എനിക്കായി കരുതിവച്ചതു 4അടിപൊളി  

എനിക്ക് പേടി ആണ്

എന്തിനാ നീ പേടിക്കണേ. അയ്യേ കരയല്ലേ. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ.

വാ ഈവിടെ കിടക്ക്. ഞൻ കിടന്നു അവൾ എന്റെ മുഖത്തിനോട് ചേർന്ന് കിടന്നു.

പാറു : വീട്ടിലെ കാര്യം ഓർക്കുമ്പോൾ തന്നെ പേടി ആകുന്നു അവർ എങ്ങനേലും അറിയും എനിക്ക് ഉറപ്പാ.

ഞാൻ : അതിന് അവർ അറിയട്ടെ.
ഞാൻ എന്റെ പാറൂട്ടിനെ ആർക്കും വിട്ടു കൊടുക്കൂല്ല പോരെ. എന്തെ നിനക്ക് എന്നേ വിശ്വാസം ഇല്ലേ

പാറു : അതല്ല . നമ്മൾ കല്യാണം കഴിക്കാത്തത് കൊണ്ട് അവർ എന്നേ പിടിച്ചോണ്ട് പോകൂല്ലേ

ഞാൻ : അതിനെ ഞാൻ നിന്നെ വിട്ടു കൊടുത്തിട്ട് വേണ്ടേ കൊണ്ട് പോകാൻ
ഈ ലോക്ക് ഡൌൺ ഒന്ന് തീർന്നോട്ടെ. നമ്മുക്ക് രജിസ്റ്റർ ചെയ്യാം.

പാറു : എവിടെ വെച്ച്

ഞാൻ : ഇവിടെ വെച്ച് ചെയ്യാം. എന്റെ കൂടെ പഠിക്കുന്ന

ഒരുതന്റെ അച്ഛന് രജിസ്റ്റർ ഓഫീസിൽ ആണ് ജോലി. അവൻ വഴി റെഡി ആകാം.

പാറു : എന്നാ ഇപ്പൊ ഒന്ന് വിളിച് ചോദിക് എന്റെ ഒരു സമാദാനത്തിന് എങ്കിലും

ഞാൻ അതിനെന്താ ഇപ്പൊ തന്നെ വിളിക്കാം

ഞാൻ ഫോൺ എടുത്ത് അവനെ വിളിച്
സ്പീക്കർ ഇൽ ഇട്ടു.

ഞാൻ : ഡാ അളിയാ

കിരൺ : മൈരേ നീ ജീവനോടെ ഉണ്ടോ കഴിഞ്ഞ ദിവസം 4 വെട്ടം വിളിച്ചിട്ടും നീ തിരിച്ചു പോലും വിളിച്ചില്ലല്ലോടാ മൈരേ

ഞാൻ: അതല്ലെടാ ഞാൻ ഇപ്പൊ വിളിച്ചത് എടാ പിന്നെ നിന്റ അപ്പൻ രജിസ്റ്റർ ഓഫീസിൽ അല്ലെ ജോലി

അതെ എന്താണ്

ഇപ്പൊ വർക്കിംഗ്‌ ആണോ

ഇല്ലടാ ഇപ്പൊ വീട്ടിൽ ഉണ്ട് എന്താടാ കാര്യം

നീ ആരോടും പറയണ്ട ഒരു കല്യാണം കഴിക്കാനാ

ആർക്ക്

വേറെ ആർക്കാ എനിക്ക്

മൈരേ നീ കാര്യത്തിൽ പറഞ്ഞതാണ

ആട കാര്യത്തിലാ. നീ അച്ഛനോട് ഒന്ന് ചോദിക്ക്. എങ്ങനെ ആണ് ഡീറ്റെയിൽസ് ഒക്കെ ചോദിക്

അത്‌ ഞാൻ ചോദിക്കാം. പെണ്ണ് ആരാ

അത്‌ നിനക്ക് അറിയില്ലടാ നാട്ടിൽ ഉള്ളതാ.

എന്നാ നാട്ടിൽ വെച്ച് ഉണ്ടാക്കിയ പോരെ എന്ത് മൈറിന ഇവിടെ

അവിടെ റിസ്ക് ആയത് കൊണ്ട് അല്ലെ അവളോട് ഇങ്ങോട് വരാൻ പറഞ്ഞത്

മ്മ് ഞാൻ അച്ഛനോട് ചോദിച്ചിട്ട് വിളികാം

എടാ അച്ഛൻ എന്തേലും വിഷയം ആകുമോ

അറിയില്ലെടാ ഞൻ ചോദിക്കാം

വിഷയം ആക്കിയ അച്ഛനേം ഇടിക്കും മകനേം ഇടിക്കും

മൈര് നിന്നെ ഒക്കെ കെട്ടികേം വേണം ഇടിം കൊള്ളണം. എന്തോന്നാടാ ഇത്

നീ ചോദിച്ചിട്ട് വിളിക്

ആട ഓക്കേ വിളികാം

ഞാൻ : ഇപ്പൊ സമാദാനം ആയ

പാറു: ചെറുതായിട്ട്

ഇനി സമാധാനം ആയില്ലേ ആകണ്ട.
അവളെ കെട്ടിപിടിച്

പാറൂട്ടി………….

മ്മ്

ഒരുമ്മ തരുമോ?

ഇല്ല?

അതെന്താടി ഒരുമ്മല്ലേ ചോതിച്ചോള്ളൂ

മോന് ഒരുമ്മ തന്നാലേ. മോൻ അതിൽ പിടിച്ചു കേറും. എനിക്ക് നിന്റെ ആരോഗ്യം നോക്കിയല്ലേ പറ്റു. സൊ ഇപ്പൊ ഉമ്മയും ഇല്ല ഒന്നും ഇല്ല.

ആദ്യം കാല് ഒന്നും നേരെ ആകട്ടെ

ഞാൻ : കാലും ഉമ്മയും തമ്മിൽ എന്താടി ബന്ധം. ഓരോരോ ന്യായങ്ങളെ.
നിനക്ക് തരാൻ പറ്റില്ലേ തരേണ്ട…..
അങ്ങൊട് മാറി കിടക്

പെട്ടന് എന്റെ കവിളിൽ ഒരുമ്മ തന്നു.

പാറു : മതിയല്ല

അയ്യേ കവിളിൽ ആർക്കു വേണം

പിന്നെ

ചുണ്ടിൽ താ?

അയ്യടാ ചുണ്ടിൽ തന്നില്ല. ഇപ്പൊ ഇൻജെക്ഷൻ എടുത്ത് വേദന മാറിയതല്ലേ. ഇനി ഇവിടെ കിടന്നു കുത്തി മറിഞ്ഞിട്ട്. വേദന എന്ന് പറഞ്ഞിരിക്കുന്നത് കാണാൻ എന്നേ കൊണ്ട് വയ്യ.

ഓഹ്ഹ് ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലെ മതി എനിക്ക് വേണ്ട മനസ്സിലായി.

വീണ്ടും കാളിങ് ബെൽ മുഴങ്ങി. എന്താണോ കാളിങ് ബെൽ കേൾക്കുമ്പോൾ ഒക്കെ ഒരു പേടിയാ
എങ്ങനെ പേടിക്കാതിരിക്കും. അല്ലെ

പക്ഷെ അത്‌ swiggy ഡെലിവറി ബോയ് ആയിരുന്നു. പാറു പോയി ഫുഡ്‌ മേടിച്ചു പ്ലേറ്റ് ഇൽ ആക്കി കൊണ്ട് വന്നു.

പാറു :

വാരി തരണമായിരിക്കും അല്ലെ?

ഞാൻ : വേണ്ട ഞാൻ കഴിച്ചോളാം ഇങ്ങട് തന്നേര്. കുറച്ചു ദേഷ്യത്തിൽ ആണ് ഞാൻ പറഞ്ഞത്

അവൾ പയ്യെ എന്റെ അടുത്ത് ബെഡിൽ വന്നിരുന്നു.
കയ്യിൽ ബിരിയാണി ഉരുള പിടിച്ചു എന്റെ നേരെ നീട്ടി.
ഞാൻ വാ തുറന്നില്ല. തുറക്കണം എന്നുണ്ടായിരുന്നു നല്ല ബിരിയാണിയുടെ മണം. പിന്നെ ആ കയ്യിന്റെ രുചി.

പാറു : ആഹ് വാ തുറക്ക്.

ഞാൻ : എനിക്ക് വേണ്ട ഞാൻ തിന്നോളം എന്റെ കാൽ ന് മാത്രേ കുഴപ്പുള്ളു

Updated: June 28, 2026 — 9:48 pm

Leave a Reply

Your email address will not be published. Required fields are marked *