“ദേ അല്ലേൽ തന്നെ മനുഷ്യനിന്ന് ആകെ പ്രാന്ത് പിടിച്ചാ നടക്കണെ അതിനിടയ്ക്കാ നിങ്ങടെ രണ്ടിന്റേം കുത്തി കഴപ്പ്. മര്യാദയ്ക്ക് നിറുത്തിക്കോ മൈരുകളെ അല്ലേൽ ഞാൻ വണ്ടീന്ന് ഇറുങ്ങി പോവ്വുംന്ന്” പറഞ്ഞ് ഡോർ തുറക്കാൻ നോക്കീതോടെ നിയാസ്
അമൃതിനെ വിട്ട് ചാടി കയറി എന്റെ കൈയ്യിൽ പിടുത്തമിട്ടിട്ട് പറഞ്ഞു. “മച്ചാനേ പിണങ്ങല്ലേ ഡാ. ഇനി ഞങ്ങള് മര്യാദയ്ക്കിരുന്നോളാം അല്ലേ ഡാ അമൃതു” അവൻ മുന്നിലിരിക്കുന്ന അമൃതിനെ നോക്കി പറഞ്ഞതോടെ അവനും എന്റെ കൈയ്യിൽ പിടുത്തമിട്ട് കൊണ്ട് “ഇനി പ്രശ്നമുണ്ടാക്കാതെ അടങ്ങിയിരുന്നോളാമെന്ന് പറഞ്ഞ് കൊണ്ട് എന്നോട് വണ്ടിയെടുക്കാൻ” പറഞ്ഞു. രണ്ടു പേരും അടങ്ങിയിരുന്നതോടെ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോണിൽ നല്ല തട്ട് പൊളിപ്പൻ ഡി.ജെ സോംഗ് സെലക്ട് ചെയ്ത് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. കുറേ നേരം കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ കാർ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ പായിച്ചു വിട്ടു. കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിന്റെ താളത്തിൽ എല്ലാരും അങ്ങനെ ലയിച്ചിരുന്നു. കോതമംഗലം എത്തിയപ്പോൾ ഇനി എതെങ്കിലും ഹോട്ടലിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്ന് നിയാസ് പറഞ്ഞതോടെ ഞാൻ അവിടെ കണ്ട ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തി. അപ്പോൾ സമയം നാല് മണി കഴിഞ്ഞിരുന്നു. ചായ കുടി കഴിഞ്ഞിറങ്ങിയ ശേഷം യാത്ര തുടങ്ങിയ ഞങ്ങൾ പിന്നെ നല്ല ട്രിപ്പ് മൂഡിലായിരുന്നു. വണ്ടിയിൽ നല്ല തട്ട് പൊളിപ്പൻ ഡി ജെ പാട്ടുകളിട്ട് പരസ്പ്പരം കളിയാക്കിയും ഓരോരോ സംസാരങ്ങളുമായി കാറിൽ എല്ലാവരും നല്ല ഉഷാറായിരുന്നു. അനൂനെ പ്രപ്പോസ് ചെയ്ത് അവളെന്നെ അവഗണിച്ചതിന്റെ വിഷമമെല്ലാം ഞാനാ ട്രിപ്പിംഗ് മൂഡിൽ പതിയെ മറന്നു തുടങ്ങി. അതിനെ പറ്റി പിന്നെ അവൻമാരെന്നോട് ചോദിക്കാഞ്ഞതും ഒരു തരത്തിൽ എനിക്കൊരാശ്വാസമായി. മൂവാറ്റുപുഴ കഴിഞ്ഞതോടെ റോഡെല്ലാം ഹെയർപിൻ ബെൻഡുകളും കുത്തനെയുള്ള കയറ്റങ്ങളുമൊക്കെ വന്ന് തുടങ്ങി. അതെല്ലാം ഒരു തികഞ്ഞ അഭ്യാസിയെ പോലെ ഞാൻ സ്റ്റിയറിംഗ് കൊണ്ട് വീശിയെടുത്തു. വളവുകളിൽ സീറ്റിലിരുന്ന് ആടിയുലഞ്ഞിരുന്ന നിയാസും അമൃതും ” ഒന്ന് പതിയെ വീശിയെടുക്ക് മൈരേ ബാക്കിയുള്ളോരിപ്പോ ഒരു പരുവമാകാറായീന്ന്” പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. “വേണേൽ മര്യാദയ്ക്ക് സീറ്റ് ബെൽറ്റിട്ടിരിക്കാൻ” പറഞ്ഞ് ഞാൻ വീണ്ടും ഡ്രൈവിംഗിൽ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ അമൃതും നിയാസും സീറ്റ് ബെൽറ്റ് വലിച്ചിട്ട് കാറിലെ ഹാൻഡ് റസ്റ്റിൽ അള്ളി പിടിച്ചിരിക്കാൻ തുടങ്ങി. സമയം സന്ധ്യയായതോടെ ഞാൻ കാറിന്റെ ഹെഡ് ലൈറ്റും മുകളിലും മുന്നിലുമൊക്കെ ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളെല്ലാം ഓണാക്കി. ചെറിയ രീതിയിൽ കോഡ മഞ്ഞ് ഇറങ്ങി തുടങ്ങീട്ടുണ്ട് അതിനാൽ റോഡിലെ കാഴ്ചകളെല്ലാം അൽപ്പം മങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഹെഡ് ലൈറ്റുകളിൽ നിന്നുള്ള കുത്തിയടിക്കുന്ന പ്രകാശം മൂലം റോഡിലെ കാഴ്ചകളെല്ലാം ഞങ്ങൾക്ക് സുഗമമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നു. വണ്ടിയിലെ ഗ്ലാസ് താഴ്ന്ന് കിടന്നതിനാൽ കാറ്റടിച്ച് തണുപ്പ് കേറി തുടങ്ങിയതോടെ ഞങ്ങൾ ഗ്ലാസ്സ് ഉയർത്തിയിട്ടാണ് പിന്നെ യാത്ര ചെയ്തത്. നിയാസിന്റെ കസിന്റെ ഈ ‘റെഡ് ബീസ്റ്റ്’ ശരിക്കുമൊരു ഓഫ് റോഡറാണ് ആ വിധത്തിലാണ് അതിന്റെ ലൈറ്റുകളും, വീലുകളും ടയറുകളും
സസ്പ്പെൻഷനുമെല്ലാം നിയാസിന്റെ കസിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഹൈ റേഞ്ച് ഏരിയയിൽ സാധാരണ വണ്ടിയിലാണ് ഞങ്ങൾ പോയിരുന്നതെങ്കിൽ ഈ നേരം കൊണ്ട് ഒരു പരുവമായേനെ. ഈ വണ്ടിയിലായത് കൊണ്ട് ഞങ്ങൾക്കാവിധത്തിലുള്ള ക്ഷീണം ഒന്നും തന്നെ തോന്നിയില്ല. അങ്ങനെ ഒരു 7.30 ആയപ്പോൾ ഞങ്ങൾ കട്ടപ്പന ടൗണിലെത്തി. അത്യാവശ്യം നല്ല രീതിയിലുള്ള തിരക്ക് റോഡിലുണ്ടായിരുന്നു. നാളെ ഞായറാഴ്ച ആണല്ലോ. വെക്കേഷൻ ആഘോഷിക്കാൻ എത്തിയ ഫാമിലീസും പിള്ളേർ സെറ്റുമെല്ലാം വന്നിരിക്കുന്ന വണ്ടികളുടെ നീണ്ട നിര തന്നെയാണ് റോഡിൽ. റോഡിലെ തിരക്ക് കണ്ടതോടെ ഞാൻ അവരോട് രണ്ടു പേരോടുമായി പറഞ്ഞു. “മൂന്നാറ് വഴി പോകാന്ന് പറഞ്ഞപ്പോ സ്റ്റേ ചെയ്യണ കാര്യം മാത്രം ആലോചിച്ചില്ലാ നമ്മൾ ഇനി റിസോർട്ട്കളിലേയ്ക്ക് റൂമും അന്വേഷിച്ച് ചെന്നിട്ടൊന്നും ഒരു കാര്യോമില്ല ദേ തിരക്കു കണ്ടില്ലേ?” “അതോർത്ത് ടെൻഷനാവണ്ട മാൻ റൂമൊക്കെ നമ്മള് നേരത്തെ വിളിച്ച് പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്” പിറകിലെ സീറ്റിലിരുന്ന നിയാസ് ഫോണിൽ നിന്ന് മുഖമുയർത്താതെ പറഞ്ഞു. “അതെപ്പോ?” ഞാൻ അത്ഭുതത്തോടെ ചോദിച്ചു. നീ ആലുവക്ക് വരുന്നതിന് മുൻപേ ഞാൻ വിനോദേട്ടന് വിളിച്ച് പറഞ്ഞു. പുളളീടെ മുതലാളീടെ ഒരു റിസോർട്ട് മൂന്നാറിലുണ്ട് ‘ഗ്രീൻ ഹെവൻ’ അവിടെയ്ക്ക് പുള്ളി വിളിച്ച് പറഞ്ഞിട്ടുണ്ട്. ” നിയാസെ നീ സൂപ്പറാ ഡാ” ഞാൻ പിറകിലേക്ക് തിരിഞ്ഞ് അവന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു. ഡ്രൈവിംഗിനിടയിൽ കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തു. മ്യൂസിക്ക് സിസ്റ്റത്തിലെ ഡിസ്പ്ലേയിലേയ്ക്ക് നോക്കിയപ്പോൾ അമ്മയാണ് വിളിക്കുന്നത്. ഞാൻ സ്റ്റിംയറിംഗിലെ ബട്ടണ്ണിലമർത്തി കോൾ എടുത്ത പാടേ അമ്മ: നീ ഇതെവിടെയാ ആദി? അനൂനോട് ചോദിച്ചപ്പോ അവളെ വീട്ടിലാക്കി കൊടുത്തിട്ട് നീ എവിടേക്കോ അത്യാവശ്യമായിട്ട് പോയീന്നാണല്ലോ പറഞ്ഞെ? [അമ്മ പറഞ്ഞത് കേട്ട് എനിക്ക് സമാധാനമായി അവളെ വീട്ടിലാക്കിയിട്ട് ഞാൻ പോയെന്നാണല്ലോ അവൾ പറഞ്ഞത് ] “അമ്മ, അത് ഞാൻ നിയാസിന്റെയും അമൃതിന്റേം കൂടെ ഒന്ന് കറങ്ങാനാറിങ്ങീതാ ഞങ്ങള് തിങ്കളാഴ്ച തിരിച്ച് വരാം” അമ്മ: എന്താടാ പെട്ടെന്നൊരു ടൂറ്? തിങ്കളാഴ്ച തിരിച്ച് വരാൻ പാകത്തിലെങ്ങോട്ടേയ്ക്കാ നിങ്ങള് പോണെ? “മൂന്നാറ് വഴി പോയി ഊട്ടിയിലൊക്കെ ഒന്ന് കണ്ട് പോരാനാ പ്ലാൻ ചെയ്തിരിക്കുന്നെ” അമ്മ: നിങ്ങളെങ്ങനെയാ പോയത് ബൈക്കിലാണോ കാറിലാണോ? ” നിയാസിന്റെ കസിന്റെ കാറിനാ പോകുന്നത് അമ്മാ. അച്ഛൻ ചോദിച്ചാ ഒന്ന് പറഞ്ഞേക്കണെ അമ്മാ” അമ്മ: അച്ഛൻ വന്നിട്ടില്ലെ ഡാ ഇന്ന് വരാനല്പം വൈകുമെന്നാ പറഞ്ഞെ. അച്ഛനോട് ഞാൻ പറഞ്ഞോളാം.
