Related Posts
പല്ലവി ചോദിക്കാൻ തുടങ്ങുന്നതിനു മുൻപ് മറു വശത്തു നിന്നും പല്ലവി പറയാൻ വന്നതിന്റെ തുടർച്ച എന്നോണം കേട്ട വാർത്ത…. അവളുടെ ഹൃദയം തകർക്കുന്നതായിരുന്നു…അവൾ നിധിയെ തന്നോട് ചേർത്തു പിടിച്ചു.. രണ്ടു പേരുടെ കണ്ണിൽ നിന്നും മിഴിനീർ ധാരയായി പെയ്തിറങ്ങി…
ജനലഴികൾക്കു പുറത്തു കറുത്ത കരിമ്പടം പുതച്ചു നിന്ന ആകാശം.. ആരുടെയോ ഹൃദയം പൊട്ടി തകർന്ന വണ്ണം…. അലറി വിളിച്ചു…വേദന മുഴുവൻ തട കെട്ടി നിർത്താൻ ആവാത്ത വിധം കണ്ണീർ തുള്ളികളായി പെയ്തു കൊണ്ടിരുന്നു…
(തുടർന്നു വായിക്കുക )
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
കുളിച്ചിറങ്ങിയപ്പോൾ ആണ് ശ്രദ്ധിച്ചത്.. ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു.. മൊബൈൽ വൈബ്രേഷൻ മോഡിലാണ് കിടന്നിരുന്നത് എന്നു അപ്പോളാണ് ഓർത്തത്….
അറ്റൻഡ് ചെയ്യാൻ വേണ്ടി ഫോൺ എടുക്കുമ്പോളേക്കും ഫോൺ കട്ട് ആയിരുന്നു… ഞാൻ സ്‌ക്രീനിൽ സ്ലൈഡ് ചെയ്തു ലോക്ക് മാറ്റി നോക്കി….അറിയാത്ത നമ്പറിൽ നിന്നും ഒരുപാട് മിസ്കാൾ കണ്ടു…കൂടാതെ പല്ലവിയുടെ ഒരു മിസ്സ് കോളും പിന്നെ ഒരു കൂട്ടുകാരന്റെ നമ്പറിൽ നിന്നും ഒരു കോളും ….
പല്ലവിയെ പിന്നീട് തിരിച്ചു വിളിക്കാം..ഞാൻ ഓർത്തു
മറ്റേ നമ്പറിൽ നിന്നും ഒരുപാട് കോളുകൾ വന്നതു കൊണ്ട് അതിലേക് വിളികാം എന്നു വെച്ച് ആ നമ്പർ ഡയല് ചെയ്യാൻ ഒരുങ്ങുമ്പോലേക്കും അതെ നമ്പറിൽ നിന്നും വീണ്ടും കാൾ വന്നിരുന്നു….
ഞാൻ അറ്റൻഡ് ചെയ്തു..
“..ഹലോ ഡോക്ടർ അനു ഹിയർ… “
“ഏട്ടാ ഞാൻ അനന്തു ആണ്.. അജു വിന്റെ കൂടെ പഠിക്കുന്ന..”
“ഹാ അനന്തു പറയ്യു…”
“ഏട്ടാ അജുവിന് ഒരു ആക്‌സിഡന്റ് പറ്റി..
കുറച്ചു സീരിയസ് ആണെന്ന് തോന്നുന്നു ഡോക്ടർസ് ഇതുവരെ ഒന്നും പറഞ്ഞില്ല എമർജൻസി കെയറിൽ ആണ് ഉള്ളത് ICU വിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോകുന്നു…”
എന്റെ ഹൃദയം നില്ക്കുന്നത് പോലെ തോന്നി..
അതു കേട്ട ഷോക്കിൽ.. എന്റെ കൈകളിലേക് വിറ പടർന്നു….കണ്ണുകളിൽ ആകെ ഇരുട്ട് മൂടുന്നത് പോലെ തോന്നി…
അമ്മ പെട്ടെന്നാണ് ഉള്ളിലേക്കു വന്നതു…
“ആരാ മോനെ അജുവാണോ..? “
“അല്ല അമ്മേ… ഇത് ഹോസ്പിറ്റലിൽ നിന്നാണ്.. “കള്ളം പറയാനാണ് തോന്നിയത്.. എന്റെ മുഖത്തെ മാറ്റം അമ്മ അറിയാതിരിക്കാൻ ഞാൻ ഫോണും എടുത്തു പുറത്തേക് നടന്നു..
അമ്മ കേൾക്കുന്നില്ല എന്നുറപ്പു വരുത്തിയാണ് ഞാൻ അനന്തുവിനോട് സംസാരിച്ചത്…
“എന്താ അനന്തു എന്താ പറ്റിയത്… “
“ചേട്ടാ അജുവിന് ആക്‌സിഡന്റ് പറ്റി റോഡിൽ കിടക്കുക ആയിരുന്നു.. അതു വഴി പോയ ആരോ ആണ് ഹോസ്പിറ്റലിൽ കൊണ്ട് വന്നതു… അജുവിനെയും കൊണ്ട് വന്ന ആൾ അവൻറെ ഫോണിൽ നിന്നും എന്നെ വിളിച്ചിരുന്നു.. ഞാൻ ഇപ്പോൾ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ഉണ്ട്.. “
“അനന്തു…അവിടെ തന്നെ നിക്ക് ഞാൻ വരാം.. ഉടനെ.. ”
മനസ്സിൽ താൻ ഒരു ഡോക്ടർ ആണെന്നത് മറന്നു പോയിരുന്നു… എന്റെ കയ്യിൽ തൂങ്ങി.. ഏട്ടാ എന്നു ചിണുങ്ങുന്ന.. രാത്രികളിൽ നെഞ്ചിൽ കിടന്നുറങ്ങുന്ന… ഈ പ്രായത്തിലും ഒരുമിച്ചു ചേരുമ്പോൾ ഉണ്ണിയേട്ടാ എന്നു വിളിച്ചു എന്റെ പുതപ്പിനുള്ളിലേക് നൂണ്ടു കയറുന്ന… കുഞ്ഞു അജുവായിരുന്നു മനസ്സിൽ…
ഉടൻ തന്നെ പ്രിത്വിയെ വിളിക്കാൻ ആണ് തോന്നിയത്… അവൻറെ നമ്പർ എടുത്തു ഡയൽ ചെയ്തു…
ബെല്ലടിച്ചു തീരാൻ ആയപ്പോൾ ആണ് അവൻ അറ്റൻഡ് ചെയ്തത്…
“എന്താടാ അളിയാ ഈ രാത്രിയില്… “
“പൃഥ്‌വി അജുവിന് ഒരു ആക്‌സിഡന്റ് പറ്റി.. ”
എന്റെ ശബ്ദം വിറച്ചിരുന്നു അതു പറയുമ്പോൾ..
“ങേ.. ” പ്രിത്വിയും ഞെട്ടലോടെ ചാടി എണീറ്റു..
“എന്താ പൃഥ്‌വി…” പൃഥ്‌വി പെട്ടെന്ന് ചാടി എണീക്കുന്നതു കണ്ട ഡോണയും എഴുന്നേറ്റു…
“അനു .. എന്നിട്ടോ.. നിന്നെ ആരാ വിളിച്ചു പറഞ്ഞത്… ഏതു ഹോസ്പിറ്റലിൽ ആണ്. “
“അജുവിന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയാ പറഞ്ഞതു… ICU വിൽ ആണുള്ളതെന്ന പറഞ്ഞത്.. മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ആണ്.. “
