എന്നാലും അവൾ വിളിക്കുന്നത് ആശ്വാസം ആയിരുന്നു എനിക്ക്
അങ്ങനെ ഒന്നര മാസം കടന്നു പോയി വലിയ ഇപ്പോഴും വീട്ടിൽ തന്നെ.
അങ്ങനെ ആ ദിവസം കിട്ടി ആഗസ്റ് 28 രജിസ്റ്റർ ചെയ്യാനുള്ള ദിവസം. കിരൺ ആണ് എന്നേ വിളിച് പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ സന്തോഷം ആയ. അപ്പൊ തന്നെ അവൾക്ക് മെസ്സേജ് ഇട്ടു..
അന്ന് രാത്രി അവളുടെ ഫോൺ കാൾ നെ ആയി കാത്തിരുന്നു. 12 മണി കഴിഞ്ഞിട്ടും അവൾ വിളിക്കുന്നില്ല.
ഞാൻ അങ്ങോട്ട് വിളിച്ചു ആദ്യം കട്ട് ചെയ്തെങ്കിലും 5 മിനിറ്റ് കഴിഞ്ഞു ഇങ്ങോട് വിളിച്ചു.
ഞാൻ : ഹലോ എന്താ വിളിക്കാഞ്ഞേ
പാറു :അത് എനിക്ക് പാടില്ല എന്തോ പേടി ആകുന്നു
ന്ത് പറ്റി
ഇന്ന് 4 വെട്ടം ശർദ്ദിച്ചു ഭയങ്കര ഷീണം
ഞാൻ ഒന്നും ഞെട്ടി
എന്നിട്ട്
ആരും അറിഞ്ഞട്ടില്ല ബാത്‌റൂമിൽ ആണ് ശർദ്ദിച്ചത്
എനിക്ക് പേടി ആകുന്നു.. ഞാൻ പ്രെഗ്നന്റ് ആണെന്ന തോന്നുന്നേ
എടി നീ പേടിക്കണ്ട ഇനി ഒരാഴ്ച കൂടി ഉള്ളു. നീ ധയ്ര്യം ആയി ഇരിക്ക്. ഇനി ആണെങ്കിൽ തന്നെ ടെൻഷൻ അടിക്കേണ്ട ഞാൻ വരാം അങ്ങൊട് നാളെ തന്നെ…
നീ ഉറങ്ങിക്കോ ഞാൻ വിളിക്കാം..
ഞാൻ വീട്ടീന്ന് ഇറങ്ങാൻ നിൽക്കുബോൾ . അവൾ ക്ക് മെസ്സേജ് ഇട്ടിട്ടുണ്ട് ഇറങ്ങാൻ നിന്നു. അവളുടെ ഒരു വോയിസ് മെസ്സേജ് വന്നു കിടപ്പുണ്ട് സമയം 4 മണി ആയി…..
വീട്ടിൽ എല്ലാരും അറിഞ്ഞു ഞാൻ ബോധം കേട്ട് വീണു ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. എന്നേ രക്ഷിക്കണം.. ഞാൻ നിന്റെ പേര് പറഞ്ഞട്ടില്ല. ഇനി എന്താ നടക്കുന്നത് എന്ന് എനിക്ക് അറില്ല എന്നേ രക്ഷിക്കണം
ദൈവമേ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല..
ഞാൻ വണ്ടിയും എടുത്ത് നാട്ടിലേക്കു ഇറങ്ങി….
മനസ്സ് എങ്ങടോ പോകുന്നു മൊത്തത്തിൽ.
വണ്ടി ഓടി കുറച്ചു അങ്ങൊട് ചെന്ന് ഒരു പോലീസ് സ്റ്റേഷൻ കണ്ടു . സർക്കിൾ ഇൻസ്‌പെക്ടർ രുടെ കാര്യാലയം. ആയിരുന്നു അത്
അവിടെ വണ്ടി നിർത്തി കേറണോ
എന്ന് ആലോചിച്ചു
.
എന്തായാലും ഇടി കിട്ടും അത് നോക്കി ഇരുന്നിട്ട് കാര്യം ഇല്ലല്ലോ. അവിടെ ചെന്നാൽ അവളുടെ വീട്ട്ടുകാരുടെ വക. ഇതാകുമ്പോൾ പോലീസ് കാരുടെ കൊണ്ടാൽ മതിയല്ലോ. അതും അല്ല എന്നേ സഹായിക്കാൻ അവിടെ ആരും ഉണ്ടാകില്ല. രണ്ടും കല്പിച്ചു സ്റ്റേഷനിലോട്ട് കയറി..
എൻട്രൻസ് ഇൽ തന്നെ ഒരു വനിതാ കോൺസ്റ്റബിൾ ഇരിപ്പുണ്ട്.
ഞാൻ : മാഡം ci സർ ഉണ്ടോ
ഉണ്ട് എന്താ
കാര്യം
മാഡം എനിക്ക് ഒന്ന് കാണണം ആയിരുന്നു.
ഇവിടെ നിൽക് ഞാൻ ചോദിക്കട്ടെ.
കുറച്ചു കഴിഞ്ഞു അവർ വന്നു. ചെന്നോളാൻ പറഞ്ഞു..
ഞാൻ ഒരു പ്രായം ഉള്ള ആളെ ആണ് അവിടെ പ്രേതീക്ഷിച്ചത്. പക്ഷെ ആൾക് അധികം പ്രായം ഒന്നും ഇല്ല നമ്മളെ പോലെ ഒക്കെ തന്നെ.
ഞാൻ.: പുറത്ത് നിന്നു വിളിച്ചു സർ
കൈ കൊണ്ട് വന്നോളാം പറഞ്ഞു
ഇരിക്ക്
പറ എന്താ കാര്യം
സർ അത് അത്
പറഞ്ഞോളൂ
നിങ്ങളോട് ഞാൻ 3 പാർട്ടിൽ പറഞ്ഞ കാര്യം 15 മിനുട്ട് കൊണ്ട് ഞാൻ അയാളോട് പറഞ്ഞു.
കാരണം പുകച്ചൊരു അടി ആണ് ഞാൻ പ്രേതീക്ഷിച്ചത്. വഹട്സപ്പിലെ അവളുടെ വോയിസ് കേട്ടപ്പോ. ആൾക്കും മനസ്സിലായി
പക്ഷെ ആൾ ഒന്നും മിണ്ടിയില്ല.
ഞാൻ : സർ എന്നേ സഹായിക്കണം എനിക്ക് അവളെ വേണം. അവർ അവളെ എന്തെങ്കിലും ചെയ്യും. ഇത് പറഞ്ഞതും ഞാൻ പൊട്ടി കരഞ്ഞു പോയി അത്രെയും നേരം കണ്ട എന്നേ അല്ല അയാൾ അപ്പൊ കണ്ടത്..
നിനക്ക് ഒക്കെ ഇങ്ങനെ ഓരോന്നും ഒപ്പിച് വെച്ചിട്ട് ഇങ്ങനെ വന്നിരുന്നു കരഞ്ഞാൽ മതിയല്ലോ. ഞങ്ങൾക്ക് അല്ലെ ബാക്കി പണി. ഇനി ഇതിന്റെ പേരിൽ നിയൊക്കെ പോയി ചത്താലും അതിനും ഞങ്ങൾ തന്നെ വന്നം. അയാൾ എന്നേ നോക്കി പറഞ്ഞു..
അവളുടെ വീട്ടിലെ ആരുടേങ്കിലും നമ്പർ താ
ഞാൻ അവളുടെ അച്ഛന്റെ നമ്പർ കൊടുത്തു
സർ : ഹലോ ഇത് പാർവതി ഡാ അച്ഛൻ അല്ലെ
അതെ
ഞാൻ തിരുവനതപുരം സർക്കിൾ ഇൻസ്‌പെക്ടർ ആണ്
എന്താ സർ കാര്യം
നിങ്ങളുടെ മകൾ എവിടെ ആണ് ഇപ്പൊ
ഹോസ്പിറ്റലിൽ ആണ്
നിങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക് എന്നിട്ട് ഈ നമ്പറിൽ വിളിക്കണം.
സർ : നിനക്ക് ജോലിം കൂലിം വല്ലതും ഉണ്ടാടാ
