അനു പറഞ്ഞതെന്താന്നറിയോ അതൊക്കെ മനസ്സിലാക്കിയെടുക്കാൻ ബുദ്ധി ജീവികൾക്കേ പറ്റൂ സാധരണക്കാർക്കൊന്നും ഇത് കണ്ടാ മനസ്സിലാവില്ലാവുലാന്നാ പറഞ്ഞെ” ഞാൻ പറഞ്ഞത് കേട്ട് പിള്ളേച്ചൻ ഉറക്കെ നിന്ന് ചിരിക്കാൻ തുടങ്ങി കൂടെ ഞാനും. ഞാൻ പിള്ളേച്ചനോട് പറഞ്ഞത് കേട്ട് ആകെ വിളറിയ അനു എന്റെ
പിറകിൽ മറഞ്ഞ് നിന്ന് എന്റെ തോളിൽ തല ചേർത്ത് വച്ചിട്ടെന്നെ പിച്ചി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു: “ആ പുള്ളീടെ മുൻപിൽ എന്നെ നാണം കെടുത്തീപ്പോ നിനക്ക് സമാധാനമായല്ലോ, ഞാൻ ഇനി മിണ്ടില്ലാ ആദീയോട്” അവള് പിണക്കം നടിച്ചു കൊണ്ടെന്നോട് പറഞ്ഞു. കൊച്ചു കുട്ടിയെ പോലെ എന്റെ പിറകിൽ പിണങ്ങി നിൽക്കുന്ന അനൂന് നേരെ ഞാൻ തല തിരിച്ചിട്ട് പതിയെ പറഞ്ഞു: “അനു കുട്ടി ഞാനൊരു തമാശ പറഞ്ഞതല്ലേ പിള്ളേച്ചൻ നമ്മുടെ സ്വന്തമാളാ ഇതൊന്നും കേട്ടെന്ന് കരുതി ഒരു പ്രശ്നോമില്ലാന്നെ” ഞാൻ മറഞ്ഞ് നിൽക്കുന്ന അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ കൊണ്ട് പിടിച്ചിട്ട് പറഞ്ഞു. അനു പിറകിൽ മറഞ്ഞ് നിൽക്കുന്നത് കണ്ട് പിള്ളേച്ചൻ “എന്താ കാര്യമെന്നോട്?” കൈ കൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ ചിരിച്ചു കൊണ്ട് പിള്ളേച്ചനോട് ഒന്നുമില്ലെന്ന അർത്ഥത്തിൽ കണടച്ച് കാണിച്ചു. “എന്നാ ആദി ഞാൻ നീങ്ങട്ടേടാ, എനിക്കെ ദർബാർ ഹാളിന്റെ അവിടെ വരെ പോണം അവിടെ ബിനാലേടെ കുറച്ച് ഇൻസ്റ്റലേഷനുകൾ ഉണ്ട്. അവിടത്തെ അറേഞ്ച്മെന്റ്സ് ഒന്ന് നോക്കാനുണ്ട്. നീ വിളിക്ക് ട്ടോ എന്നെ. അനുരാധെ ഞാൻ പോകാണെ, ഇവൻ പറഞ്ഞതൊന്നും കാര്യാക്കണ്ട ചില ആർട് വർക്ക് എന്താന്ന് എനിക്കും പിടി കിട്ടീട്ടൊന്നൂല” പിള്ളേച്ചൻ ഞങ്ങളോട് രണ്ടു പേരോടായി പറഞ്ഞു. അത് കേട്ടിട്ട് അനു എന്റെ പിറകിൽ നിന്നും പിള്ളേച്ചന്റെ നേരെ നിന്നിട്ട് ജാള്യതയോടെ ചിരിച്ചു. അത് കണ്ട് പിള്ളേച്ചൻ അവളുടെ അടുത്തേക്ക് വന്നിട്ട് ചിരിച്ചിട്ട്: ” ഞാൻ പോട്ടെ അനുരാധ, സീ യു സൂൺ” അവളോടായി പറഞ്ഞിട്ട് എന്നെ വന്ന് കെട്ടിപിടിച്ച് യാത്ര പറഞ്ഞ് പിള്ളേച്ചൻ പോയി. “എന്ത് സാധനാന്ന് നോക്കിയെ ആ പുള്ളീടെ മുൻപിലെന്റ തൊലിയുരിച്ച് കളഞ്ഞപ്പോ നിനക്ക് സമാധാനായില്ലേ?” അനു എന്റെ നേർക്ക് നിന്ന് മുഖം വീർപ്പിച്ച് നിന്നാണിത് പറഞ്ഞത്. അവളുടെ അപ്പോഴത്തെ മുഖഭാവം കണ്ട് എനിക്ക് അവളുടെ കവിളിലൊരു ഉമ്മ കൊടുക്കാൻ തോന്നി പോയി മുഖമൊക്കെ ചുവന്ന് തുടുത്ത് നല്ല ക്യൂട്ടായിരിക്കുന്നു. എനിക്ക് നേരെ തിരിഞ്ഞ് നിൽക്കുന്ന അവളുടെ വലത്തെ കവിളിൽ ഞാൻ പതിയെ പിടിച്ച് വലിച്ചിട്ട്: “ഇപ്പോ അനു കുട്ടീനെ കാണാൻ ശരിക്കും ആംഗ്രി ബേഡിനെ പോലെ ണ്ട്” ഞാൻ പറഞ്ഞത് കേട്ട് മുഖത്ത് വന്ന ചിരി അടക്കിപിടിച്ചിട്ട് അനു പതിയെ എന്റെ വയറ്റിൽ വേദനിപിക്കാതെ നുള്ളിയിട്ട് എന്നോട്: ” ശരിക്കുമുള്ള ആംഗ്രി ബേഡിനെ ഞാനിന്ന് രാവിലെ കണ്ടായിരുന്നു, ആ പാർക്കിംഗിൽ വച്ച്” അനു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. അനു പറഞ്ഞത് കേട്ട് ഞാനൊന്ന് ചിരിച്ചിട്ട്: “എന്തൊക്കെ പറഞ്ഞാലും എന്റെ കൈയ്യിൽ നിന്ന് കിട്ടിയ ഇടിയേക്കാളും അവനോർമ വരിക ഈ ആംഗ്രി ബേഡിന്റെ കൈയ്യിൽ നിന്ന് മോന്തയ്ക്ക് കിട്ടിയ ആ
അടിയായിരിക്കും” ഞാനത് പറഞ്ഞ് ചിരിച്ചതോടെ അനു വന്നെന്റ അടുത്തേക്ക് നീങ്ങി നിന്നിട്ട് എന്റെ കൈ തണ്ടയിൽ നല്ലൊരു പിച്ച് തന്നിട്ട്: “അത് പിന്നെ അവൻ പറഞ്ഞ തോന്ന്യാസം കേട്ടിട്ട് മിണ്ടാതെ നിക്കാൻ പറ്റോ?” അനു എന്നെ നോക്കി ഗമയിൽ പറഞ്ഞു. ഞാനവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് അനൂനെ ഒന്ന് ദേഷ്യം
പിടിപ്പിക്കാനായി പറഞ്ഞു: “അപ്പോ ഇന്നലെ അവൻ തോന്ന്യാസം പറഞ്ഞപ്പോ ഇന്ന് അവന് കൊടുത്ത പോലെ ഒരെണ്ണം കൊടുക്കാൻ മേലായിരുന്നോ? വെറുതെ എന്തിനാ ഇന്നലെ വീട്ടിൽ കിടന്ന് മോങ്ങിയെ?” ഞാൻ ചോദിച്ചത് കേട്ട് ഉത്തരം മുട്ടിയ അനു വിക്കി കൊണ്ട് എന്നോട്: ” അതേ … അതിന്നലെ എനിക്ക് ധൈര്യോണ്ടായില്ല അതാ” അവളെന്നെ നോക്കി ജാള്യതയോടെ പറഞ്ഞു. “ഇന്നിപ്പോ അവനെ അടിച്ച സമയത്ത് ധൈര്യം എവിടെന്നാ കിട്ടിയേ?” ഞാൻ അവളെ കളിയാക്കി കൊണ്ട് ചോദിച്ചു. ” അത് … അത് ആദി കൂടെ വന്ന ദൈര്യത്തിലാ ഞാനടിച്ചേ” അനു എന്നെയൊരു കള്ള നോട്ടം നോക്കി കൊണ്ടാണത് പറഞ്ഞത്. ഞാൻ കൂടെയുണ്ടായ ധൈര്യത്തിലാണ് അവളോട് മോശമായി സംസാരിച്ചവനെ അവൾ അടിച്ചതെന്ന് കേട്ടപ്പോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാലും ഞാനത് പുറത്ത് കാണിക്കാതെ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു: “ഉവ്വ … വേ” ബിനാലെയിൽ കണ്ട് തീർക്കാനുള്ള ആർട് വർക്കുകൾ കാണാൻ ഞങ്ങൾ രണ്ടാളും ഒരുമിച്ച് നടന്നു. ഇന്ന് രാവിലെയുണ്ടായ സംഭവത്തിനു ശേഷം ഞാനും അനുവും പരസ്പരം ഒരുപാട് അടുത്തു. ഇതുവരെ ഞങ്ങൾ ഇത്രയും അടുത്ത് ഇടപഴകിയിട്ടുമില്ല ഇതുപോലെ ഉള്ള് തുറന്ന് സംസാരിച്ചിട്ടുമില്ല. അതിനുള്ള അവസരം കിട്ടിയില്ലായെന്നതാണ് നേര്. ഞാനുമായുള്ള അവളുടെ സംസാരവും അടുത്തിടപഴകലുമൊക്കെ നോക്കുമ്പോ അനൂനും എന്നോടെന്തോ ഒരിഷ്ടം ഉള്ളത് പോലെ എനിക്ക് തോന്നി തുടങ്ങി. ഏറെകുറെ ബിനാലെയിലെ കാഴ്ചകൾ കണ്ട ഞങ്ങൾ 3.30 ആയപ്പോഴെയ്ക്കും ആസ്പിൻ വാളിന്റെ അകത്ത് പ്രവർത്തിക്കുന്ന ഔട്ട് ഡോർ റെസ്റ്റോറന്റിൽ കേറി ചായ കുടിച്ചിട്ട് അവിടെ നിന്ന് വീട്ടിലേയ്ക്ക് തിരിച്ചു. തിരിച്ചുള്ള യാത്രയിൽ അനു ബൈക്കിൽ എന്നോട് ചേർന്നിരുന്ന് കൊണ്ട് വാ തോരാതെ കൊഞ്ചി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവൾ പറയുന്നത് ശ്രദ്ധിച്ച് കേട്ട് ഞാനതിനൊക്കെ മറുപടിയും കൊടുത്തു കൊണ്ടിരുന്നു. അവൾ സംസാരിക്കുന്ന സമയമത്രയും ഞാനതൊരു കിളി കൊഞ്ചൽ കേൾക്കുന്ന പോലെ ആസ്വദിച്ച് കേട്ട് കൊണ്ടിരുന്നു. ഒറ്റ മോളായത് കൊണ്ട് അനുവിനെ ഗോപാലങ്കിളും രാഗിണി ആന്റിയും ആവശ്യത്തിൽ കൂടുതൽ കൊഞ്ചിച്ചാണ് വളർത്തിയത്. ചില സമയങ്ങളിലെ അവളുടെ പ്രവൃത്തിയും സംസാരവും ശ്രദ്ധിച്ചാൽ ഇതു വരെ കുട്ടിത്തം മാറാത്ത ഒരു പെണ്ണായി തോന്നി പോകും. പക്ഷേ ഇന്ന് എന്നോട് ഇത്രയും അടുത്ത് കഴിഞ്ഞപ്പോഴാണ് അവൾ എന്നോട് കൊഞ്ചി സംസാരിച്ചു തുടങ്ങിയത്. വൈകീട്ട് 5 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ ആലുവയിലെത്തി. അവിടെ അനൂന്റെ സക്കൂട്ടർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് ഞാൻ അനുവുമായി ബൈക്കിൽ അങ്ങോട്ടെയ്ക്ക് ചെന്നു. അനുവിന്റെ സ്ക്കൂട്ടറിന്റെ അടുത്തായി ബൈക്ക് നിർത്തിയ ഞാൻ പിറകിലോട്ട് തല വെട്ടിച് അവളെ നോക്കി. അനു ബൈക്കിൽ നിന്നിറങ്ങാതെ എന്റെ തോളിൽ കൈ വച്ചിരുന്ന് കൊണ്ട് ചുറ്റിലും പേടിയോടെ നോക്കുന്നുണ്ട്. അത് കണ്ട് ഞാൻ അനു നോട്: “എന്റെ
