ഒളിച്ചോട്ടം – 3 18അടിപൊളി  

കൊണ്ടിരിക്കുന്നതിനിടെ അമ്മ എനിക്കായി ചായ കൊണ്ട് വച്ചിട്ട് ചോദിച്ചു: “നീയിന്ന് ക്ലാസ്സിൽ കയറില്ലേ ആദി? അച്ഛന്റ ഫോണിലേയ്ക്ക് നീ അബ്സെന്റായിരുന്നൂന്ന് പറഞ്ഞ് മെസ്സേജ് വന്നെന്ന് പറഞ്ഞല്ലോ അച്ഛൻ” അമ്മ ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. ഇന്ന് രാവിലെയുണ്ടായ സംഭവങ്ങളൊന്നും തുറന്ന് പറയാൻ പറ്റാത്തത് കൊണ്ട് ഞാൻ അമ്മയോടൊരു കള്ളം പറഞ്ഞു: “ഓ അതാണോ കാര്യം, ഞങ്ങളുടെ ക്ലാസ്സിലെ ബോയ്സെല്ലാം കൂടി ആർട്ട്സ് ഡേയ്ക്ക് ഡാൻസ് ചെയ്യുന്നുണ്ട്. അതിന്റെ ഡ്രസ്സ് സെലക്ട് ചെയ്യാൻ പോയത് ഞാനാ അമ്മാ, തിരിച്ചെത്തീപ്പോ ഉച്ചയായി അതാ അബ്സന്റ് മെസ്സേജ് വന്നേ” ” ഇന്നുച്ഛയ്ക്ക് അച്ഛൻ കമ്പനിയിലായിരുന്നപ്പോഴാ നീ അബ്സെന്റാണെന്ന് പറഞ്ഞ് കോളേജീന്നുള്ള മെസ്സേജ് കിട്ടീന്നും പറഞ്ഞെന്നെ വിളിച്ചത്. ഞാനപ്പോ തന്നെ അച്ഛനോട് പറഞ്ഞു നീ ക്ലാസ്സിൽ പോണില്ലെങ്കി ആദ്യമേ എന്നോട് പറയുമായിരുന്നെന്ന്. അത് കേട്ടപ്പോഴാ അച്ഛനൊന്ന് സമാധാനമായേ” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. കുറച്ച് നേരം അമ്മയോട് ഓരോന്നൊക്കെ സംസാരിച്ചിരുന്നിട്ട് ഞങ്ങളുടെ ക്ലബിന്റെ ഗ്രൗണ്ടിലേയ്ക്ക് ഞാൻ ബൈക്കുമെടുത്ത് നീങ്ങി. വൈകുന്നേരങ്ങളിൽ ഞാൻ മിക്കപോഴും ഗ്രൗണ്ടിലേയ്ക്ക് പോകാറുണ്ട്. ഗ്രൗണ്ടിൽ ആ സമയം ക്രിക്കറ്റ് കളി നടക്കുന്നുണ്ടാകും. ഞാനും അവരോടൊപ്പം കളിക്കാനായി കൂടും. നമ്മുക്ക് പിന്നെ ഇഷ്ടം ബാറ്റിംഗും ഫീൽഡിംഗും ആയത് കൊണ്ട് അത് വിട്ടൊരു കളിക്ക് നിൽക്കാറുമില്ല. ഗ്രൗണ്ടിലേയ്ക്ക് പോകുന്ന പോക്കിൽ എന്റെ സുന്ദരി കുട്ടി പുറത്തെങ്ങാനും നിൽക്കുന്നുണ്ടോന്ന് അവളുടെ വീട്ടിലേയ്ക്കൊന്ന് പാളി നോക്കി പക്ഷേ അവളാ സമയം പുറത്തുണ്ടായിരുന്നില്ല. ഗ്രൗണ്ടിൽ എത്തിയപ്പോൾ അവിടെ നിയാസും അമൃതും ബൈക്കിലിരുന്ന് കൊണ്ട് കളി കാണുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർ വന്നെന്റ ബൈക്കിനടുത്തേക്ക് വന്നിട്ട്: “മോനെ ഇന്ന് അനുവിനെ കൊണ്ടാക്കാൻ പോയ വിശേഷങൾ പറ” അമൃത് എന്റെ തോളിൽ പിച്ചി കൊണ്ട് ചോദിച്ചു. “എന്റെളിയാ അത് കുറേയുണ്ട് പറയാൻ” ഞാൻ അവനോട് ചിരിച്ചു കൊണ്ട് പറഞ്ഞു. “നീയത് മെഗാ സീരിയല് പോലെ പറയണ്ടാ ചുരുക്കി പറഞ്ഞാ മതി” നിയാസെന്റ തോളിൽ അടിച്ചു കൊണ്ടാണിത് പറഞ്ഞത്. ഗ്രൗണ്ടിൽ ആ സമയമുണ്ടായിരുന്നവരെല്ലാം ക്രിക്കറ്റ് കളി കാണുന്നതിൽ ശ്രദ്ധ കൊടുത്ത് കൊണ്ടിരുന്നതിനാൽ ഞങ്ങളെ ആരും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഗ്രൗണ്ടിന്റെ ഒരു മൂലയിൽ നിൽക്കുന്ന മുള കൂട്ടത്തിന്റെ അടുത്തേയ്ക്കു നടന്നു. അവിടെ മുള കൊണ്ട് തന്നെ ഇരിക്കാനുള്ള ഇരുപ്പിടം ഒക്കെ ഉണ്ട്. ഞാനവിടെ പോയി ഇരുന്നു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊള്ളാം, ക്രിക്കറ്റ് കളി നടക്കുന്ന സ്ഥലത്ത് നിന്ന് അൽപ്പം അകലെയായത് കൊണ്ട് അധികം ശബ്ദവും കേൾക്കില്ല. എന്നോടൊപ്പം നിയാസും അമൃതും വന്നിരുന്നിട്ട് അനുവുമായി ബൈക്കിൽ പോയ വിശേഷങൾ പറയാൻ പറഞ്ഞു.

ഞാൻ അവരോട് ചേർന്നിരുന്നിട്ട് ഓരോന്നായി പറഞ്ഞു തുടങ്ങി. ബൈക്കിൽ പോയപ്പോൾ അനു കരഞ്ഞതും, ഇന്ന് ഓഫീസിൽ പോകുന്നില്ല വീട്ടിലേയ്ക്ക് തിരിച്ചു പോകാന്ന് അവൾ പറഞ്ഞപ്പോൾ ഞാൻ അൽപ്പം അവളോട് ദേഷ്യപ്പെട്ടതും കുറച്ച് നേരം ഞാനവളോട് ഓരോന്നൊക്കെ സംസാരിച്ചിരുന്ന് സമാധാനിപ്പിച്ച് ഒടുവിൽ ഞാൻ ബിനാലെയ്ക്ക് പോകാമെന്ന് പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറയാതെ എന്നോടൊപ്പം വരാൻ സമ്മതിച്ചപ്പോൾ പിള്ളേച്ചനെ വിളിച്ച് വരുന്നുണ്ടെന്ന കാര്യം പറഞ്ഞതും,അങ്ങോട്ടെയ്ക്ക് പുറപ്പെട്ടപ്പോൾ തൊട്ട് മുതലുള്ള കാര്യങ്ങളൊക്കെ ഞാനോരാന്നായി അവരോട് പറഞ്ഞു. ഒടുക്കം തിരിച്ച് പോന്നപ്പോൾ അനുവിന് ഹെൽമറ്റ് വാങ്ങി കൊടുത്തത് വരെയുള്ള കാര്യങ്ങൾ ഞാനവരോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നിയാസ്: ” ഇന്ന് അവള് നിന്റെ കൂടെയുണ്ടായപ്പോഴുള്ള സംസാരവും നിന്നോടുള്ള അവള്ടെ ബിഹേവിയർ ഒക്കെ വച്ച് നോക്കുമ്പോ അവൾക്ക് നിന്നോടെന്തോ ഒരു പ്രത്യേക ഇഷ്ടോണ്ട് അതുറപ്പാ” നിയാസ് തറപ്പിച്ച് പറഞ്ഞു. ” ഇന്ന് രാവിലെ അത്രേം പേരോട് അടിച്ച് നിന്നിട്ടല്ലേ ഒരു പോറലുപോലുമേൽക്കാതെ നീ അവിടന്ന് അവളെ രക്ഷിച്ചേ, ആ ഒരു ഇഷ്ടം നിന്നോട് അവൾക്കെന്തായാലും ഉണ്ടാകും അതുറപ്പാ, നീ ധൈര്യായിട്ട് പറയെടാ അവളോട് ഇഷ്ടാണെന്ന് അവള് നിന്നോട് മറുത്തു പറയില്ലാന്നാ എനിക്ക് തോന്നണെ” അമൃതും നിയാസ് പറഞ്ഞത് പോലെ അനുവിന് എന്നോട് എന്തോ ഇഷ്ടമുണ്ടെന്ന് തന്നെ എന്നോട് പറഞ്ഞു. അവര് രണ്ടാളും അനുവിന് എന്നോടെന്തോ ഇഷ്ടമുണ്ടെന്ന കാര്യം പറഞ്ഞപ്പോഴുണ്ടായ സന്തോഷത്തിൽ ഞാനവരോട് പറഞ്ഞു. “ഇന്നത്തെ ഫുൾ ചിലവ് എന്റെ വക എന്താ വേണ്ടേ നിങ്ങക്ക് രണ്ടാൾക്കും?” ” മച്ചാനേ റീമിൽ പോയി കുഴി മന്തി അടിച്ചാലോ നമ്മുക്ക്” നിയാസ് ചാടിക്കയറി പറഞ്ഞു. അമൃതിനും കുഴി മന്തി തന്നെയാ ഇഷ്ടമെന്ന് പറഞ്ഞത് കൊണ്ട് ഞങ്ങൾ സന്ധ്യയായപ്പോഴെയ്ക്കും അത്താണിയിലുള്ള റീമിലേയ്ക്ക് നിയാസിന്റെ ബുള്ളറ്റിൽ അങ്ങോട്ടെയ്ക്ക് തിരിച്ചു. പോകുന്ന വഴിയ്ക്ക് ബാങ്ക് വിളിച്ചപ്പോ നിയാസ് ഒരു പള്ളിയിൽ പ്രാർത്ഥനയ്ക്കായി കയറി. അവൻ തിരിച്ചു വരുന്ന സമയമത്രയും ഞാനും അമൃതും അവന് വേണ്ടി ബൈക്കിൽ കാത്തിരുന്നു. അവൻ പ്രാർത്ഥന കഴിഞ്ഞു വന്ന ഉടനെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഒരു പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ റീമിലെത്തി. ആലുവയിൽ ഏറ്റവും നല്ല കുഴിമന്തി ഉണ്ടാക്കുന്നതിവിടെയാണ്. അതിന്റെ തിരക്കവിടെ ഞങ്ങൾ എത്തിയപ്പോ ഉണ്ടായിരുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങി. ഇന്നത്തെ ഫുൾ ട്രീറ്റ് എന്റെ വകയായിരുന്നത് കൊണ്ട് ആ തെണ്ടി ഫുഡിന്റെ പൈസ കൊടുത്തത് കൂടാതെ പെട്രോളിന്റെ പൈസയും എന്നെ കൊണ്ടാണ് കൊടുപ്പിച്ചത്. എന്റെ ബൈക്ക് ഗ്രൗണ്ടിലായിരുന്നതിനാൽ എന്നെ ഗ്രൗണ്ടിന്റെ അവിടെ ഇറക്കിയിട്ട് അവർ രണ്ടാളും മടങ്ങി. തിരിച്ച് വീട്ടിലെത്തിയ ഞാൻ ഇന്ന് അനു കൂടെയുണ്ടായപ്പോഴുണ്ടായ സുന്ദര നിമിഷങ്ങളെ കുറിച്ചാലോചിച്ച് കിടന്നെപ്പോഴൊ ഉറങ്ങി. പിറ്റേന്ന് രാവിലെ അനൂന്റെ കൂടെ പോകാനായി ഞാൻ നേരത്തെ ഒരുങ്ങിയിട്ട്

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *