ഒളിച്ചോട്ടം – 3 18അടിപൊളി  

മുഖത്ത് വേറെ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെയാണിത് പറഞ്ഞത്. അനൂന്റെ ഭാവമാറ്റമേതുമില്ലാതെയുള്ള ഈ ചോദ്യം എന്നെ ശരിക്കും നിരാശനാക്കി. എനിക്കവളോട് തോന്നിയ പ്രണയം അവൾക്ക് എന്നോട് തിരിച്ചില്ലെന്നുള്ള തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ എന്നെ തളർത്തി കളഞ്ഞു. ” അതല്ലാ അനു അവൾ എന്നെക്കാൾ വയസ്സിനു മുത്തതാ അതാണെനിക്ക് തുറന്ന് പറയാനല്പം പേടി”

ഞാൻ ഉള്ളിലുള്ള വിഷമം മറച്ച് പിടിച്ച് കൊണ്ട് അനൂനോട് പറഞ്ഞു. “ആദി, നീയവളോടീ കാര്യം ദൈര്യമായിട്ട് തുറന്ന് പറയെടാ. ഈ വയസ്സിലൊക്കെ എന്തിരിക്കുന്നൂന്നെ മനസ്സിലെ ഇഷ്ടമാണ് നോക്കേണ്ടത്.” അവളെന്റ തോളിൽ കൈ മടക്കി വച്ച് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു. വയസ്സിനല്‌പ്പം മുതിർന്നതാണെന്ന് വച്ച് പ്രണയിക്കുന്നതിനതൊന്നും ഒരു തടസമേയല്ലെന്ന് അനു പറഞ്ഞത് കേട്ടപ്പോൾ ആ വിഷമത്തിനിടയിലുമെനിക്ക് ചെറിയൊരു ആശ്വാസം തോന്നി. “നമ്മുക്ക് നടന്നാലോ ആദി ഇവിടിരുന്ന് ബോറഡിക്കുണു.” അനു ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് പറഞ്ഞു. അനു എഴുന്നേറ്റതോടെ ഞാനും അവളോടൊപ്പം മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി നടന്നു. നടത്തത്തിനിടയിൽ എനിക്കെന്തോ അവളോട് സംസാരിക്കാൻ തോന്നിയില്ല ഞാൻ കരുതിയിരുന്നത് പോലൊരു ഇഷ്ടം അവൾക്കെന്നോട് തിരിച്ച് ഉണ്ടായിരുന്നില്ലാ എന്നത് തന്നെ കാരണം. നടത്തത്തിനിടയിൽ അനു പലതും സംസാരിച്ചു ഞാനതൊക്കെ മൂളി കേട്ട് കൊണ്ടിരുന്നു. ചുവന്ന ടൈൽ പാകിയ നടപാതയിലൂടെ ഞങ്ങൾ മറൈൻ ഡ്രൈവിലേയ്ക്കുള്ള നടത്തം തുടർന്നു. നടപാതയുടെ ഇരുവശത്തുമുള്ള ഇരുമ്പ് ബെഞ്ചുകൾ രാവിലെയായതിനാൽ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് ഒതുക്കി പിടിച്ച് കൊണ്ടെന്നേ നോക്കി വശ്യമായി പുഞ്ചിരിച്ച് കൊണ്ട്: “ഹായ് രാവിലെ തന്നെ നല്ല കാറ്റാണല്ലെ ഇവിടെ?” അവളുടെ ആ ഭംഗിയുള്ള ചിരി കണ്ട് അത്രയും നേരം എന്റെ മനസ്സിലുണ്ടായിരുന്ന വിഷമമെല്ലാം എങ്ങോ പോയി മറഞ്ഞത് പോലെ തോന്നിയപ്പോൾ ഞാൻ അനൂനോട്: “തൊട്ടടുത്ത് കായലായത് കൊണ്ടാണ് അനു ഇങ്ങനെ കാറ്റ്. മഴവിൽ പാലത്തില് ഇതിനേക്കാളും കാറ്റുണ്ടാകും” മഴവിൽ പാലത്തിലേക്കുള്ള സ്റ്റെപ്പ് കയറുന്നതിനിടെ ഞാനവളോട് പറഞ്ഞു. പാലത്തിന്റെ മുകളിലെത്തിയ ഞങ്ങൾ സ്റ്റീൽ കൊണ്ട് ഘടിപ്പിച്ച റെയ്ലിൽ ചാരി നിന്ന് കായൽ സൗന്ദര്യം ആസ്വദിക്കാൻ തുടങ്ങി. കായലിലങ്ങിങ്ങായി വിദേശ സഞ്ചാരികളെയും വഹിച്ചുള്ള ചെറിയ യാത്ര ബോട്ടുകൾ തലങ്ങും വിലങ്ങും ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. അതിൽ നിന്ന് ടൂർ ഗൈഡുകൾ സഞ്ചാരികൾക്ക് കൊച്ചിയുടെ ചരിത്രത്തെയും സ്ഥലങ്ങളെയും കുറിച്ച് ഇംഗ്ലീഷിൽ വിശദീകരിച്ചു പറഞ്ഞു കൊടുക്കുന്നതൊക്കെ കേൾക്കുന്നുണ്ടായിരുന്നു. കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിക്കാതെ കായൽ കാഴ്ചകൾ നോക്കി നിന്നു. “ആദി നിനക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അതാരാണെന്ന് നീ പറഞ്ഞില്ലാലോ?” അനു എനിക്ക് നേരെ തല ചെരിച്ചു കൊണ്ട് ചോദിച്ചു. ഇത് തന്നെയാണ് എനിക്ക് അവളോടുള്ള ഇഷ്ടം തുറന്ന് പറയാൻ പറ്റിയ സമയമെന്ന് മനസ്സിലാക്കിയ ഞാൻ മഴവിൽ പാലത്തിൽ വേറെ ആളുകൾ ആരും ആ സമയത്തിലായിരുന്നതിന്റെ ധൈര്യത്തിൽ ഹാൻഡ് റെയിലിൽ പുറം ചാരി നിന്ന് അനൂന് നേരെ തല തിരിച്ചിട്ട് പറഞ്ഞു. ” അനു എനിക്ക് നിന്നെ ഒരുപാട് ഒരുപാട് ഇഷ്ടമാ ഞാനിത് കുറേ നാളായിട്ട് പറയണമെന്ന് ആലോചിച്ച് നടക്കായിരുന്നു. ഇപ്പോഴാ എനിക്കിത് നിന്നോട് തുറന്ന് പറയാനൊരു ചാൻസ് കിട്ടീത്” ഞാനൊറ്റ ശ്വാസത്തിൽ അവളോട് പറഞ്ഞത്

കേട്ട് ആദ്യം അനു എന്നെ വിശ്വാസം വരാത്ത പോലെ നോക്കിയിട്ട് നിർത്താതെ ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കണ്ട് ഞാനാകെ വല്ലാതായി. എന്നെ കളിയാക്കി ചിരിക്കുകയാണെന്ന് കരുതി ഞാനവളോട് പറഞ്ഞു: “അനു ഞാൻ തമാശ

പറഞ്ഞതല്ലാട്ടോ ഐ ആം വെരി സീരിയസ്സ് ഐ ലൗവ് യൂ” ഞാൻ രണ്ടാമത് പറഞ്ഞത് കൂടി കേട്ടതോടെ അനു ചിരി നിർത്തിയിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് “വാ ഞാൻ പറയാം” ന്ന് പറഞ്ഞ് എന്നെയും കൊണ്ട് മഴവിൽ പാലത്തിന്റെ സ്റ്റെപ്പ് ഇറങ്ങാൻ തുടങ്ങി. ആ സമയം പാലത്തിലേയ്ക്കു കയറിയിരുന്നവരെല്ലാം ഞങ്ങളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. ആ സമയത്തെ എന്റെ മാനസികാവസ്ഥയിൽ ആളുകൾ നോക്കുന്നതൊന്നും എനിക്കൊരു വിഷയമേ ആയി തോന്നിയില്ല. അങ്ങനെ ഞങ്ങൾ നടന്ന് ബൈക്ക് പാർക്കിംഗിൽ എത്തി. അവിടെ എത്തിയ എന്നോട് അനു പറഞ്ഞു: “നമ്മുക്ക് ഡച്ച് പാലിസിലേക്ക് പോകാം ആദി” അവളൽപ്പം ഗൗരവത്തിലാണ് എന്നോടിത് പറഞ്ഞത്. “അനു, ഞാൻ പറഞ്ഞതിന് നീ മറുപടിയൊന്നും തന്നില്ലാ” ഞാനവളോടല്‌പ്പം ദൈന്യത കലർന്ന സ്വരത്തിൽ പറഞ്ഞു. “നീ വണ്ടിയെടുക്ക് ഞാൻ പറയാംന്ന്” പറഞ്ഞ് കൊണ്ടവൾ കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ ബൈക്കെടുത്ത് അനു കയറാനായി കാത്ത് നിന്നു. അനു വന്ന് കയറിയതോടെ ഞാൻ ബൈക്ക് മുന്നോട്ടെടുത്തു. പാർക്കിൽ നിന്ന് ഡച്ച് പാലസിലേയ്ക്ക് യാത്ര തിരിച്ചതു മുതൽ ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചില്ല. അനു ആണെങ്കിൽ മ്ലാനമായ മുഖത്തോടെ റോഡിന്റെ സൈഡിലേയ്ക്ക് നോക്കിയിരിക്കുന്നത് ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു. ഞാൻ ഇഷ്ടമാണെന്ന് അവളോട് പറഞ്ഞതിന് അനുകൂലമായോ പ്രതികൂലമായോ എനിക്കൊരു മറുപടി അവൾ തരാത്തത് എന്നെ ശരിക്കും വേദനിപ്പിച്ചു. അങ്ങനെ ഓരോന്നൊക്കെ ചിന്തിച്ച് കൂട്ടി ഞങ്ങൾ മട്ടാഞ്ചേരിയിൽ ഡച്ച് പാലസിന്റെ മുൻപിലെത്തി. ടിക്കറ്റെടുത്ത് പാലസിന്റെ കോമ്പൗണ്ടിൽ കയറിയ ഞങ്ങൾ അവിടെ പടർന്ന് പന്തലിച്ച് നിൽക്കുന്ന ആൽ മരത്തിന്റെ ചുവട്ടിലുള്ള കോൺക്രീറ്റ് തറയിൽ കേറി ഇരുന്നു. ഞാൻ ഇഷ്ടമാണെന്ന് എന്റെ ഉള്ള് തുറന്ന് പറഞ്ഞിട്ടും അവളെനിക്ക് ഇതുവരെ മറുപടി തരാത്തത് കാരണം അവളോട് മിണ്ടാൻ എന്റെ നാവ് പൊന്താത്തത്കംബിസ്‌റ്റോറീസ്.കോം പോലെ തോന്നി. അനുവും താടിയ്ക്ക് കൈ കൊടുത്തിരുന്ന് കൊണ്ട് എന്തോ വല്യ ആലോചനയിലാണ്. എനിക്കത് കണ്ട് മനസ്സിനുള്ളിൽ കോപം ഇരച്ചു കയറിയതാണ് പക്ഷേ ഞാനതിനിനെ ഒരു വിധം നിയന്ത്രിച്ചിരുന്നിട്ട് മനസ്സിൽ പറഞ്ഞു: ‘ഞാൻ പറഞ്ഞതിന് ഇവൾക്കൊരു മറുപടി തന്നാലെന്താ? അത് അനുകൂലമായാലും പ്രതികൂലമായാലും അതിനെ നേരിടാൻ ഞാൻ ഒരുക്കമാ പക്ഷേ ഇവളെന്താ ഈ ആലോചിച്ച് കൂട്ടുന്നെ? ഇവൾക്കാ തിരുവായ തുറന്ന് എന്തേലുമൊന്ന് പറഞ്ഞാലെന്താ?” ഇങ്ങനെ ഞാൻ മനസ്സിൽ ഓരോന്ന് ആലോചിച്ച് കൂട്ടിയിരിക്കുന്നതിനിടെ അനു എന്നെ തോണ്ടി വിളിച്ചു: ” ആദി …..” അവളുടെ വിളി കേട്ട് ഞാൻ ചിന്തകളിൽ നിന്നുണർന്ന് കൊണ്ട് അനൂന് നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു. “എന്താ അനു?” ഞാൻ അവളുടെ വിളിയ്ക്ക് മറുപടി കൊടുത്തതോടെ അനു പറഞ്ഞ് തുടങ്ങി: ” ആദി ഞാൻ ഇത്രേം നേരം നീ പറഞ്ഞ കാര്യത്തെ കുറിച്ചാ ആലോചിച്ച്

Updated: July 20, 2026 — 11:07 am

Leave a Reply

Your email address will not be published. Required fields are marked *