ഏയ്യ് കുഴപ്പമില്ല കുറച്ചു നാൾ അല്ലെ നീ പോയി വാ….
സമയം 10 മണി ആയി എങ്ങനെ പോയി എന്ന് അറിയില്ല.
പാറു: എനിക്ക് ഉറക്കം വരുന്നു
നീ ഒന്നും കഴിച്ചില്ലല്ലോ.
എനിക്ക് വേണ്ട.
ഞാൻ അടുക്കളയിൽ പോയി. ഫുഡ് കൊണ്ട് വന്നു.
പാറൂട്ടി എഴുന്നേക്ക് ഫുഡ് കഴിക്കാം
അവൾ എന്റെ മടിയിൽ ഇരുന്നു. ഞാൻ അവൾക് വാരി കൊടുത്…..
അന്ന് അവൾ മുഴുവനും കഴിച്ചു. കൂട്ടത്തിൽ എന്റെ വയറും നിറഞ്ഞു….
അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി.. രാവിലെ ഞാൻ കണ്ണ് തുറന്നപ്പോൾ എന്റെ മുകളിൽ കിടപ്പുണ്ട്. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ. അവൾ പോകല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു..
വൈകി എഴുന്നേറ്റത് കൊണ്ടും. ഞാൻ അവളെ
വിളിച്ചുണർത്തി.
പാറു എഴുന്നേക്ക് പോണുണ്ടോ നീ
അവൾ എഴുനേറ്റ്. ഞാനും എഴുന്നേറ്റ് ഇരുന്നു. അവളെ അവളെ നോക്കാനോ വേറെ ഒന്നും മിണ്ടാനോ ഒന്നും സാധിച്ചില്ല.
അവൾ എന്നേ കെട്ടിപിടിച്ചു പിന്നെയും കിടന്ന്..
ഞാൻ : എഴുന്നേൽക്കും ബാഗ് ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ.
അവൾ കുളിച്ചു റെഡി ആയി. ഫുഡ് ഒക്കെ പുറത്തു നിന്നും കഴിക്കാം എന്ന് വെച്ച്.
ഉച്ചക്ക് ബാഗ് ഒക്കെ പാക്ക് ചെയ്ത് ഇറങ്ങാൻ നേരം അവൾ എന്നേ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .
എന്റെ കണ്ണും നിറയാൻ തുടങ്ങി..
ഞാൻ : നീ പോകണ്ട എവിടെ നില്ക്
ഇത് കേട്ടതും അവൾ കണ്ണ് തുടച് ഇല്ല കുഴപ്പമില്ല ഞാൻ പോയിട്ട് വരാം
എന്ന്
അറിയില്ല ഇത്രെയും പെട്ടന്ന് തന്നെ വരാം.
പയ്യെ താഴെ ഇറങ്ങി
അപ്പൊ അടുത്ത പണി കിട്ടി.
ബൈക്ന്റെ ബാറ്ററി ഇറങ്ങി പോയി.. അത് തള്ളി വർക്ക് ഷോപ്പിൽ എത്തിച്ചു പിന്നെ എന്നിട്ട് അവ്ടെന്നു. ഓട്ടോ പിടിച്ചു.,.. റെയിൽവേ സ്റ്റേഷനിൽ എത്തി…..
അവൾ അച്ഛനോട് വിളിച്ചു പറഞ്ഞു റെയിൽവേ സ്റ്റേഷന്റെ മുമ്പിൽ വരാൻ. ഞാൻ അവളെ സ്റ്റേഷന്റെ മുമ്പിൽ നിർത്തി. ഹെൽമെറ്റും ജാക്കറ്റും ഇട്ട് കുറച്ചു മാറി നിന്ന്…. ഒരു മണിക്കൂർ കഴിഞ്ഞു അച്ഛൻ വന്നു അവർ പോയി. ഞാൻ തിരിച്ചു വർക്ക് ഷോപ്പിൽ നിന്നും വണ്ടിയും വാങ്ങി വീട്ടിൽ വന്നു..
സത്യം പറഞ്ഞാൽ വീട്ടിലോട്ട് കേറാൻ പോലും തോന്നില്ല. പിന്നെ കേരാതിരിക്കാൻ പറ്റില്ലല്ലോ. വാതിൽ തുറന്നു ഉള്ളിൽ കയറി. അതിൽ മുഴുവൻ അവളുടെ മണം.. വിഷമത്തോടെ ഞാൻ മനസ്സിലാക്കി അത് പിന്നെയും ഒരു വീട് അല്ലാതെ ആയി മാറി ഇരിക്കുന്നു…..
അധിക നേരം അതിന്റെ അകത്തു ഒറ്റക് ഇരിക്കാൻ തോന്നില്ല. എങ്ങനേലും അവളെ തിരിച്ചു കൊണ്ടുവരണം…
ഞാൻ കൂട്ടുകാരന്റെ വീട്ടിലോട്ട് പോയി അവന്റെ അച്ഛന്റെ കാല് പിടിച്ചാൽ ചിലപ്പോൾ പെട്ടന്ന് രജിസ്റ്റർ ചെയ്യാൻ പറ്റും. ഞാൻ ഞങ്ങളുടെ ആധാർ ഉം ഫോട്ടോയും ആയിട്ട് അവന്റെ വീട്ടിലോട്ട് ഇറങ്ങി…..
45 മിനുട്ട് എടുത് അവന്റെ വീട്ടിൽ എത്തി.
അവന്റെ അച്ഛൻ അവിടെ ഇല്ലായിരുന്നു പുള്ളി ജോലിക്ക് പോയിട്ട് വന്നട്ടില്. അല്ലേലും ആവശ്യമുള്ളപ്പോ ഒരു മൈരനും ഉണ്ടാകൂല്ല
അവൻ അവന്റെ അമ്മേനോട് പറഞ്ഞിരുന്നു. പിന്നെ അതായി അവിടെത്തെ ചർച്ച. ചിലപ്പോ അവരെ പറഞ്ഞു വിശ്വസിപ്പിച്ചാൽ കാര്യം നടക്കും
അമ്മ : ഇതാണോ കല്യാണ ചെക്കൻ അവനോട് ചോദിച്ചു
ആ മൈരൻ എന്നേ നോക്കി പറഞ്ഞു അത് തന്നെ.
അമ്മ : മോനെ നീ ആലോചിച്ചിട്ട് ആണല്ലോ ഇത്
ഞാൻ : അതെ അമ്മേ വേറെ വഴി ഇല്ല
പിന്നെ ഞാൻ അവർ കാര്യങ്ങൾ ഒക്കെ പറഞ്ഞു ബോധ്യപ്പെടുത്തി.
കുറച്ചു കഴിഞ്ഞ് അവന്റ അച്ഛൻ വന്ന് സംസാരിച്ചു. ഞാൻ പ്രൂഫ് ഒക്കെ കൊടുത്തു ബാക്കി എല്ലാം പുള്ളി ചെയ്തോളാം. എന്ന് പറഞ്ഞു
പിന്നെ ഈ മാസം ഒന്നും നടക്കില്ലാട്ടോ. ഇപ്പൊ തന്നെ കുറെ കേസ് വന്നിട്ടുണ്ട് ഓഫീസിൽ.
ഞാൻ : കുഴപ്പമില്ല. എന്നാലും ഒന്ന്
നോക്ക് നടക്കുവോന്ന്.
ഞാൻ ശ്രെമിക്കാം എന്തെങ്കിലും ഉണ്ടെകിൽ ഇവനെ കൊണ്ട് വിളിപ്പിക്കാം
ഞാൻ അവന്റെ വീട്ടീന്ന് ഫുഡും കഴിച്ചു ഇറങ്ങി വീട്ടിൽ വന്ന്.
എല്ലാ ദിവസവും രാത്രി 12 മണി ആകുമ്പോൾ ആണ് അവൾ വിളിക്കുന്നത് അത് തന്നെ ആരും കാണാതെ ഒക്കെ പുറത്ത് ഇറങ്ങിട്ടൊക്കെ ആണ് വിളിക്കണത്.
12 മണി വരെ ഒരു കാത്തിരിപ്പ് ആണ് വിളിച്ചാൽ തന്നെ അധികം ഒന്നും സംസാരിക്കില്ല. പെട്ടന്ന് തന്നെ പോകും.
