സാംസൻ – 5അടിപൊളി  

 

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു വരാൻ തുടങ്ങി.. പക്ഷേ ചെറിയൊരു വേദനയും സങ്കടവും കുറ്റബോധവും അവളുടെ മുഖത്ത് പടർന്നു പിടിക്കുകയും ചെയ്തു.

 

“സോറി ചേട്ടാ… നേരത്തെ എന്നെ പിടിക്കാൻ വന്നപ്പോ ഞാൻ സമ്മതിക്കാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. പക്ഷേ അതുകൊണ്ടാണ് ചേട്ടനു പോകുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.” ജൂലി പറഞ്ഞു.

 

പക്ഷേ പെട്ടന്ന് തന്നെ അവളുടെ മുഖം പ്രകാശിച്ചു. “എന്തൊക്കെയായാലും മുമ്പ് നമ്മൾ പരാജയപ്പെട്ടിടത്ത് ഇപ്പോൾ വിജയിച്ചിരിക്കുന്നു.” ജൂലി സന്തോഷത്തോടെ ചിരിച്ചു.

 

എനിക്കും സന്തോഷം തോന്നിയെങ്കിലും അവളുടെ സുരക്ഷയെ കരുതി എന്റെ ഉള്ളം വെന്തു.

 

“ചേട്ടാ…?”

അവള്‍ വിളിച്ചതും ഞാൻ അവളെ നോക്കി.

 

“ഇടക്കിടക്ക് നമുക്ക് ഇതുപോലെ ചെയ്യാം. കാരണം ഈ ഒറ്റ പ്രാവശ്യം കൊണ്ട്‌ ഞാൻ കൺസീവ് ആയെന്ന് വരില്ല.”

 

അവൾ അങ്ങനെ പറഞ്ഞതും കുറച്ച് മുന്‍പ് അവള്‍ അനുഭവിച്ച ദുരിതമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. എന്റെ മുഖത്ത് വിഷമം നിറയുന്നത് കണ്ടിട്ട് അവള്‍ പറഞ്ഞു,,

 

“ഒരു കുഞ്ഞിന്‌ വേണ്ടി എന്റെ ബുദ്ധിമുട്ടുകൾ ഒക്കെ ഞാൻ എങ്ങനെയെങ്കിലും സഹിച്ചോളാം.”

 

പക്ഷേ അവളുടെ ശബ്ദത്തില്‍ നല്ല പേടി ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞു. അവളുടെ ശബ്ദം നല്ലതുപോലെ വിറച്ചു. പകുതി വാക്കുകളും ഇടറിയാണ് പുറത്തേക്ക്‌ വന്നത്.

 

“കുറച്ച് മുന്‍പ് നി കാണിച്ച മരണ വെപ്രാളത്തെ ഓര്‍ക്കുമ്പോൾ എന്റെ മനസ്സും ശരീരവും വിറച്ചു പോകുന്നു. ഇത് ശെരിയാകുമെന്ന് തോന്നുന്നില്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍—”

 

പെട്ടന്ന് അവളുടെ മുഖത്ത് കോപം ഇരച്ചുകയറി. അവള്‍ ദേഷ്യത്തില്‍ എഴുനേറ്റിരുന്നു.

 

“സാമേട്ട… നിങ്ങടെ ഈ പഴമ്പുരാണം ഒന്ന് നിർത്താവോ…?? എനിക്ക് എന്തെങ്കിലും സംഭവിക്കുമെങ്കിൽ സംഭവിച്ചോട്ടെ. എന്റെ വിധി അതാണെങ്കിൽ അങ്ങനെതന്നെ സംഭവിക്കട്ടെ. അങ്ങനെയെങ്കിലും എന്റെ ശല്യം നിങ്ങള്‍ക്ക് തീര്‍ന്ന് കിട്ടുമല്ലൊ. എന്റെ ശല്യം അവസാനിച്ചാൽ നിങ്ങള്‍ക്ക് കാണുന്ന പെണ്ണുങ്ങളെ എല്ലാം പിടിച്ചു നടക്കാമല്ലോ.” അവസാനത്തെ വാക്കുകളെ പല്ലിറുമ്മി പറഞ്ഞിട്ട് അവള്‍ കിതച്ചു.

 

അവളുടെ കുറ്റപ്പെടുത്തൽ കേട്ട് ദേഷ്യവും വേദനയും കാരണം എന്റെ മുഖം വലിഞ്ഞു മുറുകി. ഏറിയ തെറ്റുകളും എന്റെ ഭാഗത്ത് നിന്നാണെന്നറിയാം… പക്ഷേ അവളുടെ വാക്കുകൾ എന്റെ മനസ്സിനെ പൊളിച്ചു.

 

“അതേടി, നിന്നെ കെട്ടുന്നതിന് മുമ്പ് ഒരു പെണ്ണിന്റെ കൂടെ പോലും ഞാൻ കിടന്നിട്ടില്ല.. പക്ഷേ നിന്നെ കെട്ടിയ ശേഷമാണ് ഞാൻ പെണ്ണ് പിടിക്കാൻ തുടങ്ങിയത്‌… അതിന്റെ കാരണം എന്താണെന്ന് ഞാൻ പറയണമായിരിക്കും…!” എന്റെ നിയന്ത്രണം വിട്ട് ഞാൻ ദേഷ്യത്തില്‍ ചീറി.

 

ഉടനെ ജൂലിയുടെ മുഖം വിളറി വെളുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. സങ്കടം സഹിക്കാൻ കഴിയാതെ അവള്‍ മുഖം പൊത്തി പിടിച്ചു കൊണ്ട്‌ കരയാന്‍ തുടങ്ങി.

 

എനിക്ക് പെട്ടന്ന് കുറ്റബോധം തോന്നി. ഞാൻ പറഞ്ഞത് കൂടിപ്പോയെന്നും മനസ്സിലായി.

 

“ജൂലി… ഞാൻ—”

 

“മിണ്ടണ്ട എന്നോട്…!!” അവള്‍ ദേഷ്യത്തില്‍ ഒച്ച ഉയർത്തി.

 

എന്നിട്ട് മുഖവും തുടച്ച് കുറെ നേരം എന്നെ തുറിച്ചു നോക്കിയ ശേഷം ദേഷ്യത്തില്‍ എഴുനേറ്റ് ബാത്റൂമിൽ പോയി ഫ്രെഷായിട്ട് വന്നു. ശേഷം അവള്‍ നേരത്തെ അഴിച്ചിട്ട തുണി എല്ലാം എടുത്തിട്ടു. അതിനു ശേഷം അവള്‍ മരുന്നും കഴിച്ചിട്ട് ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്ന ശേഷം ബ്ലാങ്കറ്റും എടുത്തുമൂടി.

 

“ജൂലി…?”

 

“മിണ്ടണ്ട എന്നോട്.” അവള്‍ നല്ല സങ്കടത്തിൽ പറഞ്ഞു.

 

കുറെ നേരം അവളെ തന്നെ നോക്കിയിരുന്ന ശേഷം ഞാൻ എഴുനേറ്റ് ബാത്റൂമിൽ പോയി. തിരികെ വന്ന ശേഷം ലുങ്കിയും ബനിയനും എടുത്തിട്ടു.

 

ജൂലി അപ്പോഴും ഇറങ്ങിയിട്ടില്ലായിരുന്നു. അവള്‍ക്ക് മുന്നില്‍ നിന്നിട്ട് കുറെ നേരം അവളോട് ഞാൻ സംസാരിച്ച് നോക്കി.. പക്ഷേ അവള്‍ പിണങ്ങി തന്നെയാ കിടന്നത്.

 

അവസാനം ഞാനും മറു അറ്റത്ത് പോയി കിടന്നു. എങ്ങനെ കിടന്നിട്ടും എനിക്കൊരു സമാധാനവും കിട്ടിയില്ല.

 

ഞാൻ കരുതിയത് പോലെ അവള്‍ക്ക് എന്നോടുള്ള ദേഷ്യം ഇതുവരെ മാറിയിട്ടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. അതുകൊണ്ടല്ലേ അവള്‍ അങ്ങനെ എന്നോട് സംസാരിച്ചത്..! പക്ഷേ ഞാൻ കുറ്റക്കാരന്‍ ആയത് കൊണ്ട്‌ അവൾ അങ്ങനെയൊക്കെ പറഞ്ഞതില്‍ തെറ്റൊന്നും ഞാൻ കണ്ടില്ല. എന്നാലും എന്റെ മനസ്സ് നീറി.

 

പക്ഷേ ഇതൊന്നും അറിയാതെ അവള്‍ എപ്പോഴോ ഉറങ്ങി കഴിഞ്ഞിരുന്നു.

 

ഇത്തിരി സമാധാനം കിട്ടിയെങ്കിലെന്ന് ഞാൻ ആശിച്ചു.

 

ഞാൻ മെല്ലെ എഴുനേറ്റ് റൂമീന്ന് പുറത്ത്‌ വന്നിട്ട് വാതിലിനെ ചാരിയിട്ടു. മുകളില്‍ വിനില ഉള്ളതുകൊണ്ട് ഈ അസമയത്ത് സാന്ദ്ര റൂമിന്റെ പുറത്ത്‌ വരില്ലെന്ന് ഉറപ്പാണ്.

 

ഞാൻ ശബ്ദം ഉണ്ടാക്കാതെ മുകളിലേക്ക് ചെന്നു. എപ്പോഴും പോലെ സാന്ദ്രയുടെ റൂം അടഞ്ഞാണ് കിടന്നത്… പക്ഷേ സാധാരണയായി സാന്ദ്ര ഡോറിനെ ലോക് ചെയ്യാറില്ല എന്നും അറിയാം.

 

എന്റെ ലക്ഷ്യം സാന്ദ്ര അല്ലായിരുന്നു. ഞാൻ പതുക്കെ നടന്ന് പകുതി ചാരി ഇട്ടിരുന്ന വിനിലയുടെ റൂമിൽ കേറി. എന്നിട്ട് വാതിലിനെ ഞാൻ ലോക് ചെയ്തു.

 

സീറോ വാൾട്ടിന്റെ വെളിച്ചത്തിൽ വിനിലയും സുമിയും സുഖമായി ഉറങ്ങുന്നതിനെ ഒരു മിനിറ്റ് ഞാൻ നോക്കി നിന്നു. എന്നിട്ട് ഞാൻ ചെന്ന് വിനിലയുടെ അടുത്ത് കിടന്ന് അവളുടെ പുറകില്‍ നിന്നും കെട്ടിപിടിച്ചു.

 

ഉടനെ വിനില ഞെട്ടി ഉണര്‍ന്നു. അവളുടെ മുകളില്‍ കിടന്ന എന്റെ കൈയിനെ വലിച്ചു മാറ്റി കൊണ്ട്‌ അവൾ എഴുനേറ്റിരുന്ന ശേഷം എന്റെ ഭാഗത്തേക്ക് നോക്കി.

 

“സാം…!!?” മൂന്നോ നാലോ സെക്കന്‍ഡ് കഴിഞ്ഞിട്ട് അല്‍പ്പം ആശ്വാസത്തോടെ അവള്‍ വിളിച്ചു.

 

ഒന്നും പറയാതെ ഞാൻ മലര്‍ന്നു കിടന്നു കൊണ്ട്‌ അവളെ നോക്കി.

 

“എന്താടാ ഇത്…? ഞാൻ ശെരിക്കും പേടിച്ചുപോയി.” അല്‍പ്പം കടുപ്പിച്ചാണ് അവള്‍ പറഞ്ഞത്.

 

“സോറിടി. അല്‍പ്പ നേരം ഞാൻ ഇവിടെ കിടന്നോട്ടേ…?” ക്ഷമ പറഞ്ഞിട്ട് ഞാൻ ചോദിച്ചു.

 

എന്റെ ശബ്ദത്തിലേ വിഷമം കേട്ടതും അവളുടെ മുഖത്ത് ആശങ്ക പടരുന്നത് കണ്ടു. ഉടനെ എന്റെ അടുത്തവൾ കിടന്നതും ഞാൻ പതിയെ ഉരുണ്ടിഴഞ്ഞ് അവളുടെ മുകളില്‍ കേറി അവളുടെ വയറ്റിൽ എന്റെ മുഖവും അമർത്തി അവളെ കെട്ടിപിടിച്ചു കൊണ്ട്‌ ഒരു കുഞ്ഞിനെ പോലെ  കിടന്നു.

 

ഉടനെ വാത്സല്യപൂർവം എന്റെ തലയും മുടിയും എല്ലാം വിരലുകള്‍ കൊണ്ട് അവള്‍ കോതി.

Leave a Reply

Your email address will not be published. Required fields are marked *