നിവേദ്യയുടെ ആവേശവും ഗൗരിയുടെ പ്ലാനിംഗും കേട്ടപ്പോൾ അച്ചായന്റെ മനസ്സിലും ആ മേഘാലയൻ യാത്രയുടെ ചിത്രം തെളിഞ്ഞു. മഞ്ഞും മഴയും നിറഞ്ഞ ആ മലനിരകളിൽ ഈ രണ്ട് പെൺകുട്ടികളെയും വെച്ച് എടുക്കാൻ പോകുന്ന ഫോട്ടോകൾ തന്റെ കരിയറിലെ തന്നെ മികച്ചതാകുമെന്ന് അച്ചായൻ ഉറപ്പിച്ചു.
അച്ചായൻ തന്റെ കസേരയിൽ ഒന്ന് ആഞ്ഞു ഇരുന്നു. മേഘാലയ എന്ന കേട്ടപ്പോൾ തന്നെ അച്ചായന്റെ മനസ്സിൽ ആ മനോഹരമായ ലൊക്കേഷനുകൾ തെളിഞ്ഞു വന്നു.
”ശരി, നമുക്ക് മേഘാലയയിലേക്ക് തന്നെ വണ്ടി വിടാം. പക്ഷേ അവിടെ വന്ന് ഷൂട്ട് ചെയ്യണമെങ്കിൽ ചിലവ് കുറച്ച് കൂടും. എന്റെ പ്രൊഫഷണൽ ഫീസ് മാത്രം ഒരാൾക്ക് രണ്ട് ലക്ഷം രൂപയാകും. അത് കൂടാതെ യാത്രയും താമസവും ഭക്ഷണവും ഒക്കെ വേറെയും വരും,”
അച്ചായൻ ഗൗരിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
ഗൗരി ഒന്ന് ചിരിച്ചു.
“അച്ചായാ… രണ്ട് ലക്ഷം എന്നത് ഇത്തിരി കൂടുതലല്ലേ? ഞങ്ങൾ രണ്ടുപേരും കൂടി ആകുമ്പോൾ അത് നാല് ലക്ഷമാകും. പിന്നെ ബാക്കി ചിലവുകൾ വേറെയും. അച്ചായൻ ഒന്ന് കുറയ്ക്കണം.”
അച്ചായനും ഗൗരിയും തമ്മിൽ കുറച്ചുനേരം വിലപേശൽ നടന്നു. നിവേദ്യ തർക്കങ്ങളിൽ ഇടപെടാതെ കൗതുകത്തോടെ സ്റ്റുഡിയോയിലെ ഫോട്ടോകൾ നോക്കി നടക്കുകയായിരുന്നു. ഒടുവിൽ ഗൗരി തന്റെ അവസാനത്തെ അടവ് പുറത്തെടുത്തു.
”അച്ചായാ… ഞങ്ങൾ പുതിയ ആൾക്കാരല്ലേ, നമുക്ക് ഒരു കാര്യം ചെയ്യാം. രണ്ടുപേരുടെയും കൂടി ഫോട്ടോഷൂട്ടും യാത്രയും എല്ലാം കൂടി മൂന്നര ലക്ഷം രൂപയ്ക്ക് ഉറപ്പിക്കാം. അച്ചായനും സന്തോഷം ഞങ്ങൾക്കും സന്തോഷം. എന്താ ഡീൽ ഉറപ്പിക്കാമോ?”
ഗൗരിയുടെ ആ ഉറച്ച സംസാരവും ആത്മവിശ്വാസവും അച്ചായന് ഇഷ്ടപ്പെട്ടു
. “ശരി കൊച്ചേ… നിന്റെ ആ സംസാരം കൊണ്ട് ഞാൻ ഇത് സമ്മതിക്കുന്നു. മൂന്നര ലക്ഷം… ഡീൽ ഉറപ്പിച്ചു.”
യാത്രയുടെ ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതിനിടയിൽ അച്ചായൻ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചു.
“അപ്പൊ എല്ലാം ശരിയായി. പക്ഷേ നിങ്ങൾക്ക് കൂട്ടിന് വേറെ ആരാ വരുന്നത്? വീട്ടിൽ നിന്ന് വേറെ ആരെങ്കിലും ഉണ്ടോ?”
ഗൗരി ഒന്ന് സംശയിച്ചു, പിന്നെ പറഞ്ഞു. “ഇല്ല അച്ചായാ… ഞങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളൂ. വേറെ ആരെയും കൂട്ടാൻ പ്ലാൻ ഇല്ല.”
അതുകേട്ടതും അച്ചായന്റെ മുഖം മാറി. ഗൗരവത്തോടെ അച്ചായൻ മുന്നോട്ട് ആഞ്ഞു.
“അതെങ്ങനെ ശരിയാകും? മേഘാലയ എന്നൊക്കെ പറയുന്നത് ദൂരസ്ഥലമാണ്. രണ്ട് പെൺകുട്ടികൾ മാത്രം വരുന്നത് അത്ര സേഫ് അല്ല . നിങ്ങൾ രണ്ടുപേർ മാത്രം വരുന്നത് ഒരു പ്രശ്നം തന്നെയാണ്.”
അച്ചായന്റെ ആ സ്വരത്തിലെ ഗൗരവം കണ്ടപ്പോൾ ഗൗരിയുടെ മുഖത്ത് ഒരു ചെറിയ പരിഭ്രമം തെളിഞ്ഞു. അവൾ നിവേദ്യയെ ഒന്ന് നോക്കി.
ഗൗരി അല്പനേരം ആലോചിച്ചു. അച്ചായന്റെ വാക്കുകളിലെ ന്യായവും കരുതലും അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും ഈ യാത്ര അവർക്ക് അത്രമേൽ പ്രധാനപ്പെട്ടതായിരുന്നു.
”അച്ചായാ… ഞങ്ങൾക്കും പേടിയുണ്ട്. പക്ഷേ ഇത്രയും നല്ലൊരു അവസരം കളയാൻ വയ്യ,”
ഗൗരി വികാരാധീനയായി പറഞ്ഞു. അച്ചായൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ പതുക്കെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു.
”അച്ചായാ, ഇതൊന്ന് സംസാരിക്കാമോ? എന്റെ വീട്ടുകാരാണ്,” ഫോൺ അച്ചായന് നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
ഫോണിന്റെ മറുതലയ്ക്കൽ ഗൗരിയുടെയും നിവേദ്യയുടെയും അച്ഛനായിരുന്നു. അദ്ദേഹം അച്ചായനോട് വളരെ വിനീതനായി സംസാരിച്ചു.
“അച്ചായാ… ഞങ്ങൾക്ക് ആവുന്നത്ര ഞങ്ങൾ നോക്കി. പക്ഷേ ആ സമയത്ത് എനിക്ക് ജോലി സംബന്ധമായി മാറിനിൽക്കാൻ പറ്റില്ല. അവർക്ക് ഈ യാത്രയിൽ വല്ലാത്ത താല്പര്യമാണ്.
