കൊണ്ട് പറഞ്ഞു. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ കണ്ട പെട്രോൾ പമ്പിൽ നിയാസ് വണ്ടി നിറുത്തി. അവിടെ നിന്ന് ഫുൾ ടാങ്ക് ഡീസൽ അടിച്ചിട്ട് ഞാൻ എന്റെ ഡെബിറ്റ് കാർഡ് വച്ച് പേ ചെയ്തു. അവിടെ നിന്ന് വണ്ടിയുടെ ഡ്രൈവർ ഞാനായിരുന്നു. ഇപ്പോ സമയം അതി രാവിലെ 4 കഴിഞ്ഞിട്ടുണ്ട്. നിയാസും അമൃതും നല്ല ഉറക്കം തന്നെയാ. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പജീറോയെ പായിച്ച് വിട്ടു. അങ്ങനെ എന്റെ വീടിനു മുന്നിലെത്തിയപ്പോൾ ഞാൻ അവരെ രണ്ടിനേം കുലുക്കി എണീപ്പിച്ചിട്ട് നിയാസിന്റെ പോക്കറ്റിൽ ഒരു രണ്ടായിരം രൂപ വച്ച് കൊടുത്തിട്ട് പറഞ്ഞു. “ഡാ വണ്ടി കൊടുക്കുമ്പോ നീ അത് വാട്ടർ സെർവ്വീസും ഇന്റീരിയർ ക്ലീൻ ഒക്കെ ചെയ്തിട്ട് തിരിച്ച് കൊടുത്താ മതി. അതിനാ ഞാനീ പൈസ തന്നെ. പിന്നെ നമ്മുക്കിനി നാളെ കാണാം കോളെജിൽ വച്ച്. ഞാനൊന്ന് പോയി കിടന്ന് ഉറങ്ങട്ടെ” ഞാൻ കോട്ട് വായ ഇട്ടിട്ട് അവരോട് രണ്ട് പേരോടുമായി പറഞ്ഞു. “ശരി ഡാ മച്ചാനെ ഗുഡ് മോർണിംഗ്. അപ്പോ നാളെ കാണാംന്ന്” പറഞ്ഞിട്ട് നിയാസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് വണ്ടി സ്റ്റാർട്ടാക്കി വണ്ടിയുമായി പോയി. ഞാൻ കൈയ്യിലുണ്ടായിരുന്ന വീടിന്റെ സ്പെയർ കീ വച്ച് ഡോർ തുറന്ന് അകത്ത് കയറിയിട്ട് മുകളിലുള്ള എന്റെ റൂമിലേയ്ക്ക് സ്റ്റെയർ വഴി കയറി എന്റെ കട്ടിലിൽ ചാടി കേറി കിടന്ന് ഒറ്റയുറക്കം. പിന്നെ ഉച്ചയായപ്പോൾ അമ്മ എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് പറയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. “എഴുന്നേറ്റെടാ ആദി നീ എന്ത് തോന്നിവാസിയാടാ. ഇന്നലെ വരാംന്ന് എന്നോട് പറഞ്ഞിട്ട് നീ എപ്പോഴാ വന്ന് കിടന്നെ? അച്ഛൻ, നീ പറയാതെ ടൂറിന് പോയതിന് നിന്നെ രാവിലെ തല്ലാൻ വരാൻ നിന്നതാ ഞാനും അഞ്ജൂ തടഞ്ഞോണ്ടാ ഇങ്ങോട്ടെയ്ക്ക് വരാഞ്ഞത്” അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തെറിച്ചു കൊണ്ട് ചാടിയേഴ്ന്നേറ്റിരുന്നിട്ട് അമ്മയോട് ചോദിച്ചു: “അച്ഛൻ പോയോ അമ്മാ?” “ഉം അച്ഛൻ കമ്പനീലോട്ട് പോയി നിന്നോട് ഒന്ന് കമ്പനീലോട്ട് വേഗം ചെല്ലാൻ പറഞ്ഞു.” അമ്മ എന്റെ റൂമിൽ നിന്ന് പോകുന്നതിനിടെ പറഞ്ഞു. അമ്മ പറഞ്ഞത് കേട്ട് ഞാൻ നിമിഷ നേരം കൊണ്ട് കുളിയും പല്ലു തേപ്പു മൊക്കെ തീർത്തിട്ട് വേഗം റെഡിയായി താഴേക്ക് ചെന്നു. അമ്മ ഡൈനിംഗ് ടേബിളിൽ വിളമ്പി വച്ച ചോറ് വേഗത്തിൽ കഴിച്ചിട്ട് ഞാൻ അമ്മയോട് യാത്ര പറഞ്ഞ് കാർ പോർച്ചിലേക്കിറങ്ങി. അപ്പോഴാണ് അന്ന് ബൈക്ക് സിറ്റി സെന്ററിന്റെ അവിടെ പാർക്ക് ചെയ്തിട്ട് തിരിച്ചു എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. ബൈക്ക് ആരെയെങ്കിലും വിട്ട് എടുപ്പിക്കാം, ഇപ്പോ അച്ഛൻ പറഞ്ഞിട്ട് വേഗം കമ്പനിയിലേക്ക് ചെന്നില്ലെങ്കിൽ അതിന്റെ കൂടെ ടൂറിന് പറയാതെ പോയതിന്റെ ചീത്ത
കൂടി കേൾക്കേണ്ടി വരുമെന്ന പേടിയിൽ ഞാൻ എന്റെ സാൻട്രോ കാറുമെടുത്ത് വേഗം കമ്പനിയിലേക്ക് പോയി. കമ്പനിയിലെ ഓഫീസിലേയ്ക്ക് കയറി ചെന്നപ്പോൾ അവിടെയുണ്ടായിരുന്ന സ്റ്റാഫുകളെല്ലാം എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ഗുഡ് ആഫ്റ്റർ നൂൺ പറഞ്ഞു. ഞാൻ അവരെയും തിരിച്ച് വിഷ് ചെയ്തു. കമ്പനിയിലെ മെയിൽ അക്കൗണ്ടന്റായ ജിൻഷോ ചേട്ടനെ കണ്ടതോടെ ഞാൻ പുള്ളിയുമായി കുറച്ച് നേരം സംസാരിച്ചിട്ട് വേഗം അച്ഛന്റ ക്യാബിനിലേയ്ക്ക് കയറി. എന്നെ കണ്ടതോടെ അച്ഛന്റ മുഖമാകെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു. അച്ഛൻ എന്നോട് ചെയറിൽ
ഇരിക്കാൻ പറഞ്ഞിട്ട് പറഞ്ഞ് തുടങ്ങി. “ആദി നീ എവിടേയായിരുന്നെ ഡാ ഈ രണ്ടു ദിവസം? നിനക്ക് ടൂറ് പോകണമെങ്കിൽ പോയ്ക്കോ പക്ഷേ അത് വീട്ടിലൊന്ന് പറഞ്ഞിട്ട് വേണം പോകാനെന്ന്” പറഞ്ഞെന്നെ കുറച്ച് നേരം ഉപദേശിച്ചു. ഞാനതൊക്കെ ഒരു പാവത്താനെ പോലെ കേട്ടിരുന്നിട്ട് ഇനി ഇതുപോലെ പറയാതെ പോകില്ലാന്ന് പറഞ്ഞതോടെ അച്ഛന്റെ മുഖം ശരിക്കും തെളിഞ്ഞു. അച്ഛനെന്നെ വിളിപ്പിച്ച കാര്യം പറഞ്ഞു. “കമ്പനിയിലെ ഓഡിറ്റ് റിപ്പോർട്ട് റെഡിയായിട്ട്ണ്ട് നീ അതിൽ സൈൻ ചെയ്യണം. പിന്നെ ഇന്ന് ഉച്ച കഴിഞ്ഞ് നമ്മുടെ പ്ലാന്റിൽ ഇൻസ്പെക്ഷന് ആള് വരുമ്പോ നീ ഇവിടെ കാണണം. ഞാനൊന്ന് കോട്ടയം വരെ പോവ്വാ. ഡിറ്റെയ്ൽസെല്ലാം നസീർ പറഞ്ഞ് തരും. എന്നാ ഞാൻ ഇറങ്ങട്ടേടാ” അച്ഛനെന്റ തോളിൽ കൈ വച്ച് പറഞ്ഞിട്ട് ചിരിച്ച മുഖത്തോടു കൂടി എന്നോട് യാത്ര പറഞ്ഞ് ക്യാബിനിൽ നിന്നിറങ്ങി പോയി. എന്റെ അച്ഛനിങ്ങനെയാണ് കാര്യം ഞങ്ങൾ തമ്മിൽ വീട്ടിൽ സംസാരം കുറവാണെങ്കിലും എന്നെ ഇതുവരെ അച്ഛൻ തല്ലിയതായോ ശകാരിച്ചതായോ എന്റെ ഓർമ്മയിൽ പോലും ഇല്ലാ അത്രയ്ക്ക് പാവാ എന്റെ അച്ഛൻ. ഞാൻ പറയാത ടൂറിന് പോയെന്ന് പറഞ്ഞ് അമ്മയോട് അച്ഛനതിന് ദേഷ്യപ്പെട്ടെങ്കിലും ഞാൻ ചെന്ന് ഇനി മേലിൽ പറയാതെ പോകില്ലാന്ന് വാക്ക് കൊടുത്തതോടെ അച്ഛന്റ ദേഷ്യമെല്ലാം എങ്ങോ പോയി. അച്ഛൻ പോയതോടെ ക്യാബിനിലെ അച്ഛനിരിക്കുന്ന എം ഡിയുടെ ചെയറിൽ ഞാൻ കേറി ഞെളിഞ്ഞിരുന്നിട്ട് സ്വയം വല്യ ആളാണെന്ന ഭാവത്തിൽ ഇരിക്കുമ്പോൾ അതാ വരുന്ന നേരത്തെ അച്ഛൻ പറഞ്ഞ നസീർ. ഞാൻ പുള്ളിയെ നസീറിക്കാന്ന് ആണ് വിളിക്കാറ് കക്ഷി ഞങ്ങളുടെ കമ്പനിയിലെ മാനേജറാണ്. പുള്ളിയാണ് അച്ഛൻ കഴിഞ്ഞാൽ പിന്നെ എല്ലാ കാര്യങ്ങളും നോക്കുന്നത്. എന്നെ കണ്ടതോടെ നസീറിക്ക ചിരിച്ചു കൊണ്ട് കേറി വന്ന് സീറ്റിൽ ഇരുന്നിട്ട് പറഞ്ഞു. “ഡാ ആദി നിന്നെ ഈ വഴി കണ്ടിട്ട് കുറച്ചായല്ലോ എന്തൊക്കെയുണ്ടെടാ വിശേഷം?” “കുഴപ്പൂല്ല ഇക്ക അങ്ങനെ പോകുന്നു ” ഞാൻ പുള്ളിയ്ക്ക് ചിരിച്ചു കൊണ്ട് മറുപടി നൽകി. നസീറിക്ക എന്റെ നേരെ പുള്ളി കൊണ്ട് വന്ന ഓഡിറ്റ് റിപോർട്ട് നീക്കി വച്ചിട്ട് കുറേ സ്ഥലത്ത് ഒപ്പിടാൻ പറഞ്ഞു. ഞാനവിടെയെല്ലാം ഒപ്പിടുന്നതിനിടെ പുള്ളിയുടെ വീട്ട് വിശേഷങ്ങളെല്ലാം തിരക്കി പുള്ളി അതിനെല്ലാം ചിരിച്ചു കൊണ്ട് മറുപടി നൽകി. എന്റെ ഒപ്പിടൽ പരിപാടി കഴിഞ്ഞതോടെ ഇൻസ്പെക്ഷന് ആളു വരുമ്പോ വിളിക്കാമെന്ന് പറഞ്ഞ് നസീറിക്കാ പുള്ളിയുടെ ക്യാബിനിലേയ്ക്ക് പോയി. ഇൻസ്പെക്ഷന് ആള് വന്നപ്പോ നസീറിക്കാ എന്നെ വിളിച്ചു അതോടെ ഞാൻ പുള്ളിയുടെ കൂടെ പ്ലാന്റിലേയ്ക്ക് പോയി. ഞാൻ ചെല്ലുമ്പോൾ അവിടെ ഇൻസ്പെക്ഷൻ ചെയ്യാൻ വന്നിരിക്കുന്ന ഓഫീസേഴ്സ് എത്തിയിരുന്നു. അവർക്കെല്ലാം നസീറിക്കാ ഷെയ്ക്ക് ഹാൻഡ് കൊടുത്തിട്ട് എന്നെ അവർക്ക്
