സാംസൻ – 5 5അടിപൊളി  

 

“എടി, ദേവാംഗന ആന്‍റിയോട് ഞാൻ സ്നേഹത്തില്‍ സംസാരിച്ചു, അതോടെ ആന്‍റിക്കും എന്നെ ഇഷ്ട്ടപ്പെട്ടു.”

 

“തേങ്ങയാണ്… ആന്‍റിയെ കുറിച്ച് നിനക്ക് കൂടുതലൊന്നും അറിയില്ല, അതുകൊണ്ട നി ഇത്ര നിസ്സാരമായി പറഞ്ഞത്. എന്തൊക്കെയായാലും ഒറ്റ ദിവസത്തില്‍ ഇങ്ങനെ ഒരു മാറ്റം അവര്‍ക്ക് വന്നു എന്നതിനെ എനിക്കും ദേവിക്കും വിശ്വസിക്കാനേ കഴിയുന്നില്ല. ഇത്ര മാത്രം സംസാരിക്കുന്നതും ചിരിക്കുന്നതും ഒന്നും ഞാൻ മുമ്പ് കണ്ടിട്ടില്ല… ദേവി പോലും കണ്ടിട്ടില്ല എന്നാ പറഞ്ഞത്. പോരാത്തതിന് നിന്നെ ആന്റിക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.”

 

“എടി പ്ലീസ്, ഈ കാര്യം മതിയാക്കി നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.” ഞാൻ അസ്വസ്ഥതയോടെ പറഞ്ഞതും അവള്‍ ചിരിച്ചു.

 

ശേഷം ഞങ്ങൾ വേറെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട്‌ വീടെത്തി.

 

ഹാളില്‍ സാന്ദ്രയും ജൂലിയും അമ്മായിയും ടിവി നോക്കി കൊണ്ടിരുന്നു. എന്നെ കണ്ടതും സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. ഞാനും ഒന്ന് പുഞ്ചിരിച്ചു.

 

“നല്ല ക്ഷീണം. ഞാൻ അല്‍പ്പ നേരം ഉറങ്ങട്ടെ…!” എന്ന് പറഞ്ഞതും സാന്ദ്രയുടെ മുഖം മങ്ങി.

 

“എനിക്കും കിടക്കണം…!” വിനിലയും പറഞ്ഞിട്ട് മുകളിലേക്ക് പോയി. പക്ഷെ സുമി നേരെ അമ്മായിയുടെ മടിയില്‍ ചെന്നിരുന്നു.

 

ജൂലി എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല.

 

ഞാൻ റൂമിൽ ചെന്ന് ചെറിയൊരു കുളിയും കഴിഞ്ഞ് ബെഡ്ഡിൽ കേറി കിടന്നത് മാത്രമേ ഓർമ്മയുള്ളു.

 

രാത്രി ഏഴ് മണിക്ക് സാന്ദ്ര വന്ന് വിളിച്ചപ്പോള്‍ മാത്രമാണ് ഞാൻ ഉണര്‍ന്നത്. ആദ്യം വെപ്രാളം പിടിച്ച് എന്റെ ലുങ്കി നേരെ കിടക്കുന്നുവോ എന്നാണ് നോക്കിയത്. സാന്ദ്ര പൊട്ടിച്ചിരിച്ചു.

 

“വിനില ചേച്ചിക്ക് പോകാൻ സമയമായി, ചേട്ടനെ ഉണർത്താൻ പറഞ്ഞു. ചേട്ടൻ എണീറ്റ് മുഖം കഴുകി വരു.”

 

അവളുടെ സംസാരത്തിൽ നല്ല ഉത്സാഹം ഉണ്ടായിരുന്നതിനെ ഞാൻ ശ്രദ്ധിച്ചു.

 

ഞാൻ പോയി പല്ലും തേച്ച് മുഖവും വായും കഴുകി വന്നു. ഫുഡ് കഴിച്ച ശേഷം ഞാനും സുമിയും വിനിലയും ബൈക്കില്‍ കേറി.

 

മഴക്കാർ ഉണ്ടെങ്കിലും ഭാഗ്യത്തിന് മഴ പെയ്തില്ല.

 

അവരെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം ഞാൻ തിരികെ വന്നപ്പോ സാന്ദ്രയും അമ്മായിയും ജൂലിയും ടിവിയിൽ ഒരു കോമഡി പ്രോഗ്രാം കാണുകയായിരുന്നു.

 

“ആഹ.. ഈ പ്രോഗ്രാം തുടങ്ങിയോ… ഞാനും ഇപ്പൊ വരാം.”

 

അതും പറഞ്ഞ്‌ ഡ്രസ് മാറാനായി ഞാൻ റൂമിലേക്ക് ചെന്നതും ജൂലി എന്റെ പിന്നാലെ വന്നു. റൂമിൽ കേറിയ ഉടനെ പിന്നില്‍ നിന്നും അവളെന്നെ കെട്ടിപിടിച്ചു.

 

“സോറി ചേട്ടാ. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.” ജൂലി വിഷമത്തോടെ പറഞ്ഞതും അവളെ ഞാൻ മുന്നിലേക്ക് വലിച്ച് കൊണ്ട് വന്നിട്ട് എന്നോട് ചേര്‍ത്തു പിടിച്ചു.

 

“അതൊന്നും സാരമില്ല. ഞാനാണ് കൂടുതല്‍ തെറ്റും ചെയ്തത്. ഞാൻ—”

 

പെട്ടന്ന് ജൂലി എന്റെ വായ പൊത്തിപ്പിടിച്ചു.

 

“മതി… കഴിഞ്ഞത് ഒന്നും പറയേണ്ട… പ്ലീസ്.” അവള്‍ കെഞ്ചി.

 

“ശെരി ഒന്നും ഞാൻ പറയില്ല.” അവളുടെ കൈ മാറ്റി കൊണ്ട്‌ ഞാൻ പറഞ്ഞു.

 

“എനിക്ക് നല്ല തലവേദന എടുക്കുന്നു. ഞാൻ കിടക്കട്ടെ.” ജൂലി പറഞ്ഞതും ഞാൻ അവളെ വിട്ടു.

 

എനിക്കൊരു ചുംബനവും തന്നിട്ട് അവള്‍ പോയി മരുന്നും കഴിച്ച് ബെഡ്ഡിൽ കേറി കിടന്നിട്ട് എന്നെ നോക്കി.

 

“ഞാൻ ഉറങ്ങും വരെ എന്റെ കൂടെ കിടക്കൂന്നേ..!” ജൂലി സ്നേഹത്തോടേയും ആഗ്രഹത്തോടെയും ആവശ്യപ്പെട്ടു.

 

ഉടനെ ഞാനും ഡ്രസ് ചേഞ്ച് ചെയ്ത്‌ ഒരു ലുങ്കിയും അടിബെനിയനും ഇട്ടിട്ട് അവളുടെ അടുത്ത് കിടന്നതും അവളെന്നെ കെട്ടിപിടിച്ചു കൊണ്ട്‌ എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു.

 

“എനിക്കെന്തോ പോലെ തോന്നുന്നു ചേട്ടാ…!”

 

“എന്തുപറ്റി…” പെട്ടന്ന് ഞാൻ വിരണ്ടെഴുനേൽക്കാൻ ഞാൻ ശ്രമിച്ചു. “നമുക്ക് ഹോസ്പിറ്റലിൽ പോകാം വേഗം എണീ—”

Leave a Reply

Your email address will not be published. Required fields are marked *