ഒളിച്ചോട്ടം – 3 18അടിപൊളി  

അപ്പോ ശരി ഡാ സൂക്ഷിച്ച് പോണെ. തിരിച്ച് വീട്ടിൽ ചെല്ലുമ്പോ പറയാതെ പോയതിന് അച്ഛന്റെ കയ്യീന്ന് വഴക്ക് കേൾക്കാം. എന്നാലും ഇന്നുണ്ടായ സംഭവം മറക്കാൻ ഈ യാത്ര എനിക്ക് ഒരു പാട് സഹായകമാകും അതുറപ്പാ. അമ്മ ഫോൺ വച്ച് കഴിഞ്ഞപ്പോൾ ഞാൻ മനസ്സിലോർത്തു. കുറേ നേരമായിട്ട് അമൃതിന്റെ സംസാരമൊന്നും കാറിൽ കേൾക്കാതായപ്പോൾ അവനെ നോക്കിയപ്പോൾ കക്ഷി സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്. “ഇപ്പോ വിളിക്കണ്ട റിസോർട്ടിലെത്തീട്ടൊരു പണി കൊടുക്കാംന്ന്” നിയാസ് എന്നോട് പറഞ്ഞത് കാരണം ഞാനവനെ വിളിക്കാൻ പോയില്ല. അങ്ങനെ രാത്രി 10 മണിയോടു കൂടി ഞങ്ങൾ മൂന്നാറിലെ ഗ്രീൻ ഹെവൻ റിസോർട്ടിലെത്തി. റിസോർട്ട് 5 സ്റ്റാർ ഫെസിലിറ്റിയിലുള്ളതാണ്. അവിടെ പാർക്കിംഗിൽ വണ്ടിയിട്ട് മാറിയിടാനുള്ള ഡ്രസ്സ് വരുന്ന വഴിയിൽ നിന്ന് വാങ്ങിയതും എടുത്ത് ഞാനും നിയാസും പുറത്തിറങ്ങി. അമൃത് ഇപ്പോഴും വണ്ടിയ്ക്കുള്ളിൽ കിടന്ന് ഉറക്കത്തിലാണ്. ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ അൽപ്പം മാറി നിന്ന് അവന്റെ ഫോണിലേയ്ക്ക് വിളിച്ചു. ഉറക്കത്തിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് ഞെട്ടിയെഴുന്നേറ്റ അമൃത് കാറിൽ ഞങ്ങളെ രണ്ടു പേരെയും കാണാതെ ചാടി കാറിൽ നിന്നിറങ്ങി ചുറ്റും നോക്കി എന്നേം നിയാസിനെയും മാറി മാറി വിളിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടാളും പമ്മി അവന്റെ പിറകെ ചെന്ന് നിന്ന് “ടോ” ന്ന് ശബ്ദമുണ്ടാക്കി ഉറക്കെ ചിരിച്ചതോടെ അവൻ ഞെട്ടി തിരിഞ്ഞു. പെട്ടെന്ന് ഞെട്ടിയതിന്റെ ചമ്മലിൽ അവൻ ഞങ്ങൾ രണ്ടിനേം കഴുത്തിൽ ചുറ്റി പിടിച്ച് “നിനക്കൊക്കെ എന്തിന്റ കുത്തി കഴപ്പാടാ” ന്ന് പറഞ്ഞ് കൊണ്ട് റിസോർട്ടിന്റെ റിസപ്ഷനിലേയ്ക്ക് നടന്നു. അവിടെ എത്തിയ പാടേ അവൻ ഞങ്ങളുടെ രണ്ടാളുടെയും കഴുത്തിൽ നിന്നുള്ള പിടി വിട്ടു. നിയാസ് ചെന്ന് വിനോദിന്റെ പേര് പറഞ്ഞതോടെ അവിടെ ഇരുന്നിരുന്ന റിസപ്ഷനിസ്റ്റ് ഞങ്ങൾക്കുള്ള റൂമിന്റെ കീ എടുത്ത് തന്നു. റൂം തുറന്ന് അകത്ത് കേറിയ ഞങ്ങൾ മൂന്നാളും ഡബിൾ കോട്ട് കട്ടിലിൽ കേറി ഒറ്റ കിടപ്പ്. ക്ഷീണം കാരണം ഭക്ഷണം പോലും കഴിക്കാതെ ഞങ്ങൾ ഉറങ്ങി. പിറ്റേന്ന് രാവിലെയാണ് ഞങ്ങൾ എഴുന്നേറ്റത്. പിറ്റേന്ന് രാവിലെ എന്നെയും അമൃതിനെയും വിളിച്ചുണർത്തിയത് നിയാസാണ്. രാത്രിയിൽ നല്ല തണുപ്പായിരുന്നത് കൊണ്ട് കട്ടിലിലുണ്ടായിരുന്ന വലിയ കമ്പിളി പുതപ്പെടുത്ത് പുതച്ചാണ് ഞങ്ങൾ മൂന്ന് പേരും ഉറങ്ങിയത്. എഴുന്നേറ്റ് ഫോണെടുത്ത് നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. വരുന്ന വഴിയിൽ ഞങ്ങൾ ടൂത്ത്ബ്രഷും, ടൂത്ത് പേസ്റ്റും, തോർത്തുമെല്ലാം വാങ്ങിയിരുന്നത് കൊണ്ട് കുളിയും പല്ലുതേപ്പുമെല്ലാം തടസ്സം കൂടാതെ നടന്നു. കുളിച്ച് ഡ്രസ്സ് മാറി പുറത്ത് പോയി ഭക്ഷണം കഴിക്കാനിറങ്ങാൻ നിന്നപ്പോൾ ഞാൻ ഫോണിലെ നെറ്റ് കണക്ഷൻ ഓണാക്കി നോക്കിയപ്പോൾ വാട്സ് അപ്പിൽ കുറേ മെസ്സേജുകൾ വന്ന് കിടപ്പുണ്ടായിരുന്നു. അതിൽ രാവിലെ തന്നെ എനിക്ക് ഗുഡ് മോർണിംഗ് വിഷ് ചെയ്ത് അനു മെസ്സേജ് ചെയ്തിട്ടുണ്ടായിരുന്നു.

കൂടെ ഒരു വോയിസ് മെസ്സേജും അത് ആദ്യം ഓപ്പൺ ചെയേണ്ടന്നാണ് ഞാൻ വിചാരിച്ചത് പിന്നെ അവൾ എന്താണ് പറയുന്നതെന്ന് കേൾക്കാലോന്ന് കരുതി ഞാൻ അത് ഓപ്പൺ ചെയ്തു. “ആദി … ഐ ആം റിയലി സോറി ഫോർ യെസ്റ്റ്ർഡേസ് ഇൻസിഡന്റ്. ഇന്നലെ ഞാൻ നിന്നോട് വളരെ ഹാർഷായിട്ടാണ് പെരുമാറിയത്. നിനക്കത് എങ്ങനെ ഫീൽ ആകുമെന്ന് പോലും ഞാനപ്പോ ആലോചിച്ചില്ലാ ഡാ. എന്നെ നിന്റെ ആ പഴയ ഫ്രണ്ടായി കണ്ട് എന്നോട് ക്ഷമിച്ചൂടെ ആദി. …. എന്ന് പറഞ്ഞാണ് അവൾ വോയിസ് മെസ്സേജ് അവസാനിപ്പിക്കുന്നത്. അവളുടെ വോയിസ് മെസ്സേജ് കേട്ട് കോപം ഇരച്ച് കയറിയ ഞാൻ ഫോണെടുത്ത് കട്ടിലിലേക്ക് ഒറ്റയേറ്. അത് കണ്ട് നിയാസും അമൃതും ഒരുമിച്ചു ചോദിച്ചു.

“എന്ത് പറ്റിയെട്ടാ ആദി? നീ എന്തിനാ ഫോണെടുത്തെറിഞ്ഞെ?” “ഇന്നലെ എന്നോട് പറഞ്ഞതിനും ചെയ്തതിനുമൊക്കെ അവൾ എനിക്ക് സോറി പറഞ്ഞ് വോയിസ് മെസ്സേജ് അയച്ചേക്കുന്നു. ആർക്ക് വേണം അവൾടെ അമ്മേടെ ഒരു സോറി” ഞാൻ പല്ല് ഞെരിച്ചു കൊണ്ടാണ് അവർ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്. “നീ ഒന്നടങ്ങ് ആദി.അവളെന്താ പറഞ്ഞതെന്ന് കേൾക്കട്ടെ ഞങ്ങളെ”ന്ന് പറഞ്ഞ് ഞാൻ ബെഡിലേയ്ക്ക് വലിച്ചെറിഞ്ഞ ഫോണെടുത്ത് നിയാസും അമൃതും അനു എനിക്കയച്ച വോയിസ് മെസ്സേജ് കേട്ടിട്ട് അവർ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചിട്ട് നിയാസ് എന്റെ അടുത്തേക്ക് നടന്ന് വന്നിട്ട് പറഞ്ഞു. “മോനെ ആദി, നീ കുറിച്ചിട്ടോ അവള് നിനക്കുള്ളതാടാ. അല്ലായിരുന്നെങ്കി അവള് നിനക്ക് പിറ്റേന്ന് തന്നെ ഇങ്ങനെ സോറി പറഞ്ഞ് മെസ്സേജ് അയക്കില്ലായിരുന്നു.” അവൻ പറഞ്ഞത് കേട്ട് എന്റെ ഉണ്ടായിരുന്ന ദേഷ്യം ഇരട്ടിയാവുകയാണ് ചെയ്തത്. റൂമിൽ എന്റെ അടുത്ത് കിടന്നിരുന്ന കസേര ഞാൻ കാല് വച്ച് തട്ടി തെറുപ്പിച്ചിട്ട് ഞാൻ നിയാസിനോട് പൊട്ടി തെറിച്ച പോലെ പറഞ്ഞു. “ഒന്ന് പോ മൈരേ നാട്ടുകാരും വീട്ടുകാരുമൊക്കെ എന്ത് പറയുമെന്ന് നോക്കിയിരിക്കുന്നവളൊക്കെ എവിടേക്കെലും പോകട്ടെ ഇനി എനിക്കൊന്നും വേണ്ട അവളെ” ഞാൻ തറപ്പിച്ചു പറഞ്ഞു. അത്രയും നേരം മിണ്ടാതിരുന്ന അമൃത് ഞങ്ങളോട് രണ്ടു പേരോടും ദേഷ്യത്തിൽ അലറി . “രണ്ടു പേരും ഈ കൊണച്ച സംസാരം മര്യാദയ്ക്ക് നിർത്തിക്കോ അല്ലേൽ ഞാൻ രണ്ടിനേം കാലേ വാരി നിലത്തടിക്കും പറഞ്ഞില്ലാന്ന് വേണ്ട” ഞങ്ങളുടെ കൂട്ടത്തിൽ മുൻ ശുണ്ഠി ക്കാരൻ അമൃത് ആണ്. കക്ഷിയ്ക്ക് ദേഷ്യം വന്നാൽ അവനെ പിന്നെ പിടിച്ചാൽ കിട്ടില്ല. അതറിയാവുന്ന ഞാനും നിയാനും അതോടെ സംസാരം നിർത്തി റൂമിന് പുറത്തിറങ്ങി. അതോടെ അമൃത് റൂം പൂട്ടി കൊണ്ട് മുന്നിൽ നടന്നു. അവന്റെയൊപ്പം നടക്കാനായി ഞാനും നിയാസും ഓടി അവന്റെ ഇടതും വലതുമായി നടന്നു. റിസോർട്ടിലെ റിസപ്ഷന്റെ മുന്നിലെത്തിയപ്പോ നിയാസ് ” റൂം വെക്കേറ്റ് ചെയ്യാണ് ബിൽ എടുത്തോന്ന്” പറഞ്ഞതോടെ അവർ അവന്റെ കൈയ്യിൽ ബിൽ കൊടുത്തു. ഞാൻ അവന്റെ കൈയ്യിൽ ഏൽപ്പിച്ചിരുന്ന പൈസയിൽ നിന്നെടുത്ത് കൊടുത്തിട്ട് അവൻ പാർക്കിംഗിൽ അവനെ കാത്ത് നിന്നിരുന്ന ഞങ്ങളുടെ അടുത്തെത്തി. എന്റെ കൈയ്യിലിരുന്ന വണ്ടിയുടെ താക്കോൽ വാങ്ങിയ അമൃതാണ് അവിടെ നിന്ന് വണ്ടിയെടുത്തത്. ഞാൻ മുന്നിലെ സീറ്റിലും നിയാസ് പിറകിലെ സീറ്റിലുമായിട്ടാണ് ഇരുന്നത്. ഡ്രൈവിംഗിനിടെ അമൃത് “ഏത് റെസ്റ്റോറന്റിലാ പോവേണ്ടതെന്ന്” ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു. “ശരവണ ഭവനിൽ പോയി കഴിച്ചാൽ പോരെയെന്ന്?” നിയാസ് ഞങ്ങളോട് രണ്ടു പേരോടുമായി ചോദിച്ചു. അവന് മൂന്നാറിൽ ഒട്ടുമിക്ക സ്ഥലങ്ങളും അറിയാവുന്നത് കാരണം അവൻ പറഞ്ഞ റെസ്റ്റോറന്റിലേയ്ക്ക് തന്നെ പോകാമെന്ന് ഞങ്ങൾ പറഞ്ഞതോടെ അമൃത് അവനോട് വഴി പറഞ്ഞ് തരാൻ പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. നിയാസ് പറഞ്ഞ വഴിയിലൂടെ

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *