സാംസൻ – 5 5അടിപൊളി  

 

അവിടം കൊണ്ട്‌ ആന്റി നിര്‍ത്തിയതും ഞാൻ തല ചൊറിഞ്ഞു.

 

ഒരു പുഞ്ചിരിയോടെ ആന്റി തുടർന്നു, “സ്ഥിരമായി ആണുങ്ങള്‍ ഇല്ലാത്ത വീട്ടിലെ പെണ്ണുങ്ങളെ ദ്രോഹിക്കാൻ ഒരുപാട്‌ പേർ ഉണ്ടാവും, സാം. ഒരു ചെറിയ സാഹചര്യം ലഭിച്ചാലും അതിനെ മുതലെടുക്കാന്‍ ആളുകൾ ഒത്തിരി ഉണ്ടാവും. അപ്പോ ആര്‍ക്കും ആ സാഹചര്യം കൊടുക്കാതെ ജീവിക്കേണ്ട കടമ ഞങ്ങൾക്കാണുള്ളത്. ഇക്കാലത്ത് ചീത്ത പേരിനെ സമ്പാദിക്കാൻ വെറും നിസാരമായ കാര്യങ്ങൾ തന്നെ ധാരാളം…! അതുകൊണ്ട്‌ കഴിഞ്ഞ ഒന്നര വര്‍ഷമായി പുറത്തുള്ള ഏറെകുറെ എല്ലാ ആണുങ്ങളെയും അധികമായി ഈ വീട്ടില്‍ ഞാൻ കേറ്റാറില്ല.”

 

അത്രയും പറഞ്ഞിട്ട് ആന്റി എന്നെയും നോക്കി മിണ്ടാതിരുന്നു.

 

“സോറി ആന്റി. ആന്റിയുടെ സംശയവും പേടി തോന്നാനുള്ള കാരണങ്ങളും ഒക്കെ ഇപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു… സോറി ആന്റി, ഇപ്പൊ തന്നെ ഞാൻ പോയേക്കാം.” അതും പറഞ്ഞ്‌ ഞാൻ വേഗം എഴുന്നേറ്റു.

 

“അയ്യേ… എന്താ ഇത് സാം. നി എങ്ങും പോകേണ്ട, മര്യാദയ്ക്ക് അവിടെ തന്നെ ഇരുന്നു. ഞാൻ കാര്യം പറയട്ടെ.” പെട്ടന്ന് ആന്റി എഴുനേറ്റ് എന്റെ കൈയിൽ പിടിച്ച് എന്നെ അതേ കസേരയില്‍ ഇരുത്തി.

 

ഞാനും അല്‍പ്പം അസ്വസ്ഥതയോടെ അവരെ നോക്കി ചോദിച്ചു, “ഒന്നര വര്‍ഷത്തിനു മുമ്പ് ഇവിടെ എന്തെങ്കിലും സംഭവിച്ചോ..?”

 

“ആദ്യമൊക്കെ എന്റെ മോന്‍ ഇവിടെ ഇല്ലാത്ത സമയത്ത്‌ പോലും അവന്റെ കൂട്ടുകാരൊക്കെ ശനിയാഴ്ചയും ഞായറാഴ്ചയും ഒക്കെ ഇവിടെ വരുമായിരുന്നു. ഞങ്ങൾക്ക് ഒരു കൂട്ടും ആകും, പിന്നെ എന്തെങ്കിലും ആവശ്യവും കാര്യങ്ങളും ഉണ്ടെങ്കില്‍ സഹായിക്കാൻ ആരെങ്കിലും ഉണ്ടല്ലോ എന്ന് കരുതി അന്നൊക്കെ ഞങ്ങൾക്കും സന്തോഷം ആയിരുന്നു. പക്ഷെ അതിൽ ഒരുത്തൻ സ്ഥിരമായി ദേവി മോളെ വെറുതെ തൊടുകയും തോണ്ടുകയും ചെയ്യുമായിരുന്നു. അനാവശ്യമായി അരുതാത്ത ഭാഗത്തും അവന്‍ തട്ടുകയും നുള്ളകയും ചെയ്തതോടെ ദേവി അവനോട് ദേഷ്യപ്പെട്ടു. ദേഹത്ത് തൊട്ട് സംസാരിക്കരുത് എന്നും മാന്യമായി വിലക്കി. പക്ഷേ അവന്‍ അതൊന്നും കാര്യമാക്കിയില്ല. അവസാനം മോള് എന്നോടും പറഞ്ഞു. ഞാനും അവന്റെ പ്രവര്‍ത്തിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവസാനം എന്റെ മുന്നില്‍ വച്ചു പോലും അവന്‍ അവളുടെ പിന്‍ ഭാഗത്ത് നുള്ളകയും ചെയ്തു. പോരാത്തതിന് കൂടെ ഉള്ളവമ്മാർ അവനെ തിരുത്താൻ നോക്കാതെ തമാശ കണ്ടത് പോലെ ചിരിക്കുകയും ചെയ്തതോടെ അവനെയും അവന്റെ കൂടെ ഉള്ളവരേയും ഞാൻ ചെവി നിറയെ കേൾപ്പിച്ച ശേഷം പുറത്താക്കുകയും ചെയ്തു.”

 

അത്രയും പറഞ്ഞിട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ ആന്റി തലയാട്ടി.

 

അന്നേരം സുമിയും, പിന്നേ രണ്ടര വയസ്സുകാരിയുടെ കുസൃതി ചാഞ്ചാട്ടത്തോടെ കിങ്ങിണിയും ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് ചിരിച്ചു കളിച്ചു കൊണ്ട്‌ വന്നു.

 

കിങ്ങിണിയെ ഞാൻ പെട്ടന്ന് തൂക്കിയെടുത്തപ്പൊ അവള്‍ കരയാന്‍ തുടങ്ങി. ഉടനെ ഞാൻ ഇറക്കി വിട്ടതും അവള്‍ ചിരിച്ചു കൊണ്ട്‌ ഓടി. സുമിയും അവളുടെ പുറകെ ഓടി പോയി.

 

അപ്പോൾ ആന്റി തുടർന്നു, “പിന്നേ സാധാരണയായി ദേവിയുടെ കൂടെ പഠിച്ചിട്ടുള്ള ആണും പെണ്ണും ഒക്കെ ഇവിടെ വരാറുണ്ട്. പക്ഷേ പണ്ട്‌ അവളുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന മൂന്ന്‌ പയ്യന്മാർ എല്ലാ ശനിയാഴ്ചയും വരുമായിരുന്നു. ആദ്യമൊക്കെ വളരെ മാന്യമായി അവർ പെരുമാറി. പക്ഷേ പോകെപ്പോകെ ചില അര്‍ത്ഥം വച്ചുള്ള സംസാരവും, നോട്ടവും, അതിര് കടന്നുള്ള തമാശയും, ഇടക്ക് തമാശ പോലെ കൈ പിടിച്ചു വലിയും എല്ലാം ആയതോടെ ദേവി തന്നെ അവന്മാരെ ഇവിടെ വരുന്നതില്‍ നിന്നും വിലക്കി. എന്നാല്‍ അവന്മാര് പിന്നെയും വന്നു, മാന്യമായി പെരുമാറി. അതുകൊണ്ട്‌ ഞങ്ങളും അവർ വന്നോട്ടെ എന്ന് കരുതി. പക്ഷേ ഒരിക്കല്‍ അവന്മാര് ദേവിയുടെ എതിർപ്പിനെ വകവെക്കാതെ അവളെ പിടിച്ചു നിർത്തി കൊണ്ട്‌ സെൽഫി എടുക്കാൻ ശ്രമിച്ചു. അവന്മാരുടെ ഉദ്ദേശം അത്ര നല്ലതാണെന്ന് എനിക്ക് തോന്നിയുമില്ല, അപ്പോഴാണ് ഞാൻ ഇടപെട്ടത്. അവന്മാരെ ഞാൻ വിരട്ടി ഓടിക്കുകയും ചെയ്തു.”

Leave a Reply

Your email address will not be published. Required fields are marked *