ഒളിച്ചോട്ടം – 3 18അടിപൊളി  

കോളെജിൽ ക്ലാസ്സ് നേരത്തെ തുടങ്ങുമെന്ന് വീട്ടിൽ കള്ളം പറഞ്ഞ്, വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങി. അടുത്ത ജംഗ്ഷനിലുള്ള അമ്പലത്തിന്റെ മുൻപിൽ പോയി നിന്ന് ഫോണിൽ അവളെ വിളിച്ചു. എന്റെ കോൾ അവൾ പ്രതീക്ഷിച്ചിരുന്നത് പോലെ പെട്ടെന്ന് തന്നെ കക്ഷി ഫോണെടുത്തിട്ട് “ദാ ഞാൻ ഇറങ്ങീന്ന്” മാത്രം പറഞ്ഞ് ഫോൺ വെച്ചു. 5 മിനിറ്റായപ്പോൾ പെണ്ണ് ഒരു വെള്ള ചുരിദാറും മഞ്ഞ ലെഗ്ഗിംഗ്‌സും ധരിച്ച് ഞാനിന്നലെ വാങ്ങിച്ചു കൊടുത്ത ഹെൽമറ്റും വച്ച് എന്റെ ബൈക്കിന്റ അടുത്ത് കൊണ്ട് വന്ന് നിറുത്തിയിട്ട് എന്നെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു: “ആദി വന്നിട്ട് കുറച്ച് നേരായോ?” “ഇല്ലാ ഒരു 5 മിനിറ്റായിട്ടുള്ളൂ” ഞാൻ അവളെ നോക്കി പുഞ്ചിരിച്ച് കൊണ്ട്

പറഞ്ഞു. ” എന്നാ നമ്മുക്ക് പോയാലോ ആദി?” അവളെന്നെ നോക്കി പറഞ്ഞത് കേട്ടതോടെ ഞാൻ അവളോട് മുന്നിൽ പോയ്ക്കോളാൻ പറഞ്ഞിട്ട് ഞാൻ അനുവിന്റെ പിന്നാലെ ബൈക്കുമായി പോയി. ആലുവയിലെ സിറ്റി സെന്ററിൽ സ്ക്കൂട്ടർ വയ്ക്കാമെന്ന കാര്യം ഞങ്ങൾ നേരത്തെ സംസാരിച്ച് ഉറപ്പിച്ചിരുന്നത് കൊണ്ട് ഞാൻ അത് അനൂനോട് പിന്നെ പ്രത്യേകം പറഞ്ഞില്ല. സിറ്റി സെന്ററിന്റ മുന്നിലെത്തിയപ്പോൾ അനു സ്ക്കൂട്ടറിന്റെ ഇന്റിക്കേറ്റർ ഓൺ ചെയ്ത് വലത്തോട്ടെയ്ക്ക് തിരിഞ്ഞു ഷോപ്പിംഗ് കോംപ്ലക്സിന്റ പാർക്കിംഗിലോട്ട് കയറി പിറകെ ഞാനും. അവിടെ പാർക്കിംഗിൽ സ്കൂട്ടർ വച്ച അനൂനോട് ഞാൻ ചോദിച്ചു: “വൈകുന്നേരം എത്ര മണിക്കാ ഇവിടെ വർക്ക് കഴിഞ്ഞ് തിരിച്ചെത്തുന്നെ അനു?” ” ഒരു 5.30 ആകുമ്പോഴെയ്ക്കും ഞാനിവിടെ ആലുവയിലെത്തും” സ്കൂട്ടറിന്റെ അടിയിൽ നിന്ന് അവളുടെ ഹാൻഡ് ബാഗ് എടുക്കുന്നതിനിടെ അവളെന്നോട് മറുപടി പറഞ്ഞു. “ആലുവ എത്തുന്നേന് ഒരു അര മണിക്കൂർ മുൻപെന്നെയൊന്ന് വിളിക്കണെ, അതിനനുസരിച്ച് എനിക്ക് കോളെജീന്ന് ഇറങ്ങാനാ” ഞാനവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവള് പല്ല് കാണിച്ച് ചിരിച്ചിട്ട് എന്നോട് പറഞ്ഞു: ” വിളിച്ചോളാംന്നേ അല്ലേൽ നിനക്ക് അത് പറഞ്ഞ് എന്നെ ദേഷ്യപ്പെടാനല്ലേ” ” അപ്പോ എന്നെ പേടിയൊക്കെ ഉണ്ടല്ലേ?” ഞാനവളോട് അൽപ്പം ഗമയിൽ ചോദിച്ചു. “നാല് പേരെ ഒറ്റയ്ക്ക് നിന്ന് അടിച്ചയാളെ പേടിക്കാതെയെങ്ങനെയാ” അവളെന്റ തോളിൽ പതിയെ അടിച്ച് കൊണ്ടാണിത് പറഞ്ഞത്. ഞങ്ങളുടെ കൊഞ്ചിയുള്ള സംസാരം കണ്ട് ബിൽഡിംഗിലെ സെക്യൂരിറ്റി അടുത്തേക്ക് വന്നിട്ട് ചോദിച്ചു. “എവിടെ വന്നതാ?” ഞാൻ അപ്പോൾ തന്നെ ഞാൻ അയാളോട് പറഞ്ഞു: ” ഫ്രാൻസിസ് ചേട്ടനോട് ഇവിടെ ഒരു സ്കൂട്ടറ് പാർക്ക് ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു” അത് കേട്ട് അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു: “ഇന്നലെ രാത്രി മുതലാളി വിളിച്ചിരുന്നു, പുള്ളിയ്ക്ക് വേണ്ടപ്പെട്ട ആരോ ഇനി മുതൽ പാർക്കിംഗിൽ സ്ക്കൂട്ടറ് വയ്ക്കുന്നുണ്ട് ശ്രദ്ധിച്ചേക്കണേന്ന് പറഞ്ഞിട്ട്” “അച്ഛന്റ ഫ്രണ്ടാണ് ഫ്രാൻസിസ് ചേട്ടൻ ഞാനാ ഇന്നലെ പുള്ളിയ്ക്ക് വിളിച്ച് പറഞ്ഞത് സ്ക്കൂട്ടറ് വയ്ക്കുന്ന കാര്യം പറഞ്ഞ്” ഞാൻ സെക്യൂരിറ്റി ചേട്ടനെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. അയാൾ അവിടെ നിന്ന് നീങ്ങിയ ഉടനെ അനു എന്നോട്: “ആദിയ്ക്ക് ഇവിടെയൊക്കെ നല്ല ഹോൾഡാല്ലേ?” “ഇതൊക്കെയെന്ത്?” ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു. സംസാരിച്ച് നിൽക്കുന്നതിനിടെ അനൂന്റെ ഓഫീസ് ബസ് വന്ന് ഹോണടിക്കുന്ന ശബ്ദം കേട്ട് അവളെന്നെ നോക്കിയിട്ട്: “ആദി ഞാൻ പോവാണേ വൈന്നേരം വിളിക്കാട്ടോ” ന്ന് പറഞ്ഞ് ഹാൻഡ് ബാഗെടുത്ത് തോളത്തിട്ടിട്ട് എന്നെ നോക്കി നല്ലൊരു പുഞ്ചിരിയും തന്നിട്ട് അവൾ വേഗത്തിൽ ബസിനടുത്തേയ്ക്കോടി.

അനു ബസ്സിൽ കയറി എന്നെ നോക്കി ടാറ്റ തന്നത് കണ്ട ശേഷമാണ് ഞാൻ ബൈക്കുമായി കോളെജിലേയ്ക്ക് നീങ്ങിയത്. കോളെജിൽ നേരത്തെയെത്തിയ ഞാൻ ഗ്രൗണ്ടിൽ പോയിരുന്നിട്ട് ഫോണെടുത്ത് ചുമ്മാ ഓരോന്ന് നോക്കി കൊണ്ടിരിക്കുന്നതിനിടെ വാട്ട്സ് അപ്പിൽ അനു ‘ഹായ്’ പറഞ്ഞ് മെസ്സേജ് അയച്ചിരിക്കുന്നു. ഞാനത് ഓപ്പൺ ചെയ്തിട്ട് അവൾക്ക് തിരിച്ചൊരു ‘ഹായ്’ അയച്ചു. അതോടെ അവൾ എനിക്ക് തിരിചയച്ച മെസ്സേജ് ഇതായിരുന്നു. ” രാവിലെ ആദീനോട് ശരിക്കുമൊന്ന് മിണ്ടാൻ തന്നെ നേരം കിട്ടിയില്ലാ സോറീ” പറഞ്ഞാണ് അവളുടെ മെസ്സേജ്. ഞാനതിന് അവൾക്ക് മറുപടി കൊടുത്തത് “അതെന്നും സാരമില്ല അനു. ഞാനിപ്പോ കോളെജിൽ എത്തി ഇവിടെ ഞാൻ ഒറ്റക്ക് ഇരുന്ന് ബോറഡിച്ചോണ്ടിരിക്കുകയാ എന്തേലുമൊക്കെ ചുമ്മാ പറയ് അനൂ”ന്ന് പറഞ്ഞ് ഞാനവൾക്ക് റിപ്ലെ അയച്ചതോടെ പെണ്ണ് എന്നോട് ഓരോന്നു പറഞ്ഞ് കിന്നാരം തുടങ്ങിയിട്ട് അവൾ ഓഫീസിന്റ അവിടെ എത്തുന്ന വരെ എന്നോടവൾ ചാറ്റ് ചെയ്തു. അനുവുമായുള്ള ചാറ്റിംഗ് കഴിഞ്ഞപ്പോൾ സമയം 9.30 കഴിഞ്ഞിരുന്നു. അപ്പോഴെയ്ക്കും നമ്മുടെ പരിചയക്കാര് പിള്ളേര് കോളെജിൽ എത്തി തുടങ്ങിയിരുന്നു. അവരോട് മിണ്ടിയും പറഞ്ഞ് ഇരുന്ന് ക്ലാസ്സ് തുടങ്ങാനുള്ള ബെല്ലടിച്ചപ്പോൾ ഞാൻ ക്ലാസ്സിലേയ്ക്ക് പോയി. അവിടെ ഞാനിരിക്കാറുള്ള പുറകിലെ ബെഞ്ചിൽ നിയാസും അമൃതും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ എനിക്കിരിക്കാനായി ഒതുങ്ങിയിരുന്നു. ക്ലാസ്സിനിടെ ഞാനവരോട് അവളെ കൊണ്ടാന്നാക്കിയ കാര്യവും വൈകിട്ട് അവളോടൊപ്പമാണ് തിരിച്ച് വീട്ടിലേയ്ക്ക് പോകുമെന്ന കാര്യവും ഞാനവരോട് പറഞ്ഞു. ഒരു സാധാരണ ദിവസം പോലെ അന്നത്തെ കോളെജിലെ ദിനവും കടന്നു പോയി. വൈകുന്നേരം അനു ആലുവ എത്താറായപ്പോൾ എന്നെ വിളിച്ചതനുസരിച്ച് ഞാൻ അവളെയും കാത്ത് സിറ്റി സെന്ററിലെ പാർക്കിംഗിൽ കാത്തിരുന്നു. ബസ്സിൽ നിന്നിറങ്ങി പാർക്കിംഗ് ഏരിയയിൽ അവളെ കാത്ത് ഞാൻ ബൈക്കിൽ അവളുടെ സ്ക്കൂട്ടറിന്റെ അടുത്ത് നിൽക്കുന്നത് കണ്ടതോടെ പെണ്ണിന്റെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു. എന്റെ അടുത്തേക്ക് വന്ന അവൾ എന്നെ നോക്കി ചിരിച്ചിട്ട് സ്കൂട്ടർ എടുത്ത് എന്റെയൊപ്പം വീട്ടിലേയ്ക്ക് മടങ്ങി. അനുവിന് കൂട്ടായി രാവിലെ ആലുവയിലേയ്ക്ക് പോകുന്നതും ഓഫീസിൽ നിന്ന് അവൾ തിരിച്ചു വരുമ്പോൾ അവളോടൊപ്പം മടങ്ങുന്നതും എന്റെയൊരു ദിനചര്യയായി മാറി. ഇതിനിടെ അനു ഷോപ്പിംഗിന് പോകുമ്പോൾ എന്നെയും കൂട്ട് വിളിച്ച് പോകാൻ തുടങ്ങി. അനുവിന്റെ വീട്ടിൽ എനിക്ക് നല്ല സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് എന്നോടൊപ്പം അവളെ പറഞ്ഞ് വിടുന്നതിൽ അങ്കിളിനോ ആന്റിയ്ക്കോ യാതൊരു വിധത്തിലുള്ള എതിർപ്പും ഉണ്ടായിരുന്നില്ല. ഒരിക്കൽ ലുലുമാളിൽ ഞങ്ങൾ ഒരുമിച്ച് പോയപ്പോഴാണ് അനുവിന്റെ ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഫ്രണ്ട്സായ കൃഷ്ണയേയും, സൗമ്യയേയും എനിക്ക് പരിചയപ്പെടുത്തി തന്നത്. എന്നെ അവളുടെ ബെസ്റ്റ് ഫ്രണ്ടാണെന്നാണ് അവൾ അവർക്ക് പരിചയപ്പെടുത്തി കൊടുത്തത്. അങ്ങിനെ ഞങ്ങൾ ശരിക്കും അടുത്തു. പക്ഷേ എന്റെയുള്ളിലെ പ്രണയം മാത്രം ഞാനവളോട് തുറന്നു പറഞ്ഞില്ല. എന്തോ അതിനുള്ള ധൈര്യം

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *