ജോസഫ് ……… അവന് സഹോദരങ്ങൾ ഒന്നും ഇല്ലേ ?????? അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലേ ………
ജോബി അയനയുടെ മുഖത്തേക്ക് നോക്കി …………..
അയന ……….അങ്ങനെയൊന്നും പറഞ്ഞിട്ടില്ല ………….
ജോസഫ് ……… അവനിവിടെ വല്ല പെൺകുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നതായിട്ട് നിങ്ങൾക്ക് അറിയാമോ ?
ജോബി ……….അതെ അച്ഛാ …….. അവന് അയനയോട് ചെറിയ ഒരിഷ്ടം ഉണ്ടായിരുന്നു ……… അതിനവന് വേറെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു ……….. അതിനവളെ കിട്ടില്ലെന്ന് കണ്ടപ്പോൾ ഒരു പ്രേമ നാടകമൊക്കെ നടത്തിനോക്കി ……. അതിലും അവൾ വീണില്ലാ ……… പക്ഷെ ഇവൾക്ക് അവനെ ഇഷ്ടമൊക്കെ ആയിരുന്നു ……….
ജോസഫ് ……….. പ്രേമമോ ???????
ജോബി ………. ഇവൾക്ക് പ്രേമമൊന്നും ഇല്ലായിരുന്നു ……..അവനും അനാഥനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സിമ്പതി ………അത്രയേ ഉള്ളു …………. അതുകൊണ്ടാ അവനെ പ്രൊജക്റ്റ് ചെയ്യാനൊക്കെ സഹായിച്ചത് ………
അയനയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് ജോസഫ് റൂമിലേക്ക് കയറിപ്പോയി …………
അമീലി അയനയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു ………. എടി നിന്നെയും ചെക്കന്മാർ പ്രേമിക്കാനൊക്കെ തുടങ്ങിയോ .
അയന ………. ചെക്കന്മാർക്ക് വേറെ പണി വല്ലതും വേണ്ടേ ?????????
അമീലി ……… എടി നിനക്കവനെ ഇഷ്ടമായിരുന്നോ ????????
അയന കുറച്ചുനേരം ആലോചിച്ചതിന് ശേഷം ……… ഇഷ്ടം പല വിധം ഉണ്ടല്ലോ അതിന് പ്രേമം എന്ന് മാത്രം ഒരു അർത്ഥം വച്ചാണ് ചോദിക്കുന്നതെങ്കിൽ അങ്ങനെ ഒന്നില്ല ………… അപകടം ഒന്നും പറ്റാതെ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചിരുന്നാൽ മതി
അമീലി ………. നീ എന്നോട് ബുദ്ധിപൂർവം സംസാരിക്കല്ലേ മോളെ ……….. ഞാനും കോളേജിലൊക്കെ പഠിച്ചിട്ടുണ്ട് ….
ജോസഫ് റൂമിൽ നിന്നും തിരികെ വന്നിട്ട് ഗീതാമ്മയോട് പറഞ്ഞു …………. ടി മൂന്നാല് ഗസ്റ്റ് വരും അവർക്ക് കുടിക്കാൻ എന്തെങ്കിലും തയ്യാറാക്കണം …………
ഗീതാമ്മ ………..അതാരാ ????????
ജോസഫ് ……….. ഇവിടെത്തെ രണ്ട് കോടിശ്വരന്മാരാ …….
കുറച്ചു സമയം കഴിഞ്ഞു ഒരു കാറിൽ പ്രായമുള്ള രണ്ടുപേർ വന്നു. രണ്ടുമണിക്കൂറോളം ജോസഫിനോട് സംസാരിച്ച് അവർ പുറത്തേക്കിറങ്ങി ………… ജോസഫ് അവരെ കാറിൽ കയറുന്നതുവരെ അനുഗമിച്ചു …….. അവർ ഗേറ്റ് കടന്നുപോയതും ഗീതാമ്മ ഓടി ജോസപ്പിന്റെ അടുത്തേക്ക് വന്നു ………..
ഗീതാമ്മ ………. ഇവരൊക്കെ ആരാ ………….
ജോസഫ് ……….. ഇവിടെത്തെ രണ്ട് പ്രമാണിമാരാ ……….ഒന്ന് രാജേന്ദ്രൻ മൊതലാളി മറ്റേത് രാമലിംഗം മൊതലാളി ……. എനിക്ക് ഇങ്ങോട്ട് ട്രാൻഫർ വാങ്ങിത്തന്നത് ഇവരാണ് ………..
ഗീതാമ്മ ………. ഇപ്പൊ എന്തിനാ വന്നത് ???????
ജോസഫ് ……… അതൊരു വലിയ കഥയാണ് ……….. ഞാൻ പിന്നെ പറയാം ……….
ഗീതാമ്മ ………… പത്തുകോടി താരമെന്നൊക്കെ പറയുന്നത് കേട്ടല്ലോ …………എന്താ അത്ര രൂപക്കുള്ള പണി …….. ദേ ചേട്ടാ പിള്ളേരൊക്കെ വലുതായി ……… വല്ല കുരുക്കിലും പോയി ചാടി പിള്ളേർക്ക് നാണക്കേടുണ്ടാക്കരുത് …….. ഇവിടെ നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഉള്ള പണം നമ്മുടെ കയ്യിൽ ഉണ്ടല്ലോ പോരാത്തതിന് അമീലിയുടെ കയ്യിലും നല്ല കാശ് ഉണ്ട് ……….. ഇനി പിന്നെ ആർക്ക് വേണ്ടിയാ ???????????
ജോസഫ് ………. എടി വേറൊന്നും അല്ലാ ……. അയാളുടെ ഒരു പേരക്കുഞ്ഞിനെ തപ്പിയെടുത്ത് കൊടുക്കണം അത്രയേ ഉള്ളു ജോലി …………
ഗീതാമ്മ ……. ചേട്ടൻ എന്നോട് കള്ളമൊന്നും പറയേണ്ട ………. എനിക്കെല്ലാം മനസ്സിലാകും ………. ആ ജോബിക്ക് ഇനി ഒന്നോ രണ്ടോ പേപ്പർ മാത്രമേ ഉള്ളു ………. ജോഷിക്കാണേൽ നിന്ന് തിരിയാൻ സമയമില്ലാത്ത ജോലിയും അവനാണേൽ ആവശ്യം പോലെ സമ്പാതിക്കുന്നുണ്ട് ചേട്ടൻ വല്ല ഏറകൂടത്തിലും പോയി ചാടരുത് ………. ഇവിടെ എന്ത് സമാധാനത്തോടെയാ നമ്മൾ ജീവിക്കുന്നത്
ജോസഫ് ………. എടി അങ്ങനെ ഒന്നും ഇല്ല ………. ആ കറുത്ത മനുഷ്യൻ രാമലിംഗം കൂടെ വന്നത് രാജേന്ദ്രൻ മുതലാളി ……… രാമലിംഗത്തിന്റെ മോനും രാജേന്ദ്രൻ മുതലാളിയുടെ മോളും തമ്മിൽ പ്രേമത്തിൽ ആയിരുന്നു ………… ഇതൊന്നും ഇവർക്കറിയിലായിരുന്നു ……… ഇവരാണെങ്കിൽ എന്നും അടിയും വെട്ടും കുത്തും മൊക്കെ ആയിരുന്നു ……….. രാജേന്ദ്രൻ മുതലാളി ആ ചെക്കനെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ രാമലിംഗം ചെക്കനെ തമിഴ് നാട്ടിലേക്ക് മാറ്റി ……… ആ സമയം ഈ പെണ്ണ് അതായത് രാജേന്ദ്രൻ മുതലാളീടെ മോള് ഗർഭിണി ആയിരുന്നു ……… രാജലിംഗത്തിന്റെ മോൻ അപ്പോയെക്കും പരിപാടികളൊക്കെ ഒപ്പിച്ചുകഴിഞ്ഞിരുന്നു ……….. ഇവർക്ക് തമ്മിൽ ബദ്ധപ്പെടാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ …….. അവൻ എവിടെയാണെന്ന് ആ പെണ്ണിന് അറിയില്ലായിരുന്നു …….. ഒരു കാരണവശാലും ആ ചെക്കനെ ഇങ്ങോട്ട് വരാൻ രാമലിംഗവും സമ്മതിച്ചില്ല ………… പാവം അയാൾക്ക് അറിയില്ലല്ലോ മക്കൾ ഓരോന്നും ഒപ്പിച്ചു വയ്ക്കുന്നത് …….. അവളെ ദൂരെ ഏതോ സ്ഥലത്തുകൊണ്ടു നിർത്തിയിരിക്കുവായിരുന്നു ……….. അങ്ങനെ ഈ പെണ്ണ് അവിടെത്തെ ഏതോ ആശുപത്രിയിൽ പ്രെസവിച്ചു ……….. ഇവളെ കൊന്നാൽ ആ കുട്ടിയുടെ തന്ത ആരെന്ന് പറയില്ല ………. വീണ്ടും അടിയും വെട്ടും കുത്തും ഒന്നും വേണ്ടാന്ന് കരുതിയാണ് അവൾ പറയാതിരുന്നത് ………. ഈ പെണ്ണിന്റെ ജീവിതം പോകുമെന്ന് വിചാരിച്ച് രാജേന്ദ്രൻ മൊതലാളി ആ പെൺകുഞ്ഞിനെ അവിടുണ്ടായിരുന്ന ഏതോ സ്ത്രീയുടെ കയ്യിൽ എവിടയെങ്കിലും ഉപേക്ഷിക്കാൻ കൊടുത്തുവിട്ടു ……….. ആ സ്ത്രീ ആരെന്ന് പോലും അയാൾക്ക് അറിയില്ല ……….. കുറച്ചു ദിവസം ആ ചെക്കൻ വന്നപ്പോഴാണ് ആ പെണ്ണ് ഉണ്ടായ സംഗതികളൊക്കെ അവനോട് പറയുന്നത് ………….. അവസാനം ആ ചെക്കൻ തന്തപ്പടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് ആയാളും വിവരമറിഞ്ഞത് ………… ആ സമയത്തും ഒരു പേടിയും ഇല്ലാതെ അയാൾ രാജേന്ദ്രൻ മുതലളിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു ……….. അവസാനം ആ ചെക്കന്റേയും പെണ്ണിന്റെയും കല്യാണം അവർ രണ്ടു മുതലാളിമാരും ചേർന്ന് നടത്തികൊടുത്തു ………. പക്ഷെ പിന്നെ അവർക്കോ ആ കുടുംബത്തിലോ ഒരു കുഞ്ഞു ജനിച്ചില്ലാ ……… ഈ അടിയും വെട്ടും കുത്തുമൊക്കെ നടത്തി ഉണ്ടാക്കിയ കോടിക്കണക്കിന് സ്വാത്തുക്കൾ അനുഭവിക്കാൻ അടുത്ത തലമുറയിൽ ആരും ഇല്ലാതെ വളരെ വിഷമത്തോടെ ജീവിക്കുകയാണവർ ……….. അവിടെയൊക്കെ ഇവർ രണ്ടുപേരും കുറെ തിരക്കി നടന്നു ………. ഒരു ഫലവും ഉണ്ടായില്ല ……..അതാ അവർ എന്നെ കാണാൻ വന്നത് …… എങ്ങനെയെങ്കിലും അതിനെ കണ്ടുപിടിക്കാൻ എന്നോടവർ യാചിക്കുകയായിരുന്നു ……….. ഞാൻ ചോദിക്കുന്ന കാശ് അഡ്വാൻസായി അവർ താരമെന്ന പറഞ്ഞത് …………. ഞാൻ തിരക്കാമെന്ന് പറഞ്ഞു വിട്ടു ………. അല്ലാതെ ഞാൻ എന്ത് പറയാൻ ……… എനിക്ക് തോന്നുന്നില്ല ഇനി അതിനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് ………. ഞാൻ പിന്നെ വാക്ക് കൊടുക്കാനൊന്നും പോയില്ല ………….
ഗീതാമ്മ …….. ഇല്ല ചേട്ടാ അങ്ങനെ പറയരുത് ചേട്ടൻ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുകൊടുക്കണം ………. ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ ദേഷ്യപ്പെടുമോ ……….
