ഒളിച്ചോട്ടം – 3 18അടിപൊളി  

ഗോപാലങ്കിളിന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു: “അച്ഛാ എന്നാ ഞാനിറങ്ങട്ടെ”ന്ന് പറഞ്ഞ് അവൾ ഗോപാലങ്കിളിനെ കെട്ടിപിടിച്ചിട്ട് വിട്ടകന്ന് മാറി കൊണ്ട് ബൈക്കുമായി നിൽക്കുന്ന എന്റരികിലേക്ക് എന്നെ നോക്കി

വശ്യമായി പുഞ്ചിരിച്ച് കൊണ്ട് നടന്നടുത്തു. അനു ഇന്ന് പതിവിലും നന്നായൊരുങ്ങി സുന്ദരിയായിട്ടുണ്ട്. വെള്ളയിൽ നിറയെ പൂക്കളുടെ ഡിസൈനോടു കൂടിയ ചുരിദാറാണ് അവൾ ഇട്ടിരിക്കുന്നത്. മഞ്ഞ ഷാൾ വലത്തെ തോളിൽ പിൻ ചെയ്ത് കുറുകെ ഇട്ടിട്ടുണ്ട്. പുരികമൊക്കെ കൺമഷി കൊണ്ട് നന്നായി നീട്ടി എഴുതിയിട്ടുണ്ട്. ഇന്ന് മൊത്തത്തിൽ പെണ്ണൊരു സുന്ദരി കോതയായിട്ടുണ്ട്. അവൾ വന്ന് എന്റെ തോളിൽ തട്ടിയിട്ട്: “എന്നാ പോയാലോ ആദി നമ്മുക്ക്” എന്ന് പറഞ്ഞിട്ട് അവൾ ബൈക്കിന്റെ സീറ്റിലേക്ക് ഒരു സൈഡ് ചെരിഞ്ഞ് കയറി ഇരുന്നു. അവൾ ബൈക്കിൽ കയറിയതോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കിയിട്ട് അങ്കിളിനോടും ആന്റിയോടും യാത്ര പറഞ്ഞിട്ട് ബൈക്ക് മുന്നോട്ടെടുത്തു. അനു ബൈക്കിലിരുന്ന് അങ്കിളിനും ആന്റിയ്ക്കും ടാറ്റ കൊടുക്കുന്നുണ്ടായിരുന്നു. ബൈക്ക് അനുവിന്റെ വീടിന്റെ ഗേറ്റിന് പുറത്തെതിയതോടെ അവൾ എന്റെ തോളിൽ തട്ടി കൊണ്ട്: “ആദി ബൈക്കൊന്ന് നിർത്താവോ എനിക്ക് വട്ടം കയറി ഇരിക്കാനാ ഇങ്ങനെ ഇരിക്കാൻ ഒരു സുഖമില്ലാന്നെ” അനു പറഞ്ഞത് കേട്ട് ഞാൻ ബൈക്ക് നിർത്തി അതോടെ അവൾ ബൈക്കിൽ നിന്നിറങ്ങിയിട്ട് എന്റെ തോളിൽ ഇടം കൈയ്യ് വച്ചിട്ട് ബൈക്കിന്റ ഫൂട് റെസ്റ്റിൽ ചവിട്ടി വട്ടം കയറി ഇരുന്നിട്ട് പറഞ്ഞു: ” ആദി ഇനി പോവ്വാട്ടോ” അനു പോകാമെന്ന് പറഞ്ഞതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. അനൂനോട് എങ്ങനെ എന്റെ ഇഷ്ടം തുറന്ന് പറയുമെന്നത് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതെയുള്ള ടെൻഷനിൽ ഞാൻ അനൂനോട് ഒന്നും സംസാരിക്കാതെ ബൈക്ക് ഓടിക്കുന്നതിൽ ശ്രദ്ധ കൊടുത്ത് പോകാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിരുന്നിട്ട്: “അതേ മാഷേ ഇന്ന് പതിവില്ലാതെ വല്യ ഗൗരവത്തിലാണല്ലോ എന്താ എന്നോടൊന്നും മിണ്ടാത്തെ?” പെണ്ണ് ചിരിച്ചു കൊണ്ട് ചോദിച്ചു. “ഏയ് അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല അനു. ഇന്ന് നമ്മുക്ക് പോകാനുള്ള സ്ഥലങ്ങളേതാന്നൊക്കെ ഞാനൊന്ന് ആലോചിച്ച് നോക്കീതാ” “എന്നിട്ട് നമ്മളിപ്പോ ആദ്യം എങ്ങോട്ടെയ്ക്കാ പോകുന്നെ?” അനു എന്റെ തോളിൽ അവളുടെ താടി ചേർത്ത് വച്ചിരുന്നിട്ട് ചോദിച്ചു. “നമ്മുക്കാദ്യം ചിൽഡ്രൻസ് പാർക്കിൽ പോയാലോ അനു? അവിടെ കുറച്ച് നേരം ഇരുന്നിട്ട് നമ്മുക്ക് ഫോർട്ട്-കൊച്ചിയ്ക്ക് പോകാം അത് പോരെ?” ഞാൻ പിറകിലോട്ട് തല തിരിച്ച് കൊണ്ട് ചോദിച്ചു. ” അത് മതിയെന്നെ. ടൂർ ഓപ്പറേറ്ററ് ആദിയല്ലേ അപ്പോ ആദി പറയണതാണ് എന്റേം ഇഷ്ടം” പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു. അവള് പോകാമെന്ന് മറുപടി തന്നതോടെ ഞാൻ ബൈക്ക് അൽപ്പം വേഗത കൂട്ടി നേരെ എറണാകുളം ചിൽഡ്രൻസ് പാർക്ക് ലക്ഷ്യമാക്കി കുതിച്ചു. രാവിലെ ആയത് കൊണ്ട് റോഡിൽ അധികം തിരക്കൊന്നുമുണ്ടായിരുന്നില്ല പോരാത്തതിന് ശനിയാഴ്ചയും ആണല്ലോ. ഞാൻ പിന്നെയും ഒന്നും സംസാരിക്കാതെ ബൈക്കോടിക്കുന്നത് കണ്ട് അനു എന്റെ തോളിൽ അടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി “ഇതെന്താ

ആദി നമ്മളേതേലും മരിപ്പിന് കൂടാൻ പോവാണോ നീ ഒന്നും മിണ്ടാതിരിക്കണത് കണ്ട് ചോദിച്ചതാ. എന്തേലുമൊക്കെ പറയ് ആദി കുട്ടാ” അനു കൊഞ്ചി കൊണ്ടാണെന്നോടിത് പറഞ്ഞത്. അനൂന്റെ കൊഞ്ചൽ കേട്ടതോടെ ഇനി വെറുതെ ടെൻഷനടിച്ച് മിണ്ടാതിരുന്നാൽ ശരിയാകില്ലാന്ന് തോന്നിയ ഞാൻ അവളോട്: ” അതില്ലേ അനു . . . ഇന്ന് നമ്മള് കൃഷ്ണ ചേച്ചീടെ കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോവാണാന്നാണല്ലേ അനു വീട്ടിൽ പറഞ്ഞത്?” ഞാൻ അവളോട് ചോദിച്ചു. ” പിന്നല്ലാതെ നമ്മള് ഇന്ന് കറങ്ങാൻ പോവാണെന്ന് വീട്ടിൽ പറയാൻ പറ്റോ?

അനു ചിരിച്ച് കൊണ്ട് പറഞ്ഞു. “ആട്ടെ … നീയെന്താ ആദി നിന്റെ വീട്ടിൽ പറഞ്ഞെ?” അനു എന്നോട് ചേർന്നിരുന്ന് കൊണ്ട് ചോദിച്ചു. ” ഞാനും കൃഷ്ണ ചേച്ചീടെ കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കാൻ പോവാന്നാ പറഞ്ഞെ” ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അത്ഭുതപ്പെട്ട അനു എന്നോട്: “എന്നാലും ഇങ്ങനെ ഒരുമിച്ച് ഒരേ കള്ളം തന്നെ നമ്മുക്കെങ്ങനെയാ പറയാൻ പറ്റുന്നേ അല്ലേ ആദി?” എന്നോട് ചേർന്നിരിക്കുന്ന അനൂന്റെ വലത്തെ തോളിൽ ഞാൻ ചെറിയൊരു നുള്ള് കൊടുത്തിട്ട് പറഞ്ഞു: ” സെയിം പിഞ്ച്…. ഇതിനായിരിക്കൂലേ അനു ഈ മനപ്പൊരുത്തമെന്നോക്കെ പറയണേ” ഞാൻ പറഞ്ഞത് കേട്ട് ചിരി വന്ന അനു എന്റെ തോളിലും ഞാനവൾക്ക് നുള്ള് കൊടുത്ത പോലെ ചെറിയൊരു നുള്ള് തന്നിട്ട് ” സെയിം പിഞ്ച്” എന്ന് പറഞ്ഞു. അപ്പോ നമ്മള് രണ്ടാളും നുണ പറയുന്ന കാര്യത്തിൽ കട്ടയ്ക്ക് പിടിച്ചു നിൽക്കുമല്ലേ ആദി?” ” ഉം.. അതേ അതേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. അങ്ങനെ ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ എറണാകുളം ചിൽഡ്രൻസ്സ് പാർക്കിന്റ മുന്നിലെത്തി. അവിടെ പാർക്കിംഗിൽ ബൈക്ക് വച്ചിട്ട് ഞാനും അനുവും ഒരുമിച്ച് പാർക്കിന്റെ അകത്ത് കയറി. രാവിലെയായതിനാൽ പാർക്കിൽ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല. ശനിയാഴ്ച ദിവസമായതിനാൽ ക്ലാസ്സിലാത്തത് കൊണ്ട് കറങ്ങി നടക്കുന്ന +2, ഡിഗ്രി പ്രായത്തിലുള്ള ആൺകുട്ടികൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നു. “നമ്മളിത്ര രാവിലെ വന്നത് കൊണ്ടായിരിക്കും ഇവിടെ തിരക്കില്ലാത്തെ അല്ലേ ആദി?” അനു നടത്തത്തിനിടയിൽ ചോദിച്ചു. ” രാവിലെ ആയത് കൊണ്ടാ തിരക്കില്ലാത്തെ. വൈകുന്നേരം നാല് മണി കഴിഞ്ഞാ ഇവിടെ കാല് കുത്താൻ സ്ഥലമുണ്ടാവൂല അതിനു മാത്രം പിള്ളേരിവിടെ കാണും.” നടത്തത്തിനിടയിൽ ഒഴിഞ്ഞ കിടന്നിരുന്ന ഇരുമ്പിന്റെ ബെഞ്ചിൽ ഞങ്ങൾ രണ്ടാളും പോയി ഇരുന്നു. വെയിൽ ഉണ്ടെങ്കിലും സമയം പത്തരയൊക്കെ ആയി കാണുള്ളൂ അതിനാൽ വെയിലിന് കാര്യമായ ചൂട് ഉണ്ടായിരുന്നില്ല. പാർക്കിൽ പല ആകൃതിയിലായി വെട്ടി നിർത്തിയിരിക്കുന്ന ബുഷ് പ്ലാന്റുകളുടെയും പുൽതകിടിയുടെയും ഭംഗി നോക്കി ഞാൻ കുറച്ച് സമയം ഉള്ളിലുള്ള ടെൻഷനുകൾ അൽപ്പ സമയം മതി മറന്നങ്ങനെ ഇരിക്കുമ്പോൾ ‘ആദീ’ ന്നുള്ള അനൂന്റെ വിളിയാണ് എനിക്ക് പരിസര ബോധം ഉണ്ടാക്കിയത്. “ഉം.. എന്താണാവോ രാവിലെ തൊട്ട് വല്യ ആലോചനയിലാണല്ലോ ആദി കുട്ടൻ” അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്. ” ഒന്നൂല്ല അനു എനിക്ക് ഒരു പെൺ കൊച്ചിനെ വല്യ ഇഷ്ടമാ പക്ഷേ ആ കാര്യം എനിക്കവളോട് തുറന്ന് പറയാനുള്ള ധൈര്യം കിട്ടുന്നില്ലാന്നെ” ഞാൻ അനുവിന്റെ മുഖത്തേയ്ക്ക് പ്രണയാർദ്രമായി ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അനു എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട്: പറയ് ആദി … ആരാ ആ ഭാഗ്യവതിയെന്ന് പറയെന്നെ” അനു ചിരിച്ചു കൊണ്ട്

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *