കുറേ സമയം ഞാനവളെ കെട്ടിപിടിച്ച് നിന്ന് ഓരൊന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് അനു കരച്ചിൽ നിർത്തിയത്. ഒരു വിധം അവളൊന്നു സാധാരണ നിലയിലായപ്പോൾ അനു പതിയെ എന്റെ നെഞ്ചിൽ നിന്ന് വിട്ടകന്നിട്ട് കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കിയിട്ട്: “അയ്യോ എന്റെ ബസ്സ് പോയല്ലോ ആദി, ഞാനിനി എങ്ങനെ പോകും?” “അതോർത്ത് അനു ടെൻഷനാവണ്ട ഇന്ന് ഞാനാക്കി തരാം ഓഫീസിലേയ്ക്ക്” “അയ്യോ അപ്പോ ആദീടെ ഇന്നത്തെ ക്ലാസ്സ് പോവില്ലെ? ” അതൊന്നും സാരൂല, അനു ഇന്ന് ഓഫീസിൽ പോകാതെ ഇരുന്നാൽ ശരിയാവൂല, അല്ലേൽ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി മനസ്സ് വിഷമിക്കും” മനസ്സിന്റെ ഉള്ളിൽ അവളെന്റതാണെന്ന സ്വാതന്ത്ര്യത്തോടെയാണ് ഞാനങ്ങനെ പറഞ്ഞത്. ഞാൻ പറഞ്ഞത് തന്നെയാണ് ശരിയെന്ന് നിയാസും അമൃതും അനൂനോട് പറഞ്ഞതോടെ അവൾ എന്റെയൊപ്പം വരാനായി സ്കൂട്ടറിന്റെ ഹാൻഡിലിൽ തൂക്കിയിട്ട ഹാൻഡ് ബാഗ് കൈയ്യിലെടുത്തു തിരിഞ്ഞ് നിന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവനേയും കൊച്ഛന്റെ മോനായ സംഗീതിനെയും ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി കൊണ്ടാണ് അനു എന്നൊടൊപ്പം ആ പാർക്കിംഗിന്റെ അവിടെ നിന്ന് നീങ്ങിയത്. ഞങ്ങൾക്കു മുൻപേ നിയാസും അമൃതും കോളെജിലേയ്ക്ക് പോകാണെന്ന് പറഞ്ഞ് അവരവിടെ നിന്ന് കളം വിട്ടു. ഞാനും അനുവും നടന്ന് ബൈക്കിനടുത്തെത്തി. ഞാൻ എന്റെ CBR-250R ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ കൊടുത്ത് റൈസ് ചെയ്ത് കൊണ്ട് അനു കയറാനായി കാത്തു നിന്നു. അനു വന്നെന്റ തോളിൽ പിടിച്ചിട്ട് സീറ്റിലോട്ട് ഒരു സൈഡിലോട്ട് കാല് രണ്ടും വച്ച് കയറിയങ്ങ് ഇരുന്നു. ഒരു സൈഡിലോട്ട് ചരിഞ്ഞിരുന്ന് അവളെയും കൊണ്ട് കൊച്ചി വരെ പോകുന്നത് റിസ്ക്കാണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ പിറകിലോട്ട് തലച്ചെരിച്ചു കൊണ്ട് അനൂനോട്: “അനു ചേച്ചി ഇങ്ങനെ ഇരുന്ന് പോകുന്നത് റിസ്ക്കാ സീറ്റിൽ വട്ടം കയറി ഇരിക്ക് പ്ലീസ് …” ഞാൻ പറഞ്ഞത് കേട്ട് അനു ഒന്നും മിണ്ടാതെ സീറ്റിൽ നിന്ന് ഊർന്ന് താഴെ ഇറങ്ങിയിട്ട് ബൈക്കിന്റെ ഫൂട് റെസ്റ്റിൽ ചവിട്ടി കയറിയിട്ട് എന്റെ തോളിൽ അമർത്തി പിടിച്ച് സീറ്റിൽ വട്ടം കയറി ഇരുന്നു. ബൈക്കിന്റ റിയർവ്യൂ മിറർ ഞാൻ അവൾക്ക് നേരെ തിരിച്ചു വച്ചപ്പോൾ കരഞ്ഞ് കാർമേഘം പോലെ മൂടിയ അവളുടെ സുന്ദരമായ മുഖം കണ്ട് എന്റെ ഉള്ളും പിടച്ചു. എങ്ങനെയെങ്കിലും അവളുടെ മുഖത്ത് ആ പഴയ ചിരി ഞാൻ തിരിച്ചു കൊണ്ടു വരുമെന്ന് ഉറപിച്ച ഞാൻ അവളോട്: ” എന്നാ നമ്മുക്ക് പോയാലോന്ന് ” ചോദിച്ചതിന് മറുപടിയായി അവളൊന്നു മൂളിയതോടെ ഞാൻ അവളുമായി ബൈക്കിൽ പുറപ്പെട്ടു. യാത്ര തുടങ്ങിയത് മുതൽ ഞങ്ങൾ പരസ്പ്പരം ഒന്നും സംസാരിച്ചിട്ടില്ല. ആകെ കേൾക്കുന്നത് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും അവയുടെ ഹോണടി ശബ്ദവും പിന്നെ ബൈക്ക് ഒരൽപ്പം വേഗതയിൽ ഓടിക്കുന്നത് കൊണ്ട് ചെവിയിലേയ്ക്ക് വീശി അടിക്കുന്ന കാറ്റിന്റെ
‘വൂം …വൂം’ ശബ്ദവും മാത്രമേ ഞങ്ങൾക്കിടയിൽ അകമ്പടിയായുളളൂ. ഇടക്കിടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കുമ്പോഴെല്ലാം കാണുന്നത് കരഞ്ഞ് വീർത്തിരിക്കുന്ന അവളുടെ സുന്ദരമായ മുഖമാണ്. അത് കാണുമ്പോ എന്റെ നെഞ്ചിലൊരു വലിയ ഭാരം കയറ്റി വച്ച പോലൊരു വേദന.
ബൈക്ക് കളമശ്ശേരി HMT ജംഗ്ഷനോടുക്കറായപ്പോൾ അവളുടെ അടക്കി പിടിച്ചുള്ള തേങ്ങൽ കേട്ടതോടെ ഞാൻ ബൈക്കിന്റ കണ്ണാടിയിൽ നോക്കിയപ്പോൾ കാണുന്ന കാഴ്ച അനു ഷാൾ കൊണ്ട് മുഖം പൊത്തി പിടിച്ചിരുന്നു കരയുന്നതാണ്. ഞാൻ പിറകിലോട്ട് തല ചെരിച്ചിട്ട്: ” അനു ചേച്ചി കരയല്ലേ ട്ടോ” ഞാനവളോട് ഇടറിയ സ്വരത്തിൽ പറഞ്ഞിട്ട് ബൈക്ക് വേഗത കുറച്ച് ഒതുക്കി നിറുത്തിയതോടെ അനു എന്റെ തോളിൽ മുഖമമർത്തി പിടിച്ച് കരയാൻ തുടങ്ങി. ഞാനവളെ ആശ്വസിപ്പിക്കാനായി പലതും പറഞ്ഞെങ്കിലും അവൾ പിന്നേം കരച്ചിൽ തന്നെ. ഞാനെന്റെ വലത്തെ കൈ കൊണ്ട് എന്റെ തോളിൽ തല ചേർത്ത് വച്ച് കരയുന്ന അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അനൂന്റെ കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവളെന്റ തോളിൽ നിന്ന് മുഖമുയർത്തി കൊണ്ട്: “ആദി, ഞാനിന്ന് ഓഫീസിൽ പോണില്ല. എനിക്കെന്തോ മനസ്സിനൊരു സുഖമില്ല. നമ്മുക്ക് വീട്ടിലേയ്ക്ക് തിരിച്ചു പോകാം” ഞാൻ ബൈക്കിൽ നിന്നിറങ്ങാതെ തന്നെ ബൈക്ക് സെന്റർ സ്റ്റാന്റിൽ കയറ്റി വച്ച് ചാടി ഇറങ്ങിയിട്ട് അൽപ്പം ദേഷ്യത്തിൽ അനൂനോടായി പറഞ്ഞു: “എന്നാ അനു ചേച്ചി ഒരു കാര്യം ചെയ്യ് വീട്ടിൽ പോയിരുന്ന് കരയ്. അപ്പോ ആന്റിയും കൂട്ടിനുണ്ടാകും അനു ചേച്ചീടെ കൂടെ ഇരുന്ന് കരയാൻ.” ഞാൻ പറഞ്ഞത് കേട്ട് അനു എന്നെ മനസ്സിലാകാത്ത മട്ടിൽ നോക്കിയപ്പോൾ ഞാൻ തുടർന്നു: “അവൻ അനു ചേച്ചീനോട് പറഞ്ഞതിനുള്ളത് ഞാൻ അവന് കണക്ക് തീർത്ത് കൊടുത്തിട്ടുണ്ട്. ഇനിയവൻ അനു ചേച്ചീടെ കൺ വട്ടത്തേയ്ക്ക് വരൂല അത് പോരെ?” ” എന്നാലും എനിക്കെന്തോ പേടിയാവുണു ആദി” അനു പറഞ്ഞ് വന്നത് മുറിഞ്ഞ് പോയത് പോലെ നിറുത്തിയിട്ട് എന്നെ നോക്കി. ” ഒരു കാര്യം ചെയ്യാം നമ്മുക്ക്, ഇനി നമ്മുക്കവടെ സ്കൂട്ടർ പാർക്ക് ചെയ്യണ്ട പകരം ഇനി മുതല് ‘സിറ്റി സെന്ററിന്റെ ‘ പാർക്കിംഗിൽ വച്ചാ മതി സ്കൂട്ടറ്. ഇനി മുതൽ എല്ലാ ദിവസവും ഞാനും വരുന്നുണ്ട് അനു ചേച്ചീടെ കൂടെ ബസ് കയറ്റി വിടാനും വൈകീട്ട് തിരിച്ചു വരുമ്പോ കൂട്ടിനും അത് പോരെ?” ഞാൻ പറഞ്ഞത് കേട്ട് അനൂ മുഖത്ത് പടർന്നിരിക്കുന്ന കണ്ണീര് ഷാൾ വച്ച് തുടച്ചിട്ട് പറഞ്ഞു: ” അയ്യോ എല്ലാ ദിവസവും വരാന്ന് വെച്ചാ അത് ആദിയ്ക്കൊരു ബുദ്ധിമുട്ടാവില്ലേ?” അവളെന്നോടായി ചോദിച്ചു ” ആ ബുദ്ധിമുട്ട് തൽക്കാലം ഞാനങ്ങ് സഹിച്ചോളാം അനൂ ചേച്ചിക്കെന്റ കൂടെ വരാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണോ ഇങ്ങനെ ഓരോന്ന് ചോദിക്കണെ?” ഞാനൊരു നീരസത്തോടു കൂടി അവൾ ചോദിച്ചതിനു ഒരു മറു ചോദ്യമെന്നോണം ചോദിച്ചതോടെ അനൂന്റെ മുഖം വാടി അവൾ നിലത്തേയ്ക്ക് നോക്കി നിന്നിട്ട് പറഞ്ഞു: ” ഇന്ന് നീയെന്റ കൂടെ വന്നത് കൊണ്ടാ ഞാനിപ്പോ ഒരു പോറല് പോലും പറ്റാതെ ഇങ്ങനെ നിൽക്കണത് ആ
