“പലപ്പോഴും നല്ല മനസ്സുള്ളവരോട് കുഞ്ഞുങ്ങള്‍ പെട്ടന്ന് ഇണങ്ങുമടി, മോളെ.” ആന്‍റിയാണ് മറുപടി കൊടുത്തത്.
“അമ്മ ആരെയും സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല.” ദേവി തെല്ല് ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു.
“എനിക്കും നല്ല മനസ്സുള്ളവരെ തിരിച്ചറിയാൻ കഴിയുമെന്ന് കൂട്ടിക്കോ…!!” ആന്റി തമാശ പോലെ പറഞ്ഞു. അപ്പോഴും ദേവിക്ക് ആശ്ചര്യം മാത്രം. വിനില വെറുതെ ചിരിച്ചു.
അന്നേരം ദേവി എന്നെ നോക്കി പറഞ്ഞു, “ചേട്ടന് വല്ല വശീകരണ മന്ത്രവും അറിയാമെങ്കില്‍ എനിക്കും പറഞ്ഞ് തരുമോ… ഇവരെ എനിക്കും മയക്കി എടുക്കണം.”
ദേവിയുടെ തമാശ കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു. ആന്റി പോലും പൊട്ടിച്ചിരിച്ചു. വിനില എന്നെ കുസൃതിയോടെ നോക്കി. പക്ഷെ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.
“അവന് വല്ല മന്ത്രവും അറിയാമായിരുന്നെങ്കിൽ ചെറിയ പെണ്‍കുട്ടികളെ മയക്കി എടുക്കുമായിരുന്നു… അല്ലാതെ എന്നെപോലെ പ്രായമായ സ്ത്രീകളുടെ അടുത്ത് മന്ത്രം പ്രയോഗിക്കേണ്ട കാര്യമില്ല.” ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു.
ശേഷം ഞങ്ങൾ എല്ലാവരും എന്തൊക്കെയോ സംസാരിച്ചും ചിരിച്ചും സമയം കളഞ്ഞു.
രണ്ട് മണിവരെ സമയം പോയത് പോലും ഞങ്ങൾ അറിഞ്ഞില്ല.
ആന്റിക്ക് ചിലപ്പോ ഇഷ്ട്ടം ആവില്ലെന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട് ദേവിയോട് ഞാൻ അധികം സംസാരിക്കാൻ മിനക്കെട്ടില്ല… എന്നാല്‍ ദേവി എല്ലാ സംസാരത്തിലും എന്നെ ഉള്‍പ്പെടുത്താൻ കാര്യമായി ശ്രമിച്ചു കൊണ്ടിരുന്നു. അവള്‍ എന്തെങ്കിലും കാര്യം പറയുമ്പോൾ ഞാൻ അവളുടെ സംസാരം ശ്രദ്ധിക്കുന്നോ എന്നറിയാന്‍ അവൾ പ്രത്യേകം താല്പര്യം കാണിക്കുന്നത് ഞാൻ അറിഞ്ഞു… അവള്‍ ഏതെങ്കിലും തമാശ പറഞ്ഞാൽ പോലും ഞാൻ ചിരിക്കുന്നുണ്ടോ എന്നും അവള്‍ നോക്കുമായിരുന്നു.
ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകൾ ഇടയുമ്പോൾ അവള്‍ പുഞ്ചിരിക്കും.. ഞാൻ നേരിയ പുഞ്ചിരി സമ്മാനിച്ചിട്ട് വേഗം നോട്ടം മാറ്റുകയാണ് ചെയ്തിരുന്നത്.
“ശെരി പിള്ളാരെ, നമുക്കിനി ഊണ് കഴിക്കാം.” ആന്റി പറഞ്ഞു കൊണ്ട് എഴുനേറ്റു.
അവിടന്ന് കഴിക്കാൻ എനിക്ക് ചെറിയൊരു മടി തോന്നി. പക്ഷെ വിനിലയും ആന്‍റിയും എന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. ഞാൻ ബലം പിടിക്കുന്നത് കണ്ട് ദേവി പോലും ചിരിച്ചു കൊണ്ട് പിറകില്‍ നിന്ന് എന്നെ പതിയെ ഉന്തി കൊണ്ട് നടന്നു.
അവസാനം ഞാനും മടിയൊക്കെ കളഞ്ഞിട്ട് ആഹാരം കഴിക്കാനിരുന്നു.
ആഹാരം അടിപൊളി ആയിരുന്നു. അതിനെ അവരോട് പറഞ്ഞതും ആന്റിയും ദേവിയും സന്തോഷം പ്രകടിപ്പിച്ചു.
അങ്ങനെ കഴിച്ചതിന് ശേഷം ഞാനും വിനിലയും സുമി മോളും യാത്ര പറഞ്ഞ് പുറത്തേക്ക് വന്നു. ദേവിയും ആന്റിയും ഞങ്ങളെ അനുഗമിച്ചു.
ആന്റി സിറ്റവുട്ടിൽ തന്നെ നിന്നു. പക്ഷേ ദേവി കിങ്ങിണി മോളുമായി പുറത്ത് ബൈക്കിന്റെ അടുത്തേക്ക് വന്നു.
“അമ്മ ആരോടും ഇത്ര അടുപ്പം കാണിച്ചിട്ടില്ല, പ്രത്യേകിച്ച് ആണുങ്ങളോട്. പക്ഷേ ചേട്ടൻ ഇങ്ങോട്ട് വന്നു…. നിസ്സാരമായി അമ്മയുടെ സ്നേഹത്തെ പിടിച്ചുപറ്റുന്നു….. പോകുന്നു….!! ഒന്നുംതന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.” ദേവി തലയാട്ടി. “എന്തായാലും ചേച്ചിയുടെ കൂടെ ചേട്ടനും ഇടക്കിടക്ക് ഇങ്ങോട്ട് വരണം, ട്ടോ..!”
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നിട്ട് കിങ്ങിണിക്ക് കഴുത്തിൽ ഇക്കിളി കാണിച്ചതും അവള്‍ വിരണ്ടു തുള്ളി ചിരിച്ചു.
“പിന്നേ ചേട്ടാ, അന്ന് ഞാൻ റിപ്ലൈ ചെയ്യാത്തതിന് സോറി.” ദേവി പറഞ്ഞിട്ട് അസ്വസ്ഥതയോടെ നിന്നു.
“അത് സാരമില്ല. അറിയാത്തവരെ ഒഴിവാക്കുന്നത് തന്നെയാ നല്ലത്.” ഞാൻ അല്‍പ്പം മുന വച്ച് പറഞ്ഞതും ദേവിക്ക് മനസ്സിൽ കൊണ്ടത് പോലെ എന്നെ നോക്കി നിന്നു.
അവസാനം ഞങ്ങൾ യാത്രയും പറഞ്ഞ് അവിടുന്ന് തിരിച്ചു.
“നി ഒരു സംഭവം തന്നെയാണ്, സാം.” വഴിക്ക് വച്ച് വിനില എന്റെ തുടയിൽ തട്ടിക്കൊണ്ട് പറഞ്ഞു.
