പിടിച്ച് നിർത്തിയും സിംഗിൾ ഫോട്ടോസ് എടുത്തു. അവിടെ നിന്ന് നീങ്ങാൻ തുടങ്ങിയ എന്നെ അവൾ കൈ കാട്ടി അടുത്തേക്ക് വിളിച്ചിട്ട്: ” വാ ആദി നമ്മുക്കൊരു സെൽഫി എടുക്കാംന്ന്” പറഞ്ഞ് അവളെന്നോട് ചേർന്ന് നിന്നിട്ട് എന്റെ തോളിൽ അവളുടെ വലത്തെ കൈ മടക്കി വച്ച് നിന്ന് അവളുടെ
ഫോണിൽ കുറേ പിക്ചേഴ്‌സെടുത്തു. അവളങ്ങനെ അടുത്ത് നിൽക്കുമ്പോ അവളടിച്ചിരിക്കുന്ന പെർഫ്യൂമിന്റെയും വിയർപ്പിന്റെയും കൂടി കലർന്ന ഒരു പ്രത്യേക ഗന്ധം മൂക്കിലേയ്ക്ക് തുളഞ്ഞ് കയറി എന്റെ ശ്വാസഗതി ഉയരാൻ തുടങ്ങി. ഫോട്ടേയെടുത്ത് കഴിഞ്ഞപ്പോ അവളെന്നിൽ നിന്ന് വിട്ട് മാറി നിന്ന് ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കാൻ തുടങ്ങി. അവൾ ഫോണിൽ പിക്ചേഴ്സ് നോക്കി കൊണ്ടിരുന്ന സമയം ഞാനവളുടെ മുഖത്തേയ്ക്ക് മതി മറന്ന് നിന്ന് നോക്കാൻ തുടങ്ങി. അവളുടെ വിടർന്ന കണ്ണുകളും ചുവന്ന ചോര ചുണ്ടും ചെറിയ നീളൻ മൂക്കും നല്ല വെളുത്ത വട്ട മുഖവും ഒക്കെ നോക്കി ഞാനങ്ങനെ നിന്നു. ഞാനവളെ നോക്കി നിൽക്കുന്നത് കണ്ട് അനു ഒന്ന് പുഞ്ചിരിച്ചിട്ട് എന്റെ മുഖത്തേയ്ക്ക് കൈ വീശി നോക്കി എന്നിട്ടും ഞാൻ ചിന്തയിൽ നിന്ന് ഉണരാത്തത് കണ്ട് അവളെന്റ തോളിൽ നന്നായൊന്ന് പിച്ചിയപ്പോഴാണ് ഞാൻ ഞെട്ടി കൊണ്ട് ചിന്തയിൽ നിന്നുണർന്നത്. “ആദി, ഇത്ര നേരം എവിടെയായിരുന്നു വലിയ എന്തോ ആലോചനയിലായിരുന്നൂലോ എന്താ അത്?” അവള് കുലുങ്ങി ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു. “ഏയ്, ഒന്നൂല” ഞാൻ ചുമലു കുലുക്കി കൊണ്ട് പറഞ്ഞു. ” അതൊന്നുമല്ല എന്തോ കാര്യമായിട്ട് ആലോചിച്ചതാ പറയ് ആദി ഞാനും കൂടെ കേൾക്കട്ടെന്നെ” അവള് വന്നെന്റ തോളിൽ കൈ വച്ച് കൊണ്ടാണിത് ചോദിച്ചത്. “ഇന്ന് അനു ഈ ഡ്രസ്സില് കൂടുതല് സുന്ദരിയായിട്ടുണ്ട്” ഞാനവളെ നോക്കി പറഞ്ഞു. അത് കേട്ടതോടെ അനൂന്റെ മുഖം നാണം കൊണ്ട് ചുവന്ന് തുടുത്തു. അവളെന്റ തോളിൽ നിന്നുള്ള കൈ എടുത്തിട്ട് എന്നെ നോക്കി പുഞ്ചിരിച്ചിട്ട്: “താങ്ക്സ് ആദി, നമ്മുക്ക് ഇവിടെ നിന്ന് നീങ്ങിയാലോ” അവളൊരു നാണം കലർന്ന നോട്ടത്തോടെ എന്നോട് പറഞ്ഞു. അനുവിന്റെ നാണം കലർന്ന നോട്ടം എനിക്ക് ഒരു കുളിര് കോരിയ ഫീലാണ് ഉണ്ടാക്കിയത്. ഞാനവൾ പതിയെ നടന്ന് നീങ്ങിയതിനു പിന്നാലെ തന്നെ ചെന്നു. കക്ഷി വേറെ ഇൻസ്റ്റ്ലേഷനുകൾ കാണാനായിട്ട് അവ ഒരുക്കിയിരിക്കുന്ന പഴയ ബിൽഡിംഗ് ലക്ഷ്യമാക്കി നടന്നു. കുറച്ച് നടന്നപ്പോഴാണ് അവൾ ഞാൻ പിറകിലുണ്ടോന്ന് തിരിഞ്ഞ് നോക്കിയത് എന്നെ കണ്ടതോടെ അവൾ ചിരിച്ചിട്ട് എന്റെയൊപ്പം നടക്കാൻ തുടങ്ങി. കുറച്ച് നേരമായിട്ട് ഞങ്ങൾ തമ്മിലൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ സംസാരം മൊത്തം മിഴികൾ കൊണ്ടായിരുന്നു. അങ്ങനെ നടന്ന് ഒരു ഇൻസ്റ്റലേഷൻ കാണാനായി ഞങ്ങളൊരു ഇരുട്ട് നിറഞ്ഞ റൂമിലെത്തി അവിടെ വലിയൊരു പ്രൊജക്ടർ വച്ച് അതിൽ 3D കാഴ്ചകളായി കടലിനടിയിലുള്ള പവിഴ പുറ്റുകളും വലിയ മീനകളെയും ഒക്കെ കാണിക്കുന്നുണ്ടായിരുന്നു. ഞങളത് കാണാനായി അവിട്ടെ ഇട്ടിരുന്ന ഇരുപ്പിടത്തിൽ ഒരുമിച്ചിരുന്നു. കുറേ സമയം ഞങ്ങളൊന്നും മിണ്ടാതെ ഇരുന്ന് ആ കാഴ്ചകൾ കണ്ടു. കുറേ സമയമയായി അവളെന്നോട് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കൊണ്ട് എനിക്കൊരു വീർപ്പ് മുട്ടൽ തോന്നിയപ്പോ അനൂന്റെ കൈയ്യിൽ തോണ്ടി കൊണ്ട് ഞാൻ
ചോദിച്ചു:
” അതേ,… ഇന്ന് രാവിലെ ആ പ്രശ്നത്തിനിടക്ക് വച്ച് കണ്ട അനൂന്റെ കസിനില്ലേ അവനെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നേ?” ഞാൻ ചോദിച്ചത് കേട്ട് അവളുടെ മുഖമൊന്ന് വാടി. അനു പെട്ടെന്ന് എഴുന്നേറ്റിട്ട് “വാ ആദി ഞാൻ പറയാം” ന്ന് പറഞ്ഞ് അവിടെ നിന്ന് നടന്നു അവളുടെ പിറകെയായി ഞാനും. നടന്ന് നീങ്ങിയ ഞങ്ങൾ ബിനാലെ നടക്കുന്ന ‘ ആസ്പിൻ വാളിന്റെ’ പിറകു വശത്ത് കായലിനഭിമുഖമായി പ്രവർത്തിക്കുന്ന ഒരു ഔട്ട് ഡോർ റെസ്റ്റോറന്റിൽ എത്തി. അവിടെയുള്ള പുൽതകിടിയിൽ നിരത്തിയിട്ടിരിക്കുന്ന മേശയും കസേരകളിലൊന്നിൽ പോയി ഇരുന്ന ഞാനും അനുവും കായലിലേക്ക് നോക്കിയിരുന്നു. കുറച്ച് നേരം ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. വെയ്റ്റർ ഓർഡർ ചോദിക്കാൻ വന്നപ്പോഴാണ് ഞങ്ങൾ രണ്ടാളും ചിന്തയിൽ നിന്നുണർന്നത്. രണ്ട് കോഫി മാത്രം മതിയെന്ന് ഓർഡർ പറഞ്ഞ് ഞാൻ അയാളെ മടക്കി അയച്ചു. കോഫി കുടിച്ച് കൊണ്ടിരിക്കുന്നതിനിടെ അനു ഞാൻ ചോദിച്ചതിനുള്ള മറുപടിയായി പറഞ്ഞു തുടങ്ങി. ” രാവിലെയുണ്ടായ പ്രശ്നത്തിനിടക്ക് കണ്ടത് എന്റെ കൊചഛന്റെ മോനാ സംഗീത്, ഇവന്റെ അച്ഛനെ ആദി അറിയും നമ്മുടെ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണൻ.” അനു പറഞ്ഞത് കേട്ട് എനിക്കൊരു ഞെട്ടലാണ് ഉണ്ടാക്കിയത് ഞാനാ അമ്പരപ്പിൽ അവളോട് ചോദിച്ചു. “കൃഷ്ണേട്ടൻ അനൂന്റെ കൊച്ഛനായിരുന്നോ ഈ കാര്യം എനിക്കറിയില്ലായിരുന്നു. പിന്നെ ഈ സംഗീത് കൃഷണേട്ടന്റ മോനാണെന്ന കാര്യം ഞാനിപ്പഴാ അറിയണേ” ” അച്ഛനും കൊചഛനും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങീത് 3 കൊല്ലം മുൻപാ അച്ഛമ്മ മരിച്ച് കഴിഞ്ഞപ്പോ പ്രോപ്പർട്ടീസ് പാർട്ടീഷൻ ചെയ്യണ കാര്യം പറഞ്ഞാ രണ്ടാളും തെറ്റീത്. അന്നുണ്ടായ പ്രശ്നത്തിനിടയ്ക്ക് വച്ച് സംഗീത് അച്ഛനെ കസേരയ്ക്ക് അടിച്ച് വീഴ്ത്തി. അതിൽ പിന്നെ ഞങ്ങൾ കൊച്ഛന്റെ ഫാമിലി ആയിട്ട് അടുപ്പമൊന്നുമില്ല.” അനു നടന്ന കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തിലാണ് എന്നോട് പറഞ്ഞത്. ” അത് ശരി അങ്ങനെയായിരുന്നല്ലേ കാര്യങ്ങളുടെ കിടപ്പ്” ഞാൻ അനു പറഞ്ഞ കാര്യങ്ങൾ കേട്ട് തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “ഈ സംഗീത് പത്താം ക്ലാസ്സ് കഴിഞ്ഞതു മുതലാ ഇങ്ങനെയൊക്കെയായേ അതിനു മുൻപ് നന്നായി പഠിച്ചിരുന്നവനാ, അവന്റെ കൂട്ടുകാരാരൊക്കെയാന്ന് കണ്ടല്ലോ ആദി?” സംഗീതിനോടുള്ള ദേഷ്യം കൊണ്ട് അനു പല്ല് ഞെരിച്ചാണ് എന്നോടിത് പറഞ്ഞത്. മേശയിൽ നീട്ടി വച്ചിരുന്ന അവളുടെ ഇടത്തെ കൈയ്യിൽ ഞാനെന്റ വലം കൈ കൊണ്ട് ചേർത്ത് പിടിച്ചിട്ട്: “കൂൾ ഡൗൺ അനു കുട്ടി ഇനിയവന്റെ കൂട്ടുകാര് അനു കുട്ടീടെ അടുത്തേക്കടുക്കൂല്ല ഈ ബോർഡി ഗാർഡ് ആദിയുള്ളപ്പോ” ഞാനവളോട് പൊട്ടി ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്. ഞാൻ പറഞ്ഞത് കേട്ട് അനു “ശരി ആദി കുട്ടാ” ന്ന് വിളിച്ച് ഞാൻ ചേർത്ത് പിടിച്ചിരുന്ന ഇടത്തെ കൈ പിൻവലിച്ചിട്ട് നാവ് പുറത്തിട്ട് അവളൊരു കുസൃതി നിറഞ്ഞ നോട്ടം എന്നെ നോക്കി. വാച്ചിലേയ്ക്ക് നോക്കിയപ്പോ
