എനിക്കായി കരുതിവച്ചതു 4അടിപൊളി  

സർ : ഞാൻ അല്ല തീരുമാനിക്കുന്നത് നിങ്ങളുടെ

മകൾക് അതിനുള്ള പ്രായം ആയി. താൻ ഇവിടെ കിടന്നു സംസാരിക്കേണ്ട. ഇവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങളെ വിളിപ്പിച്ചത്. അവരുടെ തീരുമാനം ആണ്.

സർ : നിങ്ങൾ രണ്ടുപേർക്കും പ്രായപൂർത്തി ആയതാണ് നിങ്ങൾ സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തു…ഞങ്ങളോട് പറഞ്ഞു

എന്നോട് അവളുടെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു….

സർ : വീട്ടുകാരുടെ കൂടെ ആണോ പോകേണ്ടത്.. അവളോട് ചോദിച്ചു…..

അല്ല

അപ്പൊത്തന്നെ അവളുടെ അച്ഛൻ എഴുനേറ്റ്…. ഇനി ഞങ്ങളെ അന്വേഷിച് വന്നേക്കരുത്. അവളോട് പറഞ്ഞു അവൾ കരയാൻ തുടങ്ങി.

സാറേ ഞങ്ങൾ പോണു. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ ഇനി എനിക്ക് ഇങ്ങനെ ഒരു മകൾ ഇല്ല…
അവളുടെ വീട്ടുകാർ എല്ലാരും തന്നെ ഇറങ്ങി പോയി ഇതിൽ അവളുടെ അമ്മ മാത്രമേ അവളെ തിരിഞ്ഞുനോക്കിയുള്ളു.

പുറകെ തന്നെ ഒരേ ഡയലോഗ് ഉം ആയി എന്റെ വീട്ടുകാരും ഇറങ്ങി…..

കുറെ നേരം ഞങ്ങൾ അവിടെ ഇരുന്നു. അപ്പോഴേക്ക് അവൾക്കു പിന്നെ വയ്യാതെ ആയി…
പോലീസ്കാർ തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവളെ അവിടെ അഡ്മിറ്റ്‌ ചെയ്തു…

ഹോസ്പിറ്റലിൽ ഞാനും കൂട്ടുകാരും. കുറച്ചു കഴിഞ്ഞു. സർക്കിൾ എന്റെ ഫോണിൽ വിളിച്ചു..

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് കോർട്ടിൽ ഹാജരാക്കണ്ടി വരും അതിനു മുൻപ് രജിസ്റ്റർ ചെയ്താൽ മതി..

എന്തെകിലും പ്രശ്നം ഉണ്ടാകുകയാണേൽ ഈ നമ്പറിൽ വിളിച്ചാൽ മതി

ഞാൻ : ഓക്കേ സർ താങ്ക്സ്..

രണ്ടു ദിവസം അവൾ നല്ല ഉറക്കം ആയിരുന്നു നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്ക്…. അതികം സംസാരിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞിരുന്നു….

എനിക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു അവളുടെ വീട്ടുകാർ ഇനിയും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ എന്ന്.. പക്ഷെ ഒന്നും ഇല്ലായിരുന്നു അവർ അവളെ ഉപേക്ഷിച്ചിരുന്നു..ഒരു പക്ഷെ എന്റെ സ്ഥാനത് വേറെ ആരെങ്കിലും ആയിരുന്നേൽ അവൾക്ക് ഈ അവസ്ഥാ വരില്ലായിരുന്നു..

അതിനിടക്ക് നാട്ടിലുള്ള മൈരന്മാർ എല്ലാരും തുരു തുര വിളിക്കുന്നുണ്ട് കാര്യം നാട്ടിൽ പടർന്നു എന്ന് എനിക്ക് മനസ്സിലായി. ഞൻ കാൾ അറ്റന്റ് ചെയ്തില്ല..

പിറ്റേ ദിവസം രാവിലെ ഡോക്ടർ വന്നു. കുഴപ്പം ഒന്നും ഇല്ല റസ്റ്റ്‌ എടുക്കണം. പണി ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു ഡിസ്ചാർജ് ചെയ്തു… ടാക്സി വിളിച് അതിൽ ഞങ്ങൾ വീട്ടിലെത്തി………

ഞാൻ താഴെ ഹൌസ് ഓണറുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. ഇല്ലേൽ ഇനി അടുത്തത് അതാകും പ്രശ്നം..
അവർ ഒന്നും പറഞ്ഞില്ല..

തിരിച്ചു ഞാൻ ഹാൾ ഇൽ വന്നപ്പോൾ അവളെ കണ്ടില്ല. മുറിയിൽ കട്ടിലിൽ ഉണ്ടായിരുന്നു.

പതിവ് കാര്യം തന്നെ കരച്ചിൽ ആയിരുന്നു..

ഞാൻ : ഇനി എന്തിനാ കരയുന്നെ. റസ്റ്റ്‌ എടുക്കാൻ അല്ലെ ഡോക്ടർ പറഞ്ഞത്.

എല്ലാരേയും വെറുപ്പിച്ചു അല്ലെ

അപ്പൊ നിന്നെ അവർ ഉപദ്രവിച്ചതോ.. ഞാൻ അവളെ കെട്ടിപിടിച്ചു.

വാ കുറച്ചു നേരം കിടന്ന് ഉറങ്ങ്. ഒരുപാട് കാര്യം ഉള്ളതാ ഇനി പണ്ടത്തെ പോലെ അല്ല. അവളെ ഞാൻ എന്നോട് ചേർത്ത് കിടത്തി. പുതപ്പ് എടുത്തു പുതപ്പിച്ചു
.

ഞാൻ : എന്തെങ്കിലും ബുദ്ധിമുട്ട്

ഉണ്ടോ

ഇല്ല നല്ല ക്ഷീണം തോന്നുണ്ട്

അത്‌ മാറിക്കോളും അത്‌ ഈ സമയത്തു ഉണ്ടാകും

പാറു : ഇനി നമ്മളെ ഒരിക്കലും അവർ സ്വീകരിക്കില്ലല്ലേ

ഇല്ലന്ന് തന്നെ നീ വിശ്വസിച്ചോ അതാ നല്ലത്

എന്താ വീട്ടിൽ പോകാൻ തോന്നുന്നുണ്ടോ

അതല്ല പെട്ടന്ന് ഒറ്റപെട്ട പോലെ

അപ്പൊ ഞാൻ ഇല്ലേ. നീ എന്തിനാ ടെൻഷൻ അടിക്കുന്നെ നമ്മളെ വേണ്ടാത്തവരെ നമ്മൾക്കും വേണ്ട..

ഞാൻ അവളെ ചേർത്ത് പിടിച്ചു മുഖത്തു മുഴുവനും ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.

നീ പോയവരുടെ കാര്യം ഓർത്ത് വിഷമിക്കാതെ. വരാൻ പോകുന്ന ആളെ പറ്റി ഓർക്ക് അതാ നല്ലത്.

സത്യം പറഞ്ഞാൽ എല്ലാവരുടെയും ജീവിതത്തിൽ സന്തോഷിക്കുന്ന നിമിഷം ഞങ്ങൾക്ക് സന്തോഷിക്കാൻ പറ്റിയില്ല.

അതിലുപരി ഞാൻ ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന് പോലും എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *