ഒളിച്ചോട്ടം – 3 18അടിപൊളി  

കഴിച്ചിട്ട് ഈ മൂഡ് മാറ്റാനായിട്ട് ഒരു ട്രിപ്പ് പോവ്വാ. ” ട്രിപ്പിന് പോകാൻ പറ്റിയ മൂഡിൽ അല്ലാടാ ഞാനിപ്പോ” ഞാനപ്പോഴത്തെ മാനസികാവസ്ഥയിൽ അവരോട് പറഞ്ഞു. അമൃത്: നീ ആലുവയ്ക്ക് വാ ബാക്കിയൊക്കെ നമ്മുക്ക് സെറ്റ് ആക്കാം. “ഉം” ഞാൻ അവൻ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു.

നിയാസ്: അപ്പോ എല്ലാം പറഞ്ഞ പോലെ. ആലുവ എത്തുമ്പോ നീ വിളിയ്ക്ക്. അവനത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അവരോട് രണ്ടാളോടും കാര്യങ്ങളൊക്കെ സംസാരിച്ചപ്പോ തന്നെ മനസിന് ഒരാശ്വാസം കിട്ടിയത് പോലെ തോന്നിയപ്പോ പിന്നെ ഞാൻ ഒന്നും ആലോചിക്കാൻ നിൽക്കാതെ ബൈക്കുമെടുത്ത് ആലുവയ്ക്ക് വച്ച് പിടിച്ചു. ആലുവയിലെത്തിയ ഞാൻ ഫോണെടുത്ത് നിയാസിനെ വിളിച്ചു. “എന്നോട് ഇഫ്താർ ഹോട്ടലിലേക്ക് വരാൻ പറഞ്ഞു അവൻ ഫോൺ കട്ടാക്കി” ഹോട്ടലിന്റെ മുൻപിലെത്തിയപ്പോ നിയാസും അമൃതും ഒരു റെഡ് കളർ ‘പജീറോ സ്പോർട്ടിൽ’ ചാരി നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവൻമാർ ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു. ഞാനവർ നിൽക്കുന്നതിനടുത്ത് ബൈക്ക് കൊണ്ട് വച്ചിട്ട് ചോദിച്ചു. “എടാ നിങ്ങള് കഴിച്ചില്ലേ ഇതുവരെ?” ” നീ വന്നിട്ട് ഒരുമിച്ച് കഴിക്കാമെന്ന് കരുതി” നിയാസ് എന്നെ നോക്കി പറഞ്ഞു. “എടാ വേഗം കഴിക്കാം വിശന്നിട്ട് കണ്ണ് കാണാൻ മേല” അമൃത് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. “ആദി, നമ്മളീ മൊതലിലാട്ടോ ട്രിപ്പ് പോകുന്നെ” നിയാസ് പജീറോയിലോട്ട് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. ഞാനിപ്പോഴെ ആ വണ്ടിയിലേയ്ക്ക് ശരിക്കും ശ്രദ്ധിച്ചുള്ളൂ. മലപ്പുറം രജിസ്ട്രേഷനിലുള്ള വലിയ അലോയ് വീലുകളും മുൻപിൽ സ്നോർക്കിൾ പൈപ്പും മുൻപിലും വണ്ടിയുടെ മുകളിലും വേവ്വേറെ ലൈറ്റുകൾ ഘടിപ്പിച്ച നല്ല രസികൻ വണ്ടി. തികഞ്ഞ വണ്ടി ഭ്രാന്തനായ ഞാൻ ഈ വണ്ടിയിലാണ് ട്രിപ്പ് പോകുന്നതെന്ന് കേട്ട സന്തോഷത്തിൽ അവനോട് ചോദിച്ചു. “ഇതാരുടെയാ ടാ ഈ മൊതല്?” ” ഇത് നമ്മുടെ കസിൻറയാ കക്ഷിയ്ക്ക് ഇതു പോലെ മൂന്നാലു വണ്ടിയുണ്ട്. ദുബായില് ബിസിനസ്സാണ് പുള്ളിയ്ക്ക്. ഞാനായിട്ട് നല്ല കമ്പനിയാ ഞാൻ രണ്ട് ദിവസത്തേയ്ക്ക് വണ്ടിയൊന്നു തരാമോന്ന് ചോദിച്ചപ്പോഴെയ്ക്കും പുള്ളി താക്കോലെടുത്ത് തന്നു.” നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞു. “അപ്പോ എങ്ങനെയാ കഴിച്ചിറങ്ങീട്ട് ട്രിപ്പിന് പോകാൻ റെഡിയല്ലേ നീ? ” അമൃത് എന്റെ പുറത്ത് തട്ടീട്ട് ചോദിച്ചു. ” ഈ വണ്ടിയ്ക്കാ പോകുന്നതെന്ന് നേരത്തെ പറഞ്ഞെങ്കി ഞാനാദ്യമേ സമ്മതിച്ചേനെ” ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ഉവ്വ ഫോണിൽ കൂടി മോങ്ങിയിട്ട് നീ എന്താ പറഞ്ഞെ? ട്രിപ് പോകാനുള്ള മൂഡിലാന്നോ? എനിക്കറിയായിരുന്നു ഈ വണ്ടി കണ്ടാ നീ ട്രിപ്പിന് വരാൻ സമ്മതിക്കൂന്ന്. അതുകൊണ്ടല്ലെ ഞാനും ഇവനും വെളിയത്ത് നാട് പോയി ഈ വണ്ടി എടുത്തോണ്ട് പോന്നെ” നിയാസ് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഇനീം കഴിക്കാൻ കയറാതെ അവിടെ നിന്നാൽ അവൻമാർ അനൂന്റെ കാര്യമെന്തേലും ചോദിക്കും അതോടെ എന്റെ എല്ലാ മൂഡും പോകുമെന്ന് മനസ്സിലാക്കിയ ഞാൻ അവരെ രണ്ടിനേം “കഴിക്കാമെന്ന് പറഞ്ഞ് ” ഉന്തി തള്ളി ഹോട്ടലിൽ കയറ്റി ഒപ്പം ഞാനും കയറി. ഹോട്ടലിൽ ബീഫ് ബിരിയാണി ഓർഡർ ചെയ്ത് അതിനായി

കാത്തിരിക്കുന്നതിനിടെ ഞങ്ങൾ ട്രിപ്പ് പോകാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നു. ഒടുവിൽ രണ്ട് ദിവസം കൊണ്ട് പോയി വരാൻ പറ്റാവുന്ന വിധത്തിൽ ഇടുക്കി വഴി ഊട്ടിയ്ക്ക് പോയി തിരിച്ചു വരാമെന്ന് തീരുമാനിച്ചു. ട്രിപ്പിന്റെ മൊത്തത്തിലുള്ള രക്ഷാധികാരി ഞാൻ തന്നെ. പൈസ ഇറക്കുന്നത് ഞാനാണല്ലോ അപ്പോഴവൻമാർ എന്നെ തന്നെ പിടിച്ച് ടൂർ-ഇൻ ചാർജാക്കി. അച്ഛന് പ്ലാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട് പെരുമ്പാവൂര് ‘ജുപ്പീറ്റർ പ്ലാസ്റ്റിക്ക്സ്’ അതാണ് പേര്. അതിന്റെ ഡയറക്ടർമാരായിട്ടുള്ളത് അമ്മയും ഞാനുമൊക്കെ തന്നെയാണ്. അച്ഛൻ എന്തെങ്കിലും ബിസിനസ്സ് മീറ്റിംഗ് ഒക്കെ ഉണ്ടാകുമ്പോൾ കമ്പനിയിൽ ഇല്ലാതാകുമ്പോൾ കമ്പനിയുടെ മൊത്തം ചുമതലയും എനിക്കാകും. അതിനൊരു ശമ്പളമെന്ന നിലയ്ക്ക് അച്ഛൻ എല്ലാ മാസവും എന്റെ അക്കൗണ്ടിലേയ്ക്ക് അത്യാവശ്യം നല്ലൊരു തുക ഇട്ട് തരാറുണ്ട്. ഞാനാ പൈസ ഷെയേഴ്സിലൊക്കെ ഇട്ട് അത്യാവശ്യം തരക്കേടില്ലാത്ത രീതിയിൽ വരുമാനമുണ്ടാക്കുന്നുണ്ട്. അതൊക്കെ അറിയാവുന്ന എന്റെ ചങ്കുകൾ പിന്നെ എന്നെ എന്തിന്റേയെങ്കിലും തലപത്ത് ഇരുത്തിയില്ലെങ്കിലെ അത്ഭുതമുള്ളൂ ബാക്ക് 2 സ്റ്റോറി …… അങ്ങനെ ഹോട്ടലിൽ നിന്ന് കഴിച്ചിറങ്ങിയ ഞങ്ങൾ നിയാസ് കൊണ്ട് വന്ന ‘റെഡ് ബീസ്റ്റെന്ന്’ ഗ്ലാസ്സിൽ സ്റ്റിക്കറൊട്ടിച്ച റെഡ് പജീറോയിൽ കയറി. ഞാൻ തന്നെയായിരുന്നു വണ്ടിയുടെ സാരഥി. എന്റെ ബൈക്കുമായി നിയാസ് സിറ്റി സെന്ററിലെ പാർക്കിംഗിലോട്ട് പോയി. അവിടെ ബൈക്ക് പാർക്ക് ചെയ്തിട്ട് അവിടെ വെയ്റ്റ് ചെയ്ത് നിൽക്കുന്ന അവനേയും കൊണ്ടു വേണം ഞങ്ങൾക്ക് യാത്ര തുടങ്ങാൻ. കാറിന്റെ മുന്നിലെ സീറ്റിൽ അമൃത് കയറിയിരുപുറപ്പിച്ചിട്ടുണ്ട്. മിക്കവാറും നിയാസ് വന്ന് കഴിഞ്ഞാൽ മുന്നിലെ സീറ്റിലിരിക്കണമെന്ന് പറഞ്ഞ് രണ്ടും കൂടെ അടിയാകും അതുറപ്പാണ്. ഞാനത് മനസ്സിൽ ഓർത്ത് കൊണ്ട് ചിരിച്ചു. പറഞ്ഞ പോലെ അവൻ സിറ്റി സെന്ററിന്റെ മുൻപിൽ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വണ്ടി നിർത്തിയതോടെ അവൻ പിറകിലെ ഡോറ് തുറന്ന് അകത്ത് കയറീട്ട് അമൃതിന്റെ തലക്കൊരു കിഴുക്ക് കൊടുത്തിട്ട് എന്നോട് വണ്ടിയെടുക്കാൻ പറഞ്ഞു. തലക്ക് കിഴക്ക് കൊണ്ടതിന്റെ ദേഷ്യത്തിൽ അമൃത് പിറകിലോട്ട് തിരിഞ്ഞിട്ട് നിയാസിന്റെ കൈയ്യിലൊരു അടി കൊടുത്തിട്ട്: “നിനക്കിത് എന്തിന്റെ കുത്തി കഴപ്പാഡെർക്കാ? വെറുതെ ഇരുന്ന മനുഷ്യന്റെ തലക്കിട്ട് ഇടിക്കുന്നതെന്തിനാ?” അമൃതൽപ്പം ദേഷ്യത്തിൽ പറഞ്ഞു. ” അത് പിന്നെ നിന്റെ ഈ പെട്ട തല കണ്ടാൽ ആർക്കായാലും ഒന്നങ്ങട് തരാൻ തോന്നൂ ന്നെ എന്താ ചെയ്യാ” നിയാസ് അമൃതിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “ആര്ടയാടാ പെട്ട തല നിന്റെ വാപ്പ റഹ്മാനിക്കാന്റയല്ലേ?” അമൃത് തിരിച്ചടിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് കലി കയറിയ നിയാസ് അമൃതിന്റെ കഴുത്തിൽ പിറകിൽ നിന്ന് വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു: “ഇനി വാപ്പാക്ക് വിളിക്കോ നീ?” രണ്ടിന്റെയും ഈ ചെറിയ വഴക്ക് അവസാനം വലിയ അടിയാകുമെന്നറിയാവുന്ന ഞാൻ കാർ സൈസിലേയ്ക്ക് ചേർത്ത് നിറുത്തീട്ട് പറഞ്ഞു.

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *