വീണു കിടന്നിട്ട്.. അവളുടെ അരയിലൂടെ ചുറ്റി വരിഞ്ഞ് മുറുക്കി കൊണ്ട് അവളുടെ വയറിൽ എന്റെ മുഖം ഇട്ടിളക്കി. സാന്ദ്ര പൊട്ടിച്ചിരിച്ചു.
അതോടെ അവളുടെ വയറിൽ പിടിച്ചൊന്ന് ഞെരിച്ചു കൊണ്ട് പതിയെ ഒരു കടിയും കൊടുത്തു. എന്റെ മുടിയില്‍ മുറുകെ പിടിച്ചുകൊണ്ട് സാന്ദ്ര ചെറുതായി ഒന്ന് പുളഞ്ഞു.
ഉടനെ ഞാൻ അവളുടെ മടിയില്‍ നിന്നും എഴുന്നേറ്റ് ശേഷം അവളുടെ ഇടുപ്പിൽ ഞാൻ ഇക്കിളി കാണിച്ചു. സാന്ദ്ര പിന്നെയും പൊട്ടിച്ചിരിച്ചു.
അവസാനം സാന്ദ്ര ചിരിക്കുന്നത് കേട്ട് ജൂലി എഴുനേറ്റ് വരുന്ന ശബ്ദം കേട്ടതും അവളെ വിട്ടിട്ട് ഞാൻ നേരെ ഇരുന്നു.
“സാമേട്ടൻ വരൂ. കഴിക്കാൻ ഞാൻ എടുത്തു വയ്ക്കാം.” പറഞ്ഞിട്ട് ജൂലി കിച്ചനിലേക്ക് നടന്നതും സാന്ദ്രയ്ക്ക് തുടയിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ എണീറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു.
എനിക്ക് വിളമ്പി തന്ന ശേഷം ജൂലി എന്റെ അടുത്തിരുന്നു.
“എല്ലാവർക്കും കൂടി ഒരു സിനിമയ്ക്ക് പോയാലോ. ഫസ്റ്റ് ഷോ കാണാം…!” ഞാൻ ജൂലിയോട് പറഞ്ഞതും നല്ല താല്‍പര്യം ഉള്ളത് പോലെ അവളുടെ കണ്ണുകൾ വിടര്‍ന്നു.
“പോകാം ചേട്ടാ…. ഞാനും എപ്പോഴേ റെഡി.” സാന്ദ്ര സന്തോഷത്തോടെ സോഫയിൽ നിന്നും വിളിച്ചു പറഞ്ഞു. എന്നിട്ട് ചാടി എഴുനേറ്റ് പുറത്തേക്ക് ഓടി.
അവള്‍ അമ്മായിയോടും വിനിലയോടും ത്രില്ലടിച്ച് സംസാരിക്കുന്നത് കേട്ടതും ജൂലി ചിരിച്ചു.
“എല്ലാവർക്കും പോകാം ചേട്ടാ. പിന്നെ രാത്രി നമുക്ക് പുറത്തു നിന്ന് കഴിച്ചിട്ടും വരാം.” ഉത്സാഹവതിയായി ജൂലി എന്നെ നോക്കി. അവളുടെ ഉത്സാഹം കണ്ടിട്ട് എനിക്കും സന്തോഷം തോന്നി.
“എടാ സാം, നമുക്ക് സുമയും കാര്‍ത്തികേയും ഗോപനും നെല്‍സനേയും കൂടി വിളിക്കാം. നമ്മൾ എല്ലവരും ഇതുപോലെ ഒരുമിച്ച് ഒരു സിനിമക്ക് പോയിട്ട് കുറെ ആയില്ലേ..!” വിനില പറഞ്ഞതും ജൂലിയും ശെരി വെച്ചു.
അന്നേരം എന്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥതയാണ് നിറഞ്ഞത്. കാര്‍ത്തികയേയും സുമയേയും എങ്ങനെ ഫേസ് ചെയ്യും എന്ന അസ്വസ്ഥതയും പിന്നേ നല്ലതുപോലെ ഭയവും ഉണ്ടായിരുന്നു. അതോടെ സിനിമയ്ക്ക് പോകാൻ തന്നെ ഒരു മടി പോലെയും ഫീൽ ചെയ്തു.
