അങ്ങനെ പറയത്തക്ക ജോലി ഒന്നും ഇല്ല. പിന്നെ കുറച്ചു ട്രെഡിങ് ഒക്കെ ഉണ്ട്
സർ : ടെൻഷൻ അടിക്കേണ്ട. അവർ സ്റ്റേഷനിൽ എത്തിട്ട് വിളിക്കട്ടെ എന്നിട്ട് നോക്കാം..
കുറച്ചു കഴിഞ്ഞു .. ആ സ്റ്റേഷനിൽ നിന്നും വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവൾ പ്രെഗ്നന്റ് ആണെന്ന് കൺഫേം ആക്കി. എന്നിട്ട് ആ സർ എന്നോട് പറഞ്ഞു ഒരു കംപ്ലയിന്റ് എഴുതി കൊടുക്ക് പുറത്ത് ചെന്ന്.
ഞാൻ : സർ എന്തും പറഞ്ഞ കൊടുക്കണ്ടേ
സർ : ഇനി അതും ഞാൻ പറഞ്ഞു തന്നോ
. നിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രെമിക്കുന്നു എന്ന് പറഞ്ഞു കൊടുക്ക്…
പിന്നെ നീ അവളെ സ്വീകരിക്കും എങ്കിൽ മാത്രം കൊടുക്ക് ഇല്ലെങ്കിൽ കൊടുക്കണ്ട
ഞാൻ : ഇല്ല സർ ഞൻ സ്വീകരിക്കും.
സർ : എന്നാ പരാതി എഴുതി കൊടുക്ക്..
ഞാൻ പുറത്ത് പോയി പരാതി എഴുതി കൊടുത്തു..
ആ സർ വന്ന് എന്റെ വീട്ടിലെ നമ്പർ വാങ്ങി വിളിച്ചു കാര്യം പറഞ്ഞു.
നാളെ ഇവിടെ എത്തണം എന്ന് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്തു എന്നിട്ട് ആ സ്റ്റേഷനിൽ വിളിച് അവളെ
ഇവിടെ എത്തിക്കണം. എവിടെ പരാതി കിട്ടിട്ടുണ്ട് ഹാജരാക്കണം എന്ന് പറഞ്ഞു.
ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല തീരുമാനം ആയിരുന്നു ആ സ്റ്റേഷനിൽ കേറിയത്.
പിറ്റേന്ന് വൈകിട്ട് 3 മണി യോടെ എന്റെ അച്ഛനും അമ്മയും അനിയനും എത്തി.
നേരെ എന്റെ അടുത്തേക്ക് ആണ് വന്നത്…
അച്ഛൻ : എന്നാലും ഞങ്ങളോട് ഇത് വേണായിരുന്നോ. ഞങ്ങളെ കൂടെ കൊന്നേ നീ അടങ്ങു അല്ലെ
ഞാൻ ഒന്നും മിണ്ടിയില്ല. അല്ലേലും എന്ത് മിണ്ടാൻ. ആണ്.
അച്ഛൻ : അവളെ ഉപേക്ഷിച്ചാൽ നിനക്ക് ആ വീട്ടിലോട്ട് വരാം ഇല്ലേ. ഇനി അങ്ങൊട് വന്നൊന്നില്ല. അച്ഛനും അമ്മയും ഒരുമിച്ചായിരുന്നു അത് പറഞ്ഞത്..
ഞാൻ : ഇല്ല എനിക്ക് അവളെ ഉപേക്ഷിക്കാൻ പറ്റില്ല….
അച്ഛൻ : അപ്പൊ ഇനി അവിടെ നിനക്ക് ആരും ഇല്ല. ഞാൻ ഉണ്ടാക്കിയതിൽ നിനക്ക് ഒന്നും ഇല്ല ഇനി വരരുത്
ഞാൻ : അല്ലേലും എനിക്ക് എന്നാ അവിടെ ആരേലും ഉണ്ടായിരുന്നത്. നിങ്ങൾ പോലും മറ്റുള്ളവരുടെ വാക്ക് കേട്ട് അല്ലാതെ എന്നേ മനസ്സിലാക്കിയിട്ടുണ്ടോ.. എനിക്ക് നിങ്ങടെ ഒന്നും വേണ്ട ഞാൻ അങ്ങൊട് വരുന്നുമില്ല ഇല്ല..
അവർ ഒന്നും മിണ്ടിയില്ല അവർ നേരെ സ്റ്റേഷന്റെ ഉള്ളിലേക്കു പോയി
രാവിലെ തന്നെ ഞാൻ എന്റെ കുറച്ചു കൂട്ടുകാരെ വിളിച്ചു. ഇപ്പൊ മൊത്തം ഞങ്ങൾ 5 പേരുണ്ട്. ഇവിടെ അവന്മാർ ഒന്നും മനസ്സിലാകാതെ നിൽക്കുന്നു. ഞാൻ പയ്യെ അവർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
..
തൊട്ടു പുറകെ പോലീസ് വണ്ടിയിൽ അവളും വന്നിറങ്ങി… പുറകെ വേറൊരു വണ്ടിയിൽ അവളുടെ വീട്ടുകാരും…
അവൾ എന്നേ നോക്കി. ആ കണ്ണ് നിറയുന്നുണ്ടായിരുന്നു പോലീസ്‌കാർ അവളെ സ്റ്റേഷൻ ഉള്ളിലോട്ടു കൊണ്ടുപോയി മുടി പോലും കെട്ടാതെ. ഒരു ചുരിദാറും ഇട്ടാണ് അവൾ വന്നത്. മുഖം ഒക്കെ നന്നായി ചുവന്നിരിക്കുന്നു. അത് കണ്ടപ്പോൾ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി
പെട്ടന്ന് അവളുടെ അച്ഛൻ ന്റെ കൈ എന്റെ കാരണത് വീണു അത് എവിടെന്നു വന്നെന്നു പോലും എനിക്ക് ഇന്നും അറിയില്ല.
കൂട്ടുകാർ എല്ലാം കൂടി പിടിച്ചു മാറ്റി. ഇത് കണ്ട് സർക്കിൾ സർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അയാൾ ഒന്നും മിണ്ടിയാതെ ഇല്ല …… എന്നേ അകത്തോട്ടു വിളിച്ചു എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും അവളും പോലീസ് കാരും ഒരുമുറിയിൽ.. ഞാൻ അതിനു വെളിയിലും. കുറച്ചു കഴിഞ്ഞു ഒരു പോലീസ് കാരൻ വന്നു പറഞ്ഞു അകത്തോട്ടു വരാൻ
ഞാൻ അകത്തോട്ടു ചെന്ന്
അവിടെ എല്ലാവരും ഉണ്ട്. എല്ലാരും എന്നേ തന്നെ നോക്കുന്നു……….. അവൾ തല കുനിച്ചു പിടിച്ചു ഇരിക്കുന്നു….
ഞാൻ പയ്യെ അവളുടെ പുറകിൽ പോയി നിന്നു.
സർ : എന്താ നിങ്ങടെ തീരുമാനo. അയാൾ എന്നോട് ചോദിച്ചു
ഇവർക്ക് രണ്ടു കൂട്ടർക്കും. താല്പര്യമില്ല കല്യാണത്തിന്…. ഇനി ഇപ്പോ നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്.
ഇത് കേട്ട് അവളുടെ അച്ഛൻ സർക്കിൾ നോട് ചൂടായി. നിങ്ങൾ ആണോ എന്റെ മകളുടെ കാര്യം തീരുമാനിക്കുന്നത്
