എനിക്കായി കരുതിവച്ചതു 4അടിപൊളി  

അപ്പോഴേക്കും ഞങ്കൾക്ക് തണുക്കാൻ തുടങ്ങി. പുറത്ത് മഴ ഒരു കുറവും ഇല്ല.

പാറു : വാ നമുക്ക് ബാൽക്കണി പോയി മഴ കാണാം.

ഞാൻ : മഴ മാത്രം കണ്ടൽ മതിയ. നിനക്ക്

നീ ഡ്രസ്സ്‌ ഇട് എന്നിട്ട് പോകാം. ഞാൻ ഒരു ട്രാക്ക് സുയ്‌റ്റും സ്ലീവ്ലസ് ബനിയനും ഇട്ടു അവളും എന്റെ ട്രാക്ക് സുയ്‌റ്റും ബനിയനും എടുത്ത് ഇട്ടു

കുറച്ചു നേരം ഞങ്ങൾ അവിടെ കിടന്ന്.
അവൾ എന്റെ നെഞ്ചിൽ കിടന്ന് .അവൾ വന്നതിൽ പിന്നെ ഞാൻ കുറെ മാറി.അതിപ്പോ ഞാൻ എങ്ങനാ പറയുക. എനിക്ക് അറിയില്ല. അവൾ എന്നേ ഒരുപാടു സ്വാധീനിച്ചിരുന്നു

ഞങ്ങൾ പയ്യെ ബാൽക്കണിയിലേക് പോയി. ഡോർ തുറന്നതും കാറ്റ് നല്ല ശക്തിയിൽ അടിക്കുന്നുണ്ടായിരുന്നു. മഴവെള്ളം അതിന്റെ കൂടെ ഉള്ളിലേക്ക് വന്നു. ഡോർ തുറന്നതും പാറു ഓടി എന്റെ പുറകിൽ വന്നതും ഒരുമിച്ചായിരുന്നു. അവളുടെ മുഖത്തു മുഴുവൻ തൂവാനം അടിച്ചു വെള്ളം ആയി. അത്‌ മുഴുവനും അവൾ എന്റെ ബനിയനിൽ തേച്ചു.

ഞാൻ : എന്തെ കാണണ്ടേ മഴ. ?

വേണ്ട?

എടി നിനക്ക് വിശക്കാനില്ലേ. സമയം 4 മണി ആകാറായി കാണും..
എനിക്ക് വിശന്നിട്ടു കണ്ണ് കാണാൻ പറ്റുന്നില്ല . എന്തേലും ഉണ്ടാക്കി താ

വാ ചപ്പാത്തി ഉണ്ടാക്കി താരാ

ഞങ്ങൾ അടുക്കളയിൽ പോയി. അവൾ എനിക്ക് ചപ്പാത്തിയും മുട്ട കറിയും
ഉണ്ടാക്കി തന്നു..

രാവിലെ മുതൽ ഒന്നും കഴിക്കാതിരുന്നതു കൊണ്ട്. പണി എടുത്തത് കൊണ്ട്. നല്ല വിശപ്പ് ആയിരുന്നു. അവൾക്ക് ചപ്പാത്തി ഉണ്ടാക്കി ഉണ്ടാക്കി മതിയായി….. അവൾ ഉണ്ടാക്കും ഞാൻ കഴിക്കും കൂട്ടത്തിൽ അവളെയും കഴിപ്പിക്കും…

അങ്ങനെ ഭക്ഷണം ഒകെ കഴിച്ചു വയർ ഒക്കെ നിറഞ്ഞു ഞങ്ങൾ. സോഫയിൽ വന്നിരുന്നു. അന്ന് ഒരുപാട് സംസാരിച്ചു… ഒരുപാട് ചിരിച്ചു. ഒരു കുഞ്ഞിനെ പോലെ അവൾ ആാാ വീട്ടിൽ ഓടി നടന്നു.. അതിരില്ലാത്ത സന്തോഷം ആയിരുന്നു അന്ന്… പക്ഷെ അധിക നേരം നീണ്ടു നിന്നില്ല

സമയം 7 മണി ആയിക്കാണും ഞങ്ങൾ പിന്നെയും പോയി കട്ടിലിൽ ഇരുന്നു. ഞാൻ അവളുടെ മടിയിൽ കിടന്ന്.. എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന്.

അവളുടെ ഫോൺ റിങ് ചെയ്തു പതിവ് പോലെ വീട്ടിൽ നിന്നായിരുന്നു..
അവളുടെ പേടി ഒക്കെ കുറച്ചൊന്നു കുറഞ്ഞു

ഫോൺ എടുത്തു സംസാരിച്ചു

അവളുടെ അച്ഛൻ നാളെ ഇങ്ങോട് വരുന്നുണ്ടന്നു അവളെ കൊണ്ട് പോകാൻ ആയിട്ടു. റെഡി ആയി നിൽക്കാനും പറഞ്ഞു

.
ഒരു മുന്നറിയിപ്പ് പോലും ഇല്ലാതെ ആണ് അത്‌ സംഭവിച്ചത്

അത്രയും നേരം തുള്ളി ചാടി നിന്ന എന്റെ മനസ്സ് കാറ്റ് പോയ ബലൂൺ പോലെ ആയി.

പാറു: ഇനി എന്ത് ചെയ്യും.

ഞാൻ : നീ നിനക്ക് തോന്നുന്ന പോലെ ചെയ്യ. നിനക്ക് ഇവിടെ നിൽക്കണേൽ ഇവിടെ നിൽക്.

പാറു : അപ്പൊ അച്ഛൻ

വരട്ടെ. അപ്പൊ നോക്കാം

പാറു : തത്കാലം ഞാൻ അച്ഛന്റെ കൂടെ പോട്ടെ എത്രേം പെട്ടന്ന് കല്യാണത്തിന് ഉള്ള കാര്യങ്ങൾ ചെയ്യണം.

അച്ഛൻ ഹോസ്റ്റലിൽ ലോട്ട് ആയിരിക്കും അല്ലെ വരുന്നത്

അതെ

നീ ബാഗ് ഒക്കെ പാക്ക് ചെയ്യ്…….എന്നിട്ട് റെയിൽവേ സ്റ്റേഷനിൽ വരാമെന്നു പറ

നമ്മുക്ക് അവടെ ചെന്ന് നിൽക്കാം.

പാറു : നീ എങ്ങനെ വരും

ഞാൻ : വണ്ടിക്ക് വരാം

പാറു : അപ്പൊ നിന്നെ കാണൂല്ലേ

ഞാൻ : ഇല്ല ഞാൻ ഹെൽമെറ്റും ജാക്കറ്റ് ഒക്കെ ഇട്ടോളാം

മനസ്സൊക്കെ വല്ലാതെ ആയി.. ?

പാറൂട്ടി നീ പോകണ്ട. ഞാൻ ഇവിടെ ഒറ്റക്ക് ആയി പോകും

ഞാൻ ഇപ്പൊ പോയില്ലേ. അവർ നമ്മളെ എന്തെങ്കിലും ചെയ്യും. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ലല്ലോ………
അത് വരെ കുറച്ചു നാൾ.. അല്ലെ. ചിലപ്പോൾ കാണാൻ പാടില്ലാത്തതൊക്കെ കാണേണ്ടി വന്നാലോ …

ഞാൻ നിന്റെ വീട്ടിൽ വന്നു ചോദിക്കട്ടെ

നിനക്ക് തോന്നുണ്ടോ അവർ സമ്മതിക്കും എന്ന്….

എടി ഞാൻ ആരുടെ കാൽ വേണേ പിടിക്കാം എനിക്ക് നിന്ന വേണം……
ഇത് പറയുമ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു…. അവൾ അത്‌ തുടച്ചു എന്റെ കണ്ണിൽ ഉമ്മ വെച്ച്. കൊണ്ട് പറഞ്ഞു

പാറു : ഞാൻ ഒരു കണക്കിനാ പിടിച്ചു നിൽക്കാനേ എന്നേ കൂടെ കരയിക്കല്ലേ..

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *