എനിക്കായി കരുതിവച്ചതു 5അടിപൊളി  

പാറു : കാൽ ഇപ്പോഴും ശരിയായിട്ടില്ല അത്‌ മറക്കരുത്..

അയ്യോ എന്താ ശ്രെദ്ധ എന്റെ കാര്യത്തിൽ. എന്റെ വീട്ടുകാർ ക് പോലും ഇല്ലല്ലോ ഇത്രോം ശ്രെദ്ധ

അത്‌ പിന്നെ ഇത്രോം നാൾ നോക്കിയതാരാ ഞാൻ തന്നെ അല്ലെ. അവരല്ലല്ലോ

അതിനെ കുറച്ചു കാശ് തരും അതും ആയിട്ട് പൊക്കോണം വീട്ടിലെക്ക്
അവളെ ദേഷ്യം പിടിപ്പിക്കാനായി ഞാൻ പറഞ്ഞു…

ബലമായി എന്റെ കൈയും വലിച്ചു മാറ്റി മുഖവും വീർപ്പിച്ചു. മുറിയിലേക്ക് പോയി…

ഞാൻ മുറിയിൽ ചെന്നപ്പോൾ
പതിവില്ലാതെ ജനലും തുറന്നു പുറത്തേക്കും നോക്കി നിൽപ്പുണ്ട്….

ഞാൻ അടുത്ത് ചെന്ന് വയറ്റിൽ വട്ടം പിടിച്ചു. കാട്ടിലേക്ക് ഇരുത്താൻ നോക്കി .. പക്ഷെ അവളുടെ കൈ രണ്ടു ജനൽ കമ്പിയിൽ മുറുകെ പിടിച്ചിരുന്നു അത്‌ കൊണ്ട് അത്‌ നടന്നില്ലേ..

ഞാൻ അവളോട് ചേർന്ന് നിന്നു.. പയ്യെ ജനൽ അടച്ചു. ഇപ്പോഴും അവളുടെ മുഖത്തു ദേഷ്യം കാണാം….

ഞാൻ : പാറു വാ ഇവിടെ ഇരിക്ക് ഞാൻ

വെറുതെ പറഞ്ഞതല്ലേ.. ഇനി ബലം പിടിക്കാൻ കഴിയേല വാ..

അവൾ വന്നില്ല. കുറെ ഞാൻ വലിച്ചു നോക്കി. അവസാനം ഞാൻ പറഞ്ഞു. ഇനി നിനക്ക് ഇഷ്ടം ഉള്ളപ്പോൾ വാ എനിക്ക് മതി ആയി.

ഞാൻ കട്ടിലിൽ ഇരുന്നതും അവള് വന്ന് എന്റെ മടിയിൽ തലവെച്ച് കിടന്ന്.

ഞാൻ അവളുടെ മുഖം രണ്ടു കയ്യും കൊണ്ട് പൊതിഞ്ഞു കാതിൽ ഇക്കിളി ആക്കി കൊണ്ടിരുന്നു.
ഞാൻ പയ്യെ കാട്ടിലിലേക്ക് കിടന്ന്. അവൾ പയ്യെ ഉരുണ്ട് ഉരുണ്ട് എന്റെ നെഞ്ചിൽ ആയി അവളുടെ തല..

പാറു പെണ്ണേ.. നീ പേടിക്കണ്ട നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ ഒന്നും ചെയ്യൂല്ല……

അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.

അയ്യടാ പെണ്ണ് വന്ന് കിടന്നപ്പഴേ എനിക്ക് മനസ്സിലായി.. അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തുള്ള നാണം……ഒന്ന് കാണേണ്ടതായിരുന്നു…

ഞാൻ : അല്ല ഇപ്പൊ പേടി ഒന്നും ഇല്ലേ
അവൾ എന്റെ മുകളിൽ കേറി കിടന്ന്. ഞാൻ അവളുടെ മുടിയിൽ തലോടി കൊണ്ട് ചോദിച്ചു

പേടി ഒക്കെ ഉണ്ട് പിന്നെ നീ അടുത്തുള്ളത് കൊണ്ട് എന്തോ ഒരു ചെറിയ ധയ്ര്യം ഉണ്ട്.

ഞാൻ : പാറു എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. അല്ലെ

പാറു : സത്യം. ഇതായിരിക്കും നമ്മുടെ വിധി. നമ്മൾ എത്ര ശ്രെമിച്ചാലും അത്‌ മാറ്റാൻ പറ്റില്ലല്ലോ.

ഞാൻ ഇടക്ക് ഓർക്കും പണ്ട് നിനക്ക് എന്ത് ഷോ ആയിരുന്നു നമ്മളെന്നും കണ്ടൽ പോലും മിണ്ടില്ല. ആ അവളാണ് ഇപ്പൊ എന്റെ നെഞ്ചത്ത് കിടക്കണത്.

പാറു :. നിനക്ക്കു എന്തായിരുന്നു എന്റടുത്തു മിണ്ടിയാൽ കുറച്ചു നാൾ നമ്മെളെ അകത്തിയത്. ഇങ്ങനെ ഒരുമിപ്പിക്കാൻ ആയിരിക്കും.. ഇനി അങ്ങോട്ട് എന്തൊക്കെ സംഭവിക്കുവോ എന്തോ..

ഞാൻ : പണ്ട് എന്റെ പുറകെ ചേട്ടാ എന്ന് വിളിച് നടന്ന് പെണ്ണാ ഇപ്പൊ നീ വരെ എത്തി നാളെ തെറിയായിരിക്കും വിളിക്കണത്.

എന്ത് സംഭവിച്ചാൽ എന്താ നിന്നെ ഞാൻ വിട്ടു കൊടുക്കില്ലല്ലോ….നിന്നെ പോലത്തെ ഒരു സുന്ദരിനെ ഇനി എനിക്ക് എവിടെന്നു കിട്ടാനാ. തൊട്ട് അടുത്ത് ഉണ്ടായിരുന്നിട്ടും ഇത്രെയും നാൾ ഈ സൗന്ദര്യം ഞാൻ കാണാതെ പോയല്ലോ.

അയ്യോ വിട്ടുകൊടുത്താൽ ഞാൻ ഇപ്പൊ പോകും ഇതും പറഞ്ഞു അവൾ എന്റെ മൂക്കിൽ പിടിച്ചു ഞെക്കി.

ഞാൻ എഴുന്നേറ്റിരുന്നു അവളെ എന്റെ മടിയിൽ കിടത്തി.അവളുടെ മുഖത്തു ഒരു കൈ വെച്ച് മറ്റേ കൈയിൽ അവൾ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു..

പാറു : ഇനി ഞാൻ കിടന്നിട്ട് കാല് വേദന എടുക്കുന്നു എന്ന് പറയുവോ.

അതൊക്കെ ഞാൻ പറയും നീ കാരണം വന്നത് ആണ്. പിന്നെ നീ തന്നെ അത്‌ മാറ്റി തന്നു….അത്‌ കൊണ്ട് കുഴപ്പമില്ല

അവൾ എഴുന്നേറ്റ് പോകാൻ ശ്രെമിച്ചു. ഞാൻ അത്‌ തടഞ്ഞു അവിടെ തന്നെ കിടത്തി… അവളുടെ ആ കിടപ്പ് കാണാൻ തന്നെ ഒരു പ്രതേക ഭംഗി ആയിരുന്നു

പാറു : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

എന്താ

ഞാൻ അന്ന് വന്നില്ലായിരുന്നെങ്കിൽ എന്തു ചെയ്തേനെ

നീ അന്ന് വാന്നില്ലായിരുന്നരങ്കിൽ.എന്താ ഞാൻ ഇവിടെ

കിടന്നു കഷ്ടപ്പെട്ടേനെ പിന്നെ . നിന്നെ ഞാൻ നിന്നെ എപ്പഴേ മറന്നു?

പാറു : ഓ അതെനിക്ക് അന്ന് വന്നപ്പോഴേ മനസ്സിലായി. മറന്നെങ്കിൽ പിന്നെന്തിനാ എന്നേ കണ്ടപ്പോൾ തന്നെ കരഞ്ഞത്.

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *