എനിക്കായി കരുതിവച്ചതു 46അടിപൊളി  

അങ്ങനെ 5 ദിവസങ്ങൾ കടന്നു പോയി ഇടക് വാട്സ്ആപ്പ് ഇൽ മെസ്സജ് വരുന്നത് അല്ലാതെ വേറെ ഒന്നും ഇല്ല. അവളുടെ തല തെറിച്ച അനിയൻ ഗെയിം കളിക്കാൻ ഫോൺ എടുക്കുന്ന കൊണ്ട് എനിക്ക് അങ്ങോട്ട് മെസ്സേജ് അയക്കാനും പറ്റില്ല ഇടക്ക് അവൾ ഇങ്ങോട്ട് അയക്കും. ജീവിതം ശെരിക്കും വീർപ്പുമുട്ടി കൊണ്ടിരുന്നു

അങ്ങനെ അന്ന് രാത്രി 2 മണി ആയപ്പോ ഞൻ ഒരു മിസ്സ്ഡ് കാൾ അടിച്ചു. കുറച്ചു കഴിഞ്ഞു മെസ്സജ് വന്നു

എന്താ വിളിച്ചേ ഉറങ്ങില്ലേ

ഇല്ല

ഞാൻ : ഒന്നും കാണാൻ പറ്റുമോ

ഇപ്പഴോ എങ്ങനെ

വീട്ടിൽ എല്ലാരും ഉറങ്ങിയോ

ഉറങ്ങി കാണും ഇത്രൊ സമയം ആയില്ലേ

എന്നാ നീ ഒരു കാര്യം cheyy ഇറങ്ങി റോഡിൽ വാ എന്റെ വീടിന്റെ ഗേറ്റ് നു മുമ്പിൽ പയ്യെ വന്നം നോക്കണം ആരേലും എഴുന്നേറ്റിട്ടുണ്ടോ എന്ന്

നോക്കട്ടെ

ഞൻ ഇറങ്ങി റോഡിൽ ചെന്ന് നിന്ന്. മൈര് സ്ട്രീറ്റ് ലൈറ്റ് ഉണ്ട്. അവൾ ഇറങ്ങി വന്നു ഞൻ ഓർത്ത് വരില്ല എന്ന്. വന്നതും പേടിച് വിറക്കാനുണ്ടായിരുന്നു. ഞൻ അവളേം കൊണ്ട് ഓടി ഇരുട്ടതൊട്ട് മാറി. മഹേഷിന്റെ പ്രതികാരം ഇൽ സൗമ്യയെ കൊണ്ട് മഹേഷ്‌ പോകുന്ന പോലെ

ഓടി നിന്നതും ഞൻ അവളെ കെട്ടിപിടിച്ചു ഉമ്മ വെച്ച്

പാറു : ആരേലും വരും ഞൻ പോട്ടെ

വന്നെങ്കിൽ വരട്ടെ എവിടെന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു. പറഞ്ഞതിൽ കുറച്ചൊക്കെ കാര്യം ഉണ്ടായിരുന്നു അത്ര ഏറെ മിസ്സ്‌ ചെയ്തിരുന്നു അവളെ.

ഞാൻ : കഴിച്ച വല്ലതും

മ്മ് കഴിച്ച്

പനി എങ്ങനുണ്ട്

മാറി എന്ന് പറയാം

ഇടക്ക് വിളിക്കാൻ പാടില്ലേ

എന്റെ അനിയൻ ഫുള്ള് ടൈം ഗെയിം കളിയാ

ആഹ് മൈരനാ വല്ലതും മുറിലും പൂട്ടി ഇട്

ഞാൻ : നാളെ ഞൻ പോകും ട്രിവാൻഡറത്തോട്ട്

അതെന്താ

ഇവിടെ നിന്നിട്ട് പ്രാന്ത് ആകൻ വീട്ടിൽ ഒരു വക അഹ് അത്‌ പോട്ടെ ഞൻ അവിടെ ഇണ്ടാകും നീ ഇവിടെന്നെ ട്രെയിനിൽ കേറുമ്പോൾ വിളിക്കണം. ഞൻ മറ്റന്നാൾ വരാം.

പാറു : ഞൻ പൊക്കോട്ടെ

മ്മ് പൊക്കോ നോക്കി പോണം മുറിയിൽ കയറിയിട്ട് മെസ്സേജ് അയക്കണം

മ്മ് ബൈ

പോകല്ലേ ഒരുമ്മ തന്നിട്ടുപൊടി

അവൾ എന്നേ കെട്ടിപിടിച് ചുണ്ടിൽ ഒരുമ്മയും തന്നു ഞനും കൊടുത്ത് അവൾ പോയി ഞാൻ തിരിച്ചു മുറിയിൽ എത്തി 4 മണി ആയി കുറെ നേരം ആലോചിച്ച ഞാൻ ഒരു തീരുമാനo എടുത്ത് എന്തായാലും അവളെ തന്നെ കൂടെ കൂട്ടാൻ പക്ഷെ എങ്ങനെ നേരെ ചൊവ്വേ നടക്കില്ല പിന്നെ ഞങ്ങൾ എന്തേലും ചെയ്താൽ. അവളുടെ വീട്ടുകാർ ഒന്നിനും മടിക്കില്ല അത്‌ എന്റെ വീട്ടുകാരയും ബാധിക്കും

എന്ത് ചെയ്യും ചെകുത്താനും കടലിനും നടുക്ക് പെട്ടന്ന് അവസ്ഥ. അവളെ കാണാണ്ടായിരുന്നു അങ്ങനെ ജനുവരി 15 നെ ഞൻ ട്രിവാൻഡറത്തേക്ക് പോയി 18 നെ അവളും വന്നു

ഞാൻ റയിൽവേ സ്റ്റേഷനിൽ പോയി കാത്തു നിന്ന്.3.30 നെ അവൾ അവിടെ എത്തി. എന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു. എന്തോ അവൾക്ക് ഒരു മൈൻഡ് ഇല്ല.

ഞാൻ : എന്താ ഒരു മൈൻഡ് ഇല്ലല്ലോ

പാറു : ഇല്ല ഒന്നുല്ല

ഞാൻ.. എങ്ങോട്ടാ ഹോസ്റ്റലിൽ ആണോ വീട്ടിൽ ലേക്ക് ആണോ

ഹോസ്റ്റലിലേക്ക്

രണ്ടു ദിവസം കഴിഞ്ഞു പോകാം വീട്ടിൽ നിക്കാം

ഇല്ല വാർഡൻ ചേച്ചി വിളിച്ചു ഞൻ ഇന്ന് വരും എന്ന് പറഞ്ഞിട്ടുണ്ട്

എന്നാ ശെരി അങ്ങനെ നടക്കട്ടെ

അവളെ ഹോസ്റ്റലിൽ ഇറക്കി. ബൈ പറഞ്ഞു പോയി വേറെ ഒന്നും മിണ്ടില്ല

ഞൻ മുറിയിൽ വന്നു കിടന്നു ഉറങ്ങി. രാത്രി 9 ആയി എഴുന്നേറ്റപ്പോ ഫോൺ നോക്കി അവൾ വിളിച്ചിട്ടില്ല. മെസ്സേജ് ഉം ഇല്ല..

ഞൻ വിളിച് നോക്കി.

ഫോൺ എടുത്തില്ല പിറ്റേ ദിവസവും വിളിച് എടുത്തില്ല.

എനിക്കും വാശി ആയി ഞാനും പിന്നെ വിളിക്കാൻ പോയില്ല.

5 ദിവസം ആയി വിളിച്ചിട്ട് ഞനും ക്ലസ് ഇൽ പോയി അങ്ങനെ ഒരാഴ്ച കഴിഞ്ഞു

സൺ‌ഡേ അവൾ ഇങ്ങോട്ട് വിളിച് കുറെ നേരം ഒന്നും സംസാരിച്ചില്ല. ഞൻ ചോദിച്ചു ഒന്ന് കാണാൻ പറ്റുമോ വേണ്ട പിന്നെ എപ്പോളിലും കാണാം.

ഞാൻ : എന്തടി ഒരു ഒഴിവാക്കൽ മണക്കുന്നുടല്ലോ ഞൻ വെറുതെ ചോദിച്ചതായിരുന്നു പക്ഷെ മറുപടി എന്നേ ഞെട്ടിച്ചു

പാറു : അതാ നമ്മൾക്ക് രണ്ടു പേർക്കും നല്ലത് എന്നും പറഞ്ഞു കരയാൻ തുടങ്ങി.

Updated: June 28, 2026 — 9:48 pm

1 Comment

Add a Comment
  1. വ്യോമകേശൻ
    അഖിൽ, അതിശയോക്തി കലർത്താതെ കഥ പറയുന്ന കല അഖിലിന് നന്നായറിയാം.അഭിനന്ദനങ്ങൾ. രതിവർണ്ണനകൾ പോലും കയ്യടക്കത്തോടെ ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. ഇതിലും മെച്ചമായ കഥകളുമായി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *