വണ്ടിയോടിച്ച് 10 മിനിറ്റിനുള്ളിൽ ഞങ്ങൾ റെസ്റ്റോറന്റിൽ എത്തി. അവിടെ മസാല ദോശ
ഓർഡർ ചെയ്ത് കാത്തിരുന്ന സമയത്ത് അമൃത് എന്നെ നോക്കി ചിരിച്ചിട്ട് ചോദിച്ചു: “നിന്റെ ദേഷ്യമൊക്കെ മാറിയായിരുന്നോ ഡാ ആദി?” “അത് പിന്നെ ഇന്നലെ എന്നോട് അങ്ങനെയൊക്കെ ചെയ്ത് പോയിട്ട് ഇന്ന് രാവിലെ അവള് സോറി പറഞ്ഞ് മെസ്സേജ് അയച്ചത് കണ്ടാ ആർക്കായാലും ദേഷ്യം വരില്ലേ? ” ഞാൻ ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “എടാ ആദി ഈ പെൺ പിള്ളേരങ്ങിനെയാ ഒറ്റയടിക്ക് അവര് ഉള്ളിന്റെയുള്ളിൽ ഇഷ്ടമാണേലും സമ്മതിച്ച് തരില്ലാ ഡാ. നീ എന്റെ കാര്യം തന്നെ നോക്ക് ഞാനവളുടെ പിറകെ എത്ര നാള് നടന്നിട്ടാ അവളൊന്ന് വളഞ്ഞേന്ന് അറിയോ?” നിയാസ് ഗൗരവത്തിലെന്നോട് പറഞ്ഞു. [നിയാസിപ്പോ പറഞ്ഞത് അവന്റെ മാമാടെ മോളുടെ കാര്യമാ. അവളും ഇവനും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. അവളുടെ പഠിത്തം കഴിഞ്ഞ് ഈ കാര്യം വീട്ടിൽ പറയാൻ ഇരിക്കുകയാ രണ്ടാളും.] “അതൊക്കെ ശരിയായിരിക്കും. ഇനി ഞാനെന്തെയാലും അവളോട് പിറകെ നടന്ന് ഇഷ്ടമാണെന്ന് പറയാനൊന്നും പോണില്ല. എനിക്കുമുണ്ട് നാണോം മാനോം ഒക്കെ” ഞാനൽപ്പം ഗമയിൽ പറഞ്ഞു. ” ഇങ്ങനൊരു പൊട്ടൻ… മോൻ ഇങ്ങനെ മസില് പിടിച്ച് നടക്കുമ്പോഴെയ്ക്കും അവളെ ഏതേലും കോന്തന്റെ തലേല് കെട്ടി വച്ചിട്ടുണ്ടാവും അവളുടെ വീട്ടുകാര്. അവൾക്ക് കല്യാണാലോചനകള് വരുന്നുണ്ടെന്നല്ലെ അവള് നിന്നോട് പറഞ്ഞെ? അപ്പോ പൂർത്തിയായിട്ട്ണ്ട് കാര്യങ്ങള്.” അമൃത് എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. “പിന്നെ ഞാനെന്താ വേണ്ടേ?” അമൃത് പറഞ്ഞത് കേട്ടതോടെ ഞാനാകെ അസ്വസ്ഥനായി കൊണ്ട് പറഞ്ഞു. “എടാ … നിന്നോട് ചെയ്തതിന് നീ ഒരു നാലഞ്ച് ദിവസം വേണേൽ അവളെ അവോയ്ഡ് ചെയ്തോ. മെസ്സേജിനോ കോളിനോ റിപ്ലൈ കൊടുക്കണ്ട. പക്ഷേ അവളായിട്ട് നിന്നെ കാണണമെന്ന് പറഞ്ഞാൽ നീ അത് തള്ളി കളയരുതെന്നാണ് എന്റെ അഭിപ്രായം. എനിക്ക് മനസ്സിലായ കാര്യം എന്താന്ന് വെച്ചാൽ അവൾക്ക് നിന്നോടിപ്പോഴും ഒരിതുണ്ട് അല്ലേൽ അവളിന്ന് നിനക്ക് ആ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു.” നിയാസ് പറഞ്ഞ് നിറുത്തി. നിയാസ് പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. “ശരിയാണ് എന്നോട് എന്തോ ഒരിഷ്ടം അവൾക്കിപ്പോഴും ഉണ്ട് . അല്ലേൽ അവളങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നെന്ന കാര്യം അവളോട് എനിക്ക് തോന്നിയ ദേഷ്യത്തെ അലിയിച്ച് കളഞ്ഞു. കൂടാതെ അവളോടുള്ള എന്റെ ഇഷ്ടം കുറച്ച് കൂടിയെന്നും പറയാം. പക്ഷേ അവളെനിക്ക് അയച്ച മെസ്സേജിന് മറുപടി പറയാൻ മാത്രം എന്റെ ഉള്ളിലെ ഈഗോ എന്നെ സമ്മതിച്ചില്ലാ. നിയാസ് പറഞ്ഞത് പോലെ എന്നോട് ചെയ്തതിനുള്ള ശിക്ഷയെന്ന നിലയ്ക്ക് കുറച്ച് ദിവസം അവളെ അവഗണിച്ചൊന്ന് നോക്കാം. എന്നോട് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്നെ തേടി പിടിച്ച് വരട്ടെയെന്ന് തന്നെ എന്റെ മനസ്സ് എന്നെ കൊണ്ട് തീരുമാനമെടുപ്പിച്ചു. പക്ഷേ ഞാനവളെ അവോയ്ഡ് ചെയ്ത് നടന്നത് ആകെ
എട്ടോ ഒമ്പതോ ദിവസങ്ങൾ മാത്രമാണ്. അതിനുള്ളിൽ കാര്യങ്ങളെല്ലം എനിക്കനുമൂലമായി
അതെങ്ങനെയാണെന്ന് ഞാൻ ഉടനെപറയാം. ഞങ്ങൾ ഓർഡർ ചെയ്ത മസാല ദോശ കിട്ടിയതോടെ ഞങ്ങൾ മൂന്നാളും നല്ലവണ്ണം കഴിച്ചു. ഇന്നലെ രാത്രി ഒന്നും കഴിക്കാതെയാണല്ലോ കിടന്നത് അതിന്റെ കുറവ് കൂടി തീർത്ത് കഴിച്ചിട്ടാണ് ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നിറങ്ങിയത്. ഇനി മൂന്നാറിലെ മാട്ടുപെട്ടി ഡാം, തേയില തോട്ടം, ടീ ഫാക്ടറി അങ്ങനെ കുറച്ച് സ്ഥലങ്ങളൊക്കെ കണ്ടിട്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരു മൂന്ന് മണിയോടെ ഊട്ടിയ്ക്ക് തിരിക്കാൻ പ്ലാൻ ചെയ്ത് കൊണ്ടാണ് ഞങ്ങൾ റെസ്റ്റോറന്റിൽ നിന്നിറങ്ങിയത്. കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ കുറച്ച് പിള്ളേർ സെറ്റ് ഞങ്ങളുടെ ‘റെഡ് ബീസ്റ്റ്’ പജീറോയുടെ മുന്നിൽ ചാരി നിന്ന് കൊണ്ട് ഫോട്ടോയെടുക്കുന്നത് കുറച്ചകലെ നിന്ന് ഞങ്ങൾ കണ്ടു. വണ്ടിയുടെ രൂപഭംഗിയിൽ വീണു പോയ പിള്ളേരെല്ലാം വണ്ടിയുടെ പിക്ചറും മുന്നിൽ നിന്നും പിറകിൽ നിന്നുമെല്ലും എടുക്കുന്നുണ്ടായിരുന്നു. അവർ പെട്ടെന്നൊന്നും മാറുന്ന ലക്ഷണം കാണാതായപ്പോൾ നിയാസ് അമൃതിന്റെ കൈയ്യിൽ നിന്ന് കീ ലെസ്സ് എൻട്രി റിമോട്ടോടു കൂടിയ താക്കോൽ വാങ്ങിയിട്ട് അതിൽ ബട്ടണമർത്തി കൊണ്ട് ഡോർ ഓപ്പൺ ആയ കീ..കീ എന്നുള്ള സൈറൺ സൗണ്ട് കേട്ട് ഇൻഡിക്കേറ്റർ മിന്നിയതോടെ ഫോട്ടെ യെടുത്തിരുന്നവരെല്ലാം അതൊക്കെ നിറുത്തി വണ്ടിയുടെ അടുത്തേക്ക് നടന്ന് വരുന്ന ഞങ്ങൾ മൂന്നുപേരെയും തുറിച്ച് നോക്കി നിൽക്കാൻ തുടങ്ങി അവരെ നോക്കി ചിരിച്ചിട്ട് ഞങ്ങൾ മൂന്നാളും വണ്ടിയിൽ കയറി. നിയാസായിരുന്നു അപ്പോൾ വണ്ടിയുടെ സാരഥി. ആദ്യം ഞങ്ങൾ പോയത് മാട്ടുപെട്ടി ഡാം പരിസരത്തേയ്ക്കാണ്. അവിടെ എത്തിയ ഞങ്ങൾ ബോട്ടിംഗ് നടത്താമെന്ന് കരുതി ഡാം പരിസരത്തേയ്ക്ക് പോയെങ്കിലും ഞായറാഴ്ചയായതിനാൽ അനിയന്ത്രിതമാംവണം തിരക്ക് കണ്ടതോടെ ആ നീക്കം ഉപേക്ഷിച്ച് ഞങ്ങൾ അവിടെ വെറുതെ ചുറ്റിയടിച്ച് നടന്ന് സ്ഥലങ്ങൾ കാണാനും ഒരുമിച്ച് നിന്ന് ഫോട്ടോയൊക്കെ എടുത്തു. ചെറിയ വെയിൽ ഉണ്ടെങ്കിലും അത് തണുപ്പുമായി കൂടി കലരുമ്പോൾ ഒരു പ്രത്യേക സുഖമുളള കാലവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ശേഷം ഞങ്ങൾ ബോട്ടാണിക്കൽ ഗാർഡനിൽ പോയി അവിടെയും ചുറ്റികറങ്ങി നടന്ന ശേഷം ഹിൽ സ്റ്റേഷനിലേയ്ക്ക് പോയി അപ്പോൾ സമയം ഉച്ചയ്ക്ക് 2 കഴിഞ്ഞിരുന്നു. അവിടെയും കുറച്ച് സമയം ചുറ്റി നടന്ന് സ്ഥലങ്ങൾ കണ്ട ശേഷം ഇനി ഭക്ഷണം കഴിച്ച് ഊട്ടിയ്ക്ക് തിരിയ്ക്കാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് മൂന്നാർ ടൗണ്ണിലേയ്ക്കു പോയി അവിടെ തിരക്ക് കുറവ് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഫ്രൈഡ് റൈസ് കഴിച്ചിറങ്ങിയ ഞങ്ങൾ ഒരു മൂന്നരയോടു കൂടി ഊട്ടിയ്ക്കു തിരിച്ചു. ഊട്ടിയിലേയ്ക്കു പോയപ്പോൾ ഞാൻ തന്നെയായിരുന്നു വണ്ടിയുടെ ഡ്രൈവർ അവന്മാർ രണ്ടും ഭക്ഷണം കഴിച്ച ക്ഷീണത്തിൽ സീറ്റിൽ ചാരി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു. കാറിൽ ആകെ നിശബ്ദതയായപ്പോൾ ഞാൻ മെലഡി സോംഗ്സ് ഇട്ട് വണ്ടിയോടിക്കാൻ തുടങ്ങി. ഊട്ടിയിൽ ഞങ്ങൾക്ക് സ്റ്റേ ചെയ്യാനുള്ള റൂം അമൃതിന്റെ ഒരു പരിചയക്കാരൻ വഴി അവൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. അത്
