സാംസൻ – 5 5അടിപൊളി  

 

“അതിനെ ഞങ്ങളും കണ്ടിട്ടുണ്ട്.” എനിക്ക് പിന്നില്‍ നിന്നും സാന്ദ്ര പുഞ്ചിരിയോടെ വിനിലയോട് പറഞ്ഞിട്ട് സുമിയുടെ അടുത്തായി വന്നിരുന്നു.

 

ശേഷം അവളെന്നെ നോക്കി പറഞ്ഞു, “ചേട്ടൻ പിന്നെയും വരയ്ക്കാന്‍ തുടങ്ങണം, കേട്ടോ.”

 

“ഒന്നര വര്‍ഷമായി ടച്ച് വിട്ട് കിടക്കുന്നു. എന്തായാലും നോക്കാം.” ഞാൻ പറഞ്ഞതും എല്ലാവരുടെ മുഖത്തും സന്തോഷം വിടര്‍ന്നു.

 

“ശെരി അതൊക്കെ പോട്ടെ.” ഞാൻ പെട്ടന്ന് വിനിലയെ നോക്കി. “നിനക്ക് ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ പോകണമെന്ന് പറഞ്ഞാണ് സാന്ദ്ര എന്നെ അതിക്രൂരമായി ഉണർത്തിയത്. ഏത് കൂട്ടുകാരിയെ കാണാനാ പോകേണ്ടത്..?” വിനിലയോട് ഞാൻ ചോദിച്ചു.

 

“ഞാൻ ചേട്ടനെ അതിക്രൂരമായി ഒന്നും ഉണര്‍ത്തിയില്ല…!!” പെട്ടന്ന് സാന്ദ്ര ചുണ്ട് കോട്ടിക്കൊണ്ട് ചിണുങ്ങിയതും എല്ലാവരും ചിരിച്ചു.

 

ഒടുവില്‍ ചിരി നിന്നപ്പോള്‍ വിനില എന്നെ നോക്കി പറഞ്ഞു, “നമുക്ക് ദേവിയുടെ വീട്ടിലേക്കൊന്ന് പോയിട്ട് വരാം.”

 

ഞാൻ ഉടനെ മുഖം ചുളിച്ചു.

 

പക്ഷേ ഞാൻ എന്തെങ്കിലും പറയും മുമ്പ് അമ്മായി സംസാരിച്ചു, “ശെരി വരൂ മക്കളേ, കാപ്പി കുടിക്കാം. അതുകഴിഞ്ഞ് നിങ്ങൾ പോയിട്ട് വരൂ.” അമ്മായി പറഞ്ഞിട്ട് എഴുനേറ്റതും ഞങ്ങളും എഴുന്നേറ്റു.

 

അമ്മായി ഞങ്ങളെ ദേവിയുടെ വീട്ടില്‍ പോയിട്ട് വരാൻ പറഞ്ഞത് കൊണ്ട്‌ എന്റെ നീരസം ഞാൻ ഉള്ളില്‍ തന്നെ ഒതുക്കി.

 

ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം വിനിലയും സുമിയും റെഡിയായി വന്നു. ഞാൻ ചെന്ന് ബൈക്കിനെ സ്റ്റാര്‍ട്ട് ചെയ്തിട്ട് സുമിയെ തൂക്കി മുന്നില്‍ ഇരുത്തിയതും വിനിലയും എന്നെ പിടിച്ചു കൊണ്ട്‌ കേറിയിരുന്നു.

 

ഞാൻ പോകുന്നത് ഇഷ്ടപ്പെടാത്ത പോലെ സാന്ദ്ര മുഖം വീർപ്പിച്ച് കൊണ്ട്‌ നില്‍ക്കുന്നത്‌ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവളെ കളിയാക്കണം എന്നുണ്ടായിരുന്നു.. പക്ഷേ അമ്മായിയും ജൂലിയും അവളുടെ കൂടെ നിന്നത് കൊണ്ട്‌ ഞാൻ മിണ്ടിയില്ല.

 

രാവിലെ മുതൽ ജൂലി എന്നോട് ഒറ്റ വാക്ക് പോലും സംസാരിച്ചില്ല. എന്റെ മുഖത്ത് പോലും നോക്കിയില്ല. ഞാനും അവളോട് മിണ്ടിയില്ല.

 

ഞാൻ ബൈക്കിനെ പതിയെ മുന്നോട്ടെടുത്തു. ഗേറ്റ് കടന്നതും മിററിലൂടെ വിനിലയെ നോക്കി.

 

“എടി എനിക്ക് ദേവിയുടെ വീട് അറിയില്ല. ഏതു വഴിക്കാണ് പോകേണ്ടത്…?”

 

അതോടെ വിനില നയിച്ച വഴിയിലൂടെ ഞാൻ ഓടിച്ചു. അവസാനം ഒരു വലിയ രണ്ടു നില വീടിന്റെ ഗേറ്റിന് മുന്നില്‍ എത്തിയതും ഞങ്ങൾക്ക് വേണ്ടി കാത്തു നിന്ന പോലെ ദേവി ഗേറ്റിനെ തുറന്നു തന്നു. അവളുടെ മുഖത്ത് നോക്കാതെ ഞാൻ മുറ്റത്ത്‌ കൊണ്ട്‌ നിർത്തി. ഉടനെ വിനില ഇറങ്ങി മുന്നോട്ട് വന്നു.

 

“ഞാൻ പോകുവ. പിന്നെ ഇവിടന്ന് ഇറങ്ങാന്‍ ആകുമ്പോ എന്നെ വിളിച്ചാല്‍ മതി, ഞാൻ വരാം.” അതും പറഞ്ഞ്‌ സുമിയെ ഞാൻ താഴേ ഇറക്കി വിട്ടു.

 

“അങ്ങനെ നി പോകണ്ട. എന്റെ കൂടെ നിന്നാൽ മതി.” എന്നും പറഞ്ഞ്‌ വിനില ചാവിയെ തിരിച്ച് ബൈക്കിനെ ഓഫാക്കി. എന്നിട്ട് താക്കോലിനെ ഊരി എടുത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന ദേവിയുടെ നേര്‍ക്ക് അവൾ തിരിഞ്ഞു.

 

ദേവി സുമിയുടെ തലയില്‍ ഒന്ന് തടവിയ ശേഷം വിനിലയെ നോക്കി ചിരിച്ചു. എന്നിട്ട് എന്റെ മുഖത്തും നോക്കി അവൾ പുഞ്ചിരിച്ചു.

 

ആ ഒരു ചിരിയില്‍ ഞാൻ വീഴുകയും ചെയ്തു.

 

ദേവിയോട് എന്റെ മനസ്സിൽ വാശി ഉണ്ടായിരുന്നു എങ്കിലും അവളെ നേരിട്ട് കണ്ടപ്പോ മനസിലെ വാശി ഒന്ന് കുറഞ്ഞു. ഞാനും അവളെ നോക്കി ചെറുചിരി തൂക്കിയ ശേഷം ബൈക്കില്‍ നിന്നുമിറങ്ങി.

 

ദേവി ഫുൾ നെക്ക് ഉള്ള ഒരു കറുത്ത ചുരിദാറാണ് ഇട്ടിരുന്നത്. ഷാൾ ഇല്ലായിരുന്നു.

 

ദേവി വീട്ടിലും ചുരിദാറാണോ ഇടാറുള്ളത്..?! ചിലപ്പോള്‍ ഞങ്ങൾ വരുന്നത് കൊണ്ട്‌ ചുരിദാർ ഇട്ടതാവും.

 

എന്റെ നോട്ടം അവളുടെ ചുണ്ടിന്‍റെ മുകളിലുള്ള ആ കറുത്ത കുത്തിൽ ഒന്ന് പാളി നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *