ജോബി കുറച്ച് ചീത്തവിളിച്ചുകൊണ്ട് ക്യാന്റീനിൽ നിന്നും ഇറങ്ങിപ്പോയി ………….. അയന ചായകുടിയും കഴിഞ്ഞു നേരെ ക്ലസ്സിലേക്കും ………….
ഉച്ചക്ക് ശേഷം ക്‌ളാസ് ഇല്ലാത്തതുകൊണ്ട് കുറന്നേരം കൂടി കോളേജിൽ ഇരുന്ന ശേഷം വീട്ടിലേക്ക് പോകാനൊരുങ്ങി …….. അപ്പോഴാണ് ശ്രീദേവിയെ കുറിച്ച് മനസ്സിലോർത്തത് ……… എന്തായാലും ഒന്ന് വിളിച്ചുനോക്കാം …….. സിദ്ദുചെട്ടനെ കുറിച്ച് വല്ല വിവരവും കിട്ടിയിട്ടുണ്ടെങ്കിലോ …….. അയന ഫോൺ എടുത്ത് ശ്രീദേവിയെ വിളിച്ചു ………..
ശ്രീദേവി ……….. ഹെലോ ……….
അയന ……….. മാഡം ഞാൻ അയനയാണ് …………
ശ്രീദേവി ………. അഹ് ……… എന്താ ………..
അയന ……….. മാഡം സിദ്ധുച്ചേട്ടനെക്കുറിച്ച് വല്ല വിവരവും കിട്ടിയെന്നറിയാൻ ഞാൻ വിളിച്ചതാണ് ………..
ശ്രീദേവി ………. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചറിയിക്കുമെന്ന് …………… ഇനി മേലാൽ ഇങ്ങോട്ട് വിളിക്കരുത് ……. വല്ല ചെക്കന്മാരുടെയും കൂടെ പോയി മലർന്നു കിടന്ന് കൊടുക്കുമ്പോൾ ആലോചിക്കണം അവൻ നല്ലവനാണോ അതോ ചീത്തയാണോയെന്ന് ………… അവൻ നിനക്ക് വയറ്റിൽ ഉണ്ടാക്കി തന്നതിന് നീ എന്നെ വിളിക്കുന്നതെന്തിന് …………
അയന ………. ഇല്ല മാഡം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല ……….. മാഡം മാഡത്തിനെന്നെ ഒരു മകളായി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല ………. എന്നാലും ഇത്രയും ക്രൂരമായി സംസാരിക്കരുത് മാഡം ……… സിദ്ധുച്ചേട്ടന് വല്ലതും പറ്റിയിട്ടുണ്ടാവും എന്നുള്ള ഭയം കൊണ്ടാണ് ഞാൻ മാഡത്തിനെ വിളിച്ചത് ……… അങ്ങനെ എന്തെങ്കിലും പറ്റിയാൽ സഹായിക്കാൻ മാഡവും സാറും അല്ലാതെ വേറെ ആരും ഇല്ലാ ……… മാഡം ഇതെന്റെ അപേക്ഷയാണ് ……. കൈവിടരുത് ആ പാവത്തിന് വേറെ ആരും ഇല്ലാ ………. എനിക്ക് വേണ്ടിയല്ല എന്നെ ഇനി സിദ്ധുച്ചേട്ടൻ കണ്ടില്ലെങ്കിലും വേണ്ടില്ല ……….. ഒന്ന് തിരക്കണം മാഡം ……… മാഡം എന്ത് പറഞ്ഞാലും ഞാൻ അതുപോലെ അനുസരിക്കും പ്ലീസ് മാഡം ……… ഞാൻ മാഡത്തിന്റെ കാല് പിടിക്കാം ………….
ശ്രീദേവി ……….. നീയൊന്നു ഫോൺ വച്ചേ ……… എനിക്ക് വേറെ പണിയുണ്ട് ………….
ശ്രീദേവി ഫോൺ കട്ട് ചെയ്തു …………. അയന കുറച്ചുനേരം കമിഴ്ന്നിരുന്ന് കരഞ്ഞു …….. മുഖം തുടച്ച് തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ ജോബി ……………
അയന ചിരിച്ചുകൊണ്ട് ജോബിയോട് ചോദിച്ചു ……….. ചേട്ടനിതുവരെ പോയില്ലേ ……….
അയന കണ്ണുകൾ തുടച്ചുകൊണ്ട് എണീറ്റ് ജോബിയുടെ അടുത്തെത്തി …………..
ജോബി ………… എന്തിനാണെടി ഇങ്ങനെ കണ്ടവരുടെ വായിലിക്കുന്നത് കേൾക്കാൻ പോകുന്നത് ……… ഒരു പക്ഷെ നീ ആ കിളവിയോട് പറഞ്ഞതുപോലെ അവന് വല്ലതും പറ്റിയിട്ടുണ്ടാകുമോ …….. എനിക്കും ഇപ്പൊ അങ്ങനെ ഒരു സംശയം ഉണ്ട് ………… എന്തായാലും ഞാൻ അച്ഛനോട് പറഞ്ഞോന്നു തിരക്കാം ………. അല്ലാതെ അവൻ നിന്നെ ഒഴിവാക്കി പോയതാണെങ്കിൽ ഫോൺ എന്തിന് സ്വിച്ച് ഓഫ് ചെയ്യണം ………… അവനു ബാക്കിയുള്ളവരെ കോൺടാക്ട് ചെയ്യണമല്ലോ ??????? നീ പറഞ്ഞതുപോലെ അവൻ നിന്റെ ദേഹത്തുപോലും തൊട്ടിട്ടില്ലെങ്കിൽ അവന് അവിടെ ഓപ്ഷൻ ഉണ്ട് …………നിന്നെ വേണമെന്നോ വേണ്ടന്നോ വയ്ക്കാം ………….
അയന ……… ഇല്ല ജോബിച്ചേട്ടാ …….. ഞാൻ സിദ്ധുച്ചേട്ടനെ സ്നേഹിക്കുന്നു എന്നത് ശരിയാ …….. ഞാൻ നിഷേധിക്കുന്നില്ല …….. സിദ്ധുച്ചേട്ടനെ മാത്രമേ കെട്ടു …..അല്ലെങ്കിൽ സിദ്ധുച്ചേട്ടൻ മാത്രമേ എന്നെ കെട്ടാവൂ എന്നൊന്നും ഒരു വാശിയും എനിക്കില്ല ……… ആരെ കെട്ടിയാലും ഞാൻ പൂർണ്ണമനസ്സോടെ സ്നേഹിക്കും ……… ഒരിക്കലും ഞാൻ 100 % സിദ്ധുച്ചേട്ടൻ എന്നെ കെട്ടും എന്നും ഞാൻ മനസ്സിൽ കരുതിയിട്ടില്ല ……… ഇവിടെ എന്റെ പേടി സിദ്ധുച്ചേട്ടന് വല്ലതും പറ്റിയൊന്നാണ് …………
ജോബി ഫോൺ എടുത്ത് ജോസഫിനെ വിളിച്ചു ……….
ജോസഫ് ………. എന്താടാ ???????
ജോബി …….. അച്ഛാ …….. ഞാൻ ഒരു കാര്യം പറഞ്ഞാൽ സീരിയസ് ആയി കേൾക്കണം ………..
ജോസഫ് ……… ആഹ് ……..നീ പറ ………..
ജോബി ……….. അച്ഛാ നമ്മുടെ സിദ്ധുവിനെ കാണാനില്ല ……….. ഒരറിവും ഇല്ല ……എനിക്ക് അവന് വല്ലതും പറ്റിക്കാണുമോ എന്നൊരു പേടി ……… ഞാൻ അവന്റെ ഹോസ്റ്റലിലെ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം ……..
