ജോസഫ് ……….. ഇല്ല നീ പറ ………….
ഗീതാമ്മ ……….. അമീലിയെ നമ്മൾ എന്തുകൊണ്ടാണ് ജോഷിയുടെ ഭാര്യയായി അംഗീകരിച്ച് വീട്ടിൽ കയറ്റിയത് …….. നമ്മളുടെ ഒരു കുഞ്ഞു അവളുടെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ ………. അതിനെ റിച്ചാർഡ് എന്തെങ്കിലും ചെയ്യുമെന്ന് നമുക്കും ഭയമുണ്ടായിരുന്നില്ലേ ………… അതുപോലെ അവർക്കും ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ആ ഒരു കുടുംബം അടുത്ത തലമുറയില്ലാതെ അന്യംനിന്നുപോകില്ലേ ………….. ഒരു മകനുള്ളത് അവനും കുട്ടികളൊന്നും ഇല്ല …. പാവം
ജോസഫ് ഗീതമ്മയെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി
അയന വീട്ടിലെത്തി ……. കിളക്കുന്നതിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കി ……. അശ്വിനാണ് …… ഭയങ്കര പണിയില് ……… അടുത്ത് ഒരു പാത്രത്തിൽ വെള്ളമിരിക്കുന്നതുകണ്ടു ……. സിയാ ‘അമ്മ വെള്ളം കൊടുത്തുന്നു തോന്നുന്നു ………. അവൾ മുറിയിലേക്ക് നോക്കി ആരുമില്ല ……… സിയാ ‘അമ്മ പുറത്തുപോയെന്നു തോന്നുന്നു …… അവൾ അശ്വിന്റെ അടുത്തേക്ക് നടന്നു …………
അയന …….. യെന്ത സാറെ ……. ഇപ്പൊ ഭയങ്കര ഗൗരവത്തിലാണല്ലോ ?????? എന്തുപറ്റി ……..
അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല അയനയെ മൈൻഡ് ചെയ്യാതെ അവൻ പണി തുടർന്നു …….. അയന തിരിഞ്ഞു നടക്കാൻ നേരം അവൻ ചോദിച്ചു അന്ന് ബൈക്കിൽ കൊണ്ടുപോയ പയ്യനുമായി ഇഷ്ടത്തലാണോ?
അയന ……. അതെന്റെ കൂടെ പഠിക്കുന്ന ഒരു ചേട്ടനാ ……. ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി പോയതാ ……. എന്തേ?…….
അശ്വിൻ ……… ഒന്നുമില്ല വെറുതെ ചോദിച്ചതാ ………..
അയന …….. കഴിച്ചോ ?
അശ്വിൻ ……… ഇല്ല …….. ഹോട്ടലിൽ പോയി കഴിക്കണം ……….
അയന ,…….. എനിക്ക് ‘അമ്മ ചോറു വച്ചിട്ടുണ്ട് ഷെയർ ചെയ്യാണോ ……….
അശ്വിൻ ……… വിരോധമില്ലെങ്കിൽ
അയന അശ്വിനുമായി അടുക്കള ഭാഗത്തുള്ള തിണ്ണയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ …..അവൻ അയനയോട് പറഞ്ഞു ………. അച്ഛനും അമ്മയും ഇല്ലെങ്കിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണല്ലേ ???? ഒരിക്കലും നല്ല ഭക്ഷണം കിട്ടില്ല ഡ്രസ്സ് കിട്ടില്ല ……..ആരുടെയും സ്നേഹവും കിട്ടില്ല ……..ഞാൻ ഒന്ന് ചോദിക്കട്ടെ ……. എന്നെ ഇഷ്ടമാണോ ….ഞാൻ തന്നെ കെട്ടിക്കോട്ടെ ………. വലിയ പഠിപ്പും വിവരവുമൊന്നുമില്ല ……. എന്തോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ……. നീ അനുഭവിച്ച കഷ്ടപാടുകളൊക്കെ എനിക്കറിയാം …….. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം …….. അയനയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനിപ്പോൾ ഒരു തമാശപറഞ്ഞതായി വിചാരിച്ചാൽ മതി …… ഞാൻ ഇപ്പൊ സംസാരിക്കുന്നത് ഒരു ഭാവി ആർക്കിടെക്റ്റിനോട് ആണെന്നെനിക്കറിയാം ……. ചിലപ്പോൾ ഈ കാര്യം തന്നോട്ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ …….. അതാ കിട്ടിയ ചാൻസിൽ ഞാനങ്ങു പറഞ്ഞത് ………. ആലോചിച്ചു തീരുമാനിച്ചാൽ മതി …….. നോ ആണെങ്കിൽ പറയേണ്ട ……… എനിക്ക് സഹിക്കാൻ ചിലപ്പോൾ പറ്റില്ല ……… നോ ആണെന്നെനിക്കറിയാം …… എന്നാലും പറഞ്ഞപ്പോൾ വലിയൊരു ആശ്വാസം ………. പിന്നെ ഒരു കാര്യം കൂടി എന്റെ കയ്യിൽ ഒരുപാട് സമ്പത്യം ഒന്നുമില്ല എല്ലാം കൂടി നുള്ളിപറക്കിയെടുത്തൽ ഒരു ആറായിരം രൂപ കാണും …….. അത്രേ ഉള്ളു …………
അയന ……….. അതെന്തേ എന്നോട് ഇഷ്ടം തോന്നാൻ ………..
അശ്വിൻ ……. നീയെന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ട് …….. അനാഥരായി ജനിച്ചവർക്കേ സ്നേഹത്തിന്റെ വിലയറിയൂ ………
അയന ………. പിന്നെ ഒരു കാലത്ത് എന്നെ വേണ്ടായിരുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്യും …….. ഞാൻ വീണ്ടും അനാഥയായില്ലേ ???
അശ്വിൻ …… അങ്ങനെ ഒരിക്കലും തോന്നുന്നില്ല ………. എനിക്ക് അത്രക്ക് നിന്നെ ഇഷ്ടമാണ് ……..
അയന ചിരിച്ചുകൊണ്ട് പത്രം കഴുകാൻ എണിറ്റു ………..
അശ്വിൻ …….. മറുപടിയൊന്നും പറഞ്ഞില്ല ………..
അയന ………. എന്റെ മാഷെ ……… വേറെ നല്ല പിള്ളേരുണ്ടല്ലോ ഈ നാട്ടിൽ ……… എന്നെ വെറുതെ വിട്ടേക്ക് …… ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും ……… ചേട്ടന് നല്ലൊരു പെണ്ണിനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം ……. ഇനി ഈയൊരു സംസാരം വേണ്ട ………
