“ആന്റി ചെയ്തത് ശെരിയാണ്..!” ഉടനെ മാന്യനേ പോലെ ഞാൻ പറഞ്ഞു.
അന്നേരം രണ്ട് കുഞ്ഞുങ്ങളും പിന്നെയും ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോ ഞാൻ പിന്നെയും കിങ്ങിണിയെ തൂക്കിയെടുത്തു. ഇത്തവണ അവള്‍ കുറെ നേരം എന്റെ മുഖത്ത് നോക്കിയ ശേഷം ചെറുതായി ചിണുങ്ങി കൊണ്ട് എന്റെ കൈയിൽ പുളഞ്ഞപ്പോ ഒരു ഉമ്മ കൊടുത്തിട്ട് അവളെ ഞാൻ ഇറക്കി വിട്ടു.
പക്ഷേ അവള്‍ എന്ന് തന്നെ കുറെ നേരം നോക്കി നിന്നു. എന്നിട്ട് ഓടിപ്പോയി.
ആന്റി ഒരു പുഞ്ചിരിയോടെ എന്റെ പ്രവൃത്തികളെ തന്നെ നോക്കിയിരുന്നു.
ഒടുവില്‍ ഞാൻ ആന്റിയുടെ മുഖത്ത് നോക്കിയപ്പോ ആന്റി തുടർന്നു,
“ആ ദിവസത്തിന് ശേഷം എന്റെ മോന്റെ ഫ്രണ്ട്സ് ആണെങ്കിലും ദേവി മോളുടെ ഫ്രണ്ട്സ് ആണെങ്കിലും, ചിലരൊക്കെ ഇവിടെ വരുന്നത് കണ്ടാലെ എനിക്ക് സംശയവും പേടിയുമാണ്. പിന്നെ നി ഇവിടെ വന്ന സമയത്ത് ദേവിയെ നി സ്വാഭാവികമായി മാത്രം നോക്കിയെങ്കിലും, എനിക്കെന്തോ നി അവളെ തെറ്റായി നോക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് നീയും ആ ടൈപിൽ പെട്ടവൻ എന്നാണ് ആദ്യം കരുതി ഞാൻ ഭയന്നത്. പക്ഷേ നിന്റെ ശരിക്കുള്ള മുഖവും മനസ്സും ഞാൻ കുറച്ച് മുന്‍പ് കണ്ടു കഴിഞ്ഞു. നിന്നെ ഇപ്പോൾ എനിക്ക് പേടിയില്ല. നി വളരെ നല്ല കുട്ടിയാണ്.” ആന്റി പറഞ്ഞിട്ട് പുഞ്ചിരിച്ചു.
പക്ഷേ ആന്റിയുടെ ആ വാക്കുകൾ എന്നെ ശെരിക്കും അസ്വസ്ഥനാക്കി. കാരണം എന്റെ മനസ്സിൽ ദേവിയെ കുറിച്ച് എന്തൊക്കെ ചിന്തിക്കുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ.
“നിന്നെ വിശ്വസിച്ച് വീട്ടില്‍ കേറ്റാൻ കഴിയും എന്നും എനിക്ക് മനസ്സിലായി.” ആന്റി പറഞ്ഞിട്ട് ചിരിച്ചു.
ഈശ്വരാ…!! ശെരിക്കും എന്നെ കുറിച്ചുള്ള സത്യങ്ങളെ അറിഞ്ഞാല്‍ അവരെന്നെ ഏഴയലത്ത് പോലും അടുപ്പിക്കില്ല.
അന്നേരം സുമി ചിരിച്ചു കൊണ്ട് ഓടി വന്ന് എന്റെ മടയില്‍ വലിഞ്ഞു കേറി ഇരുന്നു. ഞാനും ചിരിച്ചു കൊണ്ട് അവള്‍ക്ക് ഉമ്മ കൊടുത്തു. അപ്പോൾ അവളുടെ പുറകെ ഓടി വന്ന കിങ്ങിണിയും എന്റെ മടിയില്‍ വലിഞ്ഞു കേറാന്‍ ശ്രമിച്ചു. ഉടനെ ഞാൻ അവളെയും തൂകി എന്റെ മടിയില്‍ അഡ്ജസ്റ്റ് ചെയ്ത് ഇരുത്തി.
ഉടനെ കുഞ്ഞുങ്ങള്‍ രണ്ടും അവരുടെ അടിപിടിയും കളിയും തുടർന്നു.
കുറെ നേരം ഞങ്ങളെ നോക്കിയിരുന്ന ശേഷം ആന്റി പറഞ്ഞു, “എപ്പോ വേണേലും വിനിലയുടെ കൂടെ നിനക്ക് ഇവിടെ വരാം, സാം. വിനില ഇല്ലെങ്കില്‍ പോലും നിനക്ക് ഇവിടെ വരാം.” അതുകേട്ട് ഞാൻ അല്‍ഭുതപ്പെട്ടു പോയി. പക്ഷെ ഞാൻ പുറത്ത് കാണിച്ചില്ല.
ഇടയ്ക്കിടെ കുഞ്ഞുങ്ങള്‍ രണ്ടും താഴെ ഇറങ്ങി കളിക്കും, എന്നിട്ട് എന്റെ മടിയില്‍ തന്നെ കേറി ഇരിക്കും. അതും അവരുടെ ഒരു കളി പോലെ മാറിയിരുന്നു. കിങ്ങിണി എന്നോട് പെട്ടന്ന് തന്നെ അടുക്കുകയും ചെയ്തു.
ഒടുവില്‍ ആന്റി എന്നെ കുറിച്ച് കൂടുതലായി ചോദിക്കാൻ തുടങ്ങിയതും, ഞാൻ എന്നെ കുറിച്ചും എന്റെ കുടുംബത്തെ കുറിച്ചും ആന്റിയോട് ചുരുക്കി പറഞ്ഞു. എന്റെ അമ്മയെ കുറിച്ച് പറഞ്ഞത് കേട്ട് ആന്റിക്ക് നല്ല വിഷമമായി.
ആന്റിയും സ്വന്തം ജീവിതത്തെ കുറിച്ച് എന്നോട് സംസാരിച്ചു. ശേഷം വേറെ കാര്യങ്ങളിലേക്ക് സംസാരം തിരിഞ്ഞു. പല തമാശകളും ഉള്‍പ്പെടുത്തിയാണ് ഞാൻ ഓരോന്നും സംസാരിച്ചത്.
അപ്പോഴൊക്കെ ആന്റി പൊട്ടിച്ചിരിക്കുമ്പോ റൂമിൽ നിന്നും വിനിലയും ദേവിയും എത്തി നോക്കും. അവസാനം ദേവിയും വിനിലയും ഹാളില്‍ വന്ന് ഞങ്ങളുടെ കൂടെ കൂടി.
“ആഹാ… കിങ്ങിണി മോളും ചേട്ടനോട് ഇണങ്ങിയോ..?!” ഇടക്ക് കിങ്ങിണി എവിടെനിന്നോ ഓടി വന്ന് എന്റെ മടിയില്‍ വലിഞ്ഞു കേറാന്‍ ശ്രമിച്ചപ്പോ ദേവി പുഞ്ചിരിയോടെ ചോദിച്ചു.
“അവനോട് ആരെങ്കിലും ഇണങ്ങിയില്ലെങ്കിലെ അല്‍ഭുതപ്പെടാനുള്ളു.” വിനില ചിരിച്ചുകൊണ്ട് ആന്റിയെ നോക്കി.
ഞാൻ ചിരിക്കുക മാത്രം ചെയ്തിട്ട് കിങ്ങിണിയെ തൂകി എന്റെ മടിയിലിരുത്തി.
