ഒളിച്ചോട്ടം – 3 18അടിപൊളി  

കടിച്ച് കൊണ്ട് അവരോടായി പറഞ്ഞു.

” നിനക്കവളെ ഒരു പാട് ഇഷ്ടമാണെന്ന് പറയ് നീ. വേണമെങ്കിൽ ഇവൻ പറഞ്ഞ പോലെ എന്തേലും നല്ലൊരു ഗിഫ്റ്റും വാങ്ങിച്ച് കൊടുത്തേര്” നിയാസ് എന്നോടായി പറഞ്ഞു. അവരോട് രണ്ടാളോടും ഈ കാര്യത്തെ കുറിച്ച് സംസാരിച്ച് അവരുടെ അഭിപ്രായം കൂടി കേട്ട് കഴിഞ്ഞപ്പോൾ കാര്യങ്ങളെ കുറിച്ച് ഒരു ഏകദേശ ധാരണ എനിക്ക് കിട്ടി. ജിമ്മിൽ ആളുകൾ എത്തി തുടങ്ങിയതോടെ ഞങ്ങൾ ഈ സംസാരം പതിയെ നിർത്തി. എക്സർസൈസിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങനെ എന്നത്തേയും പോലെ ഞങ്ങൾ ജിമ്മിലെ പരിപാടികൾ അവസാനിപ്പിച്ച് വീടുകളിലേയ്ക്ക് മടങ്ങി. പോകുന്നതിന് മുൻപ് അവൻമാരെന്നെ കെട്ടി പിടിച്ച് “ബെസ്റ്റ് ഓഫ് ലക്ക്” പറഞ്ഞിട്ടാണ് പോയത്. തിരിച്ച് വീട്ടിലെത്തിയ ഞാൻ കുളി കഴിഞ്ഞ് ഒരു വെള്ള ഷർട്ടും നീല ജീൻസും എടുത്തണിഞ്ഞ് മുകളിലെ റൂമിൽ നിന്ന് ഭക്ഷണം കഴിക്കാനായി താഴെയുള്ള ഡൈനിംഗ് റൂമിലേയ്ക്ക് പോയി. ഞങ്ങൾ സാധാരണ രാവിലെ കഴിക്കാറുള്ള സമയത്ത് തന്നെയാണ് ഞാൻ അവിടെ പോയിരുന്നത്. എന്റെ കൂടെ അച്ഛനും അമ്മയും അഞ്ജുവും കഴിക്കാനായി ഇരുന്നു. കഴിക്കുന്നതിനിടെ അച്ഛൻ എന്നോട് ചോദിച്ചു: “നീ ഈ രാവിലെ തന്നെ എങ്ങോട്ടേയ്ക്കാ പോകുന്നെ?” “അനു ചേച്ചിടെ കൂടെ ഷോപ്പിംഗിന് പോവാ കൊച്ചിയ്ക്ക്” ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ അച്ഛനോട് പറഞ്ഞു. ” അനു കൂടെ ഉള്ളതല്ലേ നീ കാർ എടുത്ത് പൊക്കോ ഡാ” അനൂനെയും കൊണ്ട് അത്ര ദൂരം ബൈക്കിൽ പോകുന്നതിലെ പേടിയോർത്താണ് അമ്മ എന്നോടിത് പറഞ്ഞത്. “ഏയ് ഞങ്ങള് രണ്ടാളല്ലേ ഉള്ളൂ,… അപ്പോ ബൈക്കിൽ പോണത് തന്നെയാ നല്ലത്” ഞാൻ ബൈക്കിൽ തന്നെയേ പോകുവെന്ന തീരുമാനത്തിലുറച്ച് കൊണ്ട് പറഞ്ഞു. ” പോകുന്നതൊക്കെ കൊള്ളാം രാത്രിയാകുന്നതിനെ മുൻപെ കുടുംബത്ത് തിരിച്ചെത്തിക്കോണം. കൂടെയൊരു പെൺകൊച്ചുള്ളതാ കേട്ടല്ലോ നീ.” അച്ഛൻ ശബ്ദം കനപ്പിച്ച് എന്നോട് പറഞ്ഞു. കഴിഞ്ഞ തവണ അനുവുമായി ലുലു മാളിൽ ഷോപ്പിംഗിന് പോയി തിരിച്ചു വന്നപ്പോ രാത്രിയായിരുന്നു. അതോർത്താണ് അച്ഛൻ ഗൗരവത്തിൽ എന്നോടിത് പറഞ്ഞത്. “ഇല്ലച്ഛാ ഞങ്ങൾ സന്ധ്യയാകുന്നതിന് മുൻപെ തിരിച്ചെത്തിക്കോള്ളാം” ഭക്ഷണം കഴിച്ചെഴുന്നേറ്റ ഞാൻ അച്ഛനെ നോക്കി പറഞ്ഞു. അച്ഛനൊന്നു മൂളി കൊണ്ട് കഴിക്കൽ തുടർന്നു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഉമ്മറത്തേക്ക് പോയ എന്നെ പിറകെ നിന്ന് വിളിച്ച്‌ അഞ്ജു ഓടി എന്റെടുത്തേക്ക് വന്നിട്ട്: “ഏട്ടാ വരുമ്പോ എനിക്ക് ‘ഫെററോ റോഷർ’ ചോക്ലേറ്റ് ഒരു ചെറിയ ബോക്സ് വാങ്ങി തരാമോ അവൾ കൊഞ്ചി കൊണ്ട് എന്നോട് ചോദിച്ചു. അവളെ ഒന്ന് കളിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു. “ചോക്ലേറ്റ് ഒക്കെ കഴിക്കണത് ചെറിയ പിള്ളേരാ നീ ഇപ്പോ വല്യ കുട്ടിയായില്ലേ” “പിന്നെ ചോക്ലേറ്റ് കഴിക്കാനങ്ങനെ പ്രായമൊന്നൂല” അഞ്ജു മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു. അവള് മുഖം വീർപ്പിച്ച് പിടിച്ചിരിക്കുന്നത് കണ്ട് ചിരി വന്ന ഞാൻ അവളുടെ

രണ്ട് കവിളിലും കൈകൾ ചേർത്ത് വലിച്ചിട്ട്: ” വരുമ്പോ ഞാൻ വാങ്ങി കൊണ്ടു വരാമെന്റ അഞ്ജൂസെ” ഞാൻ പറഞ്ഞത് കേട്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. ഞാൻ പോയി ഉമ്മറത്തെ തിണ്ണയിലിലേയ്ക്ക് കാലുയർത്തി വച്ച് ഷൂസിന്റെ ലേസ്

കെട്ടുന്നതിനിടെ അഞ്ജു എന്നോട് ചോദിച്ചു: “ഏട്ടനും അനു ചേച്ചിയും എവിടെയാ പോകുന്നെ?” “അനു ചേച്ചീടെ ഫ്രണ്ട് കൃഷ്ണേടെ കല്യാണമുണ്ട് അതിന് പോകുമ്പോ ഇടാനുള്ള ഡ്രസ്സ് എടുക്കാനാ ഇന്ന് പോകുന്നെ” ഞാൻ അവൾക്ക് നേരെ തല ചെരിച്ചു കൊണ്ട് പറഞ്ഞു. സത്യത്തിൽ ഞാനും അനുവും കൊച്ചിയിലൊക്കെ ഒന്ന് കറങ്ങാൻ പോകാനാണ് പ്ലാൻ ഇട്ടിരിക്കുന്നെ പിന്നെ എനിക്ക് അവളോടുള്ള ഇഷ്ടം തുറന്നും പറയണം. ഈ കാര്യങ്ങളൊക്കെ മറച്ച് വെച്ചിട്ടാണ് ഞാൻ വീട്ടിൽ എല്ലാവരോടും ഷോപ്പിംഗിന് പോകുന്നതാണെന്ന് പറഞ്ഞത്. “ഡ്രസ്സെടുക്കാൻ പോണതാണല്ലേ” അഞ്ജു വന്ന് ഉമ്മറത്തെ തിണ്ണയിലിരുന്ന പത്രം എടുത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. “അഞ്ജു ഡീ എന്നാ ഞാൻ പോവാണേ”ഞാനവളോട് യാത്ര പറഞ്ഞിട്ട് ഉമ്മറത്ത് നിന്ന് കാർ പോർച്ചിലിരിക്കുന്ന ബൈക്കിന്റ അടുത്തേയ്ക്ക് നടന്നു. ” ചേട്ടാ … ഒന്ന് നിന്നേ ഈ സാധനം വേണ്ടേ?” അഞ്ജു എന്നെ പിറകിൽ നിന്ന് വിളിച്ച് നിറുത്തി. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് അവളെന്റ ഹെൽമറ്റും പിടിച്ചെന്റടുത്തേയ്ക്ക് നടന്നടുക്കുന്നതാണ്. “ശ്ശോ… ഹെൽമറ്റെടുക്കാൻ മറന്നു” ഞാൻ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. ” ഞാൻ പറഞ്ഞത് വാങ്ങാൻ മറക്കണ്ടാട്ടോ” അവളെന്റ നേരെയ്ക്ക് ഹെൽമറ്റ് നീട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു. ” ഫെറെറോ റോഷർ വാങ്ങാൻ പറഞ്ഞ കാര്യമല്ലേ അത് ഞാൻ വാങ്ങി കൊണ്ടുവരാന്നേ” ഞാനവളുടെ കൈയ്യിൽ നിന്ന് ഹെൽമറ്റ് വാങ്ങി തലയിൽ വച്ച് കൊണ്ട് പറഞ്ഞു. ഞാൻ അഞ്ജൂനോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി നേരെ അനൂന്റെ വീട്ടിലേയ്ക്ക് പോയി. ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ കാർ കഴുകി കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ കക്ഷി ചിരിച്ച് കൊണ്ട് പറഞ്ഞു: “കണ്ടിട്ട് കുറച്ചായാലോ ആദി നിന്നെ. പിന്നെ എന്തൊക്കെയുണ്ട് വിശേഷം?” “കുഴപ്പോല്ല അങ്കിൾ അങ്ങനെ തട്ടി മുട്ടി പോകുന്നു” ” അനൂന്റെ ഫ്രണ്ടിന്റ കല്യാണത്തിനിടാനുള്ള ഡ്രസ്സ് എടുക്കാൻ പോവാണല്ലെ നിങ്ങൾ കൊച്ചിയ്ക്ക്. അനു പറഞ്ഞു” അങ്കിൾ എന്നോട് ചിരിച്ച് കൊണ്ട് പറഞ്ഞു. ഒരു നിമിഷം ഞാൻ അങ്കിൾ എന്നോട് പറഞ്ഞത് കേട്ട് ഞെട്ടി. ഞാൻ വീട്ടിൽ ഈ യാത്രയെ കുറിച്ച് പറഞ്ഞ അതേ കള്ളം തന്നെ അനുവും വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഒരു നിമിഷം ഞാനാകെ അത്ഭുത സ്തബ്ധനായി നിന്നു. ഈ മനപ്പൊരുത്തമെന്ന് പറയുന്നത് ഇങ്ങനെയൊക്കെയായിരിക്കുമെന്ന് ഞാൻ മനസ്സിലോർത്തു. അനൂന്റെ ഫ്രണ്ട് കൃഷ്ണയുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ട് പക്ഷേ അത് ഒരു വർഷം കഴിഞ്ഞേ കാണൂ. അതൊരു കാരണമാക്കി ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അനുവും അതേ കാരണം തന്നെയാ വീട്ടിൽ പറഞ്ഞതെന്നോർത്തപ്പോൾ ഞാനാകെ അത്ഭുതപ്പെട്ടു പോയി. അങ്ങനെ ഞാനീ കാര്യങ്ങളൊക്കെ മതി മറന്നങ്ങനെ ചിന്തിച്ച് നിന്നപ്പോഴാണ് അനൂന്റെ ശബ്ദം കേട്ടത്. “അമ്മേ ഞാനിറങ്ങാണെ” അനു പത്മിനി ആന്റിയോട് യാത്ര പറഞ്ഞിറങ്ങിയിട്ട്

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *