ഒളിച്ചോട്ടം – 3 18അടിപൊളി  

ലില്ലിയെ (രാശ്മിക മന്ദാന) പ്രപ്പോസ് ചെയ്യുന്ന സീൻ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് അനൂനെ ഞാൻ പ്രപ്പോസ് ചെയ്ത ആ ദിവസത്തെ ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി ഞാനൊന്ന് മടങ്ങിയത്. ……*……..*………*……….*…… ഇന്നാണ് വാലന്റൈൻസ് ഡേ. ഞാനെന്റ ഇഷ്ടം അനുവിനോട് തുറന്ന് പറയാൻ പോകുന്ന ദിവസം. ഇന്ന് എന്റെ കൂടെ കൊച്ചിയിൽ ഔട്ടിംഗിന് വരാന്ന് അവൾ സമ്മതിച്ചിട്ടുണ്ട്. ആ യാത്രയ്ക്കിടയിൽ എന്റെ ഇഷ്ടം അവളോട് പറയണം അതാണ് എന്റെ പ്ലാൻ. പതിവു പോലെ ഞാൻ നേരത്തെ എഴുന്നേറ്റ് ജിമ്മിലേയ്ക്ക് പോയി അവിടത്തെ എക്സർസൈസ്സുകൾക്കിടയിൽ നിയാസിനോടും അമൃതിനോടും ഇന്നവളെ പ്രപ്പോസ് ചെയ്യുന്ന കാര്യത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു. “നീ ധൈര്യമായിട്ട് പറയെടാ അവളോട് അന്ന് അത്രേം വല്യ പ്രശ്നത്തീന്ന് ഒരു പോറലു പോലുമേൽക്കാതെ രക്ഷിച്ചത് നീയല്ലേ ആ ഒരു ഇഷ്ടം നിന്നോട് അവൾക്കുണ്ടാകും അതുറപ്പാ.” നിയാസ് തറപ്പിച്ച് പറഞ്ഞു. “എടാ ആദി നീയിന്ന് അവളെ പ്രപ്പോസ് ചെയ്യാൻ പോവാല്ലേ പോകുമ്പോ നീയവൾക്ക് എന്തേലും ഗിഫ്റ്റ് വാങ്ങണോട്ടാ . അത് കൊടുത്തിട്ട് നിന്റെ ഇഷ്ടം പറഞ്ഞാ മതി” പെൺകുട്ടികളുടെ സൈക്കോളജി ശരിക്കും അറിയാമെന്ന ഭാവത്തിൽ അമൃത് എന്നെ ഉപദേശിക്കുന്ന പോലെയാണിത് പറഞ്ഞത്. “+2 ൽ പഠിക്കുമ്പോ ഇവൻ പ്രപ്പോസ് ചെയ്ത കഥ നിനക്ക് കേൾക്കണോ ആദി” നിയാസ് അമൃതിനെ നോക്കി കളിയാക്കി ചിരിച്ചിട്ട് എന്നോടായി പറഞ്ഞു. “ഏ.. അങ്ങനൊരു സംഭവൊക്കെ നടന്നിട്ടുണ്ടോ?” ഞാൻ വിശ്വാസം വരാത്ത പോലെ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു. എന്റെ ചോദ്യം കേട്ട് അമൃതാകെ ചമ്മി നിൽപ്പുണ്ട്. ഞങ്ങൾ മൂന്നാളും ഒരേ പ്രദേശത്തുള്ളവരായിരുന്നിട്ടും ഞങ്ങൾ അടുത്ത കൂട്ടുകാരായത് കോളെജിൽ ഒരേ ക്ലാസ്സിലായതിന് ശേഷമാണ്. അത് കൊണ്ട് നിയാസ് പറയുന്ന അമൃതിന്റെ ഈ പ്രൊപ്പോസൽ സീനിനെ കുറിച്ച് ഞാനിപ്പോഴാണ് കേൾക്കുന്നത് “എടാ ആദി ഞങ്ങള് ബോയ്സില് +2 ന് പഠിക്കുമ്പോ അവിടെ ഞങ്ങടെ ജൂനിയറായിട്ട് കോമേഴ്സില് ഒരു പെൺ കൊച്ചുണ്ടായിരുന്നു മെൽബി റോസ്. കാണാനൊക്കെ അടിപൊളിയാ. സ്ക്കൂളിലെ മൊത്തം ആൺ പിള്ളേരും അവൾടെ പുറകെയായ്ര്ന്ന്. അവളെ കണ്ടപ്പോ തൊട്ട് നമ്മടെ അമൃതൂന് ഒരിളക്കം” ഇത് പറഞ്ഞ് നിർത്തിയിട്ട് നിയാസ് അമൃതിനെ നോക്കി നിർത്താതെ ചിരിക്കാൻ തുടങ്ങി. അത് കണ്ട് ദേഷ്യം വന്ന അമൃത് നിയാസിനെ നോക്കി പല്ല് ഞെരിക്കുന്നുണ്ടായിരുന്നു. “എന്നിട്ട് ബാക്കി പറ നീ” ഞാൻ അമൃതിന്റെ പ്രപ്പോസൽ സീൻ എങ്ങനെയായിരുന്നെന്നറിയാനുള്ള ആകാംക്ഷയിൽ പറഞ്ഞു. “എന്നിട്ടിവൻ ഒരു ദിവസം അവളെ പ്രൊപ്പോസ് ചെയ്യാനായിട്ട് ഗ്രീറ്റിംഗ് കാർഡും റോസാ പൂവും കൊണ്ട് രാവിലെ നേരത്തെ സ്കൂളിലേക്ക് പോയി കൂടെ

ഞാനുമുണ്ടെ. ഈ പെണ്ണ് രാവിലെ നേരത്തെയാ ക്ലാസ്സിൽ വരണതെന്ന് മനസ്സിലാക്കിയ നമ്മുടെ അമൃതു അന്ന് നേരത്ത സ്കൂളിൽ എത്തി. അവളുടെ ക്ലാസ്സിലാ സമയം വേറെ പിള്ളേരൊന്നും വന്നിട്ടുണ്ടാവില്ലാന്ന് കരുതി അമൃതു വിറച്ച് വിറച്ച് മുകളിലത്തെ നിലയിലെ അവളുടെ ക്ലാസ്സിലേയ്ക്ക് സ്റ്റെയർ വഴി ആടി ആടി കയറി പോയി. എന്നിട്ടെന്താ ഒരു 2 മിനിറ്റിനുള്ളിൽ ഇവൻ കൊണ്ടുപോയ ഗ്രീറ്റിംഗ് കാർഡ് കൈയ്യിൽ ചുരുട്ടി പിടിച്ച് കണ്ണൊക്കെ നിറച്ച് വന്ന് നിൽക്കുണു. ഞാൻ കാര്യമെന്താന്ന് എത്ര വട്ടം ചോദിച്ചിട്ടും ഇവൻ ഒന്നും പറയണില്ല. അവസാനം അന്ന് ഞങ്ങൾ ക്ലാസ്സിൽ കയറാതെ സിനിമയ്ക്ക് പോയി” നിയാസ് പറഞ്ഞ് നിറുത്തിയിട്ട് അമൃതിനെ ആക്കി ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ട് കലി കയറിയ അമൃത് നിയാസിന്റെ കൈ പിടിച്ച് തിരിച്ചിട്ട് “ഇനി നീ ഇത് പറയോന്ന്” ചോദിച്ച് കൊണ്ടിരുന്നു. അത് കണ്ട് ഞാനവരുടെ ഇടയിൽ കയറി നിന്നിട്ട് നിയാസിനെ അമൃതിന്റെ അടുത്ത് നിന്ന് നീക്കി നിറുത്തി. ജിമ്മിലാ സമയം ഞങ്ങൾ 3 പേരും മാത്രേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് ഞങ്ങളുടെ ഈ ചെറിയ രീതിയിലുള്ള തമാശകളൊന്നും ആരും കാണുന്നുണ്ടായിരുന്നില്ല. “നീ ഈ മെഗാ സീരിയല് പോലെ പറഞ്ഞാണ്ടിരിക്കാതെ നടന്ന സംഭവം പറ മൈരേ” ഞാൻ നിയാസിനോടായി പറഞ്ഞു. “അന്ന് നടന്നെന്താന്ന് ഞാൻ പറയാം” ഞാൻ ചോദിച്ചതിന് മറുപടിയായി അമൃത് ഇടയിൽ കയറി പറഞ്ഞു. ഞാൻ അമൃതിനെ നോക്കിയൊന്ന് പുഞ്ചിരിച്ചിട്ട് പറയാൻ പറഞ്ഞ് കൈ കൊണ്ട് ആംഗ്യം കാണിച്ചതോടെ അവൻ അവിടെ കിടന്നിരിരുന്ന സ്റ്റൂളിൽ കയറി ഇരുന്നിട്ട് പറഞ്ഞ് തുടങ്ങി: “ഞാനവളുടെ ക്ലാസ്സ് റൂമിന്റെ മുൻപിൽ എത്തിയപ്പോൾ ഡോർ അടഞ്ഞ് കിടക്കുണു. ജനാല ഒരെണ്ണം മാത്രം പകുതി തുറന്ന് കിടപ്പുണ്ട്. ഞാനതിലൂടെ ഉള്ളിലേയ്ക്ക് നോക്കിയപ്പോ കണ്ട കാഴ്ചയാണ് എന്റെ കണ്ണ് നിറച്ചത്. ഞാൻ പ്രപ്പോസ് ചെയ്യാൻ പോയ അവളില്ലേ ആ ‘മെൽബി’ അവളുടെ ക്ലാസ്സിലെ തന്നെയുള്ള ‘ലായിക്കു’മായി കെട്ടി പിടിച്ച് നിന്ന് കിസ്സടിക്കുന്നു.” അവൻ പറഞ്ഞ് നിറുത്തിയിട്ടെന്നെ നോക്കി. “എന്നിട്ട്? ” ഞാൻ ആകാംക്ഷയോടെ ചോദിച്ചു. “എന്നിട്ടെന്താ കുറച്ച് ദിവസം ഇവൻ നിരാശ കാമുകനായിട്ട് നടന്നു. ഈ തെണ്ടി ഒറ്റയ്ക്ക് നടക്കണത് കണ്ട് പാവം തോന്നീട്ട് ഞാനും ഇവന്റെ കൂടെ തന്നെ നടന്നു ക്ലാസ്സിൽ കയറാതെ.” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്റെളിയാ നീയാ കേസ് വിട്. എന്നിട്ടിവന്റെ കാര്യം പറ നീ ” അമൃത് നിയാസിനോടായിട്ട് പറഞ്ഞു. “ഇവന്റെ കാര്യം എന്താ ഇവൻ ഇന്ന് അവളേം കൊണ്ട് പോയിട്ട് നൈസായിട്ട് പ്രപ്പോസ് ചെയ്യ്ത് കാര്യം പറയും. അത്ര തന്നെ ….!” നിയാസ് ലാഘവത്തോടെ എന്നെ നോക്കി പറഞ്ഞു. ” അതല്ലെ ഡാ അവളോട് എങ്ങനെ പറയണംന്ന് എനിക്കറിയില്ലാന്നെ” ഞാൻ ടെൻഷനിൽ കൈയ്യിലെ നഖം

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *