സാംസൻ – 5 5അടിപൊളി  

 

“പള്ളിയില്‍ പോകുവാന്നോ…?” ചോദിച്ചിട്ട് ഞാൻ ചായ കുടിക്കാന്‍ തുടങ്ങി.

 

“എന്റെ സാമേട്ട… ഞങ്ങൾ എല്ലാവരും ആദ്യത്തെ പൂജയ്ക്ക് പോയിട്ട് തിരികെ വന്ന ശേഷമാണ് ചായയുമായി ഇങ്ങോട്ട് വന്നത്..! സമയം എത്രയെന്നാ വിചാരം..?”

 

ഉടനെ അടുത്തു കിടന്ന മൊബൈൽ എടുത്തു ഞാൻ നോക്കി.

 

“ഏഴേ മുക്കാല്‍ ആയതല്ലേയുള്ളു.. അല്‍പ്പം കൂടി എന്നെ ഉറങ്ങാൻ അനുവദിച്ചൂടായിരുന്നോ…?”

 

“വിനില ചേച്ചിയാണ് ചേട്ടനെ ഉണര്‍ത്താൻ പറഞ്ഞത്. ചേച്ചിക്ക് ഒരു കൂട്ടുകാരിയുടെ വീട്ടില്‍ പോണം പോലും.”

 

“ഏത് കൂട്ടുകാരി…?” മുഖം ചുളിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“ആ, അതൊന്നും ചേച്ചി പറഞ്ഞില്ല.” അത്രയും പറഞ്ഞിട്ട് എന്റെ കൈയിൽ നിന്നും കാലി ഗ്ളാസിനെ അവള്‍ വാങ്ങി.

 

ശേഷം അവള്‍ പോകാനായി തിരിഞ്ഞു.

 

“എടി മോളെ…!!” ഞാൻ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി.

 

“അല്ലെങ്കിലേ നി അതീവ സുന്ദരിയാണ്… പക്ഷേ ഈ ചുരിദാറിൽ നിന്നെ കാണാന്‍ മാലാഖയെ പോലുണ്ട്.”

 

എന്റെ പ്രശംസ കേട്ട് സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. നാണം അവളുടെ അലങ്കാരമായി മാറി. മുഖത്ത് ആഹ്ലാദം നിറഞ്ഞു കവിഞ്ഞു. വലിയ ചിരിയും അവളുടെ ചുണ്ടുകളെ സുന്ദരമായി വിടർത്തി.

 

“പോ ചേട്ടാ…!!” നാണത്തോടെ ചിരിച്ചിട്ട് അവള്‍ തുള്ളി ചാടി ഓടിപ്പോയി. അവള്‍ മറയുന്നത് വരെ ഞാനും പുഞ്ചിരിയോടെ നോക്കിയിരുന്നു.

 

അവസാനം എഴുനേറ്റ് ബാത്റൂമിൽ കേറി. കുളിയും മറ്റും കഴിഞ്ഞ് ഒരു ട്രാക് പാന്റും അല്‍പ്പം ലൂസുള്ള ടീ ഷര്‍ട്ടും ഇട്ട ശേഷം ഹാളില്‍ ചെന്നു.

 

“എന്റെ സുമി കുട്ടി.. നി അവിടെ എന്തെടുക്കുവാ…” സോഫയിൽ കമിഴ്ന്ന് കിടന്ന് എന്തോ വരയ്ക്കുന്ന സുമിയോട് ചോദിച്ചു കൊണ്ട്‌ ഞാൻ അടുത്തു ചെന്നിരുന്നു നോക്കി.

 

അവള്‍ ഒരു നായക്കുട്ടിയെ വരയ്ക്കുകയായിരുന്നു. ലക്ഷണം കണ്ടിട്ട് വരയ്ക്കാന്‍ അവള്‍ മിടുക്കി ആണെന്ന് മനസ്സിലായി. അത്യാവശ്യ ട്രെയിനിങ് കൊടുത്താൽ അവൾ വേഗം പിക്കപ്പ് ചെയ്യുമെന്ന് എന്റെ ഉള്ളിലെ കലാകാരന്‍ പറഞ്ഞു.

 

“അങ്ങനെ അല്ലടി ചക്കരെ. അങ്കിള്‍ കാണിച്ചു തരാം.” എന്നു ഞാൻ പറഞ്ഞതും സുമി ഉത്സാഹത്തോടെ എഴുന്നേറ്റിരുന്നു.

 

ഞാൻ അവളുടെ കൈയിൽ നിന്നും നോട്ട് ബുക്ക് വാങ്ങിയതും സുമി എന്റെ മടിയില്‍ കയറിയിരുന്നു. അന്നേരം സാന്ദ്ര ഹാളില്‍ വന്നു. അവള്‍ സോഫയുടെ പിന്നിലായി നിന്നിട്ട് എന്റെ ചുമലില്‍ കൈ വച്ചുകൊണ്ട്‌, അല്‍പ്പം കുനിഞ്ഞ് കൗതുകത്തോടെ നോട്ടിലേക്ക് നോക്കി.

 

ഞാൻ നോട്ടിൽ വേറൊരു പേജ് എടുത്തു. ശേഷം സുമിയുടെ കൈ പിടിച്ച് കൊണ്ട്‌ ഒരു നായ കുട്ടിയുടെ പടം വരയിച്ചു.

 

“ഹായ്.. ഇത് സൂപ്പർ…” വരച്ചു കഴിഞ്ഞതും സുമി സന്തോഷത്തോടെ ചിരിച്ചു.

 

“അടിപൊളി ആയിട്ടുണ്ട്…!!” സാന്ദ്രയും ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഇനി അങ്കിള്‍ എനിക്ക് പീക്കോക്ക് വരയ്ക്കാന്‍ പഠിപ്പിച്ച് തരുമോ..?” സുമി എന്റെ മടിയില്‍ സന്തോഷത്തോടെ ആടി കളിച്ചുകൊണ്ട് ചോദിച്ചു.

 

“പീക്കോക്ക് പിന്നേ വരയ്ക്കാം മോളെ. പിന്നീട് അങ്കിള്‍ നിനക്ക് വരയ്ക്കാന്‍ പഠിപ്പിച്ചു തരും. പണ്ട്‌ സാമങ്കിൾ  നല്ലോണം പടം വരയ്ക്കുമായിരുന്നു…!” പെട്ടന്ന് വിനില പറയുന്നത് കേട്ട് അവളുടെ ശബ്ദം വന്ന ഭാഗത്തേക്ക് ഞാൻ നോക്കി.

 

അവള്‍ കിച്ചനിൽ നിന്നിറങ്ങി ഹാളിന്റെ പകുതി ദൂരവും പിന്നിട്ട് കഴിഞ്ഞിരുന്നു. വിനില ഞങ്ങളുടെ അടുത്തേക്ക് വന്ന് സുമയുടെ മടിയില്‍ കൈയിൽ നിന്നും നോട്ട് എടുത്ത് നോക്കി. എന്നിട്ട് പുഞ്ചിരിച്ച ശേഷം അവളെന്റെ അടുത്തായി ഇരുന്നു.

 

അന്നേരം അമ്മായിയും ജൂലിയും കൂടി കിച്ചനിൽ നിന്നും ഹാളിലേക്ക് വന്നിട്ട് രണ്ട് കസേരകളിലായി അമർന്നു.

 

“ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത്‌, ഞങ്ങളുടെ ആ പഴയ വീട്ടിലെ ബെഡ്റൂം ചുവരില്‍ ചേട്ടൻ ഞങ്ങളെ വച്ച് ഒരു പെയിന്റിങ് ചെയ്തിരുന്നു. അടിപൊളി ആയിരുന്നു.” ജൂലി വിനിലയേ നോക്കി നിരാശപ്പെട് പറഞ്ഞു. “ചുമരില്‍ ചെയ്തതിന് പകരം ചാര്‍ട്ടില്‍ ചെയ്തിരുന്നെങ്കിൽ ഫ്രെയിം ചെയ്ത്‌ വെക്കുമായിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *